Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
ആര്‍ത്തവ സമയം ഈ യോഗാസനങ്ങള്‍ ചെയ്യല്ലേ: വിപരീതഫലം
ആര്‍ത്തവം എന്നത് സ്ത്രീകളില്‍ അസ്വസ്ഥതകള്‍ വര്‍ദ്ധിപ്പിക്കുന്ന ഒരു സമയം തന്നെയാണ്. എന്നാല്‍ ഇതിനെയെല്ലാം പരിഹരിക്കുന്നതിന് വേണ്ടി നിങ്ങളെ ചില യോഗാസനങ്ങള്‍ സഹായിക്കുന്നു. എന്നാല്‍ ചില യോഗാസനങ്ങള്‍ നിങ്ങള്‍ ആര്‍ത്തവ സമയം ഒഴിവാക്കുന്നതിന് അല്പം ശ്രദ്ധിക്കണം. സ്ഥിരമായി യോഗ ചെയ്യുന്ന വ്യക്തിയാണെങ്കില്‍ ആര്‍ത്തവ സമയം നിങ്ങള്‍ക്ക് ചില യോഗാസനങ്ങള്‍ മാറ്റി നിര്‍ത്തേണ്ടി വരുന്നു. പലപ്പോഴും ആര്‍ത്തവം എന്ന അവസ്ഥ തന്നെ സ്ത്രീകളില്‍ നടുവേദന, വയറു വേദന, തലവേദന എന്നിവയെല്ലാം ഉണ്ടാവുന്നു. ഇത്തരം അവസ്ഥയില്‍ അതിനെ പ്രതിരോധിക്കുന്നതിന് വേണ്ടി പലരും യോഗ ശീലമാക്കാം. എന്നാല്‍ എല്ലാ യോഗാസനങ്ങളും നിങ്ങള്‍ക്ക് ആര്‍ത്തവ സമയം ചെയ്യാന്‍ സാധിക്കുന്നതല്ല. ഇത് നിങ്ങളില്‍ അല്പം പ്രശ്നങ്ങള്‍ വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്.

ആര്‍ത്തവ വേദന, നടുവേദന, മൂഡ് സ്വിങ്സ് അല്ലെങ്കില്‍ മലബന്ധം എന്നിവയ്ക്ക് യോഗ നല്ലതാണ്. എന്നിരുന്നാലും, നിങ്ങളുടെ ആര്‍ത്തവ ദിനങ്ങളില്‍ പൂര്‍ണമായും ഒഴിവാക്കേണ്ട ചില യോഗാസനങ്ങള്‍ ഉണ്ട്. ഇത് നിങ്ങളില്‍ അല്പം കൂടുതല്‍ ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കുകയാണ് ചെയ്യുന്നത്. ഏതൊക്കെ പോസുകളാണ് ഇത്തരത്തില്‍ ആര്‍ത്തവ സമയം പൂര്‍ണമായും ഒഴിവാക്കേണ്ട യോഗാസനങ്ങള്‍ എന്ന് നമുക്ക് നോക്കാം.
വിപരീത യോഗാസനങ്ങള്‍
പലപ്പോഴും വിപരീത യോഗാസനങ്ങള്‍ ചെയ്യുന്നത് ആര്‍ത്തവ സമയം ഒഴിവാക്കേണ്ടതാണ്. പ്രത്യേകിച്ച് ഹെഡ്സ്റ്റാന്ഡ്, ഹാന്‍ഡ്സ്റ്റാന്‍ഡ്, ഷോള്‍ഡര്‍ സ്റ്റാന്‍ഡ് എന്നിവ പൂര്‍ണമായും ഒഴിവാക്കുന്നതിന് ശ്രദ്ധിക്കണം. തലകീഴായി നിങ്ങള്‍ ചെയ്യുന്ന യോഗാസനങ്ങള്‍ പലപ്പോഴും നിങ്ങളുടെ രക്തസ്രാവം വര്‍ദ്ധിപ്പിക്കുന്നു. അതുകൊണ്ട് തന്നെയാണ് ഇത്തരം യോഗാസനങ്ങള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കണം എന്നതാണ്. ഇത് പലപ്പോഴും വിപരീത ഫലങ്ങള്‍ ഉണ്ടാവുന്നു. ഇത് ചിലരില്‍ എന്‍ഡോമെട്രിയോസിസ് പോലുള്ള പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നു. ഇത്തരം കാര്യങ്ങള്‍ അല്പം ശ്രദ്ധിക്കണം. ആര്‍ത്തവ സമയം വിപരീത യോഗാസനങ്ങള്‍ പൂര്‍ണമായും ഒഴിവാക്കുന്നതിന് ശ്രദ്ധിക്കണം.

ആഴത്തില്‍ മുന്നോട്ട് വളയുന്നത്
പലപ്പോഴും യോഗാസനങ്ങളില്‍ ചെയ്യുന്ന മുന്നോട്ട് വളഞ്ഞും തിരിഞ്ഞും ഉള്ള പോസുകള്‍ ആര്‍ത്തവ സമയം പൂര്‍ണമായും ഒഴിവാക്കുന്നതിന് ശ്രദ്ധിക്കണം. ഇത് പലപ്പോഴും നിങ്ങളുടെ വയറില്‍ സമ്മര്‍ദ്ദം ചെലുത്തുന്നത് നിങ്ങളുടെ ഗര്‍ഭാശയ പാളിയിലും പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നു. ഇത് ഗര്‍ഭാശയത്തിലെ രക്തക്കുഴലുകളില്‍ വീക്കം വര്‍ദ്ധിപ്പിക്കുന്നു. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ അല്ലെങ്കില്‍ ഇത്തരം പോസുകള്‍ പരമാവധി ചെയ്യാതിരിക്കുന്നതിന് ശ്രദ്ധിക്കണം. നിങ്ങളുടെ ആര്‍ത്തവ സമയത്തുണ്ടാവുന്ന വേദനകളെ വര്‍ദ്ധിപ്പിക്കുകയാണ് ഇത്തരം ആഴത്തില്‍ മുന്നോട്ട് വളഞ്ഞ് ചെയ്യുന്ന യോഗാസനങ്ങള്‍ ചെയ്യുന്നത്. അതുകൊണ്ട് തന്നെ അല്പം ശ്രദ്ധിക്കണം.

ധനുരാസനം
ആരോഗ്യ ഗുണങ്ങളുടെ കാര്യത്തില്‍ വളരെയധികം സഹായിക്കുന്ന ഒന്നാണ് പലപ്പോഴും ധനുരാസനം. എന്നാല്‍ ഇത് ഒരിക്കലും നിങ്ങളുടെ ആര്‍ത്തവ സമയത്ത് ചെയ്യാന്‍ പാടില്ല എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം. ധനുരാസനം നിങ്ങളുടെ പുറം ഭാഗത്ത് കൂടുതല്‍ സമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കുന്നത് വഴി ആര്‍ത്തവ വേദനകളെ വഷളാക്കുന്നു. പ്രത്യേകിച്ച് ആര്‍ത്തവത്തിന്റെ രണ്ടും മൂന്നൂം ദിവസങ്ങളില്‍ കൂടുതല്‍ വെല്ലുവിളികള്‍ ഉണ്ടാക്കുന്നു. അതുകൊണ്ട് പരമാവധി ധനുരാസനം പോലുള്ള ആസനങ്ങള്‍ ചെയ്യാതിരിക്കുന്നതിന് ശ്രദ്ധിക്കണം. ഇതെല്ലാം യോഗ ചെയ്യുന്നവര്‍ ഓര്‍മ്മയില്‍ വെക്കേണ്ടതാണ്.

ചെയ്യേണ്ട യോഗാസനങ്ങള്‍
ആര്‍ത്തവ സമയം ചെറിയ രീതിയില്‍ ഉള്ള സ്ട്രെച്ചുകള്‍ ചെയ്യുന്നത് എന്തുകൊണ്ടും നല്ലതാണ്. പ്രത്യേകിച്ച് ഇടുപ്പ് ഭാഗത്ത് ഗുണം നല്കുന്ന തരത്തിലുള്ള ആസനങ്ങള്‍, നേരിയ സ്ട്രെച്ചുകള്‍, പുറകിലോട്ട് വളയുന്ന തരത്തിലുള്ള ആസനങ്ങള്‍ എന്നിവ ശീലിക്കുന്നത് ആര്‍ത്തവ ദിനങ്ങള്‍ അല്പം കൂടി ഈസിയാക്കുന്നു. ഇത് കൂടാതെ മെഡിറ്റേഷന്‍ പോലുള്ള ശ്വസന വ്യായാമങ്ങളിലേക്കും നിങ്ങള്‍ ശ്രദ്ധിക്കണം. ഇത്തരം കാര്യങ്ങള്‍ എല്ലാം തന്നെ ഓര്‍മ്മയില്‍ വെക്കുന്നത് ആര്‍ത്തവ കാലം എളുപ്പമാക്കുന്നു. എന്നാല്‍ ഓരോ ശരീരവും വ്യത്യസ്തമാണ് എന്നത് മനസ്സിലാക്കണം. അതുകൊണ്ട് തന്നെ നിങ്ങള്‍ യോഗ ചെയ്യുന്നതിന് മുന്‍പ് നല്ലൊരു യോഗാചാര്യനെ കണ്ട് തന്നെ ചെയ്യുന്നതിന് ശ്രദ്ധിക്കുക.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications

