Latest Updates
-
2026 സെപ്റ്റംബർ 29: അപൂർവ്വമായ ഇരട്ട സിദ്ധി യോഗം; ഈ സമയത്ത് എന്തൊക്കെ ചെയ്യാം? -
നീചഭംഗ രാജയോഗം: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം! -
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്ന ശരിയായ വഴികൾ ഇതാ -
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം
പിസിഒഡി നിയന്ത്രിക്കാനും ഹോര്‍മോണ്‍ സന്തുലിതാവസ്ഥക്കും യോഗ
ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ ഹോര്‍മോണ്‍ സന്തുലിതാവസ്ഥ വളരെ അനിവാര്യമായ ഒന്നാണ്. എന്നാല്‍ ചിലരില്‍ ഹോര്‍മോണ്‍ അസന്തുലിതാവസ്ഥ പല വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളിലേക്കും രോഗാവസ്ഥകളിലേക്കും എത്തിക്കുന്നു. ഇത്തരത്തില്‍ സ്ത്രീകളില്‍ ഉണ്ടാവുന്ന ഒന്നാണ് പോളിസിസ്റ്റിക് ഓവറി ഡിസോര്‍ഡര്‍ അഥവാ പിസിഒഡി. ഇത് ഒരു സാധാരണ എന്‍ഡോക്രൈന്‍ ഡിസോര്‍ഡര്‍ ആണ്. പത്തില്‍ ഒരാളെ ബാധിക്കുന്ന തരത്തിലാണ് ഈ രോഗാവസ്ഥ ഉള്ളത്. പലപ്പോഴും ഹോര്‍മോണ്‍ അസന്തുലിതാവസ്ഥ, ക്രമരഹിതമായ ആര്‍ത്തനം, അണ്ഡാശയത്തില്‍ സിസ്റ്റുകള്‍ എന്നിവയാണ് ഇതിന്റെ ലക്ഷണങ്ങള്‍.
കൃത്യമായ ചികിത്സ ഈ രോഗാവസ്ഥക്ക് ആവശ്യമെങ്കിലും നാം അറിഞ്ഞിരിക്കേണ്ടതായ ചില കാര്യങ്ങള്‍ കൂടിയുണ്ട്. അത് നിങ്ങളുടെ ആരോഗ്യത്തിന്റെ കാര്യത്തില്‍ വളരെയധികം ശ്രദ്ധിക്കേണ്ട ഒരു അവസ്ഥ തന്നെയാണ്. പിസിഒഡിക്ക് വൈദ്യസഹായവും ജീവിതശൈലി മാറ്റവും ആവശ്യമാണെങ്കിലും, യോഗയെ നിങ്ങളുടെ ദിനചര്യയില്‍ ഉള്‍പ്പെടുത്തുന്നതിലൂടെ രോഗത്തിന്റെ തീവ്രത കുറയുന്നു. ഏതൊക്കെ യോഗാസനങ്ങളാണ് സഹായിക്കുന്നത് എന്ന് നോക്കാം.

പിസിഒഡിക്ക് യോഗ എപ്രകാരം?
പിസിഓഡിയെ പ്രതിരോധിക്കുന്നതിന് വേണ്ടി യോഗ എപ്രകാരം ചെയ്യണം എന്നതിനെക്കുറിച്ച് നമുക്ക് നോക്കാവുന്നതാണ്. ഇത് ശരീരത്തിലെ ഹോര്‍മോണ്‍ നിയന്ത്രിക്കുന്നതിനും ഇന്‍സുലിന്‍ പ്രതിരോധത്തിനും സഹായിക്കുന്നു. ഇത് കൂടാതെ ശരീരത്തിന്റെ അസ്വസ്ഥതകളെ കുറക്കുന്നതിനും ശരീരഭാരത്തെ നിയന്ത്രിക്കുന്നതിനും സഹായിക്കുന്നു. ഇതെല്ലാം നിങ്ങളുടെ പിസിഓഡി എന്ന അവസ്ഥയെ പൂര്‍ണമായും പ്രതിരോധിക്കുന്നതിന് സഹായിക്കുന്നു. ഏതൊക്കെ യോഗാസനങ്ങള്‍ നിങ്ങളുടെ ആരോഗ്യത്തെ സഹായിക്കുകയും പ്രത്യുത്പാദന ആരോഗ്യത്തെ സഹായിക്കുകയും ചെയ്യുന്നു എന്ന് നോക്കാം.
സൂര്യനമസ്കാരം
സൂര്യനമസ്കാരം ചെയ്യുന്നത് ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നു. ഇത് നിങ്ങളുടെ പിസിഓഡി പോലുള്ള അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി സഹായിക്കുന്നു. രക്തചംക്രമണം വര്‍ദ്ധിപ്പിക്കുന്നതിനും സമ്മര്‍ദ്ദം കുറക്കുന്നതിനും പ്രത്യുത്പാദന അവയവങ്ങളുടെ ആരോഗ്യത്തിനും സഹായിക്കുന്നു. സൂര്യനമസ്കാരം ചെയ്യുന്നത് വഴി ഇത് നിങ്ങളുടെ നിയന്ത്രിത ശ്വസനവും എന്‍ഡോക്രൈന്‍ സിസ്റ്റത്തെ ഉത്തേജിപ്പിക്കുന്നതിനും സഹായിക്കുന്നു. ഇത് പിസിഒഡിയുമായി ബന്ധപ്പെട്ട ഹോര്‍മോണ്‍ അസന്തുലിതാവസ്ഥയെ നിയന്ത്രിക്കാന്‍ സഹായിക്കും.

ബദ്ധ കോണാസനം
ബദ്ധ കോണാസനം ചെയ്യുന്നത് വഴി നിങ്ങളുടെ പെല്‍വിക് ഏരിയയില്‍ രക്തയോട്ടം വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്ന ഒന്നാണ് ബദ്ധകോണാസനം. ഇത് സ്ത്രീകള്‍ക്ക് മികച്ച ആരോഗ്യം നല്കുന്നു. മാത്രമല്ല ഈ പോസ് അണ്ഡാശയത്തേയും ഗര്‍ഭാശയത്തേയും ആരോഗ്യമുള്ളതാക്കി മാറ്റുന്നു. ഇത് ചെയ്യുന്നതിലൂടെ ആര്‍ത്തവചക്രം ക്രമീകരിക്കാനും പിസിഒഡി ലക്ഷണങ്ങള്‍ ലഘൂകരിക്കാനും സഹായിക്കുന്നതാണ് ബദ്ധകോണാസനം. സ്ഥിരമായി ചെയ്യുന്നതിലൂടെ അത് നിങ്ങളുടെ ആരോഗ്യത്തിന്റെ കാര്യത്തില്‍ മികച്ച മാറ്റങ്ങള്‍ നല്‍കുന്നതാണ്. എല്ലാ തരത്തിലും നിങ്ങളുടെ ആരോഗ്യത്തെ മികച്ചതാക്കുന്നതിന് സഹായിക്കുന്നതാണ് ബദ്ധകോണാസനം.
ഭുജംഗാസനം
ഭുജംഗാസനം നിങ്ങളുടെ ആരോഗ്യത്തിനും പിസിഓഡി പോലുള്ള അസ്വസ്ഥതകളെ പ്രതിരോധിക്കുന്നതിനും സഹായിക്കുന്നു. ആര്‍ത്തവ സമയത്തുണ്ടാവുന്ന അസ്വസ്ഥതകളെ പ്രതിരോധിക്കുന്നതിന് വേണ്ടി നമുക്ക് ദിവസവും ഭുജംഗാസനം ചെയ്യാം. അത് കൂടാതെ പിസിഒഡി എന്ന അസ്വസ്ഥതക്ക് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ദിനവും കുറച്ച് സമയം ഭുജംഗാസനത്തിന് വേണ്ടി മാറ്റി വെക്കുക. ഹോര്‍മോണ്‍ അസന്തുലിതാവസ്ഥക്ക് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ഭുജംഗാസനം ചെയ്യാവുന്നതാണ്.

പവനമുക്താസനം
ദിനവും പവനമുക്താസനം ചെയ്യുന്നതിന്റെ ഫലമായി നിങ്ങള്‍ക്ക് പല വിധത്തിലുള്ള മാറ്റങ്ങള്‍ ജീവിതത്തില്‍ ഉണ്ടാവുന്നുണ്ട്. പലപ്പോഴും വീക്കവും ശരീരത്തിലെ അസ്വസ്ഥതകളും ഇല്ലാതാക്കുന്നതിന് വേണ്ടി നമുക്ക് പവനമുക്താസനം ശീലമാക്കാവുന്നതാണ്. ഇത് അണ്ഡാശയം ഉള്‍പ്പടെയുള്ള അവയവങ്ങളുടെ ആരോഗ്യത്തിന് സഹായിക്കുന്നു. ഇത് കൂടാതെ മാനസിക സമ്മര്‍ദ്ദത്തെ ഇല്ലാതാക്കുന്നതിനും സഹായിക്കുന്നു. പിസിഓഡി, ഹോര്‍മോണ്‍ അസന്തുലിതാവസ്ഥ എന്നീ പ്രശ്നങ്ങള്‍ക്ക് പൂര്‍ണമായും പരിഹാരം കാണുന്നതിന് സഹായിക്കുന്നു.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications

