Latest Updates
-
20 കിലോ കുറഞ്ഞു! ഖുശ്ബു സുന്ദറിന്റെ 'ജാപ്പനീസ് പ്ലേറ്റ്' ഡയറ്റ്; ഇത് ശരിക്കും ഫലപ്രദമാണോ? -
കേരളത്തിൽ മഴ കനക്കുന്നു: ഇടുക്കിയിൽ യെല്ലോ അലർട്ട്, ഒക്ടോബർ 7 വരെ അതീവ ജാഗ്രത! -
ഒക്ടോബർ 4 മുതൽ ഗജകേസരി യോഗം; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ! -
ചന്ദ്രൻ മിഥുനം രാശിയിലേക്ക്: ഈ 36 മണിക്കൂർ സാമ്പത്തിക കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം, അറിയേണ്ടതെല്ലാം -
അപൂർവ്വ രവി പുഷ്യ യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം, കേരളത്തിലെ കൃത്യമായ സമയം അറിയാം -
വീക്കെൻഡ് വൈബ്സ്: പങ്കാളിക്കൊപ്പം കാണാൻ പറ്റിയ മികച്ച ഒടിടി റിലീസുകൾ ഇതാ -
ഗാന്ധി ജയന്തി ലോങ് വീക്കെൻഡ്: ഭാഗ്യം തേടിയെത്തുന്ന ആ 5 രാശിക്കാർ ഇവർ; ഈ ദിവസങ്ങളിൽ നേട്ടങ്ങൾ ഉറപ്പ്! -
ഒക്ടോബർ 2 നക്ഷത്രഫലം: ഇന്നത്തെ ഭാഗ്യനക്ഷത്രങ്ങൾ ഇവരാണ്, രാഹുകാലം ശ്രദ്ധിക്കൂ! -
എൽപിജി വിലയിൽ ഞെട്ടിക്കുന്ന മാറ്റം: വാണിജ്യ സിലിണ്ടറുകൾക്ക് വില കുതിച്ചുയർന്നു, ഗാർഹിക ഉപഭോക്താക്കൾക്ക് ആശ്വാസം -
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ!
നട്ടെല്ലിന്റെ ആരോഗ്യത്തിനും കരുത്തിനും പുറംവേദന പ്രതിരോധിക്കാനും ഈ യോഗാസനങ്ങള്‍
ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ വളരെയധികം സഹായിക്കുന്ന ഒന്നാണ് യോഗാസനങ്ങള്‍. കാരണം അത്രയധികം ഗുണപരമായ മാറ്റങ്ങളാണ് യോഗ ചെയ്യുന്നത് വഴി നട്ടെല്ലിന് ലഭിക്കുന്നത്. ഇന്നത്തെ കാലത്തെ ജീവിത ശൈലി നിങ്ങളില്‍ നടുവേദന, ചലനശേഷിക്കുറവ്, സന്ധികളിലെ പിരിമുറുക്കം, ശ്വാസം മുട്ടല്‍ എന്നിവക്ക് കാരണമാകുന്നു. ശരീരം ഇത്തരം അവസ്ഥകളില്‍ നിന്ന് സംരക്ഷിക്കുന്നതിന് വേണ്ടി ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതാണ്. അതില്‍ പ്രധാനമായും ശ്രദ്ധിക്കേണ്ടത് എപ്രകാരം ഇതിനെ പ്രതിരോധിക്കാം എന്നതാണ്.
ചില യോഗാസനങ്ങള്‍ ചെയ്യുന്നത് വഴി നിങ്ങളുടെ ആരോഗ്യം മികച്ചതാക്കും എന്ന് മാത്രമല്ല നട്ടെല്ലിന്റെ ആരോഗ്യം വര്‍ദ്ധിപ്പിക്കും എന്നതാണ് സത്യം. നട്ടെല്ലിലെ ആയാസം കുറച്ച് ശരീരനില മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന അഞ്ച് യോഗാസനങ്ങള്‍ പരിചയപ്പെടാം. ഇവ എപ്രകാരം നിങ്ങളുടെ ആരോഗ്യത്തെ സഹായിക്കുന്നു എന്നത് ശ്രദ്ധേയമാണ്. കൂടുതല്‍ അറിയുന്നതിന് വേണ്ടി ഈ ലേഖനം വായിക്കാവുന്നതാണ്.

സേതുബന്ധാസനം
സേതുബന്ധാസനം ചെയ്യുന്നത് വഴി നിങ്ങളുടെ ആരോഗ്യം മികച്ചതാവുന്നു. അത് മാത്രമല്ല ഇത് നിങ്ങളുടെ ഗ്ലൂട്ടിയന് പോശികള്ക്കും പുറത്തെ പേശികളേയും ശക്തിപ്പെടുത്തുന്നു. ഇത് പതിവായി ചെയ്യുന്നത് വഴി ശരീരത്തിന് വഴക്കം വര്‍ദ്ധിപ്പിക്കുകയും പേശികള്‍ക്ക് അയവ് വരുത്തുകയും കരുത്ത് നല്‍കുകയും ചെയ്യുന്നു. നട്ടെല്ലിന്റെ ആരോഗ്യത്തെ സഹായിക്കുന്നതിന് എന്തുകൊണ്ടും സഹായിക്കുന്നു സേതുബന്ധാസനം.
മാര്‍ജാര്യാസനം
മാര്‍ജാര്യാസനം ചെയ്യുന്നത് വഴി അത് നിങ്ങളുടെ ആരോഗ്യത്തെ മികച്ചതാക്കും എന്നതില്‍ സംശയം വേണ്ട. ഇത് നട്ടെല്ലിന് പൂര്‍ണ ചലനക്ഷമത വര്‍ദ്ധിപ്പിക്കും. അത് കൂടാതെ കശേരുക്കള്‍ക്കിടയിലെ ചലനം സുഗമമാക്കുന്നതിനും സഹായിക്കും. നട്ടെല്ലിലെ സ്തംഭനാവസ്ഥക്ക് പരിഹാരം കാണുന്നതിനും മികച്ചതാണ് മാര്‍ജാര്യാസനം. ഇത് നട്ടെല്ലിന്റെ വഴക്കം വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കും.

താടാസനം
സ്ഥിരമായി തടാസനം ചെയ്യുന്നത് വഴി നിങ്ങളുടെ ആരോഗ്യം മെച്ചപ്പെടുന്നു. അത് നിങ്ങളുടെ ആരോഗ്യ പ്രശ്നങ്ങള്‍ക്കും വളരെ പെട്ടെന്ന് പരിഹാരം കാണുന്നതിന് സഹായിക്കും. ഇത് ശരീരത്തിന്റെ എല്ലാ പ്രശ്നങ്ങള്‍ക്കും പരിഹാരം കാണുന്നതിനും മികച്ചതാണ് എന്നതില്‍ സംശയം വേണ്ട. അതോടൊപ്പം തന്നെ നട്ടെല്ലിന്റെ പേശികള്‍ക്ക് കരുത്തും ആരോഗ്യവും വഴക്കവും നല്‍കും. സ്ഥിരമായി ചെയ്യുന്നത് വഴി നിങ്ങള്‍ക്ക് ശരീരത്തില്‍ മാറ്റങ്ങള്‍ സംഭവിക്കും.
അധോമുഖ ശ്വാനാസനം
അധോമുഖ ശ്വാനാസനം അനുസരിച്ച് പല വിധത്തിലുള്ള മാറ്റങ്ങള്‍ ശരീരത്തില്‍ സംഭവിക്കുന്നു. ഇത് കശേരുക്കള്‍ക്കിടയിലുള്ള സമ്മര്‍ദ്ദം കുറയ്ക്കുന്നതിനും ആരോഗ്യ സംരക്ഷണത്തിനും സഹായിക്കുന്നു. ഇത് നട്ടെല്ലിനെ ആരോഗ്യത്തോടെ സംരക്ഷിക്കുന്നതിനും നട്ടെല്ലിനെ വഴക്കമുള്ളതാക്കുന്നതിനും സഹായിക്കും. എല്ലാ വേദനയും പ്രതിരോധിക്കുന്ന കാര്യത്തില്‍ ഈ യോഗ അനിവാര്യമാണ്.
ഭുജംഗാസനം
ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ ഭുജംഗാസനം വളരെയധികം സഹായിക്കുന്നു. ഇത് നെഞ്ചിലെ കരുത്ത് വര്‍ദ്ധിപ്പിക്കുന്നതിനും അതോടൊപ്പം പേശികളെ ശക്തിപ്പെടുത്തുന്നതിനും സഹായിക്കും. സമ്മര്‍ദ്ദത്തെ കുറയ്ക്കുന്നതിനും ആരോഗ്യകരമായ മാറ്റം നിലനിര്‍ത്തുന്നതിനും സഹായിക്കും. അത് കൂടാതെ നെഞ്ചും തോളും ശക്തിപ്പെടുത്തുന്നതിന് ഏറ്റവും മികച്ചതാണ് ഈ യോഗാസനം.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
