Latest Updates
-
ഉത്തരേന്ത്യയിൽ കടുത്ത ഉഷ്ണതരംഗം: ഈ ലളിതമായ മുൻകരുതലുകൾ നിങ്ങളെ രക്ഷിക്കും -
ഫാദേഴ്സ് ഡേ സ്പെഷ്യൽ: അച്ഛന്മാർക്ക് കരുത്തേകാൻ ദിവസവും 12 മിനിറ്റ് മതി; ആരോഗ്യകരമായ മാറ്റങ്ങൾക്കായി ഇതാ ചില ലളിതമായ വഴികൾ -
മഴക്കാലത്തെ കടുത്ത ഈർപ്പം ആർത്തവകാലത്ത് അസ്വസ്ഥതയുണ്ടാക്കുന്നുണ്ടോ? ഈ മുൻകരുതലുകൾ നിങ്ങളെ രക്ഷിക്കും! -
ചിങ്ങം രാശിയിലേക്ക് ചൊവ്വയുടെ പ്രവേശം: ഈ 5 രാശിക്കാർക്ക് ഇനി സുവർണ്ണകാലം, ഭാഗ്യം കൂടെയുണ്ടാകും! -
ബുധൻ കർക്കടകത്തിലേക്ക്: ജൂൺ 22 മുതൽ സാമ്പത്തിക ഇടപാടുകളിൽ ഈ തെറ്റുകൾ വരുത്തരുത് -
ജൂൺ 19: ഹർഷണ യോഗം മാറി വജ്ര യോഗം; ഈ രാശിക്കാർക്ക് ഇന്ന് നിർണ്ണായക സമയം, രാഹുകാലം ശ്രദ്ധിക്കൂ! -
ജൂൺ 19: സർവാർത്ഥ സിദ്ധി യോഗത്തിന്റെ കരുത്തിൽ ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
ജൂൺ 19 രാശിഫലം: സാമ്പത്തിക നേട്ടവും ഭാഗ്യവും തേടിയെത്തുന്ന രാശിക്കാർ ഇവർ; ഇന്നത്തെ ശുഭമുഹൂർത്തം അറിയാം -
നൈകയിൽ ഇനി എഐ മാജിക്; സ്കിൻകെയർ ഉൽപ്പന്നങ്ങൾ തിരഞ്ഞെടുക്കാൻ ഇനി ചാറ്റ് ജിപിടി കൂടെയുണ്ടാകും -
മഴക്കാലത്ത് ഷിഗെല്ല ഭീതി; വീട്ടിൽ തന്നെ പ്രതിരോധിക്കാം, ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ!
ഓര്മ്മകളിനി മായില്ല, മികച്ച ഏകാഗ്രതയും ഈ യോഗാസനങ്ങള്‍ ശീലമാക്കൂ
ഓര്‍മ്മക്കുറവ് സാധാരണ ഉണ്ടാവുന്ന ഒരു അവസ്ഥയാണ്. പ്രായമാവുന്തോറും ഓര്‍മ്മക്കുറവും സംഭവിക്കും. ഇത് പിന്നീട് രോഗാവസ്ഥയിലേക്ക് എത്തുന്നവരും നിരവധിയാണ്. പ്രായം മാത്രമല്ല മറ്റ് പല ഘടകങ്ങളും ഓര്‍മ്മയെ സ്വാധീനിക്കുന്നുമുണ്ട്. യോഗ എന്ന് ചിന്തിക്കുമ്പോള്‍ തന്നെ ആദ്യം ഓര്‍ക്കേണ്ടത് ഇത് മാനസിക ശാരീരിക ആരോഗ്യം നല്കുന്നു എന്നത് തന്നെയാണ്. നമ്മുടെ ആരോഗ്യത്തെ ആത്മാവുമായി ബന്ധിപ്പിക്കുന്നതാണ് യോഗയുടെ അര്‍ത്ഥം.
വ്യത്യസ്ത തരത്തില്‍ യോഗാസനങ്ങളുണ്ട്. അവ എപ്രകാരം നമ്മുടെ ആരോഗ്യത്തെ സ്വാധീനിക്കുന്നു എന്നത് ഒരു ചോദ്യം തന്നെയാണ്. ഏകാഗ്രത, ഓര്‍മ്മശക്തി എന്നിവ വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്ന ചില യോഗാസനങ്ങളുണ്ട്. അവ എന്തൊക്കെയെന്നും എപ്രകാരം നമ്മുടെ വൈഞ്ജാനിക പ്രവര്‍ത്തനങ്ങളെ സ്വാധീനിക്കും എന്നും നമുക്ക് നോക്കാം.

വൃക്ഷാസനം
ട്രീ പോസ് എന്നാണ് വൃക്ഷാസനം അറിയപ്പെടുന്നത്. ഇത് നിങ്ങളുടെ ഓര്‍മ്മശക്തിയും ഏകാഗ്രതയും വര്‍ദ്ധിപ്പിക്കുന്നു. അത് മാത്രമല്ല ഇത് കാലിന് നല്ല ബലവും ബാലന്‍സും നല്കുന്നു. ശരീരത്തിന്റേയും മനസ്സിന്റേയും സന്തുലിതാവസ്ഥ ഒരേ സമയം നിലനിര്‍ത്തുന്നതിന് സഹായിക്കുന്നതാണ് വൃക്ഷാസനം. അതുകൊണ്ട് തന്നെ ഇത് വഴി ഓര്‍മ്മശക്തിയും ഏകാഗ്രതയും വര്‍ദ്ധിക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട. മാത്രനല്ല ഇത് നാഢിവ്യവസ്ഥയെ ശാന്തമാക്കുകയും ചെയ്യുന്നു. നട്ടെല്ലിനും ആരോഗ്യം നല്കുന്നു.
ഉസ്ത്രാസനം
ഉസ്ത്രാസനം ചെയ്യുന്നത് വഴി നിങ്ങള്‍ക്ക് പല വിധത്തിലുള്ള പ്രശ്നങ്ങളെ ഇല്ലാതാക്കാം. ഇത് തലച്ചോറിലേക്കുള്ള ഓക്സിജന്‍ വിതരണം വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു. കൂടാതെ തലച്ചോറിന്റെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും മെച്ചപ്പെടുത്തുന്നതിനും സഹായിക്കുന്നു. ശരീരത്തിന്റെ മുന്‍ഭാഗം സ്ട്രെച്ച് ചെയ്യുന്നത് വഴി സമ്മര്‍ദ്ദത്തെ ലഘൂകരിക്കുന്നതിനും സാധിക്കും. മാനസികാരോഗ്യം വര്‍ദ്ധിപ്പിക്കുന്ന കാര്യത്തില്‍ മികച്ച ആസനമാണ് ഉസ്ത്രാസനം.
സര്‍വാംഗാസനം
സര്‍വ്വാംഗാസനം ചെയ്യുന്നത് വഴി നിങ്ങളുടെ ശരീരത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യമാണ് മാറുന്നത്. ഇത് തലച്ചോറിലേക്കുള്ള രക്തയോട്ടം വര്‍ദ്ധിപ്പിക്കുന്നു. അത് വഴി നിങ്ങളുടെ മാനസികാരോഗ്യവും വര്‍ദ്ധിപ്പിക്കും. കൂടാതെ ഹോര്‍മോണ്‍ ബാലന്‍സ് കൃത്യമാക്കുകയും തലച്ചോറിന്റെ മൊത്തത്തിലുള്ള പ്രവര്‍ത്തനത്തെ ഏകോപിപ്പിക്കുകയും ചെയ്യും. ശരീരത്തിന് ബാലന്‍സ് ചെയ്യുന്നതിനുള്ള കഴിവും ഏകാഗ്രതയോടെ കാര്യങ്ങളെ സമീപിക്കുന്നതിനുള്ള കഴിവും വര്‍ദ്ധിപ്പിക്കും. മാനസിക സമ്മര്‍ദ്ദത്തെ പൂര്‍ണമായും ഇല്ലാതാക്കുന്നതിനും സര്‍വ്വാംഗാസനം സഹായിക്കുന്നു.
പശ്ചിമോത്തനാസനം
പശ്ചിമോത്താനാസനം ചെയ്യുന്നതും നിങ്ങളുടെ നാഢിവ്യവസ്ഥയെ ശാന്തമാക്കുന്നതിന് സഹായിക്കും. കൂടാതെ ശരീരത്തിന് ബലവും കരുത്തും നല്‍കുകയും ചെയ്യും. സമ്മര്‍ദ്ദത്തെ പൂര്‍ണമായും ഇല്ലാതാക്കുന്നത് വഴി കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനും ആരോഗ്യത്തോടെ മുന്നോട്ട് പോവുന്നതിനും സാധിക്കുന്നു. അതു മാത്രമല്ല ശ്വസനവ്യായാമം കൂടി ചേരുമ്പോള്‍ ഇത് തലച്ചോറിലേക്കുള്ള ഓക്സിജന്‍ വിതരണം വര്‍ദ്ധിപ്പിക്കുകയും അതുവഴി വൈജ്ഞാനിക പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തുകയും ചെയ്യും.
ബാലാസനം
ചൈല്‍ഡ്സ് പോസ് അഥവാ ബാലാസനം വളരെ എളുപ്പത്തില്‍ ചെയ്യാവുന്ന ഒരു പോസ് ആണ്. എന്നാല്‍ ഇത് ചെയ്യുമ്പോള്‍ വളരെയധികം ശ്രദ്ധയും ആവശ്യമാണ് എന്ന കാര്യം മറക്കരുത്. മാത്രമല്ല മനസ്സിന് സമ്മര്‍ദ്ദമുണ്ടെങ്കില്‍ അതിന് പ്രതിരോധം തീര്‍ക്കുന്നതിനും മാനസികാരോഗ്യത്തിനും സഹായിക്കുന്നു ബാലാസനം. ഇത് ഇടുപ്പിലും ശരീരത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യത്തേയും സഹായിക്കുന്നു. ശരീരത്തിന്റെ ഓരോ ഭാഗത്തും രക്തയോട്ടം വര്‍ദ്ധിപ്പിക്കുന്നതിനും ബാലാസനം സഹായിക്കും.
പദ്മാസനം
ലോട്ടസ് പോസ് എന്നും അറിയപ്പെടുന്ന പദ്മാസനം ദിനവും ചെയ്യുന്നത് വഴി നിങ്ങളുടെ ഓര്‍മ്മശക്തി മെച്ചപ്പെടുന്നു. കൂടാതെ ഇത് മാനസികാരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിനും സഹായകമാവും. തലച്ചോറിലേക്കുള്ള രക്തപ്രവാഹം വര്‍ദ്ധിപ്പിക്കുകയും ഏകാഗ്രമായ ശ്വസനത്തിലൂടെ ആരോഗ്യം മികച്ചതാക്കുകയും ചെയ്യുന്നു. കൂടാതെ ഓര്‍മ്മയ്ക്ക് സഹായിക്കുന്ന മസ്തിഷ്ക ഭാഗത്തെ മികച്ചതാക്കുകയും മികച്ച ഓര്‍മ്മ നല്‍കുകയും ചെയ്യുന്നു.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications