Latest Updates
-
കഠിനമായ ചൂടിൽ പുറത്തിറങ്ങി വ്യായാമം ചെയ്യരുത്! വയറിലെ കൊഴുപ്പ് കുറയ്ക്കാൻ വീട്ടിലിരുന്ന് ചെയ്യാവുന്ന ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
സാമ്പത്തിക നേട്ടത്തിന് വഴിതുറക്കുന്നു; ശിവയോഗവും ശുക്ര പ്രദോഷവും ചേരുന്ന ഈ സമയം നിങ്ങൾക്കറിയാമോ? -
49-ാം വയസ്സിലും മല്ലിക ഷെരാവത്തിന്റെ ഈ ഫിറ്റ്നസ് രഹസ്യം; വീഗൻ ഡയറ്റും യോഗയും കൊണ്ട് താരം ഞെട്ടിക്കുന്നത് ഇങ്ങനെ! -
സൺസ്ക്രീൻ ഒഴിവാക്കണോ? സോഷ്യൽ മീഡിയയിലെ ഈ ട്രെൻഡ് ചർമ്മത്തിന് വരുത്തുന്ന അപകടം ചെറുതല്ല, അറിയേണ്ടതെല്ലാം -
വെറും വെള്ളം കുടിച്ചാൽ മതിയോ? കടുത്ത വേനലിൽ ജീവൻ രക്ഷിക്കാൻ ഈ പാനീയങ്ങൾ നിർബന്ധം! -
കടുത്ത ചൂടിൽ വർക്കൗട്ട് ചെയ്യുന്നത് അപകടമാണോ? പേശികളുടെ ആരോഗ്യത്തിനായി ഈ മാറ്റങ്ങൾ അടിയന്തരമായി വരുത്തൂ! -
കടുത്ത ചൂടിൽ ഗർഭിണികൾക്കും പിസിഒഎസ് ഉള്ളവർക്കും എന്ത് സംഭവിക്കും? അറിയേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ! -
കാലാവസ്ഥ മാറുമ്പോൾ തടി കുറയ്ക്കാൻ കഷ്ടപ്പെടുകയാണോ? ഈ ചെറിയ മാറ്റങ്ങൾ വരുത്തിയാൽ ഫലം ഉറപ്പ്! -
കടുത്ത ചൂടും ഈർപ്പവും ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? ഈ ലളിതമായ മാറ്റങ്ങൾ വരുത്തിയാൽ മതി! -
49-ാം വയസ്സിലും മല്ലിക ഷെരാവത്ത് എങ്ങനെ ഇത്ര ഫിറ്റായിരിക്കുന്നു? ആ രഹസ്യം ഇതാ, നിങ്ങൾക്കും പരീക്ഷിക്കാം!
ഡെങ്കിപ്പനിയില്‍ വീണു പോയോ? 4 യോഗാസനത്തില് ആരോഗ്യം തിരിച്ച് പിടിക്കാം
കാലവര്‍ഷം തുടങ്ങിക്കഴിഞ്ഞു, ഇത് രോഗാവസ്ഥകളുടെ കാര്യത്തില്‍ വന്‍ വര്‍ദ്ധനവാണ് ഉണ്ടാക്കുന്നത്. ഈ വര്‍ഷമാകട്ടെ ഡെങ്കിപ്പനി ബാധിച്ചവരുടെ എണ്ണത്തില്‍ വന്‍വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്. അത് നമ്മളെ ഓരോരുത്തരേയും ആശങ്കയില്‍ ആക്കുന്നുമുണ്ട്. എന്നാല്‍ കൃത്യമായ പ്രതിരോധം തീര്‍ത്തില്ലെങ്കില്‍ അത് നിങ്ങളുടെ ആരോഗ്യത്തെ ഗുരുതരമായ അവസ്ഥയിലേക്ക് എത്തുന്നു. പല കാരണങ്ങള്‍ കൊണ്ടും നമുക്ക് ഡെങ്കിപ്പനി ബാധിക്കുന്നു. മഴക്കാലത്തുണ്ടാവുന്ന ഗുരുതര രോഗങ്ങളില്‍ ഒന്നാണ് പലപ്പോഴും ഡെങ്കിപ്പനി.
എന്നാല്‍ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിന് വേണ്ടി രോഗത്തെ പ്രതിരോധിക്കാന്‍ അല്പം കാര്യങ്ങള്‍ ശ്രദ്ധിക്കണം. മരണത്തിലേക്ക് വരെ എത്തിക്കുന്ന അവസ്ഥയിലേക്കാണ് ഡെങ്കിപ്പനി നമ്മളെ എത്തിക്കുന്നത്. എന്നാല്‍ ഡെങ്കിപ്പനി ബാധിച്ച ഒരു വ്യക്തിയെങ്കില്‍ രോഗാവസ്ഥയില്‍ നിന്നും പൂര്‍ണ മോചനത്തിന് വേണ്ടി യോഗാസനം ചെയ്യാവുന്നതാണ്. ഇത് കൂടാതെ അണുബാധയ്ക്കെതിരെ പോരാടാനും ജലാംശം നിലനിര്‍ത്തുന്നതിനും വേണ്ട മാര്‍ഗ്ഗങ്ങളും സ്വീകരിക്കേണ്ടതാണ്. അതോടൊപ്പം എളുപ്പത്തില്‍ ദഹിക്കുന്നതും പോഷകപ്രദവുമായ ഭക്ഷണം കഴിക്കുന്നതും പ്രധാനമാണ്. കൂടാതെ ആവശ്യത്തിന് വിശ്രമം എടുക്കുന്നതും നല്ലതാണ്.

ഡെങ്കിപ്പനി സമയത്ത് എന്ത് കഴിക്കണം
ഡെങ്കിപ്പനി ഇല്ലാതാക്കുന്നതിന് വേണ്ടി നമുക്ക് ഭക്ഷണത്തിന്റെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടതാണ്. യോഗ ചെയ്യുന്നതോടൊപ്പം തന്നെ ഭക്ഷണത്തിന്റെ കാര്യത്തിലും അല്പം ശ്രദ്ധിക്കേണ്ടതാണ്. അതിന് വേണ്ടടി എണ്ണയും മസാലയും ഇല്ലാത്ത രീതിയില്‍ ഉള്ള ഭക്ഷണം കഴിക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. ഇത് കൂടാതെ വീട്ടില്‍ തന്നെ പാകം ചെയ്ത ഭക്ഷണം കഴിക്കുന്നതിനും മസാല കുറഞ്ഞ അപ്പപ്പോള്‍ തയ്യാറാക്കിയ ഭക്ഷണം തയ്യാറാക്കുന്നതിനും കഴിക്കുന്നതിനും ശ്രദ്ധിക്കണം.
പച്ചക്കറികള്‍ ഉള്‍പ്പെടുത്തുന്നതിന് ശ്രദ്ധിക്കുക. എപ്പോഴും ഫ്രഷ് പച്ചക്കറികള്‍ മാത്രം കഴിക്കുന്നതിന് ശ്രദ്ധിക്കണം. കൂടാതെ ഇഞ്ചിയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നതിനും ശ്രദ്ധിക്കണം. വെജിറ്റബിള്‍ സൂപ്പ് കുടിക്കുന്നതിനും ശ്രദ്ധിക്കേണ്ടതാണ്. അതോടൊപ്പം തന്നെ ദഹന പ്രശ്നങ്ങള്‍ക്കും ആമാശയ സംബന്ധമായ പ്രശ്നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് വേണ്ടി കുരുമുളക് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താവുന്നതാണ്. സിട്രസ് അടങ്ങിയ ഭക്ഷണങ്ങള്‍, വെളുത്തുള്ളി, ബദാം, മഞ്ഞള്‍ എന്നിവ ഭക്ഷണത്തില്‍ കൂടുതല്‍ ഉള്‍പ്പെടുത്തുന്നതിന് ശ്രദ്ധിക്കണം. ഏതൊക്കെ യോഗാസനങ്ങള്‍ നിങ്ങളെ സഹായിക്കുന്നു എന്ന് നോക്കാം.

വജ്രാസനം
വജ്രാസനം ചെയ്യുന്നതിലൂടെ ശരീരത്തിന് ഉന്മേഷവും ആരോഗ്യവും നല്കുന്നു. ഡെങ്കിയില്‍ നിന്ന് മുക്തി നേടിയവര്‍ക്ക് ആരോഗ്യം വീണ്ടെടുക്കുന്നതിന് വേണ്ടി വജ്രാസനം ചെയ്യാവുന്നതാണ്. ഇത് സ്ഥിരമായി ചെയ്യുന്നതിലൂടെ രോഗാവസ്ഥയുണ്ടാക്കുന്ന അസ്വസ്ഥതകള്‍ക്ക് പരിഹാരം കാണുന്നതിന് സാധിക്കുന്നു. എല്ലാ തരത്തിലുള്ള പ്രശ്നങ്ങള്‍ക്കും പരിഹാരം കാണുന്നതിനും ശരീരത്തിനും മനസ്സിനും ഊര്‍ജ്ജം നല്‍കുന്നതിന് വജ്രാസനം ചെയ്യാവുന്നതാണ്.
മാലാസനം
മാലാസനം ചെയ്യുന്നതിലൂടെ നിങ്ങളുടെ ഡെങ്കിയുടെ ആരോഗ്യപ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് സാധിക്കുന്നു. ഇത് നിങ്ങളുടെ ആരോഗ്യ പ്രശ്നങ്ങളില്‍ പലതിനേയും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. വളരെ എളുപ്പത്തില്‍ ചെയ്യാവുന്ന ഒരു യോഗാസനമാണ് മാലാസനം. നിങ്ങളുടെ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്ന അവസ്ഥയിലേക്കും മെറ്റബോളിസത്തെ ശക്തിപ്പെടുത്തുന്നതിനും സഹായിക്കുന്നുണ്ട് മാലാസനം. കൂടാതെ ദഹന സംബന്ധമായ പ്രശ്നങ്ങളെ പൂര്‍ണമായും ഇല്ലാതാക്കുന്നതിനും മാലാസനം സഹായിക്കുന്നു.

പശ്ചിമോത്താനാസനം
പശ്ചിമോത്താനാസനം നിങ്ങളുടെ ആരോഗ്യത്തിന് വളരെ മികച്ചതാണ്. ഇത് പ്രധാനമായും ഡെങ്കിപ്പനിയില്‍ നിന്ന് പൂര്‍ണ മോചനം നല്‍കുന്നതിന് സഹായിക്കുന്നു. എന്നാല്‍ നട്ടെല്ലിന് പരിക്കുള്ളവര് ഒരിക്കലും പശ്ചിമോത്താനാസനം ചെയ്യുന്നതിന് ശ്രമിക്കരുത്. ഇത് നിങ്ങളുടെ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു. ഇത് നിങ്ങളുടെ ആന്തരാവയവങ്ങള്‍ക്ക് വരെ ഗുണം നല്കുന്നു. അഡ്രിനാല്‍ ഗ്രന്ഥികള്‍, വൃക്ക, പാന്‍ക്രിയാസ് എന്നീ അവയവങ്ങളെ ഉത്തേജിപ്പിക്കുന്നതിന് ശ്രദ്ധിക്കണം.
ഭ്രമരി പ്രാണായാമം
പ്രാണായാമം ചെയ്യുന്നത് നിങ്ങളുടെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നതാണ്. ഭ്രമരി പ്രാണായാമം ചെയ്യുന്നതിലൂടെ നിങ്ങള്‍ക്ക് പല വിധത്തിലുള്ള മാറ്റങ്ങള്‍ ശ്വസനാരോഗ്യത്തിന്റെ കാര്യത്തില്‍ ഉണ്ടാവുന്നു. ഡെങ്കി പലപ്പോഴും നമ്മുടെ ശ്വസനാരോഗ്യത്തേയും വളരെയധികം ബാധിക്കുന്നു. ഭ്രമരി പ്രാണായാമം ചെയ്യുന്നതിന്റെ ഫലമായി ശ്വാസകോശാരോഗ്യം വര്‍ദ്ധിക്കുകയും ശ്വസനാരോഗ്യം മികച്ചതാവുകയും ചെയ്യുന്നു. എല്ലാ തരത്തിലുള്ള പ്രതിസന്ധികള്‍ക്കും ഇതിലൂടെ പരിഹാരം കാണാന്‍ സാധിക്കുന്നു. ഡെങ്കിപ്പനിയില്‍ നിന്നും മോചിതരായവര്‍ എങ്കില്‍ ഭ്രമരി പ്രാണായാമം വളരെയധികം മികച്ച മാറ്റങ്ങള്‍ നല്കുന്നു.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
