Latest Updates
-
തിരുവോണം 2026: നിങ്ങളുടെ രാശിക്ക് ഭാഗ്യം കൊണ്ടുവരുന്ന നിറവും നമ്പറും ഇതാ; ആഘോഷം ഗംഭീരമാക്കാൻ ചില വഴികൾ -
വീട്ടിൽ തുളസി വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; ഐശ്വര്യത്തിനും ആരോഗ്യത്തിനും വാസ്തു പറയുന്ന വഴികൾ -
ഓണത്തിന് അതിഥികൾ എത്തുമ്പോൾ വീട് പോസിറ്റീവാണോ? ഈ വാസ്തു ടിപ്പുകൾ പരീക്ഷിച്ചു നോക്കൂ! -
ഉത്രാടപ്പാച്ചിൽ ഷോപ്പിംഗ്: പണം നഷ്ടപ്പെടാതെ മികച്ച ഓഫറുകൾ സ്വന്തമാക്കാൻ ഈ വഴികൾ നോക്കൂ! -
ഡൽഹിയിൽ യുവി ഇൻഡക്സ് കുതിച്ചുയരുന്നു; ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ആഗസ്റ്റ് 27-28 ചന്ദ്രഗ്രഹണം: ഇന്ത്യയിൽ ദൃശ്യമാകുമോ? ഓണാഘോഷത്തെ ബാധിക്കുമോ? ആശങ്ക വേണ്ട, അറിയേണ്ടതെല്ലാം -
ഓഗസ്റ്റ് 25-ലെ അപൂർവ ഗ്രഹസംഗമം: ഈ രാശിക്കാർക്ക് തൊട്ടതെല്ലാം പൊന്നാകും, തടസ്സങ്ങൾ നീങ്ങാൻ ചെയ്യേണ്ടത് ഇത്രമാത്രം -
ഓണം സ്പെഷ്യൽ: ഇന്നത്തെ രാജയോഗം, ശുഭമുഹൂർത്തം; ഈ സമയത്ത് കാര്യങ്ങൾ തുടങ്ങിയാൽ വിജയം ഉറപ്പ്! -
2026 ഓഗസ്റ്റ് 24: ഇന്നത്തെ രാജയോഗം നിങ്ങളെ തുണയ്ക്കുമോ? ഗജകേസരി-ധനയോഗം പരിശോധിക്കാം -
ഓണം വാരത്തിൽ പ്രണയത്തിൽ ഭാഗ്യം: ഈ 6 രാശിക്കാർക്ക് ഇന്ന് പ്രണയം തുറന്നു പറയാം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
തമന്നയെ പോലെ മെലിയാം: ഫിറ്റ്നസ് ട്രെയിനര്‍ പറയും ഒഴിവാക്കേണ്ട 4 ഭക്ഷണങ്ങള്‍
തെന്നിന്ത്യന്‍ സിനിമാ ലോകത്ത് ഏറ്റവും കൂടുതല്‍ ആരാധകരുള്ള താരമാണ് തമന്ന ഭാട്ടിയ. അവരുടെ ഫിറ്റ്നസ് രഹസ്യം എല്ലാവരും കേള്‍ക്കാന്‍ ആഗ്രഹിക്കുന്ന ഒന്ന് തന്നെയാണ്. എങ്ങനെ ഈ പ്രായത്തിലും അവര്‍ സൗന്ദര്യം കാത്തുസൂക്ഷിക്കുന്നു ഫിറ്റായി ഇരിക്കുന്നു എന്നത് പലരും ചര്‍ച്ച ചെയ്യുന്ന ഒരു കാര്യം തന്നെയാണ്. പലപ്പോഴും തമന്നയുടെ ഡയറ്റും ഫിറ്റ്നസും എല്ലാം പല മേഖലകളിലും ചര്‍ച്ച ചെയ്യപ്പെടുന്ന ഒന്നായി മാറിയിട്ടുണ്ട്. എന്നാല്‍ അവരുടെ ട്രെയിനര്‍ സിദ്ധാര്‍ത്ഥി സിംഗ് ഇപ്പോള്‍ തമ്മന്നയുടെ ഡയറ്റ് രഹസ്യങ്ങള്‍ വെളിപ്പെടുത്തിയിക്കുകയാണ്.
തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് ആരോഗ്യത്തിന് വേണ്ടി ഒഴിവാക്കേണ്ട അഞ്ച് ഭക്ഷണങ്ങളെക്കുറിച്ച് അദ്ദേഹം പറയുന്നത്. അത് മാത്രമല്ല ഇവ കഴിച്ചാലുണ്ടാവുന്ന ആരോഗ്യ പ്രശ്നങ്ങളെക്കുറിച്ചും അദ്ദേഹം ചര്‍ച്ച ചെയ്യുന്നു. തടി കുറച്ച് ആരോഗ്യത്തോടെ ഇരിക്കാന്‍ എപ്പോഴും നമ്മള് ഭക്ഷണത്തില്‍ നിന്ന് ഒഴിവാക്കേണ്ട ചിലതുണ്ട്. പലരും ഇതെല്ലാം സ്ഥിരമായി കഴിക്കുന്നവയായിരിക്കും, എന്നാല്‍ പലപ്പോഴും അതാണ് തടി കൂട്ടുന്നതിന് കാരണം എന്ന് പലര്‍ക്കും അറിയില്ല. ട്രെയിനര്‍ സിദ്ധാര്‍ത്ഥ് സിംഗ് ഒഴിവാക്കാന്‍ പറയുന്ന 5 ഭക്ഷണങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.

ആലൂ പൊറോട്ട
പലര്‍ക്കും വളരെയധികം ഇഷ്ടമുള്ള ഒന്നാണ് ആലു പൊറോട്ട. എന്നാല്‍ ഇത് നിങ്ങളുടെ ആരോഗ്യത്തിന് ഗുണകരമാണെങ്കിലും തടി കുറയ്ക്കാന്‍ ശ്രദ്ധിക്കുന്നവര്‍ക്ക് ഒരു കാരണവശാലും ഈ ഭക്ഷണം അത്ര ആരോഗ്യകരമല്ല എന്നാണ് പറയുന്നത്. കാരണം ഇതില്‍ ധാരാളം കലോറിയും കാര്‍ബോഹൈഡ്രേറ്റും കൊഴുപ്പും എല്ലാം അടങ്ങിയിട്ടുണ്ട്. ഇത് കൂടാതെ ഫൈബറിന്റേയും പ്രോട്ടീന്റേയും അളവ് വളരെ കുറവാണ്. അത് കൂടാതെ രക്തത്തിലെ പഞ്ചസാരയുടെ അളവ് വര്‍ദ്ധിപ്പിക്കുന്നതിനും ഇത് പലപ്പോഴും കാരണമാകുന്നു. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. ഈ ഭക്ഷണം തടി കുറയ്ക്കാന്‍ ശ്രമിക്കുന്നവര്‍ പൂര്‍ണമായും ഒഴിവാക്കണം എന്നാണ് അദ്ദേഹം പറയുന്നത്. അത് മാത്രമല്ല പലരും നെയ്യും എണ്ണയും ധാരാളം ഉപയോഗിക്കുന്നതിനാല്‍ ഇത് ശരീരഭാരം ഇരട്ടിയാക്കുന്നു.
പഞ്ചസാര ചേര്‍ത്ത കാര്‍ബൊണേറ്റഡ് പാനീയങ്ങള്‍
ആരോഗ്യ സംരക്ഷണത്തിന് വളരെയധികം വെല്ലുവിളികള്‍ ഉയര്‍ത്തുന്ന ഒന്നാണ് ഇത്തരം കാര്‍ബോണേറ്റഡ് പാനീയങ്ങള്‍. ഇത് നിങ്ങളുടെ ആരോഗ്യത്തിന്റെ കാര്യത്തില്‍ വളരെയധികം വെല്ലുവിളികള്‍ ഉയര്‍ത്തുന്നു. മാത്രമല്ല കലോറി ധാരാളം അടങ്ങിയിട്ടുണ്ട് എന്ന് മാത്രമല്ല ശരീരത്തിന് യാതൊരു വിധത്തിലുള്ള പോഷകങ്ങളും നല്‍കുന്നുമില്ല. ഇത് വിശപ്പ് വര്‍ദ്ധിക്കുകയും പ്രമേഹം പോലുള്ള ജീവിത ശൈലി രോഗങ്ങള്‍ വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. അത് കൂടാതെ കരളില്‍ ധാരാളം കൊഴുപ്പ് അടിഞ്ഞ് കൂടുന്നതിനും കാരണമാകുന്നു. അമിതവണ്ണം, ടൈപ്പ് 2 പ്രമേഹം തുടങ്ങിയവയെല്ലാം ഇത് മൂലം സംഭവിക്കുന്നു.
ഛോള ബട്ടൂര
പലപ്പോഴും പലരും ഏറ്റവും ഇഷ്ടത്തോടെ കഴിക്കുന്ന ഒന്നാണ് ഛോള ബട്ടൂര. എന്നാല്‍ അത് നിങ്ങളുടെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നു. അത് മാത്രമല്ല ഇത് എണ്ണയില്‍ വറുത്തെടുക്കുന്നതിനാല്‍ കലോറി വളരെ കൂടുതലാണ്. അത് മാത്രമല്ല കൊഴുപ്പിന്റെ അളവും വളരെ കൂടുതലാണ്. ഇത് അനാരോഗ്യം വര്‍ദ്ധിപ്പിക്കുന്ന തരത്തിലുള്ള സാച്ചുറേറ്റഡ് ഫാറ്റ് ധാരാളം അടങ്ങിയിട്ടുണ്ട്. അത് മാത്രമല്ല ശരീര ഭാരം വര്‍ദ്ധിപ്പിക്കുന്നതോടൊപ്പം തന്നെ ജീവിത ശൈലി രോഗങ്ങളായ കൊളസ്ട്രോള്‍, പ്രമേഹം, രക്തസമ്മര്‍ദ്ദം എന്നിവയ്ക്കെല്ലാം തന്നെ കാരണമാകുന്നു. അത് മാത്രമല്ല ഹൃദയാരോഗ്യത്തെ പ്രശ്നത്തിലാക്കുന്ന അവസ്ഥയിലേക്ക് വരെ ഇതെത്തുന്നു. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കണം. പ്രമേഹത്തിന്റെ കാര്യത്തില്‍ അനാവശ്യ ആശങ്കകള്‍ വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.

സംസ്കരിച്ച ഭക്ഷണങ്ങള്‍
ഇന്നത്തെ കാലത്ത് സംസ്കരിച്ച ഭക്ഷണങ്ങള്‍ കഴിക്കുന്നവരുടെ എണ്ണം വളരെയധികം കൂടുതലാണ്. ചിപ്സ്, ന്യൂഡില്‍സ്, റെഡി ടു ഈറ്റ് ഭക്ഷണങ്ങള്‍ എന്നിവയെല്ലാം തന്നെ അപകടകരമായ അവസ്ഥയുണ്ടാക്കുന്നതാണ്. ഇത് പലപ്പോഴും ശരീരത്തില്‍ അനാരോഗ്യകരമായ കൊഴുപ്പുകള്‍ വര്‍ദ്ധിപ്പിക്കും. കൂടാതെ ധാരാളം പ്രിസര്‍വേറ്റീവുകളും ഇതില്‍ ചേര്‍ക്കുന്നുണ്ട്. ഇതെല്ലാം തന്നെ അനാരോഗ്യത്തിലേക്കും അമിതവണ്ണത്തിലേക്കും നിങ്ങളെ എത്തിക്കും. അതുകൊണ്ട് തന്നെ ഇനി തടി കുറയ്ക്കണം എന്ന ചിന്തയുണ്ടെങ്കില്‍ ഈ പറഞ്ഞ ഭക്ഷണങ്ങള്‍ എല്ലാം തന്നെ ഒഴിവാക്കുന്നതിന് ശ്രദ്ധിക്കണം. പലപ്പോഴും ഇത് നിങ്ങളുടെ പ്രമേഹത്തിന്റെ അളവ് വര്‍ദ്ധിപ്പിക്കുകയും ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കുകയും ചെയ്യുന്നു. അതുകൊണ്ട് തന്നെ ഇനി മുതല്‍ ഈ ഭക്ഷണങ്ങളെല്ലാം തന്നെ ഒഴിവാക്കേണ്ടതാണ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications