Latest Updates
-
2026 ഒക്ടോബർ 3 രാശിഫലം: ഇന്ന് ഭാഗ്യം കൂടെയുള്ള രാശിക്കാർ ഇവർ, നേട്ടങ്ങൾ നിങ്ങളെ തേടിയെത്തും! -
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ
രാത്രി ആവശ്യത്തിന് ഉറങ്ങിയിട്ടും എഴുന്നേല്ക്കുമ്പോള് ക്ഷീണമോ, കാരണമിതാണ്
എത്ര വലിയ ക്ഷീണവും നല്ലൊരു ഉറക്കത്തോടെ പമ്പ കടക്കും. അതാണ് പൊതുവെയുള്ളൊരു വിശ്വാസം. നല്ലൊരു ഉറക്കമെന്നാല്‍, ആരോഗ്യവിദഗ്ധര്‍ പറയുന്നത് രാത്രിയില്‍ 7-8 മണിക്കൂര്‍ ഉറക്കമാണ്. പക്ഷേ നല്ല ഉറക്കത്തിന്റെ കാര്യത്തില്‍ മിക്കവരും ഇക്കാലത്ത് പിന്നിലാണ്. ഒന്നുകില്‍ രാത്രി വൈകിയുറങ്ങുക, അല്ലെങ്കില്‍ മൂന്നോ നാലോ മണിക്കൂര്‍ മാത്രം ഉറങ്ങുക അങ്ങനെ പലവിധ ഉറക്കപ്രശ്നങ്ങള്‍ ഇന്നത്തെ കാലത്ത് ആളുകള്‍ക്ക് ഉണ്ട്. ഇതുകാരണം പകല്‍സമയത്ത് ക്ഷീണവും ഹൃദ്രോഗമടക്കം പല ആരോഗ്യപ്രശ്നങ്ങളും ഉണ്ടാകുകയും ചെയ്യും.

പക്ഷേ വിദഗ്ധര്‍ പറയുന്നത് പോലെ രാത്രി 7-8 മണിക്കൂര്‍ കൃത്യമായി ഉറങ്ങിയിട്ടും രാവിലെ എഴുന്നേല്ക്കുമ്പോള് അതിയായ ക്ഷീണം തോന്നുന്നവരുണ്ട്. എട്ടുമണിക്കൂറോളം ഉറങ്ങുന്നുണ്ടെങ്കിലും ഇവരുടെ ഉറക്കത്തിന്റെ ഗുണനിലവാരം കുറവായിരിക്കും. അതായത് പല കാരണങ്ങളാല്‍ ഇവര്‍ക്ക് നല്ല ഉറക്കം കിട്ടാത്തതാണ് ക്ഷീണത്തിന് കാരണമാകുന്നത്. സ്ലീപ്പ് ഡിസോഡറുകള്‍ അഥവാ ഉറക്കപ്രശ്നങ്ങള്‍ എന്നാണ് ഈ കാരണങ്ങള്‍ അറിയപ്പെടുന്നത്.
രാത്രി ആവശ്യത്തിന് ഉറങ്ങിയതിന് ശേഷവും പകല്‍സമയം ക്ഷീണവും മന്ദതയും ഉറക്കംതൂങ്ങലും ചില ഉറക്കപ്രശ്നങ്ങളിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. അവ എന്തെല്ലാമാണെന്ന് നോക്കാം.
സ്ലീപ്പ് അപ്നിയ
ഉറക്കത്തിനിടയില്‍ താത്കാലികമായി ശ്വാസമെടുക്കല്‍ നിന്നുപോകുന്നതാണ് സ്ലീപ് അപ്നിയക്ക് കാരണമെന്ന് വിദഗ്ധര്‍ പറയുന്നു. ഇതുകാരണം ആളുകള്‍ക്ക് അസ്വസ്ഥത അനുഭവപ്പെടും. ഒബ്സ്ട്രക്ടീവ് സ്ലീപ് അപ്നിയ (ഒഎസ്എ) എന്നാല്‍ ഒന്നിലധികം പ്രശ്നങ്ങളാണ്. കൂര്‍ക്കംവലിയും രാത്രി പലപ്പോഴായി എഴുന്നേല്ക്കുകയും ശരിയായി ഉറക്കം കിട്ടുന്നില്ലെന്ന പരാതിയും സ്ലീപ്പ് അപ്നിയയുടെ ഭാഗമാണ്. ഇവര്‍ക്ക് ഇടയ്ക്കിടയ്ക്ക് എഴുന്നേല്ക്കും. രാവിലെ എഴുന്നേല്ക്കുമ്പോഴും പകല്‍ മുഴുവനും ഇവര്‍ക്ക് ക്ഷീണമായിരിക്കും.
ശരിയായി ശ്വാസം കിട്ടാതെ വരുന്നത് കൊണ്ട് ഇവരില്‍ ഓക്സിഡന്റെ നില താഴും. ഇത് തലച്ചോറിന് സൂചന നല്‍കുകയും പെട്ടെന്ന് ഉണരാനുള്ള തോന്നലുണ്ടാകുകയും ചെയ്യും.
തൈറോയിഡ് പ്രശ്നങ്ങള്‍
പകല്‍സമയത്ത് അതിയായ ക്ഷീണമുണ്ടാകുന്നത് തൈറോയിഡ് പ്രശ്നവും കൊണ്ടാകാം. തൈറോയിഡ് ആവശ്യതതിന് തൈറോയിഡ് ഹോര്‍മോണ്‍ ഉണ്ടാക്കാതിരിക്കുേേമ്പാള് മെറ്റബോളിസം മന്ദഗതിയിലാകുകയും ശരീരത്തിന് ക്ഷീണം തോന്നുകയും ചെയ്യും.
ഡയറ്റ്
ഉറങ്ങുന്നതിന് മുമ്പ് കാര്യമായി ആഹാരം കഴിക്കുന്ന ശീലമുള്ളവര്‍ക്കും പിറ്റേദിവസം ക്ഷീണം തോന്നാം. മദ്യവും ഉറക്കത്തിന്റെ താളം തെറ്റിക്കുന്ന ഒന്നാണ്. ഉറങ്ങുന്നതിന് മുമ്പുള്ള നാല് മണിക്കൂറില്‍ മദ്യപിക്കുന്നത് ഉറക്കത്തിന്റെ ഗുണനിലവാരത്തെ സാരമായി ബാധിക്കും.
പീഡിയാട്രിക് ലിംപ് മൂവ്മെന്റ്
ഇതും ഒരു സ്ലീപ് ഡിസോഡര്‍ ആണ്. കൂര്‍ക്കംവലിയോ ശ്വാസതടസ്സമോ ഇല്ലെങ്കിലും കയ്യും കാലും അറിയാതെ ചലിപ്പിക്കുന്ന ശീലം അവരെ തലച്ചോര്‍ ഇടയ്ക്കിടയ്ക്ക് ഉണരാന്‍ കാരണമാകുന്നു. അതുകൊണ്ട് ഉറക്കം മുറിയുന്നു.
ബ്രൂക്സിസം
ബ്രൂക്സിസം എന്നാല്‍ രാത്രിയില്‍ പല്ലുകടിക്കുന്ന ശീലമാണ്. ഇതും ഉറക്കം മുറുഞ്ഞുപോകുന്നതിനോ നല്ല ഉറക്കം കിട്ടാതിരിക്കുന്നതിനോ കാരണമാകും.
മാനസികാരോഗ്യപ്രശ്നങ്ങള്‍
മാനസികമായ പ്രശ്നങ്ങളും ഉറക്കപ്രശ്നങ്ങള്‍ക്ക് കാരണമാകും. ചിലപ്പോള്‍ ആ പ്രശ്നങ്ങളെ കുറിച്ച് ഒരു വ്യക്തി അറിഞ്ഞുകൊള്ളണമെന്നുതന്നെയില്ല. ഉത്കണ്ഠ, നിരാശ, വിഷാദം, എന്നിവ പകല്‍സമയത്ത് ക്ഷീണിതരായി തൂങ്ങി ഇരിക്കുന്നതിന്റെ ഒരു കാരണമാണ്. രാത്രിയില്‍ ആവശ്യത്തിന് ഉറങ്ങിയാലും ഇവരില്‍ ക്ഷീണമുണ്ടാകും. അതുകൂടാതെ ബൈപ്പോളാര്‍ ഡിസോഡര്‍, ആര്‍ത്തവത്തിന് മുമ്പുള്ള അസ്വസ്ഥത എന്നിവയും പകല്‍സമയം ക്ഷീണമുണ്ടാക്കും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്. The image used in the story is AI-generated



Click it and Unblock the Notifications
