Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
മാനസികാരോഗ്യം നിസ്സാരമല്ല, തൊഴിലിടം സുരക്ഷിതമാക്കേണ്ടത് അനിവാര്യം, അറിയാം ഇതെല്ലാം: മുഹമ്മദ് ബിലാല്‍
World Mental Health Day 2024: ഇന്ന് ലോക മാനസികാരോഗ്യ ദിനം, ഈ ദിനത്തിന് ഇന്നത്തെ കാലഘട്ടത്തില്‍ ഉള്ള പ്രാധാന്യം ഒരിക്കലും നിസ്സാരമല്ല. കാരണം ഓരോ മനുഷ്യരിലും സമ്മര്‍ദ്ദവും ഉത്കണ്ഠയും ഡിപ്രഷനും അകാരണമായി കൂടിക്കൊണ്ടിരിക്കുകയാണ്. പലപ്പോഴും മാനസികാരോഗ്യത്തെക്കുറിച്ച് പലരും ചിന്തിക്കുന്നില്ല എന്നതാണ് കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കുന്നതിലേക്ക് എത്തുന്നത്.
ജോലിയിടങ്ങളിലും കുടുംബത്തിലും ഒരു വ്യക്തി തന്റെ മാനസികാരോഗ്യത്തെ എപ്രകാരം കൈകാര്യം ചെയ്യണം എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത് എന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴില്‍ ജീവനി കൗണ്‍സിലറായി പ്രവര്‍ത്തിക്കുന്ന മുഹമ്മദ് ബിലാല്‍ (Industrial Organizational Psychologist) മലയാളം ബോള്‍ഡ്സ്കൈയോട് സംസാരിക്കുന്നു.

മാനസികാരോഗ്യം തൊഴിലിടത്തില്‍
'തൊഴിലിടങ്ങളിലെ മാനസികാരോഗ്യത്തിന് സമയമായി' ഇത്തവണത്തെ മാനസികാരോഗ്യ ദിനത്തിന്റെ തീം എന്ന് പറയുന്നത് തന്നെ ജോലിസ്ഥലത്തെ മാനസികാരോഗ്യത്തെക്കുറിച്ചുള്ളതാണ്. പലപ്പോഴും മാനസികാരോഗ്യം ഏറ്റവും കൂടുതല്‍ അവഗണിക്കപ്പെടുന്ന ഒരു സ്ഥലമാണ് നമ്മുടെയെല്ലാം ജോലി സ്ഥലം എന്ന് പറയുന്നത്. ഈ അടുത്ത് പെണ്‍കുട്ടി അമിത സമ്മര്‍ദ്ദം മൂലം മരണപ്പെട്ടതും ദു:ഖകരമായ ഒരു സംഭവമാണ്. ഒരു വ്യക്തിക്ക് താങ്ങാവുന്നതിനേക്കാള്‍ കൂടുതല്‍ സമ്മര്‍ദ്ദമാണ് പലപ്പോഴും ഓരോ കമ്പനികളിലും ജോലി ചെയ്യുന്നവര്‍ക്ക് നല്‍കുന്നത്.
ആരോഗ്യത്തെ ബാധിക്കുമ്പോള്‍?
മാനസികാരോഗ്യം എപ്രകാരം നമ്മുടെ ശാരീരികാരോഗ്യത്തെ ബാധിക്കുന്നു എന്നതിനെക്കുറിച്ച് നമുക്ക് നോക്കാം. സമ്മര്‍ദ്ദം വര്‍ദ്ധിക്കുമ്പോള്‍ ഒരു വ്യക്തിയുടെ ശരീരത്തില്‍ കോര്‍ട്ടിസോളിന്റെ അളവ് ക്രമാതീതമായി വര്‍ദ്ധിക്കുന്നു. ഇത് രോഗപ്രതിരോധ ശേഷിയെ നശിപ്പിക്കുന്നു. ഇത് ശരീരത്തില്‍ ഗുരുതര പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും. ജിമ്മിലും മറ്റും പോയി ബോഡി ബില്‍ഡിംങ് നടത്തുന്നവരില്‍ സമ്മര്‍ദ്ദമുണ്ടാവില്ല എന്ന ചിന്ത പലപ്പോഴും ഉണ്ട്. എന്നാല്‍ ഇത് തെറ്റായ ഒരു കാര്യമാണ്. പലപ്പോഴും ഫേഷ്യല്യോഗ ഉള്‍പ്പടെയുള്ള റിലാക്സേഷന് മാര്‍ഗ്ഗങ്ങളാണ് സമ്മര്‍ദ്ദം കുറക്കാന്‍ പിന്തുടരേണ്ടത്.
ദുരന്ത വാര്‍ത്തകളും മാനസികാരോഗ്യവും
ദുരന്ത വാര്‍ത്തകള്‍ നമ്മുടെ മാനസികാരോഗ്യത്തെ വളരെ മോശമായി തന്നെ ബാധിക്കുന്നു. പലപ്പോഴും നമുക്ക് അടുത്ത സമയം എന്ത് സംഭവിക്കും എന്ന ആശങ്കയും ഉത്കണ്ഠയും ഇത് പലരിലും സൃഷ്ടിച്ചെടുക്കും. അതുകൊണ്ട് തന്നെ ദൃശ്യമാധ്യമങ്ങള്‍ പരമാവധി കയറിവരുന്നിടത്തോ കുട്ടികള്‍ ഉള്‍പ്പടെയുള്ളവരുടെ ശ്രദ്ധ പെട്ടെന്ന് ആകര്ഷിക്കപ്പെടുന്നിടത്തോ വെക്കരുത് എന്നാണ് പറയുന്നതും. തീവ്രത കൂടുതലുള്ള കാര്യങ്ങളായതിനാല്‍ കുട്ടികളില്‍ പലപ്പോഴും ഇത് ഭാവിയില്‍ ബാധിക്കുന്നിടത്തേക്ക് എത്തിക്കുന്നു.
ആത്മഹത്യ പ്രവണത കൂടുതലോ?
ജോലി ചെയ്യുന്നവരില്‍ പലപ്പോഴും സമ്മര്‍ദ്ദം വളരെ കൂടുതലാണ് എന്നത് ഇപ്പോള്‍ സാധാരണമായിക്കൊണ്ടിരിക്കുന്ന അവസ്ഥയാണ്. അതിനെ പ്രതിരോധിക്കാന്‍ സാധിക്കാതെ വരുമ്പോഴാണ് പലരും 'Burn out' എന്ന അവസ്ഥയിലേക്ക് എത്തുന്നു. തനിക്ക് എത്തിപ്പിടിക്കാന്‍ സാധിക്കാത്ത തരത്തിലേക്ക് പലപ്പോഴും ടാര്‍ഗറ്റുകളും ജോലി സമയവും മാറുമ്പോഴാണ് ഇത്തരം ചിന്തയിലേക്ക് പലരും പോവുന്നത്. അത് മാത്രമല്ല വര്‍ക്ക്ലൈഫ് ബാലന്‍സ് കൃത്യമായി നിലനിര്‍ത്തിക്കൊണ്ട് പോവാന്‍ പറ്റാതെ വരുമ്പോഴും ആളുകള്‍ മോശം ചിന്തയിലേക്ക് പോവുന്നു. കുടുംബവും ജോലിയും ബാലന്‍സ് ചെയ്ത് കൊണ്ട് പോവുന്നതിന് ശ്രമിക്കുക എന്നതാണ് ഇതിലെ പ്രധാന കാര്യം. അതില്‍ പരാജയപ്പെടുമ്പോഴാണ് പലരും ആത്മഹത്യയെക്കുറിച്ച് ചിന്തിക്കുന്നത്.
ജോലി സ്ഥലത്തെ സമ്മര്‍ദ്ദത്തെ പ്രതിരോധിക്കാന്‍ മാര്‍ഗ്ഗങ്ങള്‍
ജോലി സ്ഥലത്തെ സമ്മര്‍ദ്ദത്തെ ഇല്ലാതാക്കുന്നതിന് വേണ്ടി ആദ്യം ശ്രദ്ധിക്കേണ്ടത് തനിക്ക് സമ്മര്‍ദ്ദമുണ്ട് എന്ന് തുറന്ന് പറയുന്ന തരത്തില്‍ ഇടപെടാവുന്ന തരത്തിലുള്ള മേലുദ്യോഗസ്ഥരായിരിക്കണം. പ്രശ്നങ്ങള്‍ തുറന്ന് പറഞ്ഞാല്‍ ജോലി പോവും എന്ന ഭയമുള്ള വ്യക്തി എപ്പോഴും അതിന് തയ്യാറായിരിക്കണം എന്നില്ല. ക്യാമ്പയ്നുകള്‍ സംഘടിപ്പിക്കുക, തുറന്ന് സംസാരിക്കാന്‍ സാധിക്കുക, ഒരു കൗണ്‍സിലറെ നിയമിക്കുക തുടങ്ങി നിരവധി കാര്യങ്ങള്‍ കമ്പനിക്ക് ചെയ്യാവുന്നതാണ്. കമ്പനിക്ക് ഓരോ ഉദ്യോഗസ്ഥരെക്കുറിച്ചും കൃത്യമായി മനസ്സിലാക്കുന്നതിന് ഇതിലൂടെ സാധിക്കുന്നു.
ആരോഗ്യപരമായ മാറ്റങ്ങള്‍ എന്തൊക്കെ?
മാനസികാരോഗ്യം ഉറപ്പ് വരുത്തുന്നതിന് വേണ്ടി ആരോഗ്യപരമായ മാറ്റങ്ങളും വരുത്തേണ്ടതാണ്. അതില്‍ ബ്രേക്ക്ഫാസ്റ്റ് എന്നത് വളരെ പ്രധാനപ്പെട്ടതാണ്. ചുരുങ്ങിയത് ഒരു മുട്ടയെങ്കിലും കഴിക്കാവുന്നതാണ്. മുടി കൊഴിച്ചിലും സമ്മര്‍ദ്ദവും തമ്മില്‍ ബന്ധമുണ്ടെന്ന് ഇന്നത്തെ കാലത്ത് പല വിധത്തിലുള്ള പഠനങ്ങളും പറയുന്നു. കൂടാതെ ജോലിയില്‍ രാവിലെ എന്ന സമയം വളരെ പ്രധാനപ്പെട്ടതാണ്. അതുകൊണ്ട് തന്നെ ഈ സമയം നല്ല രീതിയില്‍ തന്നെ ജോലിയിലേക്ക് സ്വാഗതം ചെയ്യുന്നതിനും സാധിക്കണം. ഒരു മാനേജര്‍ പലപ്പോഴും സന്തോഷത്തോടെ വേണം ഒരു സഹപ്രവര്‍ത്തകനെ ജോലിയിലേക്ക് സ്വാഗതം ചെയ്യുന്നതിന്. കാരണം ഇതെല്ലാം ഒരു വ്യക്തിയുടെ മാനസികാരോഗ്യത്തെയും ആ ദിവസത്തേയും സ്വാധീനിക്കുന്നു. നല്ല ഉറക്കവും പ്രധാനമാണ്. ചുരുങ്ങിയത് 7 മണിക്കൂറെങ്കിലും ആരോഗ്യകരമായ ഉറക്കം അനിവാര്യമാണ്. ഇത്തരം കാര്യങ്ങളെല്ലാം കൃത്യമായി പാലിച്ച് വന്നാല്‍ തൊഴിലിടങ്ങളും സുരക്ഷിതമാക്കാം എന്നതില്‍ സംശയം വേണ്ട.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
