Latest Updates
-
കേരളത്തിൽ മഴ മുന്നറിയിപ്പ്: മഴക്കാലത്തെ ചർമ്മ-മുടി പ്രശ്നങ്ങൾക്ക് പരിഹാരവുമായി ഈ ടിപ്സ് -
2026 സെപ്റ്റംബർ 12: ഇന്നത്തെ ഗുളികകാലവും യമകണ്ടവും അറിയാം; പ്രധാന നഗരങ്ങളിലെ സമയക്രമം ഇതാ! -
ദീപിക കക്കർ വല്ലാതെ മെലിഞ്ഞു! ഷൊഐബിന്റെ വ്ലോഗിലെ ദൃശ്യങ്ങൾ കണ്ട് ആരാധകർ ആശങ്കയിൽ; സത്യം ഇതാണ് -
ആകാശത്ത് അപൂർവ്വ വിസ്മയം! 2026 സെപ്റ്റംബർ 14-ന് ചന്ദ്രനും ശുക്രനും ഒന്നിക്കുന്നു; കാണേണ്ട സമയം ഇതാ -
കന്നി രാശിയിൽ ചന്ദ്ര-ബുധ സംയോഗം: ഇന്നത്തെ ശുഭമുഹൂർത്തവും രാശിഫലവും; ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ! -
2026 സെപ്റ്റംബർ 12: സാമ്പത്തിക ഇടപാടുകൾക്ക് ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ ഇതാ, ഈ സമയങ്ങളിൽ കാര്യങ്ങൾ തുടങ്ങാം! -
സെപ്റ്റംബർ 12, 13: ഈ 5 രാശിക്കാർക്ക് ഭാഗ്യകാലം, പണവും പ്രണയവും തേടിയെത്തും! -
സെപ്റ്റംബർ 12 നക്ഷത്രഫലം: അശ്വതി മുതൽ രേവതി വരെ, ഇന്നത്തെ ഭാഗ്യനക്ഷത്രങ്ങൾ ഇവരാണ്! -
സെപ്റ്റംബർ 11 രാശിഫലം: ഇന്ന് ഭാഗ്യം കൂടെയുണ്ടാകുമോ? 12 രാശിക്കാരുടെയും സമ്പൂർണ്ണ ഫലങ്ങൾ അറിയാം -
2026 സെപ്റ്റംബർ 11: പുതിയ കാര്യങ്ങൾ തുടങ്ങും മുൻപ് ഇന്നത്തെ രാഹുകാല സമയം ശ്രദ്ധിക്കൂ
ഒരു ദിവസം ഇങ്ങനെ ആരംഭിക്കൂ, മനസ്സ് കൂടുതല്‍ ഉന്മേഷമാകും, വേവലാതികള്‍ മറക്കും, മടുപ്പ് ഇല്ലാതെയാകും
മാനസികാരോഗ്യത്തെ കുറിച്ച് നമ്മള് ഏറെ ചര്‍ച്ച ചെയ്യുന്ന നാളുകളാണിത്. ലോകത്ത് ഭൂരിഭാഗം ആളുകളും, Ipsos World Mental Health Day Report - പറയുന്നതനുസരിച്ച് അവരുടെ സര്‍വ്വേയില്‍ പങ്കെടുത്ത 62 ശതമാനം ആളുകളും ഏതെങ്കിലും രീതിയിലുള്ള മാനസികാരോഗ്യ പ്രശ്നങ്ങള്‍ നേരിടുന്നു. ലോകം നേരിടുന്ന ഏറ്റവും വലിയ ആരോഗ്യ ആശങ്ക ഇന്നും മാനസികാരോഗ്യം തന്നെയാണ്. മനസ്സിന്റെ ആരോഗ്യം ശാരീരികാരോഗ്യത്തോളം തന്നെ പ്രാധാന്യമുള്ളതാണെന്ന് ഭൂരിഭാഗം ആളുകളും കരുതുന്നുണ്ടെങ്കിലും നമ്മുടെ ആരോഗ്യസംവിധാനങ്ങള്‍ ഇന്നും ശാരീരികമായ തകരാറുകള്‍ക്കും രോഗങ്ങള്‍ക്കും തന്നെയാണ് പ്രാധാന്യം നല്‍കുന്നത്.

സ്ത്രീകളും യുവാക്കളും കുട്ടികളും വരെ മാനസികാരോഗ്യ പ്രശ്നങ്ങളാല്‍ ബുദ്ധിമുട്ടുന്ന ഈ ലോകത്ത് സ്വന്തം മാനസികാരോഗ്യം സ്വന്തം ഉത്തരവാദിത്തമായി കരുതി, മാനസികാരോഗ്യം സംരക്ഷിക്കുന്നതിനും മെച്ചപ്പെടുത്തുന്നതിനും വേണ്ട കാര്യങ്ങള്‍ ചെയ്തെങ്കിലേ സമാധാനപൂര്‍ണ്ണമായ, സന്തോഷ പൂര്‍ണ്ണമായ ജീവിതം സാധ്യമാകുകയുള്ളു. മാനസികാരോഗ്യം മെച്ചപ്പെടുത്താന്‍ എന്നും ചെയ്യാവുന്ന ചില കാര്യങ്ങളെ കുറിച്ച് മനസ്സിലാക്കാം. ദിനചര്യയില്‍ ഈ ശീലങ്ങള്‍ വളര്‍ത്തിയെടുത്താല്‍ ഓരോ ദിവസത്തെയും ഉന്മേഷത്തോടെയും ശുഭാപ്തി വിശ്വാസത്തോടെയും വരവേല്‍ക്കാന്‍ ഏവര്‍ക്കും സാധിക്കും.
നമ്മള് എങ്ങനെ ഒരു ദിവസം ആരംഭിക്കുന്നു എന്നത് ആ ദിവസത്തെ മൊത്തത്തിലുള്ള മൂഡിനെയും എനര്‍ജിയെയും സ്വാധീനിക്കുന്ന വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ്. രാവിലെ എഴുന്നേല്ക്കുമ്പോള് നമ്മളിലുണ്ടാകുന്ന മൂഡ് ആ ദിവസത്തെ മുഴുവന്‍ സ്വാധീനിക്കും. അതുകൊണ്ട് രാവിലത്തെ മൂഡ് ശരിയല്ലെങ്കില്‍ അത് ശരിയാക്കാനുള്ള കാര്യങ്ങള്‍ ചെയ്യേണ്ടത് ആ ദിവസത്തെ വിജയകരമാക്കുന്നതിന് അത്യാവശ്യമാണ്. അതിന് വേണ്ടി ചെയ്യാവുന്ന ചില കാര്യങ്ങള്‍ നോക്കാം.
ദിവസം എങ്ങനെ ആയിത്തീരണമെന്ന് ചിന്തിക്കുക
കിടക്കയില്‍ നിന്ന് എഴുന്നേല്‍ക്കുന്നതിന് മുമ്പ് തന്നെ ആ ദിവസത്തെ കുറിച്ച് ഒരു പദ്ധതി നമ്മുടെ മനസ്സില്‍ ഉണ്ടായിരിക്കണം. അന്ന് ചെയ്യാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്ന ഒരു മൂന്ന് കാര്യങ്ങള്‍ ആലോചിക്കുക. ഇഷ്ടപ്പെട്ട ഒരു ഭക്ഷണം ഉണ്ടാക്കുകയോ, സിനിമ കാണുകയോ അങ്ങനെ എന്തുമായിക്കൊള്ളട്ടെ, മനസ്സിന് സന്തോഷം നല്കുന്ന ഇക്കാര്യം ഞാനിന്ന് ചെയ്യുമെന്ന് ഉറപ്പിച്ച് ദിവസം ആരംഭിക്കുക.
ആദ്യ മണിക്കൂറുകളില്‍ ഫോണ്‍ വേണ്ട
കഴിയുമെങ്കില്‍ രാത്രി ഉറങ്ങുന്നതിന് വളരെ മുമ്പ് തന്നെ ഫോണിലെ നോട്ടിഫിക്കേഷന്‍ ഓഫ് ചെയ്തുവെക്കുക. മനസ്സിനെയും ചിന്തകളെയും ഏകാഗ്രമാക്കാന്‍ ആ പതിവ് നല്ലതാണ്. രാവിലെ എഴുന്നേല്ക്കുമ്പോള് പ്രത്യേകിച്ച് ഫോണ്‍ ഉപയോഗിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. സോഷ്യല്‍മീഡിയയോ സന്ദേശങ്ങളോ നോക്കി രാവിലത്തെ പോസിറ്റീവ് അന്തരീക്ഷത്തെ നശിപ്പിക്കാതിരിക്കുക. രാത്രി പത്ത് മണി മുതല്‍ രാവിലെ 8 മണി വരെ ഫോണ്‍ ഉപയോഗിക്കാതിരുന്നാല്‍ അത് മാനസികമായ ഉന്മേഷം നല്‍കുകയും ദിവസം കൂടുതല്‍ ഊര്‍ജ്ജസ്വലമാകുകയും ചെയ്യും.
പോസിറ്റീവ് ആയ തുടക്കം
ദൈവവിശ്വാസിയാണെങ്കില്‍ ഒരു നിമിഷം പ്രാര്‍ത്ഥിച്ചോ മതഗ്രന്ഥത്തിലെ നല്ല കാര്യങ്ങള്‍ വായിച്ചോ ആ ദിവസം തുടങ്ങുന്നത് മനസ്സിന് സന്തോഷവും പോസിറ്റിവിറ്റിയും നല്‍കും. ഇല്ലെങ്കില്‍ അല്‍പ്പസമയം ധ്യാനിക്കുകയോ സ്വയം വിലയിരുത്തുകയോ നമ്മളിലെ നല്ല വശങ്ങളെ കുറിച്ച് ആലോചിക്കുകയോ ചെയ്യുക. അന്നത്തെ ദിവസം മറ്റുള്ളവര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്ന കാര്യങ്ങള്‍ ചെയ്യുകയില്ലെന്നും ഫലപ്രദമായി ഉപയോഗിക്കുമെന്നുമൊക്കെയുള്ള പോസിറ്റീവ് ആയ ചിന്തകള്‍ ദിവസം മുഴുവന്‍ പോസിറ്റീവ് ആയി ഇരിക്കാന്‍ സഹായിക്കും.
വ്യായാമം
വ്യായാമം ശരീരത്തിന് മാത്രമല്ല മനസ്സിനും ആരോഗ്യവും ഉന്മേഷവും നല്‍കും. അതുകൊണ്ട് കഴിയുന്നത് പോലെ എന്തെങ്കിലും വ്യായാമങ്ങള്‍ ചെയ്യാന്‍ നോക്കുക. അല്ലെങ്കില്‍ അല്‍പ്പസമയം നടക്കുക. ശുദ്ധവായു ശ്വസിച്ച്, പ്രകൃതിഭംഗി ആസ്വദിച്ചുള്ള നടത്തം ആ ദിവസത്തെ കൂടുതല്‍ സുന്ദരമാക്കും.
യോഗ
വ്യായാമവും യോഗയും രണ്ടാണ്. യോഗ അല്‍പ്പംകൂടി മാനസികമായ ശാന്തിയും സമാധാനവും നല്കുന്ന ഒന്നാണ്. സമാധാനപരമായ അന്തരീക്ഷത്തില്‍ അല്‍പ്പനേരം യോഗ ചെയ്യുന്നത് ആശങ്കകളില്ലാതെ, സമാധാനത്തോടെ, പതുക്കെ ആ ദിവസം തുടങ്ങാന്‍ സഹായിക്കും.
ആത്മപരിശോധന
ഒരു ദിവസത്തെ ഓട്ടപ്പാച്ചിലുകള്‍ തുടങ്ങുന്നതിന് മുമ്പായി സ്വന്തം അവസ്ഥകള്‍ മനസ്സിലാക്കാന്‍ ശ്രമിക്കുക. ശാരീരികമായും മാനസികമായും ഓകെ ആണോ. എന്തെങ്കിലും വിഷമങ്ങളോ ആശങ്കകളോ ഉണ്ടോ എന്നെല്ലാം സ്വയം പരിശോധിക്കുകയും ആവശ്യമെങ്കില്‍ വേണ്ട നടപടികള്‍ എടുക്കുകയും ചെയ്യുക.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.
The image used in the story is AI-generated



Click it and Unblock the Notifications
