World Mental Health Day 2024: നിങ്ങളില്‍ സ്‌ട്രെസ്സ് ഉണ്ടോ, ഈ ചോദ്യത്തിനുത്തരം നല്‍കൂ, അറിയാം

ഒക്ടോബര്‍ 10, ലോക മാനസികാരോഗ്യ ദിനം, ഈ ദിനത്തിന് ഇന്നത്തെ കാലത്ത് വളരെയധികം പ്രാധാന്യം ഉണ്ട്. കാരണം ഓരോ ദിവസവും ഓരോ മണിക്കൂറും ഓരോ മിനിറ്റും കഴിയുന്തോറും നമ്മുടെ മാനസികാരോഗ്യം മോശമായിക്കൊണ്ടിരിക്കുകയാണ്. പലപ്പോഴും ആരോഗ്യകരമായ ഒരു ജീവിതം എങ്ങനെ പ്രതിസന്ധിയിലാവും എന്നതിന്റെ ഏറ്റവും മികച്ച ഉദാഹരണമാണ് സ്‌ട്രെസ്സ് അഥവാ സമ്മര്‍ദ്ദം നമുക്ക് കാണിച്ച് തരുന്നത്. പലപ്പോഴും ആരോഗ്യ സംരക്ഷണത്തില്‍ വെല്ലുവിളി ഉയര്‍ത്തുന്ന ഒന്നാണ് സ്‌ട്രെസ്സ്.

മാറിക്കൊണ്ടിരിക്കുന്ന ജീവിത ശൈലിയും തിരക്കും എല്ലാം സമ്മര്‍ദ്ദത്തിലേക്ക് നയിക്കുന്ന ഒന്നാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. എന്നാല്‍ സമ്മര്‍ദ്ദം നിങ്ങളില്‍ ഉണ്ടോ എന്ന് എങ്ങനെ മനസ്സിലാക്കാം? അതിനായി ചില കാര്യങ്ങള്‍ സ്വയം തിരിച്ചറിഞ്ഞാല്‍ മതി. ഇത് വഴി നിങ്ങള്‍ക്ക് കൂടുതല്‍ അപകടകരമായ ഘട്ടത്തിലേക്ക് പോവുന്നതിന് മുന്‍പ് കാര്യങ്ങള്‍ മനസ്സിലാക്കാന്‍ സാധിക്കും. കൂടുതല്‍ അറിയാന്‍ വായിക്കൂ.

World Mental Health Day 2024

സ്ഥിരമായ ക്ഷീണമുണ്ടോ?
ഈ ചോദ്യത്തിന്റെ ഉത്തരം അതേ എന്നാണോ? എന്നാല്‍ അല്‍പം ശ്രദ്ധിക്കണം. കാരണം സ്ഥിരമായി വിട്ടുമാറാത്ത ക്ഷീണമുള്ള ഒരു വ്യക്തിയാണ് നിങ്ങളെങ്കില്‍ പലപ്പോഴും നിങ്ങളില്‍ സമ്മര്‍ദ്ദം പിടിമുറുക്കിയിരിക്കുന്നു എന്നാണ് സൂചിപ്പിക്കുന്നത്. ഇത് ശരീരത്തിലെ ഊര്‍ജ്ജത്തെ ഇല്ലാതാക്കുകയും വിശ്രമിക്കുന്നത് പോലും സമ്മര്‍ദ്ദത്തിലാക്കുകയും ചെയ്യും. ഇത് തന്നെയാണ് സമ്മര്‍ദ്ദത്തിന്റെ ഏറ്റവും വലിയ പ്രതിസന്ധിയും. അതുകൊണ്ട് തന്നെ വളരെയധികം കരുതലോടേയും ശ്രദ്ധയോടേയും വേണം ഈ ക്ഷീണത്തെ കൈകാര്യം ചെയ്യുന്നതിന്.

എല്ലാ സമയത്തും ജോലിയെക്കുറിച്ച് ചിന്തിക്കുന്നുണ്ടോ?
നിങ്ങള്‍ എപ്പോഴും ജോലിയെക്കുറിച്ചോ അല്ലെങ്കില്‍ ജോലിയുമായി ബന്ധപ്പെട്ട കാര്യങ്ങളെക്കുറിച്ചോ ചിന്തിക്കുകയാണോ? എന്നാല്‍ അല്‍പം ശ്രദ്ധിക്കണം. നിങ്ങളില്‍ സമ്മര്‍ദ്ദം പിടിമുറുക്കിക്കഴിഞ്ഞു എന്നാണ് ഇതിന്റെ അര്‍ത്ഥം. പലപ്പോഴും വ്യക്തിപരമായ മാറ്റങ്ങള്‍ പോലും നിങ്ങളുടെ ജീവിതത്തില്‍ ജോലി എന്ന ചിന്തയിലേക്ക് എത്തിക്കുന്നു. മറ്റ് കാര്യങ്ങളില്‍ ഒന്നും തന്നെ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ സാധിക്കാതെ വരുന്ന അവസ്ഥയാണ് ഇതിലൂടെ ഉണ്ടാവുന്നത്.

ഒഴിവു സമയം കിട്ടുന്നില്ലേ?
നിങ്ങള്‍ക്ക് ഇതിന്റെ ഉത്തരം യെസ് എന്നാണെങ്കില്‍ അല്‍പം ഗുരുതരമാണ് കാര്യങ്ങള്‍. പലപ്പോഴും കുറ്റബോധം പോലും ഇത്തരം കാര്യങ്ങളിലുണ്ടാവുന്നു. വിശ്രമിക്കുന്നതിനുള്ള സമയം കിട്ടാത്തത് കൂടുതല്‍ വെല്ലുവിളികളിലേക്കും നിങ്ങളുടെ ക്രിയേറ്റീവിറ്റിയേയും ഉത്പാദനക്ഷമതയേയും നശിപ്പിക്കുന്ന തരത്തിലേക്കും കാര്യങ്ങള്‍ എത്തുന്നു. ജോലി ചെയ്യുകയോ അല്ലെങ്കില്‍ എന്തെങ്കിലും ചെയ്ത് കൊണ്ടിരിക്കുകയോ വേണം എന്ന ചിന്ത പലപ്പോഴും ഇവര്‍ക്കുണ്ടാവുന്നു. സമയം പൂര്‍ണമായും ആസ്വദിക്കുന്നതിന് ഇവര്‍ക്ക് സാധിക്കുകയില്ല,

മൂഡ് സ്വിംഗ്‌സ് ഇടക്കിടെയുണ്ടോ?
പബ്ലിക് ലൈബ്രറി ഓഫ് സയന്‍സ് വണ്ണില്‍ പ്രസിദ്ധീകരിച്ച ഒരു പഠനമനുസരിച്ച് പലപ്പോഴും സമ്മര്‍ദ്ദം എന്നത് നിങ്ങളുടെ വൈകാരിക ആരോഗ്യത്തേയും മാനസികാരോഗ്യത്തേയും എല്ലാം ഒരുമിച്ച് ബാധിക്കുന്നു. പലപ്പോഴും അമിത ദേഷ്യവും ഓര്‍മ്മക്കുറവിം എല്ലാം ഇതിന്റെ ഫലമായി ഉണ്ടാവുന്നു. സമ്മര്‍ദ്ദം ഇതെല്ലാം തീരുമാനിക്കുന്നതില്‍ വളര െൈവകാരികമായ പങ്ക് വഹിക്കുന്നു. ഇത് മൂഡ്‌സ്വിംങ്‌സ് പോലുള്ള അവസ്ഥകളിലേക്ക് നിങ്ങളെ എത്തിക്കുന്നു.

എപ്പോഴും അതെ എന്ന് പറയുന്നവരാണോ?
ഇതിന്‍െ ഉത്തരം യെസ് എന്നാണെങ്കില്‍ നിങ്ങള്‍ സമ്മര്‍ദ്ദത്തിന് അടിമയായി എന്നാണ് സൂചിപ്പിക്കുന്നത്. പലപ്പോഴും നിങ്ങള്‍ എന്ത് പറയുമ്പോഴും കേള്‍ക്കുമ്പോളും അതേ എന്ന ഉത്തരത്തില്‍ മാത്രം സംഭാഷണം അവസാനിപ്പിക്കുന്ന വ്യക്തിയാണെങ്കില്‍ ശ്രദ്ധിക്കണം. അത് നിങ്ങളെ ബാധിച്ചിരിക്കുന്ന സ്‌ട്രെസിനെയാണ് സൂചിപ്പിക്കുന്നത്. പലപ്പോഴും ഉത്തരവാദിത്വങ്ങള്‍ പോലും കൃത്യമായി ചെയ്ത് പൂര്‍ത്തിയാക്കാന്‍ സാധിക്കാതെ ഇവര്‍ കഷ്ടപ്പെടുന്ന അവസ്ഥയും ഉണ്ടാവാം.

ഉറങ്ങി മതിയാവുന്നില്ലേ?
നേരത്തെ കിടന്നാലും രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ ഉറക്കം മതിയായില്ലെന്ന ചിന്തയുണ്ടാവുന്നോ? എന്നാല്‍ അതിന് പിന്നില്‍ സമ്മര്‍ദ്ദം ഉണ്ട് എന്നതാണ് സത്യം. പലപ്പോഴും നിങ്ങള്‍ വിശ്രമിക്കുകയല്ല ഈ സമയം ചെയ്യുന്നത്. തളര്‍ന്ന് കിടക്കുകയാണ് എന്നതാണ് സത്യം. കൂടാതെ ഇടക്കിടെ ഞെട്ടി ഉണരുന്നതും ഉറക്കമില്ലാത്ത അവസ്ഥയും എല്ലാം ശ്രദ്ധിക്കണം. ഇതെല്ലാം നിങ്ങളില്‍ വിശ്രമക്കുറവും അമിത സമ്മര്‍ദ്ദത്തേയും സൂചിപ്പിക്കുന്നു.

Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.

X
Desktop Bottom Promotion