Latest Updates
-
ഭക്ഷണത്തിന് ശേഷം ഏലക്കായ ചവക്കുന്ന ശീലമുണ്ടോ? നിങ്ങളറിയാതെ നിങ്ങള്‍ക്ക് ലഭിക്കുന്നത് ഇതെല്ലാം -
നേട്ടങ്ങളെത്തും കടല്‍ പോലെ, മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും സമ്പൂര്‍ണ വാരഫലം: നിങ്ങള്‍ക്കെങ്ങനെ? -
Rashiphalam: ആഴ്ചാവസാനത്തില്‍ മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും എപ്രകാരമാണ് ഫലങ്ങള്‍ -
Rashiphalam: ഇന്ന് ഗജകേസരി രാജയോഗം, നേട്ടങ്ങളില്‍ ഇവര്‍ മുന്നില്‍: അറിയാം 12 രാശിക്കും സമ്പൂര്‍ണഫലം -
സമ്പൂര്‍ണ ന്യൂമറോളജിഫലം: അറിയാം നിങ്ങളുടെ ഭാഗ്യവും നിര്‍ഭാഗ്യവും ഈ ആഴ്ചയില്‍ എപ്രകാരമെന്ന് -
ഡ്രാഗണ്‍ ഫ്രൂട്ട് നിസ്സാരമല്ല: ഹൃദയം വരെ സുരക്ഷിതമാക്കും, ഗുണങ്ങളില്‍ അതികേമന്‍ -
ശനിയും ചൊവ്വയും ചേരുമ്പോള്‍ ആഢംബരവും സമ്പത്തും ക്ഷണിക്കാതെ വന്നു ചേരും ഈ രാശിക്കാര്‍ക്ക് -
ഈദ് ആശംസകള്‍ പ്രിയപ്പെട്ടവര്‍ക്ക്: പുണ്യമാസത്തിന്റെ ചെറിയ പെരുന്നാള്‍ ആശംസകളറിയിക്കാം -
54 മണിക്കൂറോളം നീണ്ടുനില്‍ക്കും ഗജകേസരിയോഗം: മാര്‍ച്ച് 26 മുതല്‍ 3 രാശിക്കാര്‍ക്കാണ് അനുഭവത്തില്‍ മാറ്റങ്ങള്‍ -
ബ്രൗണ്റൈസിനേക്കാള് കൂടുതലാണ് ഇവയില്‍ ഫൈബര്‍: ദഹനത്തിനൊപ്പം ഊര്‍ജ്ജവും പ്രദാനം ചെയ്യും
സ്‌ട്രെസ്സിന് മുമ്പില്‍ തോറ്റ് പിന്മാറരുത്; മനസ്സിന് കരുത്ത് പകരാന്‍ ഏറ്റവും മികച്ച വഴികളിതാ
മാനസികാരോഗ്യമെന്നത് ശാരീരികാരോഗ്യം പോലെ തന്നെ പ്രധാനമാണ്. ശരീരം തളര്‍ന്നാല്‍ വീണുപോകും എന്നത് പോലെ തന്നെ മനസ്സ് തളര്‍ന്നാലും വീണുപോകും എന്നതില്‍ ഒരു സംശയവുമില്ല. പക്ഷേ ആ വീഴ്ച പലപ്പോഴും ചുറ്റുമുള്ളവര്‍ അറിയണമെന്നില്ല. സ്‌ട്രെസ്സ്, മാനസിക സമ്മര്‍ദ്ദം, മാനസിക പിരിമുറുക്കം എന്നെല്ലാം വിളിക്കുന്ന മനസ്സിന്റെ അസ്വസ്ഥത നിസ്സാരക്കാരനല്ല. ഗുരുതരമായ മാനസിക, ശാരീരിക പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കാന്‍ സ്‌ട്രെസ്സിന് കഴിയും. പക്ഷേ തിരക്കുപിടിച്ച ഈ ലോകത്ത് സ്‌ട്രെസ്സ് ഇല്ലാതെ ജീവിക്കുക എന്നത് ഒരു വെല്ലുവിളിയുമാണ്.

ഈ സാഹചര്യത്തില്‍ സ്‌ട്രെസ്സിനെ മാനേജ് ചെയ്യാന്‍ പഠിക്കുക എന്നതാണ് അതുകൊണ്ടുള്ള പ്രത്യാഘാതങ്ങള്‍ കുറയ്ക്കാനുള്ള ഏറ്റവും നല്ല ഉപായം. സ്‌ട്രെസ്സിനെ കൈകാര്യം ചെയ്യാനും ജീവിതത്തെ ബാലന്‍സ് ചെയ്ത് കൊണ്ടുപോകാനും നമുക്ക് മനോബലം ഉണ്ടായിരിക്കണം. മനസ്സിന് ശക്തിയുണ്ടെങ്കില്‍ ഏത് പ്രതികൂല സാഹചര്യത്തെയും നേരിടാനും തിരിച്ചടികളില്‍ നിന്ന് ഉയര്‍ത്തെഴുന്നേല്‍ക്കാനും തൊഴില്‍പരമോ വ്യക്തിപരമോ ആയ സ്‌ട്രെസ്സിനെ നിലയ്ക്ക് നിര്‍ത്താനും ഒരു വ്യക്തിക്ക് സാധിക്കും. അത്തരത്തില്‍ ശക്തമായ, പ്രതിസന്ധികളില്‍ തളരാത്ത ഒരു മനസ്സ് സ്വന്തമാക്കാന്‍ ചില വഴികളുണ്ട്. അവ എന്തെല്ലാമാണെന്ന് നോക്കാം.
പോസിറ്റീവ് മൈന്‍ഡ്‌സെറ്റ്
മാനസികാരോഗ്യത്തിന്റെയും മനോബലത്തിന്റെയും ആണിക്കല്ല് എന്ന് പറയുന്നത് പോസിറ്റീവ് ആയ ചിന്താഗതികളും കാഴ്ചപ്പാടുകളുമാണ്. ഏതുകാര്യങ്ങളുടെയും പോസിറ്റീവ് വശങ്ങള്‍ കാണാന്‍ ശ്രമിക്കുക. വെല്ലുവിളികള്‍ ഉയരുമ്പോഴും അതിലെ അവസരങ്ങള്‍ കാണാന്‍ ശ്രമിക്കുക. ചെറുതാണെങങ്കില്‍ കൂടിയും ഓരോ ദിവസവും സംഭവിക്കുന്ന നല്ല കാര്യങ്ങളില്‍ സന്തോഷിക്കുക. പോസിറ്റീവ് ആയ തീരുമാനങ്ങള്‍ എടുക്കുക. പോസിറ്റീവ് ആയ മൈന്‍ഡ്‌സെറ്റ് ഉള്ളവരെ സ്‌ട്രെസ്സിന് കീഴടക്കാന്‍ സാധിക്കില്ല.
സ്‌ട്രെസ്സിനെ അകറ്റിനിര്‍ത്തുന്ന ശീലങ്ങള്‍ വികസിപ്പിക്കുക
സ്‌ട്രെസ്സ് ഇല്ലാതെ ജീവിക്കുക എന്നത് അത്ര എളുപ്പമല്ല. അതിനുപകരം സ്‌ട്രെസ്സിനെ എങ്ങനെ എതിരാടാനുള്ള വഴികള്‍ കണ്ടെത്തുക. സ്‌ട്രെസ്സുമായി സമരസപ്പെട്ട് പോകാനുള്ള ശീലങ്ങള്‍ വികസിപ്പിക്കുക. ഉദാഹരണത്തിന് വ്യായാമം ചെയ്യുന്നതിലൂടെ ടെന്‍ഷന്‍ കുറയുകയും മൂഡ് മെച്ചപ്പെടുകയും ചെയ്യും. അതുപോലെ ധ്യാനം, യോഗ, ശ്വസനക്രിയകള്‍ എന്നിവയെല്ലാം സ്‌ട്രെസ്സ് കുറയ്ക്കാനും മനസ്സിനെ ശാന്തമാക്കി വെക്കാനും സഹായിക്കും.
അതിരുകള്‍ വെക്കുക, നോ പറയുക
നോ പറയാത്തതും മറ്റുള്ളവര്‍ക്ക് അതിരുകള്‍ നിശ്ചയിക്കാത്തതും സ്‌ട്രെസ്സിന്റെ പ്രധാന കാരണങ്ങളാണ്. നമ്മുടെ പരിമിതികളും ദൗര്‍ബല്യങ്ങളും മനസ്സിലാക്കി അതിരുകള്‍ നിശ്ചയിക്കുക. കൂടുതല്‍ ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കുന്നത് മറ്റുള്ളവരുടെ കാര്യങ്ങള്‍ തലയിലേക്ക് എടുത്ത് വെക്കുന്നത് എന്നിവയെല്ലാം സ്‌ട്രെസ്സിനും ബേണ്‍ഔട്ടിനും വഴിവെക്കും. അതുപോലെ ആവശ്യമുള്ള സാഹചര്യങ്ങളില്‍ നോ പറയാന്‍ ശീലിക്കുക. വ്യക്തിപരമായ കാര്യങ്ങള്‍ക്കും പ്രാധാന്യം നല്‍കുക. ഉത്തരവാദിത്തങ്ങളുടെ പേരില്‍ സ്വന്തം സന്തോഷങ്ങളിലും താല്‍പ്പര്യങ്ങളിലും വിട്ടുവീഴ്ചകള്‍ ചെയ്യാതിരിക്കുക.
ശക്തമായ ബന്ധങ്ങള്‍
നമ്മളെ അറിയുന്ന, പിന്തുണയ്ക്കുന്ന ബന്ധങ്ങള്‍ മാനസികാരോഗ്യത്തിന് അനിവാര്യമാണ്. പോസിറ്റീവ് ആയ, പ്രോത്സാഹനം നല്‍കുന്ന ആളുകളെ ഒപ്പം ചേര്‍ക്കുക. സ്‌ട്രെസ്സ് ഉണ്ടാകുമ്പോള്‍ അത് തിരിച്ചറിയാനും വൈകാരികമായ പിന്തുണ നല്‍കാനും അവര്‍ക്ക് സാധിക്കും. മനപ്രയാസങ്ങള്‍ ഉണ്ടാകുമ്പോള്‍ അത് ചര്‍ച്ച ചെയ്യാന്‍ ഒരു സുഹൃത്തോ കുടുംബാംഗമോ എല്ലാവര്‍ക്കും ഉണ്ടായിരിക്കണം. അതുപോലെ മറ്റുള്ളവരെ പിന്തുണയ്ക്കുകയും അവരോട് ദയയോടെയും സ്‌നേഹത്തടെയും പെരുമാറുന്നതും സ്‌ട്രെസ്സ് കുറയ്ക്കാനുള്ള മാര്‍ഗ്ഗങ്ങളാണ്.
വെല്ലുവിളികളെ സന്തോഷത്തോടെ സ്വീകരിക്കുക
വെല്ലുവിളികളെ സന്തോഷത്തോടെ സ്വീകരിക്കാനും പരാജയമുണ്ടായാല്‍ അതില്‍ നിന്ന് പാഠമുള്‍ക്കൊള്ളാനും തയ്യാറാകുക. വെല്ലുവിളികള്‍ വളരാനുള്ള അവസരങ്ങളാണെന്ന് തിരിച്ചറിയുക. കംഫര്‍ട്ട് സോണിന് പുറത്തിറങ്ങാനുള്ള ധൈര്യം കാണിക്കുക. പരാജയത്തെ ഭയപ്പെടാതിരിക്കുക. പുതിയ കഴിവുകള്‍ വികസിപ്പിച്ചെടുക്കുക. ഓരോ തിരിച്ചടികളും വിജയത്തിലേക്കുള്ള ചവിട്ടുപടികളാണ്.
സ്വയം അനുതപിക്കുക
സ്വന്തം അവസ്ഥകളില്‍ അനുതാപമുള്ളവരാകുക. സ്വയം കരുണ കാണിക്കുക. പ്രത്യേകിച്ച് ബുദ്ധിമുട്ടുകള്‍ വരുമ്പോള്‍ സ്വയം കുറ്റപ്പെടുത്താതെ, വിമര്‍ശിക്കാതെ സ്വയം സ്‌നേഹിക്കുകയും ആശ്വസിപ്പിക്കുകയും ചെയ്യുക. എല്ലാ ദിവസവും സ്വന്തം കാര്യങ്ങള്‍ക്ക് പ്രാധാന്യം കൊടുക്കുകയും അതിനായി സമയം കണ്ടെത്തുകയും ചെയ്യുക. റിലാക്‌സ് ചെയ്യുകയും ഹോബികള്‍ക്കായി സമയം കണ്ടെത്തുകയും ആവശ്യത്തിന് ഉറങ്ങുകയും ചെയ്യുക. നമ്മുടെ കുറവുകള്‍ മനസ്സിലാക്കുകയും ആവശ്യം വന്നാല്‍ സഹായം തേടുകയും ചെയ്യുക.
ആരോഗ്യമുള്ള ജീവിതശൈലി
ശരീരത്തിന്റെ ആരോഗ്യവും മാനസികാരോഗ്യവും തമ്മില്‍ അടുത്ത ബന്ധമുണ്ട്. അതുകൊണ്ട് ആരോഗ്യകരമായ ജീവിതശൈലി നിലനിര്‍ത്തുക. പോഷകസമ്പുഷ്ടമായ ഭക്ഷണം, സ്ഥിരമായ വ്യായാമം, ആവശ്യത്തിന് ഉറക്കം എന്നിവയെല്ലാം മാനസികാരോഗ്യത്തിന്റെ അടിത്തറയാണ്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്‌കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications