Latest Updates
-
Rashiphalam: ഇന്ന് തെളിയുന്ന ഭാഗ്യ രാശിക്കാര്‍, നിങ്ങളുടെ ഇന്നത്തെ സമ്പൂര്‍ണഫലം ഇതാണ് -
മീനത്തില്‍ ഭാഗ്യം തെളിയുന്നവര്‍: ഇനി അടുത്ത 30 നാള് ഈ നക്ഷത്രക്കാര്‍ക്കുള്ളത്, ധനവും, കരിയറും സുരക്ഷിതം -
ഭക്ഷണത്തില്‍ ഉപ്പ് കൂടുതലോ? അറിയണം കിഡ്നിയെ ബാധിക്കുന്നതെങ്ങനെയെന്ന് -
30 വര്‍ഷത്തിനിപ്പുറം ശനിയും ചൊവ്വയും ചേരുന്നു: ശത്രു മുട്ടുമടക്കും, ധനം നിറഞ്ഞ് കുമിയും, ഭാഗ്യം ഏത് കോണിലും -
തടി കുറയ്ക്കാന്‍ രാവിലെ ഈ ശീലങ്ങള്‍ മാത്രം മതി: മറക്കാതെ ചെയ്യണം ഇതെല്ലാം -
കരള്‍ എന്നെന്നും സുരക്ഷിതമായിരിക്കുന്നതിനും വിഷമുക്തമാക്കുന്നതിനും കഴിക്കണം ഈ ഭക്ഷണങ്ങള്‍ -
മീനം 1 പുലരുന്നത് തന്നെ രാജയോഗത്തോടെ: അശ്വതി - രേവതി വരെ 27 നാളിനും മീനമാസം സമ്പൂര്‍ണ നാള്‍ഫലം -
5 ദിനങ്ങള്‍ക്കുള്ളില്‍ സൂര്യനെത്തുന്നു മീനത്തില്‍: പക്ഷേ ഈ രാശിക്കാര്‍ അല്‍പം കരുതിയിരിക്കണം, നിര്‍ണായകം -
Rashiphalam: ഇന്ന് ഭാഗ്യയോഗങ്ങളില് മാറ്റങ്ങള്‍ തേടി എത്തുന്ന രാശിക്കാര്‍: സമ്പൂര്‍ണഫലം ഇപ്രകാരം -
വ്യാഴം മിഥുനത്തില് നേര്‍ഗതിയില്‍: ഈ രാശിക്കാര്‍ മാര്‍ച്ച് 11 മുതല്‍ കരുതിയിരിക്കണം
World Kidney Day 2024: വൃക്കത്തകരാറുകള്‍ കൂടുതലാവുന്നു: ഇഷ്ട ഭക്ഷണം വില്ലനാവുമ്പോള്‍
ഇന്ന് ലോക വൃക്ക ദിനം - ശരീരത്തിലെ വളരെ പ്രധാനപ്പെട്ട അവയവങ്ങളില്‍ ഒന്നാണ് കിഡ്‌നി. ശരീരം ക്ലീന്‍ ആക്കി സൂക്ഷിക്കുന്ന ഉത്തരവാദിത്വം മുഴുവന്‍ കിഡ്‌നിക്കുള്ളതാണ്. ശരീരത്തില്‍ അടിഞ്ഞ് കൂടിയിട്ടുള്ള ടോക്‌സിനെ അരിച്ച് മാറ്റി പുറന്തള്ളുക എന്ന കര്‍ത്തവ്യം നല്ല വൃത്തിയില്‍ കിഡ്‌നി ചെയ്യുന്നു. ഹോര്‍മോണ്‍ പ്രവര്‍ത്തനങ്ങള്‍, മൂത്രത്തിലൂടെ മാലിന്യങ്ങളെ പുറന്തള്ളുക,ശരീരത്തില്‍ ഫ്‌ളൂയിഡ് ബാലന്‍സ് നിലനിര്‍ത്തുക എന്നിവയെല്ലാമാണ് കിഡ്‌നിയുടെ കര്‍ത്തവ്യം.
എന്നാല്‍ എന്തെങ്കിലും തരത്തിലുള്ള തകരാറുകള്‍ സംഭവിച്ചാല്‍ ഈ പറഞ്ഞ പ്രവൃത്തികള്‍ ഒന്നും തന്നെ നടക്കാതെ വരുന്നു. അതുകൊണ്ട് തന്നെ എപ്പോഴും വൃക്കയുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിന് വേണ്ടി ശ്രദ്ധിക്കേണ്ടതാണ്. രക്തത്തിലെ മാലിന്യത്തെ നീക്കം ചെയ്യാന്‍ സാധിക്കാതെ വരുമ്പോള്‍ അത് നമ്മുടെ ശരീരത്തിന്റെ പ്രവര്‍ത്തനത്തെ ബാധിക്കുന്നു. കിഡ്‌നിയുടെ ആരോഗ്യം നിലനിര്‍ത്താന്‍ കഴിക്കേണ്ടതും കഴിക്കാന്‍ പാടില്ലാത്തതുമായ ഭക്ഷണങ്ങള്‍ നോക്കാം.

കഴിക്കേണ്ടവ
കോളിഫ്‌ളവര്‍ കിഡ്‌നി രോഗമുള്ളവര്‍ക്ക് കഴിക്കാവുന്ന ഒന്നാണ്. ഇത് ധാരാളം ന്യൂട്രിയന്‍സ് അടങ്ങിയിട്ടുള്ളതാണ്. ഇത് കൂടാതെ വിറ്റാമിന്‍ കെ, ഫൊളേറ്റ് എന്നിവയെല്ലാം തന്നെ ഇതില്‍ ധാരാളം ഉണ്ട്. കിഡ്‌നി അതിന്റെ പ്രവര്‍ത്തനങ്ങള്‍ കൃത്യമായി നടത്തുന്നതിനും ആരോഗ്യത്തോടെ മുന്നോട്ട് പോവുന്നതിനും കോളിഫ്‌ളവര്‍ മികച്ചതാണ്. ഒരു തരത്തിലും ഒഴിവാക്കി വിടരുത് എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം.
ബ്ലൂബെറി
വില അല്‍പം കൂടുതലാണെങ്കിലും ഗുണത്തിന്റെ കാര്യത്തില്‍ എല്ലാവരേയും തോല്‍പ്പിക്കും എന്നതില്‍ സംശയം വേണ്ട. ഇതിലുള്ള ആന്റി ഓക്‌സിഡന്റ് കിഡ്‌നിയുടെ ആരോഗ്യത്തെ സഹായിക്കുന്നതോടൊപ്പം തന്നെ മറ്റ് പല രോഗങ്ങളേയും പ്രതിരോധിക്കുകയും ചെയ്യുന്നു. മാത്രമല്ല കിഡ്‌നി രോഗമുള്ളവര്‍ക്ക് ദോഷകരമാവുന്ന പൊട്ടാസ്യത്തിന്റെ അളവ് ഇതില്‍ വളരെ കുറവാണ്.
മുന്തിരി
മുന്തിരി തന്നെ പലതരത്തിലുണ്ട്. ഇതില്‍ ചുവന്ന മുന്തിരിയാണ് കിഡ്‌നിയുടെ ആരോഗ്യം സംരക്ഷിക്കുന്നതിന് സഹായിക്കുന്നത്. ഫ്‌ളവനോയ്ഡുകളുടേയും ആന്റി ഓക്‌സിഡന്റിന്റേയും കലവറയാണ് എന്നത് കൊണ്ട് തന്നെ ആരോഗ്യത്തിന് ഇതിലും മികച്ച ഓപ്ഷന്‍ ഇല്ല എന്ന് തന്നെ പറയാം. പ്രമേഹം, ഹൃദയ സംബന്ധമായ പ്രശ്‌നങ്ങള്‍ എന്നിവക്കെല്ലാം പ്രതിരോധം തീര്‍ക്കുന്നതിനും മുന്തിരി സഹായിക്കുന്നു.
മുട്ടയുടെ വെള്ള
മുട്ടയുടെ വെള്ള ആരോഗ്യ സംരക്ഷണത്തിന് മികച്ചതാണ് എന്നതില്‍ തര്‍ക്കമില്ല. പ്രത്യേകിച്ച് കിഡ്‌നി സംബന്ധമായ പ്രശ്‌നങ്ങള്‍ ഉള്ളവര്‍ ഒരു കാരണവശാലും മുട്ടയുടെ വെള്ള ഒഴിവാക്കി വിടരുത്. പ്രോട്ടീന്‍ അടങ്ങിയിട്ടുള്ളത് കൊണ്ട് തന്നെ ശരീരത്തില്‍ അതിന്റേതായ മാറ്റങ്ങള്‍ നമുക്ക് മനസ്സിലാക്കാന്‍ സാധിക്കുന്നു. നിര്‍ബന്ധമായും ഇവ ഭക്ഷണത്തിന്റെ ഭാഗമാക്കുക.
ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍
ഒഴിവാക്കേണ്ട ലിസ്റ്റില്‍ ആദ്യം വരുന്നതാണ് ആവൊക്കാഡോ. ഹൃദയാരോഗ്യത്തിന് സഹായിക്കുന്ന നല്ല കൊഴുപ്പ് ഇതില്‍ ധാരാളം അടങ്ങിയിട്ടുണ്ടെങ്കിലും ഈ പഴത്തില്‍ പൊട്ടാസ്യം വളരെ കൂടുതലാണ്. ഇത് നിങ്ങളുടെ കിഡ്‌നിയുടെ പ്രവര്‍ത്തനം താറുമാറാക്കുന്നു. വൃക്കരോഗമുള്ളവര്‍ ഒരു കാരണവശാലും ആവൊക്കാഡോ കഴിക്കാന്‍ പാടില്ല. ഇത് വിപരീത ഫലമാണ് ഉണ്ടാക്കുന്നത്.
ബ്രൗണ്‍ റൈസ്
ചുവന്ന അരി അഥവാ ബ്രൗണ്‍ റൈസ് കഴിക്കാന്‍ ഇഷ്ടപ്പെടുന്നവര്‍ ധാരാളമുണ്ട്. അതുകൊണ്ട് തന്നെ ഇത് എപ്പോള്‍ കിട്ടിയാലും പലരും കഴിക്കും. എന്നാല്‍ ഇനി ഇത്തരം കാര്യങ്ങള്‍ അല്‍പം ശ്രദ്ധിക്കണം. കാരണം ഇതില്‍ പൊട്ടാസ്യത്തിന്റേയും ഫോസ്ഫറസിന്റേയും അളവ് കൂടുതലാണ്. ഇത് വൃക്കരോഗമുള്ളവരില്‍ വിപരീത ഫലമാണ് ഉണ്ടാക്കുന്നത്. ഇനി കഴിക്കാന്‍ അത്രക്ക് ആഗ്രഹമുണ്ടെങ്കില്‍ വളരെ കുറച്ച് മാത്രം കഴിക്കുക.
വാഴപ്പഴം
പഴങ്ങളെല്ലാം തന്നെ ആരോഗ്യത്തിന് നല്ലതാണ്. പ്രത്യേകിച്ച് വാഴപ്പഴം. എന്നാല്‍ കിഡ്‌നി സംബന്ധമായ അസുഖങ്ങള്‍ ഉള്ളവര്‍ ഒരു കാരണവശാലും വാഴപ്പഴം കഴിക്കരുത്. ഇതിലുള്ള പൊട്ടാസ്യം ആരോഗ്യം പ്രശ്‌നത്തിലാക്കുന്നു. വാഴപ്പഴം കഴിക്കുന്നത് മറ്റ് ഗുണങ്ങള്‍ നല്‍കുമെങ്കിലും കിഡ്‌നി രോഗമുള്ളവരില്‍ പ്രശ്‌നങ്ങളുണ്ടാക്കും. അതുകൊണ്ട് തന്നെ ശ്രദ്ധിക്കണം.
പാലും പാലുല്‍പ്പന്നങ്ങളും
സ്ഥിരമായി പലരും ഉപയോഗിക്കുന്നതാണ് പാലും പാലുല്‍പ്പന്നങ്ങളും. ഇത് നമ്മുടെ ആരോഗ്യത്തെ വളരെയധികം സഹായിക്കുന്നതാണ്. എന്നാല്‍ കിഡ്‌നി രോഗമുള്ള വ്യക്തിയാണെങ്കില്‍ ഇവര്‍ ഒരു കാരണവശാലും പാലും പാലുല്‍പ്പന്നങ്ങളും കഴിക്കരുത്. ഫോസ്ഫറസും പൊട്ടാസ്യവും ഉള്ളതിനാല്‍ ശ്രദ്ധിക്കേണ്ടതാണ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications











