Latest Updates
-
ഐഫോൺ 18 പ്രോ പ്രീ-ഓർഡർ ഇന്ന്; ഓഫറുകളും വിലയും അറിയാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
സെപ്റ്റംബർ 12 രാഹുകാലം: പുതിയ കാര്യങ്ങൾ തുടങ്ങും മുൻപ് ഈ സമയം ശ്രദ്ധിക്കൂ -
ഗണേശ ചതുർത്ഥി 2026: പൂജ മുഹൂർത്തം മുതൽ നിമജ്ജന നിയമങ്ങൾ വരെ; ഭക്തർ ശ്രദ്ധിക്കേണ്ടതെല്ലാം -
കേരളത്തിൽ മഴ മുന്നറിയിപ്പ്: മഴക്കാലത്തെ ചർമ്മ-മുടി പ്രശ്നങ്ങൾക്ക് പരിഹാരവുമായി ഈ ടിപ്സ് -
2026 സെപ്റ്റംബർ 12: ഇന്നത്തെ ഗുളികകാലവും യമകണ്ടവും അറിയാം; പ്രധാന നഗരങ്ങളിലെ സമയക്രമം ഇതാ! -
ദീപിക കക്കർ വല്ലാതെ മെലിഞ്ഞു! ഷൊഐബിന്റെ വ്ലോഗിലെ ദൃശ്യങ്ങൾ കണ്ട് ആരാധകർ ആശങ്കയിൽ; സത്യം ഇതാണ് -
ആകാശത്ത് അപൂർവ്വ വിസ്മയം! 2026 സെപ്റ്റംബർ 14-ന് ചന്ദ്രനും ശുക്രനും ഒന്നിക്കുന്നു; കാണേണ്ട സമയം ഇതാ -
കന്നി രാശിയിൽ ചന്ദ്ര-ബുധ സംയോഗം: ഇന്നത്തെ ശുഭമുഹൂർത്തവും രാശിഫലവും; ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ! -
2026 സെപ്റ്റംബർ 12: സാമ്പത്തിക ഇടപാടുകൾക്ക് ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ ഇതാ, ഈ സമയങ്ങളിൽ കാര്യങ്ങൾ തുടങ്ങാം! -
സെപ്റ്റംബർ 12, 13: ഈ 5 രാശിക്കാർക്ക് ഭാഗ്യകാലം, പണവും പ്രണയവും തേടിയെത്തും!
World Hypertension Day 2025: ചെറിയ ശീലങ്ങള്‍ മാറ്റിയാല്‍ മരണം വരെ 'നോ ടെന്‍ഷന്‍'
World hypertension day 2025: ഇന്ന് ലോക ഹൈപ്പര്ടെന്ഷന് ദിനം, ഇന്നത്തെ ദിവസം വളരെയധികം ശ്രദ്ധിക്കേണ്ട ഒരു സാഹചര്യം കൂടി ഉണ്ടാവുന്നുണ്ട് എന്നതാണ് സത്യം. മെയ്17-നാണ് എല്ലാ വര്‍ഷവും ഈ ദിനം ആചരിക്കുന്നത്. രക്തസമ്മര്‍ദ്ദം കൂടുന്നത് മരണം വരെ സംഭവിക്കാവുന്ന ഗുരുതരമായ പ്രത്യാഘാതങ്ങളാണ് ഉണ്ടാക്കുന്നത് എന്നതാണ് സത്യം. പലപ്പോഴും ഇതിനെ കൃത്യസമയത്ത് തിരിച്ചറിയാന്‍ സാധിക്കാത്തതാണ് ഗുരുതര പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്നത്. ദശലക്ഷക്കണക്കിന് ആളുകളാണ് ഉയര്‍ന്ന സമ്മര്‍ദ്ദം മൂലം പ്രതിസന്ധികള്‍ അനുഭവിക്കുന്നത്.
ഇതിന് പിന്നില്‍ പല വിധത്തിലുള്ള കാരണങ്ങള്‍ ഉണ്ട്. അവയില്‍ നല്ലൊരു ശതമാനവും നമ്മുടെ തന്നെ അശ്രദ്ധ മൂലം സംഭവിക്കുന്നതാണ്. അതിനെ പരിഹരിക്കുന്നതിന് വേണ്ടിയാണ് നാം എപ്പോഴും ശ്രദ്ധിക്കേണ്ടത്. ആരോഗ്യത്തെ വെല്ലുവിളിയിലേക്ക് എത്തിക്കുന്ന തരത്തിലേക്ക് കാര്യങ്ങളെത്തുമ്പോള്‍ അതിന് പരിഹാരം കാണുന്നതിന് വേണ്ടിയും നമ്മള് ശ്രദ്ധിക്കണം. നിസ്സാരമെന്ന് കരുതുന്ന പല കാര്യങ്ങളും ഇന്നത്തെ കാലത്ത് ഗുരുതരമായ പ്രത്യാഘാതങ്ങളാണ് ഉണ്ടാക്കുന്നത്. ഇന്നത്തെ ദിവസം എന്തൊക്കെ ജീവിത രീതികളില്‍ മാറ്റം വരുത്തിയാല്‍ ഉയര്‍ന്ന സമ്മര്‍ദ്ദത്തെ ലഘൂകരിക്കാം എന്ന് നോക്കാം.

ആരോഗ്യകരമായ ശരീരഭാരം
ഇതില്‍ ആദ്യത്തെ കാര്യം ആരോഗ്യകരമായ ശരീരഭാരം ഉണ്ടാക്കിയെടുക്കുക എന്നതാണ്. ഇത്തരം കാര്യത്തില്‍ അല്പം ശ്രദ്ധിച്ചാല്‍ ആരോഗ്യത്തോടെ മുന്നോട്ട് പോവുന്നതിനം ബോഡിമാസ് ഇന്‍ഡക്സ് കൃത്യമാക്കുന്നതിനും സാധിക്കുന്നു. പലപ്പോഴും 18.5-നും 24.9നും ഇടയില്‍ ബിഎംഐ നിലനിര്‍ത്തുന്നതിന് ശ്രദ്ധിക്കുക. ഇത് വഴി നിങ്ങളുടെ ആരോഗ്യം മികച്ചതാവുന്നു എന്ന കാര്യത്തില്‍ സംശയം വേണ്ട.
ബാലന്‍സ്ഡ് ഡയറ്റ്
അടുത്തതായി ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങളില്‍ ഒന്നാണ് ഡയറ്റ്. എല്ലാ ഭക്ഷണവും ഇഷ്ടത്തിനനുസരിച്ച് കഴിക്കാതെ കൃത്യമായി ഡയറ്റ് പിന്തുടരുക. അതിലുപരി ശരീരത്തിന് ആവശ്യമായ വസ്തുക്കള്‍ ആവശ്യമായ രീതിയില്‍ എത്തുന്നുണ്ടെന്ന് ഉറപ്പ് വരുത്തുകയും ചെയ്യുക. പ്രോസസ്സ്ഡ്, ജങ്ക് ഫുഡ്. അമിത മധുരം ഉപ്പ് എന്നിവയെല്ലാം തന്നെ പൂര്‍ണമായും ഒഴിവാക്കുക. മാത്രമല്ല ആരോഗ്യത്തെ മികച്ചതാക്കുന്നതിനായി ഏറ്റവും അനുകൂലമായ ഭക്ഷണശീലം മാത്രം പിന്തുടരുക.
കൃത്യമായ വ്യായാമം
പലരും മടിക്കുന്ന ഒരു കാര്യമാണ് കൃത്യമായ വ്യായാമം എന്നത്. ഇത് നിങ്ങളുടെ ശരീരത്തിനും പ്രായത്തിനും ആരോഗ്യത്തിനും അനുസരിച്ചുള്ളതാണ് എന്ന് ഉറപ്പ് വരുത്തേണ്ടതാണ്. സൈക്ലിംഗ്, നീന്തല്‍, ഓട്ടം, ജിം എന്നിവ കൃത്യമായി കൈകാര്യം ചെയ്യുന്നതിന് ശ്രദ്ധിക്കുക. ഇതോടൊപ്പം തന്നെ ആരോഗ്യകരമായ ഭക്ഷണശീലം കൂടിയാവുമ്പോള്‍ അത് നിങ്ങളെ വളരെയധികം സഹായിക്കുന്നു. വ്യായാമം കൃത്യമായി ആരോഗ്യത്തോടെ ചെയ്യുന്നത് സമ്മര്‍ദ്ദത്തെ കുറയ്ക്കുന്നതിന് സഹായിക്കുന്നു.
ദു:ശീലങ്ങള്‍ ഉപേക്ഷിക്കുക
നിര്‍ബന്ധമായും പുകവലിയും മദ്യപാനവും ഉപേക്ഷിക്കുക എന്നതാണ് അടുത്ത കാര്യം. പലപ്പോഴും പുകവലി മൂലം നിങ്ങളുടെ ധമനികളില്‍ ബ്ലോക്ക് ഉണ്ടാവുന്നതിനും അത് ഹൃദയത്തിന് കൂടുതല്‍ സമ്മര്‍ദ്ദം ചെലുത്തുകയും ചെയ്യുന്നു. ഇത്തരം അവസ്ഥയില്‍ ഹൃദയാരോഗ്യം വെല്ലുവിളിയില്‍ ആവുന്നു എന്ന കാര്യത്തില്‍ സംശയം വേണ്ട. ഇതിനെ കൃത്യമായി കൈകാര്യം ചെയ്യുന്നതിന് വേണ്ടി ദു:ശീലങ്ങള്‍ ഉപേക്ഷിക്കുക എന്നതാണ് പ്രധാനപ്പെട്ട കാര്യം.
മാനസിക സമ്മര്‍ദ്ദം കൈകാര്യ ചെയ്യുക
പലപ്പോഴും ഇന്നത്തെ കാലത്ത് മാനസികസമ്മര്‍ദ്ദം പലര്‍ക്കും കൂടപ്പിറപ്പാണ്. ഇത് നിങ്ങളുടെ ആരോഗ്യത്തെ വളരെ മോശമായി തന്നെയാണ് ബാധിക്കുന്നത്. പലപ്പോഴും എന്ത് ചെയ്യണം എന്നറിയാത്ത അവസ്ഥ പോലും പലരും അനുഭവിക്കുന്നു. ആരോഗ്യത്തെ കൂടുതല്‍ വെല്ലുവിളികൡലേക്ക് എത്തിക്കുന്നതിന് ഇത്തരം സമ്മര്‍ദ്ദം കാരണമാകുന്നു. സമ്മര്‍ദ്ദത്തെ ലഘൂകരിക്കുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍ തേടുക. കൂടാതെ മെഡിറ്റേഷന്‍ ശ്വസന വ്യായാമങ്ങള്‍ എന്നിവ ശീലമാക്കുക. ഇതെല്ലാം ആരോഗ്യത്തെ മികച്ചതാക്കുന്നു.
Disclaimer: ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
