Latest Updates
-
അടുക്കളയിലെ ഈ വാസ്തു തെറ്റുകൾ സാമ്പത്തിക ബാധ്യത വരുത്തുമോ? ഐശ്വര്യത്തിന് ചെയ്യേണ്ട മാറ്റങ്ങൾ -
വീട്ടിൽ ക്ലോക്ക് വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; സാമ്പത്തിക നേട്ടത്തിനും സമാധാനത്തിനും വാസ്തു പറയുന്നത് ഇതാണ് -
ശമ്പളം കിട്ടിയോ? വാലറ്റിൽ ഈ സാധനങ്ങൾ ഉണ്ടെങ്കിൽ പണം കൈയിൽ നിൽക്കില്ല! -
വ്യാഴം പൂയ്യം നക്ഷത്രത്തിലേക്ക്: ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങളും സാമ്പത്തിക നേട്ടങ്ങളും -
ബുധൻ ചിങ്ങം രാശിയിലേക്ക്: ഓഗസ്റ്റ് 5-ലെ ഈ ഗ്രഹമാറ്റം നിങ്ങളുടെ ജീവിതത്തിൽ വരുത്തുന്ന മാറ്റങ്ങൾ ഇതാ! -
ഓഗസ്റ്റ് 3: ഈ രാശിക്കാർക്ക് തൊട്ടതെല്ലാം പൊന്നാകും, ശുഭമുഹൂർത്തങ്ങൾ ഇങ്ങനെ -
2026 ഓഗസ്റ്റ്: കരിയറിൽ വൻ കുതിച്ചുചാട്ടം, ഈ 5 രാശിക്കാർക്ക് ഭാഗ്യം തെളിയുന്നു! -
2026 ഓഗസ്റ്റ് 3: ഈ നക്ഷത്രക്കാർക്ക് ഇന്ന് കരിയറിലും സാമ്പത്തിക രംഗത്തും വൻ നേട്ടങ്ങൾ, ഭാഗ്യം കൂടെയുണ്ടാകും! -
ഓഗസ്റ്റ് 2 രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ ഇതാ -
ശമ്പളം കിട്ടിയോ? ലോക്കർ ഈ ദിശയിൽ വെച്ചാൽ പണം ഇരട്ടിയാകും, വാസ്തു പറയുന്ന സത്യം
World Cancer Day 2025: സെര്‍വ്വിക്കല്‍ ക്യാന്‍സര്‍, ശരീരം കാണിക്കും അസാധാരണം 5 ലക്ഷണം
World Cancer Day 2025: ഇന്ന് ലോക ക്യാന്‍സര്‍ ദിനം, ഈ ദിനത്തില്‍ പലപ്പോഴും നാം അറിഞ്ഞിരിക്കേണ്ടതും ശ്രദ്ധിക്കേണ്ടതുമായ പല കാര്യങ്ങളും ഉണ്ട്. പ്രത്യേകിച്ച് ഇത്തരം ഒരു രോഗാവസ്ഥ ഉണ്ടാക്കുന്ന ഭീകരത നിസ്സാരമല്ല. എന്നാല്‍ ഏത് രോഗത്തേയും തുടക്കത്തില്‍ കണ്ടെത്തിയാല്‍ അത് പരിഹരിക്കുന്നതിന് ബുദ്ധിമുട്ടുകള്‍ നന്നേ കുറവായിരിക്കും, ക്യാന്‍സറിന്റെ കാര്യത്തിലും അത് അപ്രകാരം തന്നെയാണ്. പലപ്പോഴും സ്ത്രീകളെ കൂടുതല്‍ പ്രതിസന്ധിയിലാക്കുന്ന സെര്‍വ്വിക്കല്‍ ക്യാന്‍സര്‍, സ്തനാര്‍ബുദം പോലുള്ളവ കണ്ടെത്താന്‍ വൈകുന്നതാണ് അപകട സാധ്യത വര്‍ദ്ധിപ്പിക്കുന്നത്.
ശരീരം പല വിധത്തിലുള്ള ലക്ഷണങ്ങളെ നിങ്ങള്‍ക്ക് മു്ന്നില്‍ കാണിക്കുന്നു. എന്നാല്‍ പലരും അതിനെ അവഗണിക്കുമ്പോള്‍ അതുണ്ടാക്കുന്ന പ്രതിസന്ധികള്‍ എത്രത്തോളമെന്നത് പലപ്പോഴും തിരിച്ചറിയാന്‍ കഴിയണം. പലപ്പോഴും നിസ്സാരമെന്ന് തോന്നുന്ന ചില ലക്ഷണങ്ങളാണ് ശരീരം പ്രകടിപ്പിക്കുന്നത്. സെര്‍വ്വിക്കല്‍ ക്യാന്‍സറിന്റെ കാര്യത്തില്‍ അവ എന്തൊക്കെയെന്നും എപ്രകാരം കൃത്യമായി കണ്ടെത്താം എന്നും നമുക്ക് നോക്കാം.

രക്തസ്രാവം
പലപ്പോഴും ആര്‍ത്തവത്തിനിടയിലോ അതല്ലാതേയോ രക്തസ്രാവം ഉണ്ടാവുമ്പോള്‍ പലരും അതിനെ ആര്‍ത്തവമെന്ന് കരുതി നിസ്സാരവത്കരിക്കുന്നു. എന്നാല്‍ അസാധാരണമായ രക്തസ്രാവം എപ്പോഴും ഭയക്കേണ്ട ഒന്ന് തന്നെയാണ്. ഇത് സെര്‍വ്വിക്കല്‍ ക്യാന്‍സറിന്റെ ലക്ഷണങ്ങളില്‍ പ്രധാനപ്പെട്ടതാണ്. ഗര്‍ഭാശയത്തിനുള്ളില്‍ ക്യാന്‍സര്‍ കോശങ്ങള്‍ വ്യാപിക്കുന്നതിന്റെ ഫലമായാണ് ഇത്തരം രക്തസ്രാവം ഉണ്ടാവുന്നത്. എന്നാല്‍ നിങ്ങളിലുണ്ടാവുന്ന എല്ലാ രക്തസ്രാവവും സെര്‍വ്വിക്കല്‍ ക്യാന്‍സര്‍ ലക്ഷണമായിരിക്കണം എന്നില്ല. പലപ്പോഴും ഹോര്‍മോണ്‍ പ്രശ്നങ്ങളും പിസിഓഎസ് പോലുള്ള പ്രതിസന്ധികളും ഉള്ളവരില്‍ ഇടക്കിടെ രക്തസ്രാവം ഉണ്ടാവാം. എങ്കിലും അവയെ ഒരിക്കലും നിസ്സാരമാക്കാതെ വേണ്ട പോലെ ചികിത്സിക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്.
ശാരീരിക ബന്ധത്തിന് ശേഷം രക്തസ്രാവം
പലരും ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാതെ വിടുന്നു. എന്നാല്‍ ശാരീരിക ബന്ധത്തിന് ശേഷം അമിതമായ രീതിയില്‍ രക്തസ്രാവം ഉണ്ടാവുമ്പോള്‍ അത് അപകടകരമായ അവസ്ഥയിലേക്ക് നിങ്ങളെ എത്തിക്കുന്നു. പല കാരണങ്ങള്‍ കൊണ്ട് രക്തസ്രാവം ഉണ്ടാവാമെങ്കിലും സെര്‍വ്വിക്കല്‍ ക്യാന്‍സര്‍ കോഷങ്ങള്‍ കാരണവും ഇത്തരത്തില്‍ രക്തസ്രാവം സംഭവിക്കാം. ഇത് കൂടുതല്‍ പ്രതിസന്ധികള്‍ ആരോഗ്യത്തില്‍ ഉണ്ടാക്കുന്നു. കൂടാതെ ഇത് പലപ്പോഴും സംഭവിക്കുകയാണെങ്കില്‍ ഉടന്‍ തന്നെ നല്ലൊരു ഗൈനക്കോളജിസ്റ്റിനെ സമീപിക്കുന്നതിന് ശ്രദ്ധിക്കണം.
ഡിസ്ചാര്‍ജ് കൂടുതല്‍
എല്ലാ സ്ത്രീകളിലും ഓവുലേഷനും ആര്‍ത്തവത്തിനും എല്ലാം ഡിസ്ചാര്‍ജ് സംഭവിക്കുന്നു. എന്നാല്‍ പല വിധത്തില്‍ അമിതമായ രീതിയില്‍ ഇത്തരത്തില്‍ ഡിസ്ചാര്‍ജ് പുറത്തേക്ക് വരുന്നത് ശ്രദ്ധിക്കണം. ഇത് നിറവ്യത്യാസമോ രൂക്ഷഗന്ധമോ ഉണ്ടെങ്കില്‍ വളരെയധികം ഗൗരവത്തോടെ ഇതിനെ കൈകാര്യം ചെയ്യണം. പലപ്പോഴും പിങ്ക് ,ബ്രൗണ്‍ നിറത്തിലുള്ള ഡിസ്ചാര്‍ജ് കൂടുതല്‍ പ്രശ്നങ്ങള്‍ ഉള്ളവയാണ്. ഇത് തിരിച്ചറിഞ്ഞ് വേണ്ട വിധത്തില്‍ മെഡിക്കല്‍ പരിഹാരം തേടേണ്ടത് അനിവാര്യമാണ്. അല്ലാത്ത പക്ഷം അപകടകരമായ അവസ്ഥകള്‍ ഉണ്ടാവുന്നു. രോഗനിര്‍ണയം നേരത്തെ നടത്തുന്നതിലൂടെ അത് പല ഗുരുതരാവസ്ഥകളേയും ഇല്ലാതാക്കും.
പെല്‍വിക് ഭാഗത്ത് വേദന
പല കാരണങ്ങള്‍ കൊണ്ടും പെല്‍വിക് ഭാഗത്ത് വേദന ഉണ്ടാവാം. പലപ്പോഴും വീഴ്ച, അല്ലെങ്കില്‍ പെട്ടെന്നുള്ള എന്തെങ്കിലും അപകടങ്ങള്‍ എല്ലാം വേദനയ്ക്ക് കാരണമാകുന്നു. എന്നാല്‍ ഇതന്നുമല്ലാതെ നിങ്ങളില്‍ പെല്‍വിക് ഏരിയയില്‍ ഉണ്ടാവുന്ന വേദന അല്പം ശ്രദ്ധിക്കേണ്ടതാണ്. പലരും ഇതിനെ നിസ്സാരമാക്കി നടുവേദന എന്ന് പറഞ്ഞ് തള്ളിക്കളയുമ്പോള്‍ അത് ക്യാന്‍സര്‍ സാധ്യതയെ കൂടി കണക്കിലെടുക്കണം. നട്ടെല്ലിന്റെ താഴ് ഭാഗത്ത് നിന്ന് മുകളിലേക്ക് വ്യാപിക്കുന്ന അവസ്ഥയിലായിരിക്കും ഈ വേദന അനുഭവപ്പെടുന്നത്
ശരീരഭാരം കുറയുന്നത്
വ്യായാമമോ ഡയറ്റോ ഒന്നുമില്ലാതെ നിങ്ങളില്‍ ശരീരഭാരം കുറയുന്നത് അല്പം ഗൗരവത്തോടെ കണക്കാക്കേണ്ടതാണ്. പലപ്പോഴും വിശപ്പില്ലായ്മയാണ് ആദ്യം അനുഭവപ്പെടുന്നത്. എന്നാല്‍ പലപ്പോഴും ഗുരുതരമായ അവസ്ഥയിലേക്ക് ശരീരഭാരം കുറയുമ്പോഴാണ് അത് കൂടുതല്‍ പ്രതിസന്ധികളിലേക്ക് നിങ്ങളെ എത്തിക്കുന്നത്. ഇത്തരം കാര്യങ്ങള്‍ ഒരിക്കലും നിസ്സാരവത്കരിക്കരുത്. അത് കൂടുതല്‍ പ്രശ്നങ്ങളുണ്ടാക്കുന്നു. വയറുമായി ബന്ധപ്പെട്ട് ഉണ്ടാവുന്ന അസ്വസ്ഥതകളും നിസ്സാരമല്ല. ഇത് കൂടുതല്‍ അപകടമാണ് നിങ്ങള്‍ക്ക് നല്‍കുന്നത്. അതുകൊണ്ട് എത്രയും വേഗം രോഗാവസ്ഥ തിരിച്ചറിഞ്ഞ് അതിന് വേണ്ട പരിഹാരം കാണുക എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications