Latest Updates
-
ഡൽഹിയിൽ പൊടിക്കാറ്റും ഈർപ്പവും; ചർമ്മം സുരക്ഷിതമാക്കാൻ ഈ ചെറിയ മാറ്റങ്ങൾ മതി! -
കത്തുന്ന വെയിലിൽ പോക്കറ്റിൽ ഉള്ളി വെച്ചാൽ രക്ഷയുണ്ടോ? ഈ അബദ്ധങ്ങൾ ഒഴിവാക്കി വേനൽക്കാലത്തെ നേരിടാം -
കടുത്ത ചൂടിൽ വർക്കൗട്ട് ചെയ്യുന്നത് അപകടമോ? സുരക്ഷിതമായി വ്യായാമം ചെയ്യാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ! -
വണ്ണം കുറയ്ക്കാനും പിസിഒഎസ് മാറ്റാനും ഇനി കുറഞ്ഞ ചിലവിൽ; വിപണിയിലെ ഈ മാറ്റം ശ്രദ്ധിക്കൂ -
വണ്ണം കുറയ്ക്കാൻ GLP-1 മരുന്നുകൾ തേടുകയാണോ? ഈ കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ പണി പാളും! -
കത്തുന്ന വെയിലിൽ ചർമ്മം കരിഞ്ഞുപോകുമോ? ഈ സ്മാർട്ട് ടിപ്സുകൾ പരീക്ഷിച്ചാൽ തിളക്കം നിലനിർത്താം! -
കാൻ റെഡ് കാർപെറ്റിൽ തിളങ്ങാൻ താരങ്ങൾ പയറ്റുന്ന ആ 'ലാസ്റ്റ് മിനിറ്റ്' വിദ്യ; ഞെട്ടിക്കുന്ന രഹസ്യങ്ങൾ ഇതാ! -
അവിട്ടം നക്ഷത്രത്തിലേക്ക് ചന്ദ്രൻ: സാമ്പത്തിക ഉയർച്ചയും ഭാഗ്യവും തേടിയെത്തുന്നു, ഈ രാശിക്കാർക്ക് ഇന്ന് സുവർണ്ണാവസരം! -
വൻ സാമ്പത്തിക നേട്ടത്തിന് ഇന്ദ്രയോഗം; മെയ് 11-ന് ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഭാഗ്യം കൂടെയുണ്ടാകും! -
മെയ് 11: കരിയറിൽ വൻ കുതിപ്പും സാമ്പത്തിക നേട്ടവും; ഭാഗ്യം കൂടെയുള്ള ആ 3 രാശികൾ ഇവയാണ്
ജീവിതശൈലി താളം തെറ്റിയാന്‍ വരുന്ന ആമാശയ കാന്‍സര്‍; അപകടത്തിന് വില്ലന്‍ ഈ ഭക്ഷണങ്ങള്‍
ജലദോഷവും പനിയും പോലെതന്നെ ഇന്നത്തെക്കാലത്ത് ഗ്യാസ് അല്ലെങ്കില്‍ ഗ്യാസ്ട്രിക് പ്രശ്നങ്ങളും സാധാരണമായിരിക്കുന്നു. ഒരു വീട്ടിലെ ആരെങ്കിലും ഒരാള്‍ തീര്‍ച്ചയായും ഈ പ്രശ്നം മൂലം വിഷമിക്കുന്നുണ്ടാകും. ഭക്ഷണത്തിലെ കൃത്യതയില്ലായ്മ കാരണം പലര്‍ക്കും അസിഡിറ്റി പ്രശ്നങ്ങള്‍ ഉണ്ടാകുന്നു. ഈ ശീലം വളരെക്കാലം തുടര്‍ന്നാല്‍ അസിഡിറ്റി കാരണം അത് ഗ്യാസ്ട്രിക് ക്യാന്‍സറിനുള്ള സാധ്യത വര്‍ദ്ധിക്കുന്നു. ദീര്‍ഘകാലമായുള്ള അസിഡിറ്റി പ്രശ്നവും മോശം ജീവിതശൈലിയും കാരണം ഗ്യാസ്ട്രിക് ക്യാന്‍സര്‍ വരാനുള്ള സാധ്യത പലമടങ്ങ് വര്‍ദ്ധിക്കുന്നതായി ആരോഗ്യ വിദഗ്ധര്‍ പറയുന്നു. പ്രഭാതഭക്ഷണം വൈകി കഴിക്കുകയോ ഒഴിവാക്കുകയോ ചെയ്യുന്നത് അസിഡിറ്റി വര്‍ദ്ധിപ്പിക്കുകയും ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഗ്യാസ്ട്രിക് ക്യാന്‍സര്‍ വരാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുകയും ചെയ്യും.
തെറ്റായ ഭക്ഷണരീതിയും ജീവിതശൈലിയുമാണ് ഗ്യാസ്ട്രിക് ക്യാന്‍സറിനുള്ള ഏറ്റവും വലിയ കാരണം. സാധാരണ ഭാഷയില്‍ ആമാശയ ക്യാന്‍സര്‍ എന്നും ഇതിനെ വിളിക്കുന്നു. ഇന്ത്യയില്‍ തെക്കന്‍ ഭാഗങ്ങളിലും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലുമാണ് ഗ്യാസ്ട്രിക് ക്യാന്‍സര്‍ പ്രശ്നം കൂടുതലായി കണ്ടെത്തിയിരിക്കുന്നത്. മിസോറാമിലാണ് ഏറ്റവും കൂടുതല്‍ ആമാശയ ക്യാന്‍സര്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ആമാശയ ക്യാന്‍സര്‍ എന്നത് പുരുഷന്മാരില് അഞ്ചാമത്തെയും സ്ത്രീകളില്‍ ഏഴാമത്തെയും ഏറ്റവും സാധാരണമായി കണ്ടുവരുന്ന അര്‍ബുദമാണ്.

വിശപ്പില്ലായ്മ, ഭക്ഷണം കഴിക്കാന്‍ ബുദ്ധിമുട്ട്, വയറുവേദന, വയറ്റിലെ എരിച്ചില്‍, ഭാരക്കുറവ്, ഛര്‍ദ്ദിയില്‍ രക്തം, ഭക്ഷണം കഴിച്ചാല്‍ വയറു വീര്‍ക്കുക, കുറച്ച് കഴിച്ചാല്‍ തന്നെ വയറ് നിറഞ്ഞെന്ന തോന്നല്‍ എന്നിവയാണ് ഗ്യാസ്ട്രിക് ക്യാന്‍സറിന്റെ ലക്ഷണങ്ങള്‍. ആമാശയ കാന്‍സറില്‍ നിന്ന് രക്ഷനേടാന്‍ നിങ്ങള്‍ ആദ്യം നിങ്ങളുടെ ഭക്ഷണശീലം ശ്രദ്ധിക്കേണ്ടതുണ്ട്. ആമാശയ കാന്‍സറിന്റെ പിടിയില്‍ പെടാതിരിക്കാന്‍ നിങ്ങള്‍ ഒഴിവാക്കേണ്ട ചില ഭക്ഷണങ്ങള്‍ ഏതൊക്കെയാണെന്ന് നമുക്ക് നോക്കാം.
ആമാശയ കാന്‍സര്‍ ലക്ഷണങ്ങള്‍
ആമാശയ ക്യാന്‍സര്‍ വികസിക്കുന്നതിന് മുമ്പ്, ആമാശയത്തിന്റെ ആന്തരിക പാളിയില്‍ പലപ്പോഴും ക്യാന്‍സറിന് മുമ്പുള്ള മാറ്റങ്ങളുണ്ടാകുന്നു. ഈ ആദ്യകാല മാറ്റങ്ങള്‍ അപൂര്‍വ്വമായി രോഗലക്ഷണങ്ങള്‍ കാണിക്കുന്നു. വിഴുങ്ങാനുള്ള ബുദ്ധിമുട്ട് (ഡിസ്ഫാഗിയ), വയറുവേദന, നെഞ്ചെരിച്ചില്‍ അല്ലെങ്കില്‍ ദഹനക്കേട്, നിരന്തരമായ ഓക്കാനം, വയറുവേദന, രക്തത്തോടുകൂടിയോ അല്ലാതെയോ തുടരുന്ന ഛര്‍ദ്ദി, മലബന്ധം അല്ലെങ്കില്‍ നീര്‍വീക്കം എന്നിവയാണ് ആമാശയ കാന്‍സറിന്റെ ചില ആദ്യ ലക്ഷണങ്ങള്‍.
അപകടസാധ്യതാ ഘടകങ്ങള്‍
വയറ്റിലെ ക്യാന്‍സറിനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്ന ഘടകങ്ങളില്‍ ഇവ ഉള്‍പ്പെടുന്നു:
* വയറ്റിലെ അമ്ലം തിരിച്ച് അന്നനാളത്തിലോട്ടു പോകുന്ന രോഗാവസ്ഥ
* അമിതവണ്ണം
* ഉപ്പിട്ടതും ആവിയില്‍ വേവിച്ചതുമായ ഭക്ഷണങ്ങള്‍ കൂടുതല്‍ കഴിക്കുന്നത്
* പഴങ്ങളും പച്ചക്കറികളും കഴിക്കാത്തത്
* കുടുംബത്തില്‍ ആര്‍ക്കെങ്കിലും വയറ്റിലെ ക്യാന്‍സര്‍ ഉണ്ടെങ്കില്‍
* ഹെലിക്കോബാക്റ്റര്‍ പൈലോറി അണുബാധ
* വയറ്റിലെ വീക്കം (ഗ്യാസ്ട്രൈറ്റിസ്)
* പുകവലി
* ആമാശയ പോളിപ്സ്
ആമാശയ കാന്‍സര്‍ തടയാന്‍
ജനിതകശാസ്ത്രവും കുടുംബചരിത്രവും പോലെ നമുക്ക് നിയന്ത്രിക്കാന്‍ കഴിയാത്ത ചില ഘടകങ്ങളുണ്ട്, എന്നാല്‍ അവയില്‍ ചിലത് തീര്‍ച്ചയായും നമുക്ക് പരിഷ്കരിക്കാനാകും. വയറ്റിലെ ക്യാന്‍സറിനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്ന ഭക്ഷണങ്ങള്‍ ഒഴിവാക്കുക എന്നതാണ് പ്രതിരോധത്തിലേക്കുള്ള ആദ്യപടി. ഉദര ക്യാന്‍സര്‍ സാധ്യത കുറയ്ക്കുന്നതിന് ആളുകള്‍ ഒഴിവാക്കേണ്ട നാല് തരം ഭക്ഷണങ്ങള്‍ ഇതാ.
റെഡ് മീറ്റ്
ഗോമാംസം, ആട്ടിറച്ചി, പന്നിയിറച്ചി എന്നിവ ഗ്രൂപ്പ് 2 എ അര്‍ബുദമായി തരംതിരിച്ചിട്ടുണ്ട്, അതായത് ഈ ഭക്ഷണങ്ങള്‍ ക്യാന്‍സറിന് കാരണമാകും. റെഡ് മീറ്റ് കൂടുതലായി കഴിക്കുന്നത് ഗ്യാസ്ട്രിക് ക്യാന്‍സറിനുള്ള സാധ്യത 45% വര്‍ദ്ധിപ്പിക്കുന്നു. കാര്‍സിനോജെനിക് എന്‍-നൈട്രോസോ സംയുക്തങ്ങളുടെ (എന്‍ഒസി) എന്‍ഡോജെനസ് രൂപവത്കരണത്തെ സ്വാധീനിക്കുന്ന ഒന്നാണ് റെഡ് മീറ്റ്.
പൂരിത കൊഴുപ്പുകള്‍
ടോട്ടല്‍ ഫാറ്റ് ഗ്യാസ്ട്രിക് ക്യാന്‍സര്‍ അപകടസാധ്യതയുമായി ബന്ധപ്പെട്ടിരിക്കുന്നു, കൂടാതെ കൊഴുപ്പുകളുടെ പ്രത്യേക ഉപവിഭാഗങ്ങള്‍ വ്യത്യസ്ത രോഗങ്ങള്‍ക്കും കാരണമാകുന്നു. കേക്ക്, ബിസ്കറ്റ്, പുഡ്ഡിംഗുകള്‍, പ്രോസസ് ചെയ്ത മാംസം എന്നിവ പൂരിത കൊഴുപ്പ് കൂടുതലുള്ള ഭക്ഷണങ്ങളുടെ ഉദാഹരണങ്ങളാണ്.
മദ്യം
മദ്യം നിങ്ങളുടെ കോശങ്ങളിലേക്ക് അര്‍ബുദ പദാര്‍ത്ഥങ്ങള്‍ കയറുന്നത് വര്‍ദ്ധിപ്പിക്കുന്നു. അപ്പോപ്റ്റോസിസ് നടത്താനുള്ള കോശങ്ങളുടെ ശേഷിയെയും മദ്യം ബാധിക്കുന്നു, അതുവഴി ക്യാന്‍സര്‍ ഉണ്ടാക്കാനുള്ള ശേഷി വര്‍ദ്ധിപ്പിക്കുന്നു.
പുകയില
പുകവലി വയറ്റിലെ ക്യാന്‍സര്‍ സാധ്യത വര്‍ദ്ധിപ്പിക്കുന്നു, പ്രത്യേകിച്ച് അന്നനാളത്തിന് സമീപമുള്ള ആമാശയത്തിന്റെ മുകള്‍ ഭാഗത്തെ ക്യാന്‍സറുകള്‍ക്ക്. പുകവലിക്കുന്നവരില്‍ വയറ്റിലെ ക്യാന്‍സര്‍ നിരക്ക് ഏകദേശം ഇരട്ടിയാണ്. അര്‍ബുദം തടയാന്‍ ആവശ്യമായ നാരുകളും ആന്റിഓക്സിഡന്റുകളും നമുക്ക് ആവശ്യമാണ്. പഴങ്ങള്‍, പച്ചക്കറികള്‍, നട്സ് എന്നിവ നാം ദിവസവും കഴിക്കേണ്ട ഭക്ഷണസാധനങ്ങളാണ്.
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
ഇനിപ്പറയുന്ന കാര്യങ്ങള്‍ ചെയ്യുന്നതിലൂടെ നിങ്ങള്‍ക്ക് വയറ്റിലെ ക്യാന്‍സറിനുള്ള സാധ്യത കുറയ്ക്കാം. വൈവിധ്യമാര്‍ന്ന വര്‍ണ്ണാഭമായ പഴങ്ങളും പച്ചക്കറികളും ധാന്യങ്ങളും കഴിക്കുക, ചുവന്നതും പ്രോസസ് ചെയ്തുമായ മാംസങ്ങള്‍, മധുരപാനീയങ്ങള്‍, ഉയര്‍ന്ന പ്രോസസ് ചെയ്ത ഭക്ഷണങ്ങള്‍ എന്നിവ ഒഴിവാക്കുകയോ പരിമിതപ്പെടുത്തുകയോ ചെയ്യുന്നത് ഇത്തരത്തിലുള്ള ക്യാന്‍സര്‍ ഒഴിവാക്കാന്‍ നിങ്ങളുടെ ജീവിതശൈലിയില്‍ നിര്‍ദ്ദേശിക്കപ്പെടുന്ന ചില മാറ്റങ്ങളാണ്. ഒപ്പം ആരോഗ്യകരമായ ഭാരവും നിലനിര്‍ത്തുക.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications