Latest Updates
-
അമർനാഥ് യാത്ര: മഴയും തണുപ്പും ചർമ്മത്തെ ബാധിക്കുമോ? പാദങ്ങൾ സുരക്ഷിതമാക്കാൻ ഈ മുൻകരുതലുകൾ -
മഴക്കാലത്ത് വയർ വീർക്കുന്നുണ്ടോ? ഇത് കൊഴുപ്പല്ല, നീർക്കെട്ടാണ്; പരിഹാരമിതാ -
മഴക്കാലത്ത് ഡൽഹിയിൽ ചർമ്മവും മുടിയും നശിക്കുന്നുണ്ടോ? ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
ചിങ്ങം രാശിയിൽ ശുക്ര-കേതു സംഗമം: ജൂലൈ 11 മുതൽ ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ആകാശത്ത് അപൂർവ്വ വിസ്മയം: ശുക്രനും മകം നക്ഷത്രവും ഒന്നിക്കുന്നു, 3 രാശിക്കാർക്ക് വൻ ധനയോഗം -
2026 ജൂലൈ 9: ചന്ദ്രൻ ഇടവത്തിലേക്ക്; ഈ 5 രാശിക്കാർക്ക് കരിയറിലും സാമ്പത്തിക രംഗത്തും വൻ നേട്ടം! -
ജൂലൈ 9: കാർത്തിക നക്ഷത്രത്തിന്റെ അപൂർവ്വ സ്വാധീനം; ഈ നക്ഷത്രക്കാർക്ക് ഇന്ന് കരിയറിലും സാമ്പത്തിക നേട്ടങ്ങളിലും ഭാഗ്യദിനം! -
2026 ജൂലൈ 9 രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും ഉറപ്പ്! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് വൈകുന്നേരം മുതൽ ഭാഗ്യകാലം, ഈ കാര്യങ്ങൾ ചെയ്താൽ വിജയം ഉറപ്പ്! -
നിങ്ങളുടെ ഫെയർനസ് ക്രീമിൽ വിഷമുണ്ടോ? മഹാരാഷ്ട്രയിലെ നിരോധനത്തിന് പിന്നിലെ ഞെട്ടിക്കുന്ന സത്യം
World Blood Donor Day 2025: രക്തദാനത്തിന് മുന്‍പ് ശരീരത്തിന് വേണം കരുതല്‍, ശ്രദ്ധിക്കേണ്ടത് ഇതെല്ലാം
ഇന്ന് ലോക രക്തദാന ദിനം, ഓരോ ജീവന് രക്ഷിക്കുന്നതിന് വേണ്ടി നമ്മള് എത്രയൊക്കെ കരുതലോടെ മുന്നോട്ട് പോവണം എന്നത് ഓര്‍മ്മിപ്പിക്കുന്ന ഒരു ദിവസമാണ് ഇന്ന്. പലപ്പോഴും ചെയ്യുന്ന പല കാര്യങ്ങളും നല്ലതിനെങ്കിലും അതിന് മുന്‍പ് നാം അല്പം കൂടുതല്‍ ശ്രദ്ധ ഓരോ കാര്യത്തിലും ചെലുത്തേണ്ടതുണ്ട്. രക്തദാനം എന്നത് മഹാദാനമായാണ് കണക്കാക്കുന്നത്. അത്രയധികം പുണ്യം നിറഞ്ഞ ഒരു കര്‍മ്മമായാണ് ഇതിനെ കാണുന്നതും. എന്നാല്‍ രക്തം ദാനം ചെയ്യുന്നതിന് മുന്‍പായി നാം ശ്രദ്ധിക്കേണ്ടതും അറിഞ്ഞിരിക്കേണ്ടതുമായ ചില കാര്യങ്ങളുണ്ട്.
ഒരു ജീവന് രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ നമ്മുടെ ആരോഗ്യവും ക്ഷേമവും ഉറപ്പ് വരുത്തേണ്ടതാണ്. അതിനായി ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതാണ്. അല്ലാത്ത പക്ഷം അത് നിങ്ങളുടെ ആരോഗ്യത്തിന് മോശം ഫലങ്ങള്‍ നല്കുന്നു. പലപ്പോഴും നിങ്ങളുടെ ആരോഗ്യത്തിന്റെ കാര്യത്തില്‍ ശ്രദ്ധിച്ച് കൂടി വേണം രക്തദാനത്തിന് ഒരുങ്ങാന്‍. ഒരു വ്യക്തി രക്തം ദാനം ചെയ്യുന്നതിന് മുന്‍പായി എന്തൊക്കെ കാര്യങ്ങളില്‍ കരുതല്‍ എടുക്കണം എന്ന് നമുക്ക് നോക്കാം.

ജലാംശം നിലനിര്‍ത്തുക
ശരീരത്തില്‍ ജലാംശം നിലനിര്‍ത്തുക എന്നതാണ് ഏറ്റവും വലിയ കാര്യം. അതിനായി രക്തദാനത്തിന് മുന്‍പായി ധാരാളം വെള്ളം കുടിക്കുന്നതിന് ശ്രദ്ധിക്കുക. മാത്രമല്ല ഇത് നിങ്ങളുടെ ശരീരത്തില്‍ രക്തസമ്മര്‍ദ്ദത്തിന്റെ അളവ് നിലനിര്‍ത്തുന്നതിന് സഹായിക്കുന്നു. അത് മാത്രമല്ല നമ്മുടെ രക്തം ദാനം ചെയ്ത അളവില്‍ നിലനിര്‍ത്തുന്നതിന് ജലാംശം അനിവാര്യമാണ്. എന്നാല്‍ വെള്ളം കുടിക്കുമ്പോള്‍ കഫീന്‍ അടങ്ങിയ പാനീയങ്ങള്‍ നിര്‍ജ്ജലീകരണത്തിന് കാരണമാകുന്നു. അതുകൊണ്ട് തന്നെ അവ ഒഴിവാക്കുന്നതിന് ശ്രദ്ധിക്കണം. ജ്യൂസ്, വെള്ളം എന്നിവ സ്ഥിരമാക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്.
ആരോഗ്യകരമായ ഭക്ഷണം കഴിക്കുക
രക്തദാനത്തിന് രണ്ട് മൂന്ന് മണിക്കൂര്‍ മുന്‍പെങ്കിലും സമീകൃതാഹാരം കഴിക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. ഇത് ആരോഗ്യകരമായ ഹിമോഗ്ലോബിന്‍ അളവ് നിലനിര്‍ത്തുന്നതിന് സഹായിക്കുന്നു. അതിനായി ചീര, മുട്ട, പയര്‍, ഓറഞ്ച്, നെല്ലിക്ക എന്നിവയെല്ലാം കഴിക്കാവുന്നതാണ്. എന്നാല്‍ അമിതമായി കൊഴുപ്പുള്ള ഭക്ഷണങ്ങള്‍ ഒഴിവാക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. ഇത് നിങ്ങളുടെ രക്തത്തിന്റെ കൃത്യതയെ ബാധിക്കുന്നതിനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് ആരോഗ്യകരമായ ഭക്ഷണങ്ങള്‍ മാത്രം കഴിക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്.

ആവശ്യത്തിന് ഉറക്കം
രക്തദാനത്തിന് മുന്‍പായി ആവശ്യത്തിന് ഉറക്കം അനിവാര്യമാണ്. സ്ഥിരമായി 7-8 മണിക്കൂര്‍ വരെ നല്ല ഉക്കം ലഭിക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. ശരീരത്തെ ശക്തമായി നിലനിര്‍ത്തുന്നതിനും ക്ഷീണം, തളര്‍ച്ച എന്നിവയെ ഇല്ലാതാക്കുന്നതിനും സഹായിക്കുന്നു എന്ന കാര്യത്തില്‍ സംശയം വേണ്ട. 7-8 മണിക്കൂര്‍ ഉറങ്ങിയില്ലെങ്കില്‍ അത് പലപ്പോഴും തല കറക്കവും ക്ഷീണവും പോലുള്ള അവസ്ഥകള്‍ക്ക് സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. ഇത്തരം കാര്യങ്ങള്‍ നിസ്സാരമല്ല.
മെഡിക്കല്‍ സ്റ്റാഫിനെ അറിയിക്കുക
രക്തം ദാനം ചെയ്യുമ്പോള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. അതുകൊണ്ട് തന്നെ നിങ്ങള്‍ കഴിക്കുന്ന മരുന്നുകള്‍, എന്തെങ്കിലും തരത്തിലുള്ള രോഗാവസ്ഥകള്‍, അല്ലെങ്കില്‍ ഗുരുതരമായ എന്തെങ്കിലും അവസ്ഥകള്‍ എന്നിവയെല്ലാം തന്നെ വളരെയധികം ശ്രദ്ധിക്കണം. ഇതെല്ലാം നിങ്ങളുടെ മെഡിക്കല്‍ സ്റ്റാഫിനെ അറിയിക്കുന്നതിന് ശ്രദ്ധിക്കണം. അല്ലാത്ത പക്ഷം അത് നിങ്ങളുടെ ആരോഗ്യത്തേയും രക്തം ദാനം ചെയ്യുന്ന വ്യക്തിയേയും ബാധിക്കുന്നു. അത് കൂടുതല്‍ അപകടങ്ങള്‍ ഉണ്ടാക്കുന്നു. ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിക്കണം.

കഠിനമായ ശാരീരിക പ്രവര്‍ത്തനങ്ങള്‍
രക്തം ദാനം ചെയ്യുന്നതിന് മുന്‍പായി കഠിനമായ ശാരീരിക പ്രവര്‍ത്തനങ്ങള്‍ ഒഴിവാക്കുന്നതിന് ശ്രദ്ധിക്കണം. അല്ലാത്ത പക്ഷം അത് നിങ്ങള്‍ക്ക് രക്തദാനത്തിന് ശേഷം കൂടുതല്‍ ക്ഷീണവും തളര്‍ച്ചയും ഉണ്ടാക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങളെത്തുന്നു. അതുകൊണ്ട് തന്നെ അല്പം ശ്രദ്ധിക്കണം. അതുകൊണ്ട് തന്നെ രക്തദാനത്തിന് തൊട്ടുമുന്‍പ് നിര്‍ബന്ധമായും ഇത്തരം ശാരീരിക അധ്വാനങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
