Latest Updates
-
സെപ്റ്റംബർ 11 രാശിഫലം: ഇന്ന് ഭാഗ്യം കൂടെയുണ്ടാകുമോ? 12 രാശിക്കാരുടെയും സമ്പൂർണ്ണ ഫലങ്ങൾ അറിയാം -
2026 സെപ്റ്റംബർ 11: പുതിയ കാര്യങ്ങൾ തുടങ്ങും മുൻപ് ഇന്നത്തെ രാഹുകാല സമയം ശ്രദ്ധിക്കൂ -
സ്വർണ്ണവിലയിൽ മാറ്റം: കേരളത്തിൽ ഇന്ന് സ്വർണ്ണം വാങ്ങുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം -
സെപ്റ്റംബർ 11: ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ അറിയാം; ഈ സമയങ്ങളിൽ കാര്യങ്ങൾ ചെയ്താൽ വിജയം ഉറപ്പ്! -
കത്തുന്ന വെയിൽ, ചർമ്മത്തിന് പൊള്ളലേൽക്കാം; ഇന്ന് ഉച്ചയ്ക്ക് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
ഗണേശ ചതുർത്ഥി 2026: വിഗ്രഹം വീട്ടിൽ വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; പൂജാ മുഹൂർത്തം അറിയാം -
ഐഫോൺ 18 പ്രോ ഇന്ത്യയിൽ; പ്രീ-ഓർഡർ നാളെ, വിലയും ഓഫറുകളും അറിയാൻ വൈകരുത് -
2026 സെപ്റ്റംബർ 11: ഇന്നത്തെ ഗുളികകാലവും യമകണ്ഡവും അറിയാം; പ്രധാന നഗരങ്ങളിലെ സമയക്രമം ഇതാ! -
ഡൽഹിയിൽ ബ്രിക്സ് ഉച്ചകോടി: ഗതാഗത നിയന്ത്രണങ്ങൾ ഇങ്ങനെ; യാത്രക്കാർ അറിയേണ്ട പ്രധാന വിവരങ്ങൾ -
സെപ്റ്റംബർ 14-ന് ആകാശത്ത് വിസ്മയം! ചന്ദ്രനും ശുക്രനും ഒന്നിക്കുന്ന അപൂർവ കാഴ്ച കാണാൻ തയ്യാറാണോ?
രക്തദാനത്തിലൂടെ ലഭിക്കും ആരോഗ്യവും ആയുസ്സും, കാരണങ്ങള്‍ ഇതാ
ഇന്ന് ലോക രക്തദാന ദിനം, ഈ ദിനത്തില്‍ രക്തദാനത്തെക്കുറിച്ച് നമുക്ക് ചില കാര്യങ്ങള്‍ നോക്കാം. പലപ്പോഴും നമ്മുടെ ശരീരത്തിലെ എല്ലാ ഭാഗത്തേക്കും ഒഴുകുന്ന ദ്രാവകമാണ് രക്തം എന്ന് പറയുന്നത്. ഇത് ശരീരത്തിലെ ഓരോ കോശത്തിന്റേയും വളര്‍ച്ചയ്ക്കും ആരോഗ്യത്തിനും ആവശ്യമായ ഊര്‍ജ്ജം എത്തിക്കുന്നതിനും എല്ലാം സഹായകമാണ്. ഒരു വ്യക്തി രക്തം ദാനം ചെയ്യണം എന്നുണ്ടെങ്കില്‍ ആ വ്യക്തിയുടെ പ്രായം 18-നും 60-നും ഇടയിലായിരിക്കണം. കൂടാതെ ആരോഗ്യവാനായ ഒരു വ്യക്തിക്ക് എപ്പോള്‍ വേണമെങ്കിലും രക്തദാനം നടത്താവുന്നതാണ്.
രക്തദാനം നടത്തുമ്പോള്‍ ഒരു തവണ കൊടുത്ത് പിന്നീട് മൂന്ന് മാസത്തിന് ശേഷം മാത്രമേ രക്തം ദാനം ചെയ്യാന്‍ പാടുകയുള്ളൂ. അതുകൊണ്ട് തന്നെ ഒരു വര്‍ഷത്തില്‍ പരമാവധി മൂന്നോ അല്ലെങ്കില്‍ നാലോ തവണ മാത്രമേ രക്തദാനം നടത്താവൂ. ഇതില്‍ തന്നെ സ്ത്രീകള്‍ നാല് മാസത്തില്‍ ഒരിക്കല്‍ മാത്രമേ രക്തം ദാനം ചെയ്യാവൂ. കൂടാതെ രക്തം ദാനം ചെയ്യുന്ന ഒരു വ്യക്തിയുടെ ശരീരഭാരം 45 കിലോയില്‍ കൂടുതലായിരിക്കണം. കൂടാതെ ശരീരത്തില്‍ ഹിമോഗ്ലോബിന്റെ അളവ് 12.5 ഗ്രാം/ഡെലി ലിറ്റര്‍ ഉണ്ടായിരിക്കണം എന്നുമാണ് നിയമം. ഇത് കൂടാതെ രക്തം ദാനം ചെയ്യുമ്പോള്‍ ഒരു വ്യക്തിക്ക് ധാരാളം ആരോഗ്യ ഗുണങ്ങളും ലഭിക്കുന്നു.

ഹൃദയാരോഗ്യത്തിന് മികച്ചത്
മൂന്ന് മാസത്തിലൊരിക്കല്‍ രക്തം ദാനം ചെയ്യുന്ന വ്യക്തിയുടെ ഹൃദയാരോഗ്യം മികച്ചതായിരിക്കും എന്നാണ് പറയുന്നത്. രക്തം ദാനം ചെയ്യുന്നത് വഴി അത് രക്തത്തിന്റെ വിസ്കോസിറ്റി കുറയ്ക്കുന്നതിന് സഹായിക്കുന്നു. ഇത് നിങ്ങളില്‍ ഹൃദയാഘാതത്തിനുള്ള സാധ്യതയേയും കുറയ്ക്കുന്നതിലേക്ക് എത്തും. അത് വഴി രക്തക്കുഴലുകള്‍ ആരോഗ്യത്തോടൈ സംരക്ഷിക്കുന്നു. പലപ്പോഴും രക്തത്തിലെ ഉയര്‍ന്ന വിസ്കോസിറ്റി രക്തക്കുഴലുകളെ കേടുപാടുകളിലേക്ക് നയിക്കുന്നു. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കണം.
അയേണ്‍ കൂടുതല്‍ പരിഹരിക്കുന്നു
പലപ്പോഴും അയേണ്‍ ശരീരത്തില്‍ കൂടുതലാവുന്നത് പല വിധത്തിലുള്ള പ്രതിസന്ധികള്‍ ആന്തരികാവയവങ്ങള്‍ക്ക് ഉണ്ടാക്കുന്നു. കരള്‍, ഹൃദയം തുടങ്ങിയവയെ പ്രതിസന്ധിയിലാക്കുന്ന ഹിമോക്രൊമാറ്റോസിസ് എന്ന അവസ്ഥയിലേക്ക് നിങ്ങള്‍ എത്തും. എന്നാല്‍ പതിവായി രക്തം ദാനം ചെയ്യുന്ന ഒരു വ്യക്തിയെങ്കില്‍ ഈ പ്രശ്നത്തെ പ്രതിരോധിക്കുന്നതിനും ആരോഗ്യത്തോടെ മുന്നോട്ട് പോവുന്നതിനും സാധിക്കുന്നു.

രക്തകോശങ്ങളുടെ ഉത്പാദനം വര്‍ദ്ധിപ്പിക്കും
പലപ്പോഴും മൂന്ന് മാസത്തില്‍ ഒരിക്കല്‍ രക്തം ദാനം ചെയ്യുമ്പോള്‍ അത് രക്തനഷ്ടത്തിനെ നികത്തുന്നിനും പുതിയ കോശങ്ങളുടെ ഉത്പാദനത്തിനും സഹായിക്കുന്നു. ഇത് ആരോഗ്യകരമായ രക്തകോശങ്ങളെയാണ് ഉത്പാദിപ്പിക്കുന്നത്. ഇതെല്ലാം തന്നെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നു. ശാരീരിക ഊര്‍ജ്ജവും കരുത്തും നിലനില്ക്കുന്നതിനും ആരോഗ്യ പ്രതിസന്ധികളില്‍ നിന്ന് പരിഹാരം കാണുന്നതിനും എല്ലാം രക്തം ദാനം ചെയ്യുന്നത് വഴി സാധിക്കുന്നു.
രക്തം ദാനം ചെയ്യാന്‍ പാടില്ലാത്തവര്‍
എന്നാല്‍ എല്ലാവര്ക്കും രക്തം ദാനം ചെയ്യാന്‍ പാടില്ല. ആരൊക്കെയാണ് ഇത്തരത്തില്‍ രക്തദാനം നടത്താന്‍ പാടില്ലാത്തത് എന്ന നോക്കാം. അര്‍ബുദം. ഹൃദ്രോഗം, അസാധാരണമായ രക്തസ്രാവ പ്രശ്നങ്ങള്‍ ഉള്ളവര്‍, ഭാരക്കുറവ് ഉള്ളവര്‍, എയ്ഡ്സ്, കരള്‍ രോഗം, ക്ഷയം, ആസ്ത്മ, അപസ്മാരം, കുഷ്ഠം, മാനസികാരോഗ്യ പ്രശ്നങ്ങള്‍, സ്ഥിരമായി ഇന്‍സുലിന്‍ ഉപയോഗിക്കുന്ന പ്രമേഹ രോഗികള്‍ എന്നിവരൊന്നും തന്നെ രക്തദാനത്തിന് മുതിരരുത്. ഇത് അപകടങ്ങളുണ്ടാക്കും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
