Latest Updates
-
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ? -
ഒക്ടോബർ 4 മുതൽ ഗജകേസരി യോഗം: നിങ്ങളുടെ രാശിയിൽ വരാനിരിക്കുന്ന മാറ്റങ്ങൾ എന്തൊക്കെ? -
ഒക്ടോബർ 6-ന് ആകാശത്ത് അപൂർവ്വ കാഴ്ച: ചന്ദ്രനും വ്യാഴവും ഒന്നിക്കുന്നു, നിങ്ങളുടെ രാശിഫലം അറിയാം -
ശുക്രന്റെ വക്രഗതി 2026: ഇന്ന് മുതൽ ജീവിതത്തിൽ വരാൻ പോകുന്ന മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഒക്ടോബർ 5-ന് രവി പുഷ്യ യോഗം: സ്വർണ്ണവും ഇലക്ട്രോണിക്സും വാങ്ങാൻ കാത്തിരിക്കുന്നവർക്ക് സുവർണ്ണാവസരം
World Asthma Day 2025: ആസ്ത്മയെ അകറ്റാന്‍ 5 യോഗ ധാരാളം, സ്ഥിരമായാല് ഗുണങ്ങള്‍ നിരവധി
World Asthma Day 2025: ഇന്ന് ലോക ആസ്ത്മ ദിനം, ഇന്നത്തെ ദിവസം അതുകൊണ്ട് തന്നെ ആസ്ത്മ കൊണ്ട് കഷ്ടപ്പെടുന്നവര്‍ക്ക് വളരെയധികം ഈ ദിനവുമായി ബന്ധപ്പെടുത്താന്‍ സാധിക്കും. ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകളെ ബാധിക്കുന്ന രോഗാവസ്ഥയാണ് ആസ്ത്മ. ഇത് ശ്വസനത്തെ ബുദ്ധിമുട്ടിലാക്കുകയും രോഗബാധിതനായ വ്യക്തിയുടെ ജീവിതത്തെ ആകെ താളം തെറ്റിക്കുകയും ചെയ്യുന്നു. ഇത്തരം അവസ്ഥയില്‍ എങ്ങനെയെങ്കിലും രോഗാവസ്ഥയെ പ്രതിരോധിച്ചാല്‍ മതി എന്ന് കരുതുന്നവരായിരിക്കും പലരും. ഇന്‍ഹേലര്‍ ഉള്‍പ്പടെയുള്ള മാര്‍ഗ്ഗങ്ങള്‍ തേടുമ്പോള്‍ അതെല്ലാം എത്രത്തോളം ശാശ്വതമാണ് എന്നതും അറിഞ്ഞിരിക്കണം. ഇതെല്ലാം രോഗാവസ്ഥയില്‍ മാറ്റങ്ങള്‍ കൊണ്ട് വരുമെങ്കിലും പലപ്പോഴും രോഗലക്ഷണങ്ങള്‍ തുടക്കം മുതലേ കൈകാര്യം ചെയ്യാന്‍ സാധിക്കണം എന്നില്ല.
ശ്വസന നിയന്ത്രണം, ശാരീരിക പ്രവര്‍ത്തനങ്ങള്‍, മാനസികാരോഗ്യം എന്നിവയുടെ ആസ്ത്മയെ പ്രതിരോധിക്കുന്നതിന് ഒരു പരിധി വരെ സാധിക്കുന്നു. യോഗ ചെയ്യുന്നത് വഴി നിങ്ങളുടെ ആരോഗ്യത്തിന്റെ കാര്യത്തില്‍ വളരെയധികം മാറ്റങ്ങള്‍ സംഭവിക്കുന്നു. ശാരീരികവും മാനസികവുമായ ഉത്തേജനം ഇത് വഴി നിങ്ങള്‍ക്ക് ലഭിക്കുന്നു. ശ്വാസകോശ ആരോഗ്യം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ നിങ്ങള്‍ യോഗ ചെയ്യുന്ന വ്യക്തിയെങ്കില്‍ അതില്‍ ആസ്ത്മയെ നിയന്ത്രിക്കുന്നതിനും അല്പം ശ്രദ്ധിക്കാവുന്നതാണ്. അവ എന്തൊക്കെയെന്ന് നോക്കാം.

സുഖാസനം
സുഖാസനം ആസ്ത്മയുള്ള വ്യക്തികള്‍ക്ക് ചെയ്യാവുന്നതാണ്. ഇത് രോഗാവസ്ഥയെ കൈകാര്യം ചെയ്യുന്നതിന് സഹായിക്കുന്നു. പലപ്പോഴും വളരെയധികം സുഖകരമായ ഇരിപ്പിലുള്ള പോസാണ് ഇത്. ഇത് വഴി ശ്വാസകോശത്തിന്റെ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനും ശ്വസനം മെച്ചപ്പെടുത്തുന്നതിനും സാധിക്കുന്നു. സുഖാസനത്തില്‍ ഇരുന്ന് നിങ്ങള്‍ക്ക് പ്രാണായാമം ശീലിക്കാവുന്നതാണ്. ഇത് ആസ്തമയെന്ന വില്ലനെ പ്രതിരോധിക്കുന്നതിന് സഹായിക്കുന്നു.
ഭുജംഗാസനം
ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ ഭുജംഗാസനം വളരെയധികം സഹായിക്കുന്നതാണ്. ഇത് നിങ്ങളുടെ ആരോഗ്യത്തെ മികച്ചതാക്കുന്നു എന്ന കാര്യത്തില്‍ സംശയം വേണ്ട. ഇത് വഴി നിങ്ങളുടെ നെഞ്ച് തുറക്കുകയും അത് വഴി ശ്വസനാരോഗ്യം മികച്ചതാക്കുകയും ചെയ്യുന്നു. ആസ്ത്മയുടെ ലക്ഷണമായ നെഞ്ചിലെ കുറുകുറുക്കലും പിരിമുറുക്കവും എല്ലാം ഇല്ലാതാക്കുന്നതിന് ഭുജംഗാസനം സഹായിക്കുന്നു. ഇത് ആരോഗ്യത്തെ മികച്ചതാക്കുന്നു എന്ന കാര്യത്തില്‍ സംശയം വേണ്ട.
സേതു ബന്ധാസനം
ആസ്ത്മ പോലുള്ള പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി സേതുബന്ധാസനം വളരെയധികം സഹായിക്കുന്നതാണ്. ഇത് നിങ്ങളുടെ ശരീരത്തിലെ രക്തചംക്രമണത്തെ മെച്ചപ്പെടുത്തുന്നു. അത് മാത്രമല്ല ശ്വാസത്തെ നിയന്ത്രിക്കുന്നതിനും ഓക്സിജന്‍ ഉപയോഗത്തെ മികച്ചതാക്കുകയും ചെയ്യുന്നു. ആസ്ത്മ രോഗികള്‍ക്ക് പല വിധത്തിലാണ് ഈ ആസനം ആശ്വാസം നല്‍കുന്നത്. അത്രയധികം ഗുണഫലങ്ങളാണ് ഇത് വഴി ലഭിക്കുന്നത്.
അധോമുഖ ശ്വാനാസനം
ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ അധോമുഖ ശ്വാനാസനം വളരെയധികം സഹായിക്കുന്നതാണ്. ഇത് ആസ്ത്മ പോലുള്ള പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. മാത്രമല്ല ഈ ആസനം ചെയ്യുന്നത് വഴി അത് നെഞ്ചിലേയും പുറംഭാഗത്തേയും സ്ട്രെച്ച് നല്കുന്നു. കൂടാതെ ഇത് ശ്വാസകോശത്തെ ശക്തിപ്പെടുത്തുന്നതിനും സഹായിക്കുന്നു. ആസ്ത്മക്ക് പരിഹാരം കാണുന്നതോടൊപ്പം അതുണ്ടാക്കുന്ന സമ്മര്‍ദ്ദവും പിരിമുറുക്കവും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു അധോമുഖ ശ്വാനാസനം.
ഉജ്ജയ് പ്രാണായാമം
ശ്വസനാരോഗ്യം നിയന്ത്രിക്കുന്ന കാര്യത്തില്‍ എന്തുകൊണ്ടും സഹായിക്കുന്നതാണ് ഉജ്ജയ് പ്രാണായാമം. ഇത് നിങ്ങളുടെ മനസ്സിനെ ശാന്തമാക്കുകയും ആസ്ത്മയുടെ ലക്ഷണങ്ങളെ പ്രതിരോധിക്കുന്നതിന് സഹായിക്കുകയും ചെയ്യുന്നു. മാത്രമല്ല സ്ഥിരമായി ഉജ്ജയ് പ്രാണായാമം ചെയ്യുന്നത് വഴി നിങ്ങളുടെ ശ്വാസകോശത്തിന്റെ ശേഷി മെച്ചപ്പെടുത്തുന്നതിന് സഹായിക്കുന്നു. ആസ്തമ മൂലമുണ്ടാവുന്ന എല്ലാ പ്രതിസന്ധികളും ഇത് വഴി പ്രതിരോധിക്കാന്‍ സാധിക്കും. ലോക ആസ്ത്മ ദിനത്തില്‍, ഈ യോഗാഭ്യാസങ്ങള്‍ നിങ്ങളുടെ ദിനചര്യയില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. എന്നാല്‍ അത് നല്ലൊരു യോഗാചാര്യന്റെ ശിക്ഷണത്തില്‍ മാത്രമേ ചെയ്യാന്‍ പാടുകയുള്ളൂ.
Disclaimer: ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
