Latest Updates
-
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ് -
2026 സെപ്റ്റംബർ 14: ചന്ദ്രൻ തുലാം രാശിയിലേക്ക്; ഈ രാശിക്കാർക്ക് വൻ നേട്ടങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
2026 സെപ്റ്റംബർ 13: ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ അറിയാം, ഈ സമയങ്ങളിൽ കാര്യങ്ങൾ തുടങ്ങിയാൽ നേട്ടം ഉറപ്പ്! -
2026 സെപ്റ്റംബർ 13: ഇന്ന് ഭാഗ്യം കൂടെയുള്ള രാശികൾ ഇവയാണ്, ധനനേട്ടവും കരിയർ പുരോഗതിയും ഉറപ്പ്!
പ്രമേഹം കുറയ്ക്കാനും അമിതവണ്ണത്തെ കുറയ്ക്കുന്നതിനും തണുപ്പില്‍ കഴിക്കാം ഈ ഭക്ഷണങ്ങള്‍
ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ വളരെയധികം ശ്രദ്ധിക്കേണ്ട ഒരു സമയമാണ് കാത്തിരിക്കുന്നത്. പലപ്പോഴും അമിതവണ്ണത്തെ കുറയ്ക്കുന്നതിനും ആരോഗ്യത്തിനും വേണ്ടി ഈ സമയം കാത്തിരിക്കാവുന്നതാണ്. കാരണം ഈ സമയം ശരീരത്തിന് ഊര്‍ജ്ജം കൂടുതല്‍ ആവശ്യമായി വരുന്നു. അതുകൊണ്ട് തന്നെ പലരും ഭക്ഷണം കഴിക്കുന്നതിനുള്ള താല്‍പ്പര്യം കൂടുകയും ചെയ്യുന്നു. ഇത് നിങ്ങളുടെ ആരോഗ്യത്തിന്റെ കാര്യത്തില്‍ വളരെയധികം ശ്രദ്ധിക്കേണ്ട സമയമാണ്. പലപ്പോഴും അമിതമായി ഭക്ഷണം കഴിക്കുന്നതിനാല്‍ പലപ്പോഴും അത് നിങ്ങളുടെ ആരോഗ്യത്തെ പ്രശ്നത്തിലാക്കുകയും പ്രമേഹം അമിതവണ്ണം എന്നിവ വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.
എന്നാല്‍ അതിന് പരിഹാരം കാണുന്നതിന് വേണ്ടിയും ആരോഗ്യം നിലനിര്‍ത്തുന്നതിന് വേണ്ടിയും ചില കാര്യങ്ങള്‍ നമുക്ക് ശ്രദ്ധിക്കാം. ഭക്ഷണത്തിന്റെ കാര്യത്തില്‍ നമ്മള് ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ഒരു പരിധി വരെ നിങ്ങള്‍ക്ക് ഈ രണ്ട് പ്രശ്നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു. ഏതൊക്കെ ഭക്ഷണങ്ങളാണ് ഇത്തരത്തില്‍ നിങ്ങളുടെ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നത് എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത് എന്ന് നമുക്ക് നോക്കാം. നിങ്ങളുടെ ഡയറ്റില്‍ ഇത്തരം ഭക്ഷണങ്ങള്‍ ഉള്‍പ്പെടുത്തുന്നത് വഴി അത് നിങ്ങളുടെ ആരോഗ്യത്തെ മികച്ചതാക്കുന്നു.

ഉലുവ
ആരോഗ്യ സംരക്ഷണത്തിന് ഉലുവ വളരെയധികം സഹായിക്കുന്നു. കാരണം ഇതില്‍ ധാരാളം ഫൈബര്‍ അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിലെ പ്രമേഹത്തെ കൃത്യമായി നിലനിര്‍ത്തുന്നതിനും സഹായിക്കുന്നു. കൂടാതെ ശരീരത്തിലെ ഇന്‍സുലിന്റെ പ്രവര്‍ത്തനം കൃത്യമാക്കുന്നതിനും സഹായിക്കും. രാവിലെ വെള്ളത്തില്‍ കുതിര്‍ത്ത ഉലുവ കഴിക്കുന്നത് നിങ്ങളില്‍ അമിതഭാരം കുറയ്ക്കുകയും അതോടൊപ്പം തന്നെ പ്രമേഹത്തെ നിയന്ത്രിക്കുന്നതിനും സഹായിക്കും.
ചുക്ക്
ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ ചുക്ക് വളരെയധികം സഹായിക്കുന്നതാണ്. ഇത് നിങ്ങളുടെ ശരീരത്തിലെ മെറ്റബോളിസം വര്‍ദ്ധിപ്പിക്കുന്നതിനും ശാരീരിക പ്രക്രിയ കൃത്യമാക്കുന്നതിനും സഹായിക്കുന്നു. കൂടാതെ ശരീരത്തിലെ കൊഴുപ്പ് ഉരുക്കുന്നതോടൊപ്പം തന്നെ സഹായകരമായ മറ്റ് ഗുണങ്ങളും നല്കുന്നു. ഇത് കാപ്പി വെച്ച് കുടിക്കുന്നതും അതോടൊപ്പം തന്നെ വെള്ളം തിളപ്പിച്ച് കുടിക്കുന്നതും നല്ലതാണ്. ഇത്തരം മാറ്റങ്ങള്‍ നിങ്ങളുടെ ആരോഗ്യത്തിന് വളരെയധികം സഹായിക്കും.

കാരറ്റ്
ധാരാളം ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയതാണ് കാരറ്റ്. ഇത് സ്ഥിരമായി കഴിക്കുന്നത് വഴി നിങ്ങളുടെ അമിതവണ്ണത്തെ പ്രതിരോധിക്കാന്‍ സാധിക്കും. അതോടൊപ്പം തന്നെ കുറഞ്ഞ ഗ്ലൈസമിക് സൂചിക ആയതിനാല്‍ അത് പ്രമേഹത്തെ കുറയ്ക്കുകയും ചെയ്യുന്നു. ഫൈബര്‍ ധാരാളം ഉള്ളതിനാല്‍ വിശപ്പിനെ നിയന്ത്രിക്കുന്നതിനും സഹായിക്കുന്നു. കലോറി വളരെ പെട്ടെന്ന് കുറവുള്ളതിനാല്‍ ഇത് ശരീരഭാരത്തിന്റെ കാര്യത്തിലും മാറ്റം കൊണ്ട് വരുന്നു.
പഴം
തണുപ്പ് കാലത്ത് പഴം ധാരാളം കഴിക്കാവുന്നതാണ്. ഇത് നിങ്ങളുടെ ആരോഗ്യത്തിന്റെ കാര്യത്തില്‍ വളരെയധികം സഹായിക്കും. കാരണം ധാരാളം പൊട്ടാസ്യം, വിറ്റാമിനുകള്‍, ഫൈബര്‍ എന്നിവ പഴത്തില്‍ ധാരാളം ഉണ്ട്. ഇത് പ്രമേഹത്തെ നിയന്ത്രിക്കുകയും അതുപോലെ തന്നെ വിശപ്പിനെ നിയന്ത്രിക്കുകയും ചെയ്യുന്നു. ഇത് ആരോഗ്യകരമായ ഒരു സ്നാക്സ് ആണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. സ്ഥിരമായി കഴിക്കുന്നവരില്‍ പല വിധത്തിലുള്ള ഗുണങ്ങള്‍ പെട്ടെന്ന് തന്നെ അനുഭവത്തില്‍ വരുന്നു.
പരിപ്പ് സൂപ്പ്
ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ പരിപ്പ് സൂപ്പ് മികച്ചതാണ്. ഇത് സ്ഥിരമായി കഴിക്കുന്നവരില്‍ പല വിധത്തിലുള്ള ഗുണങ്ങള്‍ ലഭിക്കുന്നു. ഇതില്‍ ധാരാളം പ്രോട്ടീനും ഫൈബറും അടങ്ങിയിട്ടുണ്ട്. അത് മാത്രമല്ല പ്രമേഹത്തെ കുറയ്ക്കുന്നതിനും ഇത് വഴി സാധിക്കുന്നു. ശരീരഭാരം കുറയ്ക്കുന്നതോടൊപ്പം തന്നെ മറ്റ് പല ഗുണങ്ങളും ഈ സൂപ്പ് കഴിക്കുന്നത് വഴി ലഭിക്കുന്നു.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
