Latest Updates
-
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ? -
ഒക്ടോബർ 4 മുതൽ ഗജകേസരി യോഗം: നിങ്ങളുടെ രാശിയിൽ വരാനിരിക്കുന്ന മാറ്റങ്ങൾ എന്തൊക്കെ? -
ഒക്ടോബർ 6-ന് ആകാശത്ത് അപൂർവ്വ കാഴ്ച: ചന്ദ്രനും വ്യാഴവും ഒന്നിക്കുന്നു, നിങ്ങളുടെ രാശിഫലം അറിയാം -
ശുക്രന്റെ വക്രഗതി 2026: ഇന്ന് മുതൽ ജീവിതത്തിൽ വരാൻ പോകുന്ന മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഒക്ടോബർ 5-ന് രവി പുഷ്യ യോഗം: സ്വർണ്ണവും ഇലക്ട്രോണിക്സും വാങ്ങാൻ കാത്തിരിക്കുന്നവർക്ക് സുവർണ്ണാവസരം -
ഒക്ടോബർ 3 നക്ഷത്രഫലം: തിരുവാതിര നക്ഷത്രക്കാർക്ക് ഇന്ന് അനുകൂല സമയം; 27 നക്ഷത്രക്കാരുടെയും സമ്പൂർണ്ണ ഫലങ്ങൾ അറിയാം
മാങ്ങ കഴിക്കും മുന്‍പ് വെള്ളത്തില്‍ കുതിര്‍ത്ത് വെക്കൂ, ഗുണങ്ങള്‍ നിരവധി
ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ കഴിക്കുന്ന ഭക്ഷണം എന്നത് വളരെയധികം പ്രാധാന്യം അര്‍ഹിക്കുന്ന ഒന്നാണ്. പലപ്പോഴും ആരോഗ്യത്തിന്റെ കാര്യത്തില്‍ എന്ന് മാത്രമല്ല ശാരീരിക മാനസിക ആരോഗ്യത്തിനായി വളരെയധികം സഹായിക്കുന്നു നമ്മുടെ ഭക്ഷണം. അതുപോലെ തന്നെ മാങ്ങ കഴിക്കുന്നതും നല്ലതാണ്. പഴങ്ങളുടെ രാജാവാണ് എപ്പോഴും മാങ്ങ. എ്ന്നാല്‍ മാങ്ങ കഴിക്കുമ്പോള്‍ അത് നിങ്ങളുടെ ആരോഗ്യത്തെ എത്രത്തോളം സഹായിക്കുന്നു എന്ന കാര്യത്തില്‍ സംശയം വേണ്ട. പക്ഷേ അതിന്റെ ആരോഗ്യ ഗുണങ്ങള്‍ ഒന്നു കൂടി വര്‍ദ്ധിപ്പിക്കാന്‍ ആണെങ്കില്‍ നല്ലതുപോലെ വെള്ളത്തില്‍ കുതിര്‍ത്ത് കഴിച്ച് നോക്കൂ. ഇത് ആരോഗ്യകരമായ ദഹനത്തിനും ശരീരഭാരം നിയന്ത്രിക്കുന്നതിനും എല്ലാം സഹായിക്കുന്നു.
വിറ്റാമിന്‍ എ, സി, പൊട്ടാസ്യം, ഫൈബര്‍ എന്നിവയാല്‍ സമ്പുഷ്ടമായ മാമ്പഴം നിങ്ങളുടെ ആരോഗ്യത്തിന് മികച്ച മാറ്റങ്ങളാണ് നല്‍കുന്നത്. വേനല്‍ക്കാലത്തും മഴക്കാലത്തും ഒരുപോലെ കഴിക്കാവുന്നതാണ് ഇതെന്ന കാര്യത്തില്‍ സംശയം വേണ്ട. എന്നാല്‍ ഇത്തരത്തില്‍ വെള്ളത്തില്‍ കുതിര്‍ക്കുന്നത് മാങ്ങ വൃത്തിയാക്കുന്നതോടൊപ്പം തന്നെ ചില ഗുണങ്ങളും വര്‍ദ്ധിപ്പിക്കുന്നു. അവ എന്തൊക്കെയെന്ന് നമുക്ക് നോക്കാം.

ചൂട് കുറയ്ക്കുന്നത്
ശരീരത്തിന്റെ ചൂട് കുറയ്ക്കുന്നതിന് മാമ്പഴത്തിന് കഴിവുണ്ട്. ഇതിലുള്ള തെര്‍മോജനിക് ഫലങ്ങള്‍ നിങ്ങളുടെ ആരോഗ്യത്തെ പ്രകോപിപ്പികാതെ ശരീരത്തിന് പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കാതെ തണുപ്പ് നിലനിര്‍ത്തുകയും ചെയ്യുന്നു. മാമ്പഴം വെള്ളത്തില്‍ കുതിര്‍ക്കുന്നതോടെ ഇതിന്റെ ഫലം ഇരട്ടിയാവുന്നു. ഇത് ചര്‍മ്മപ്രശ്നങ്ങള്‍ക്കും ചൂട് വര്‍ദ്ധിപ്പിക്കുന്ന തരത്തിലുള്ള പ്രതിസന്ധികള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു.

അഴുക്കും മാലിന്യങ്ങളും നീക്കം ചെയ്യുന്നു
നന്നായി കഴുകി വെള്ളത്തില്‍ മുക്കിവയ്ക്കുന്നത് മാമ്പഴത്തില്‍ നിന്നുള്ള അഴുക്കും മാലിന്യങ്ങളും നീക്കം ചെയ്യുന്നു. ഇത് ശുദ്ധവും ആരോഗ്യകരവുമായ മാറ്റങ്ങള്‍ മാങ്ങയില്‍ ഉണ്ടാക്കുന്നു. ലളിതമായ ഈ മാര്‍ഗ്ഗത്തിലൂടെ തന്നെ പുറത്ത് നിന്ന് വാങ്ങുന്ന മാങ്ങകള്‍ ആരോഗ്യകരമാണെന്ന് നമുക്ക് ഉറപ്പിക്കാനും കഴിക്കാനും സാധിക്കുന്നു. ഇത് മലിനീകരണത്തെ ഇല്ലാതാക്കുന്നതിനും സഹായിക്കുന്നു.

ലാറ്റക്സ് അലര്‍ജി
പലപ്പോഴും മാങ്ങയില്‍ ലാറ്റക്സ് അടങ്ങിയിട്ടുണ്ട്. ഇത് അവയുടെ തൊലികളിലാണ് കാണപ്പെടുന്നത്. എന്നാല്‍ ഇത്തരത്തിലുള്ള ഘടകങ്ങള്‍ ചിലരിലെങ്കിലും അലര്‍ജിയുണ്ടാക്കുന്നു. എന്നാല്‍ വെള്ളത്തില്‍ കുതിര്‍ക്കുന്നത് വഴി അതിലെ ലാറ്റക്സ് അംശം കുറയുകയും അത് വഴി അലര്‍ജിയുണ്ടാവുന്നതിനുള്ള സാധ്യത കുറയുകയും ചെയ്യുന്നു. ഇത്തരം കാര്യങ്ങളെല്ലാം തന്നെ വളരെയധികം സഹായിക്കുന്നതാണ്.
രുചിയും ഘടനയും ഇരട്ടിയാവുന്നു
പലപ്പോഴും മാമ്പഴം വെള്ളത്തില്‍ കുതിര്‍ത്ത് വെച്ച് കഴിക്കുന്നത് അതിന്റെ രുചിയും ഘടനയും ഇരട്ടിയാക്കുന്നു. ഇത് കൂടുതല്‍ ഈര്‍പ്പം മാമ്പഴത്തിലേക്ക് ആഗിരണം ചെയ്യുന്നു. അത് വഴി മധുരം വര്‍ദ്ധിക്കുകയും കുതിര്‍ന്നതിനാല്‍ മാമ്പഴം കൂടുതല്‍ രുചികരമാവുകയും ചെയ്യുന്നു. ഇതെല്ലാം നിങ്ങളുടെ ആരോഗ്യത്തിനും ഗുണകരമായി മാറുന്നു.
ദഹനാരോഗ്യത്തിന് സഹായിക്കുന്നു
ദഹനാരോഗ്യത്തിന്റെ കാര്യത്തില്‍ വളരെയധികം സഹായിക്കുന്ന ഒന്നാണ് മാമ്പഴം. ഇത് കുതിര്‍ത്ത് കഴിക്കുമ്പോള്‍ നിങ്ങളുടെ ആരോഗ്യം മികച്ചതാവുന്നു. കൂടാതെ ഇതിലെ നാരുകള്‍ ആരോഗ്യത്തിന് സഹായിക്കുകയും ചെയ്യുന്നു. ഏത് ദഹന പ്രശ്നത്തിനും പെട്ടെന്ന് പരിഹാരം കാണുന്നതിന് വേണ്ടി മാങ്ങ നല്ലതുപോലെ വെള്ളത്തില്‍ കുതിര്‍ത്ത് കഴിച്ചാല്‍ മതി. ഇത് പെട്ടെന്ന് ദഹിക്കുന്നതിനും ആരോഗ്യത്തിനും സഹായിക്കുന്നു.
മാമ്പഴം എത്ര നേരം കുതിര്‍ക്കണം?
കൂടുതല്‍ ആരോഗ്യ ഗുണത്തിനായി മാമ്പഴം എത്ര നേരം കുതിര്‍ക്കണം എന്ന് നമുക്ക് നോക്കാം. മാമ്പഴം കഴിക്കുന്നതിന് അരമണിക്കൂര്‍ മുന്‍പ് എങ്കിലും വെള്ളത്തില്‍ കുതിര്‍ത്ത് വെക്കണം. അല്ലാത്ത പക്ഷം അത് കൂടുതല്‍ വെല്ലുവിളികള്‍ ആരോഗ്യത്തിന് ഉണ്ടാക്കുന്നു. അതുകൊണ്ട് തന്നെ എപ്പോഴും മാമ്പഴം കഴിക്കുന്നതിന് മുന്‍പ് കുതിര്‍ത്ത് കഴിക്കുന്നതിന് ശ്രദ്ധിക്കണം.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications

