ചായ തിളപ്പിക്കുന്നത് മൂന്ന് മിനിറ്റില്‍ കൂടുതലെങ്കില്‍ അവര്‍ വായിക്കണം

ചായ നല്ലൊരു ശതമാനം ആളുകള്‍ക്കും ഇഷ്ടമുള്ള ഒന്നാണ്. രാവിലെ എഴുന്നേറ്റ് ഒരു ദിവസം ആരംഭിക്കുന്നത് തന്നെ നല്ല സൂപ്പര്‍ ചായയോടെയാണ്. ചായ തയ്യാറാക്കാനാവട്ടെ ഓരോരുത്തര്‍ക്കും അവരവരുടേതായ രീതിയുണ്ട്. എന്നാല്‍ ഈ ചായ കുടിക്കുന്നവര്‍ അറിയുന്നുണ്ടോ അതുണ്ടാക്കുന്ന നിങ്ങള്‍ വരുത്തുന്ന തെറ്റുകളെക്കുറിച്ച്. ചായ ഉണ്ടാക്കുന്നതും കുടിക്കുന്നതും എല്ലാം നല്ല കാര്യം തന്നെയാണ്. എന്നാല്‍ ചില അവസരങ്ങളില്‍ ചായ ഉണ്ടാക്കുമ്പോള്‍ അത് ആരോഗ്യത്തിനുണ്ടാക്കുന്ന പാര്‍ശ്വഫലങ്ങള്‍ പലര്‍ക്കും അറിയില്ല.

പാല്‍ ഒഴിച്ച ചായ കൂടുതല്‍ സമയം തിളപ്പിച്ച് കുടിക്കാന്‍ ഇഷ്ടപ്പെടുന്നവരാണോ നിങ്ങള്‍? എന്നാല്‍ നിങ്ങളെ കാത്ത് പല ആരോഗ്യ പ്രശ്‌നങ്ങളും ഉണ്ട് എന്നതാണ് കാര്യം. കാരണം പാല്‍ ഒഴിച്ച ചായ കുടിക്കുമ്പോള്‍ അത് നല്‍കുന്ന എനര്‍ജിയം ഊര്‍ജ്ജവും എല്ലാം ഇത് തിളപ്പിച്ച് തിളപ്പിച്ച് കുടിക്കുമ്പോള്‍ നഷ്ടപ്പെടുന്നു. പല വിധത്തിലുള്ള ആരോഗ്യ ഗുണങ്ങള്‍ ചായ പ്രദാനം ചെയ്യുന്നുണ്ടെങ്കിലും ഇതിന്റെ ഗുണങ്ങള്‍ നഷ്ടപ്പെടുത്തുന്നതാണ് പലപ്പോഴും കൂടുതല്‍ സമയം തിളപ്പിക്കുന്നത്.

Never Use Overboiling Milk

എന്തുകൊണ്ട് അമിതമായി തിളപ്പിക്കരുത്?
എന്തുകൊണ്ടാണ് ചായ അമിതമായി തിളപ്പിക്കരുത് എന്ന് പറയുന്നതെന്ന് നോക്കാം. ചായയില്‍ ധാരാളം ടാനിന്നുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് പലപ്പോഴും ശരീരത്തിലേക്ക് എത്തുന്ന പല തന്മാത്രകളേയും വിഘടിപ്പിക്കുന്നതില്‍ പ്രതിസന്ധി സൃഷ്ടിക്കുന്നു. പലപ്പോഴും കൂടുതല്‍ സമയം ചായ തിളപ്പിക്കുകയാണെങ്കില്‍ അതായത് നാല് അഞ്ച് മിനിറ്റില്‍ കൂടുതല്‍ ചായ തിളപ്പിക്കുമ്പോള്‍ ശരീരത്തില്‍ ടാന്നിന്‍ പ്രതികൂല ഫലങ്ങളുണ്ടാക്കുന്ന. ഇത് ശരീരത്തിലെത്തുന്ന അയേണിനെ ആഗിരണം ചെയ്യുന്നതിന് ശരീരത്തിന് സാധിക്കാത്ത അവസ്ഥയുണ്ടാക്കുന്നു. ഇത് കൂടാതെ മറ്റ് ചില ആരോഗ്യ പ്രശ്‌നങ്ങളും ഉണ്ടാക്കുന്നു.

ദഹന പ്രശ്‌നങ്ങള്‍
ചായ അമിതമായി തിളപ്പിക്കുന്നത് നിങ്ങളില്‍ ദഹന സംബന്ധമായ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു. വയറ് വേദന, വയറിന് അസ്വസ്ഥത, വയറിന്റെ മറ്റ് പ്രശ്‌നങ്ങള്‍ എന്നിവയിലേക്ക് കാര്യങ്ങള്‍ എത്തുന്നു. ഇത് കൂടാതെ ക്യാന്‍സറിന് വരെ കാരണമാകുന്ന കാര്‍സിനോജിനുകള്‍ പലപ്പോഴും ചായ അമിതമായി തിളപ്പിക്കുന്നത് വഴി ഉണ്ടാവുന്നു. പാലിലേ പ്രോട്ടീന്‍ നഷ്ടപ്പെടുകയും അത് നിര്‍ജ്ജലീകരണത്തിലേക്ക് എത്തിക്കുകയും ചെയ്യുന്നു. ഇവയെ ദഹിപ്പിക്കാന്‍ ശരീരം കൂടുതല്‍ കഷ്ടപ്പെടേണ്ട അവസ്ഥയിലേക്ക് എത്തുന്നു.

പോഷക നഷ്ടം
ചായയില്‍ നിന്ന് പോഷകങ്ങളെല്ലാം തന്നെ നഷ്ടപ്പെടുന്നു. ചായ ശരിയായ രീതിയില്‍ തിളപ്പിച്ച് കുടിക്കുന്നത് വഴി പലപ്പോഴും ശരീരത്തിന് ആവശ്യമായ പോഷകങ്ങളും രോഗപ്രതിരോധ ശേഷിയും വര്‍ദ്ധിക്കുന്നു. എന്നാല്‍ തുടര്‍ച്ചയായി തിളപ്പിക്കുന്നത് വഴി പാലിലുള്ള കാല്‍സ്യം, വിറ്റാമിനുകള്‍, വിറ്റാമിന്‍ ബി, ബി 12, സി എന്നിവയെല്ലാം നഷ്ടപ്പെടുന്നു. ഇത്തരം കാര്യങ്ങള്‍ അല്‍പം കൂടുതല്‍ ശ്രദ്ധയോടെ കൈകാര്യം ചെയ്യണം.

ചായയുടെ അസിഡിറ്റി വര്‍ദ്ധിപ്പിക്കുന്നു
ചായയുടെ അസിഡിറ്റി വര്‍ദ്ധിക്കുന്നത് നിങ്ങളുടെ ചായ കൂടുതല്‍ അസിഡിക് ആയി മാറുന്നതിലേക്ക് എത്തുന്നു. ഇത് ശരീരത്തിന് കൂടുതല്‍ വെല്ലുവിളികള്‍ ഉയര്‍ത്തുന്നു. ചായ കൂടുതല്‍ അസിഡിക് ആവുന്നത് വഴി അത് ദഹനക്കേട് പോലുള്ള പ്രശ്‌നങ്ങളെ ഉയര്‍ത്തുന്നു. കൂടാതെ പാലിലെ പ്രോട്ടീനുമായി ലാക്ടോസ് പ്രതിപ്രവര്‍ത്തിക്കുകയും ഇത് അപകടകരമായ സംയുക്തങ്ങളായി മാറുകയും ചെയ്യുന്നു. ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിക്കണം.

കാര്‍സിനോജന്‍ ഉണ്ടാക്കുന്നു
ചായ അമിതമായി തിളക്കുന്നതിന്റെ ഫലമായി പലപ്പോഴും അതില്‍ നിന്ന് അക്രിലമൈഡ് പോലുള്ള സംയുക്തങ്ങള്‍ ഉണ്ടാവുന്നു. ഇത് പലപ്പോഴും അര്‍ബുദത്തിന് കാരണമാകുന്ന ഒന്നാണ്. എന്നാല്‍ ഇത്തരത്തില്‍ സംഭവിക്കണം എന്നില്ല. എങ്കിലും അതിനുള്ള സാധ്യത തള്ളിക്കളയാന്‍ സാധിക്കുകയില്ല. പക്ഷേ പാല്‍ചായ അമിതമായി തിളച്ചാലും അപകടകരമായ അളവില്‍ ഇവ ഉത്പാദിക്കുന്നതിനുള്ള സാധ്യത വളരെ കുറവാണ്.

ശരിയായ സമയം എന്താണ്?
പാല്‍ ചായ തിളക്കുന്നതിനുള്ള ശരിയായ സമയം എത്രയാണ് എന്നത് പലര്‍ക്കും അറിയില്ല. ചിലര്‍ കൂടുതല്‍ സമയം ചായ തിളച്ചാല്‍ അത് രുചി കൂട്ടും എന്ന ധാരണയില്‍ തിളപ്പിച്ച് കൊണ്ടേ ഇരിക്കും. എന്നാല്‍ ഒരു കാരണവശാലും 3-5 മിനിറ്റില്‍ കൂടുതല്‍ ചായ തിളപ്പിക്കാന്‍ പാടില്ല. .ഇത് ചായയുടെ ഗുണങ്ങളെ പൂര്‍ണമായും ഇല്ലാതാക്കുന്നു. അത് ചായയുടെ രുചി കയ്പ്പുള്ളതാക്കുകയും ചെയ്യുന്നു. അതുകൊണ്ട് തന്നെ ഇനി ചായ തയ്യാറാക്കുമ്പോള്‍ ഇത്തരം കാര്യങ്ങള്‍ നിര്‍ബന്ധമായും ഓര്‍മ്മയില്‍ വെക്കേണ്ടതാണ്.

Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്‌കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.

Story first published: Thursday, May 23, 2024, 17:42 [IST]
X
Desktop Bottom Promotion