Latest Updates
-
വ്യാഴം മിഥുനത്തില് നേര്‍ഗതിയില്‍: ഈ രാശിക്കാര്‍ മാര്‍ച്ച് 11 മുതല്‍ കരുതിയിരിക്കണം -
സ്ഥിരമായി ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുന്നോ? എങ്കില്‍ ഇക്കാര്യങ്ങള്‍ പരിഗണിക്കണം -
കാത്തിരുന്ന നക്ഷത്രമാറ്റം: രാജകീയ ജീവിതം നല്‍കുന്ന കേതു, മകം നക്ഷത്രത്തിലേക്ക് പ്രൗഡിയോടെ ഇവര്‍ -
ശകുനം പറയും കണ്ണ് തുടിക്കുന്നതും ഉള്ളം കൈ ചൊറിയുന്നതും എന്തിനാണെന്ന്: ഭാവിയില്‍ ഇത് സംഭവിക്കാം -
ആരോഗ്യത്തിന്റെ കലവറ ആയുസ്സിന് മുതല്‍ക്കൂട്ട്: പക്ഷേ മാതള നാരങ്ങ ഇവര്‍ കഴിക്കരുത്, കാരണം ഇതാ -
മാര്‍ച്ച് 11-ന് ശനി അസ്തമയം: വിഷുവിന് ശേഷമുള്ള ഒരാഴ്ച വരെ മാറ്റങ്ങള്‍ അതിഗംഭീരം ഈ രാശിക്കാര്‍ക്ക് -
ശനിയുടെ നക്ഷത്രത്തിലേക്ക് ചൊവ്വ: ഉത്രട്ടാതി നാളില്‍ സംഭവിക്കുന്ന മാറ്റം നിസ്സാരമല്ല, ഭാഗ്യം കടാക്ഷിക്കും രാശി -
Rashiphalam: ഇന്ന് നിങ്ങള്‍ക്ക് എങ്ങനെ, അറിയണം 12 രാശിക്കാര്‍ക്കും ഗുണങ്ങളും ദോഷങ്ങളും ഇപ്രകാരമെന്ന് -
നെല്ലിക്ക ജ്യൂസില്‍ ഒരു നുള്ള് മഞ്ഞള്‍പ്പൊടിയിട്ട് രാവിലെ കുടിക്കാം : ഗുണങ്ങള്‍ ഇതെല്ലാം -
ശുക്രാദിത്യ രാജയോഗം: സൂര്യശുക്രന്മാര്‍ സംയോജിക്കുമ്പോള്‍ അതിഗംഭീര അവസരങ്ങള്‍, 3 രാശിക്ക് വിധി മാറിമറിയും
7 മണിക്ക് മുന്‍പേ അത്താഴം കഴിക്കണം, ഗുണങ്ങള്‍ അനവധിയാണ്
രാത്രി എപ്പോഴാണ് നിങ്ങള്‍ ഭക്ഷണം കഴിക്കാറുള്ളത്, പലരും 8 മണിക്ക് ശേഷമാണ് ഇതിന് വേണ്ട തയ്യാറെടുപ്പുകള്‍ പോലും നടത്തുന്നത്. എന്നാല്‍ നേരത്തെ അത്താഴം കഴിക്കുന്നത് വഴി അത് ആരോഗ്യത്തിനും മനസ്സിനും നല്‍കുന്ന ഗുണങ്ങള്‍ നമുക്ക് വിസ്മരിക്കാനാവില്ല. അത്രയധികം ആരോഗ്യ ഗുണങ്ങളാണ് നേരത്തേയുള്ള അത്താഴം നമുക്ക് നല്‍കുന്നത്. സൂര്യാസ്തമയത്തിന് ശേഷം അരമണിക്കൂര്‍ കഴിഞ്ഞാല്‍ അത്താഴം കഴിക്കണം എന്നാണ് പറയുന്നത്. ഇത് നിങ്ങളുടെ ആരോഗ്യത്തിന് വളരെയധികം മാറ്റങ്ങള്‍ നല്‍കുന്നു.
ജേണല്‍ ഓഫ് ക്ലിനിക്കല്‍ എന്‍ഡോക്രൈനോളജി ആന്‍ഡ് മെറ്റബോളിസത്തില്‍ 2020-ല്‍ പ്രസിദ്ധീകരിച്ച ഒരു പഠനത്തില്‍, വൈകി അത്താഴം കഴിക്കുന്നത് ശരീരഭാരം വര്‍ദ്ധിപ്പിക്കുന്നതിന് ഒരു പ്രധാന കാരണമാണെന്നും അതോടൊപ്പം തന്നെ പ്രമേഹം വര്‍ദ്ധിപ്പിക്കുന്നതിലേക്ക് എത്തിക്കുമെന്നും കണ്ടെത്തിയിട്ടുണ്ട്. ഇത് കൂടാതെ പല വിധത്തിലുള്ള ആരോഗ്യ പ്രതിസന്ധികളും വൈകിയുള്ള അത്താഴം കഴിക്കുന്നത് വഴി ഉണ്ടാവുന്നു. നേരത്തെ അതായത് 7 മണിക്ക് അത്താഴം കഴിക്കുന്നത് കൊണ്ടുള്ള ആരോഗ്യ ഗുണങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.

മെച്ചപ്പെട്ട ഉറക്കം
ഉറക്കം ആരോഗ്യത്തെ വളരെയധികം സ്വാധീനിക്കുന്നതാണ്. കൃത്യമായ ഉറക്കമില്ലാത്തത് നിങ്ങളുടെ ആരോഗ്യത്തില് വളരെയധികം പ്രതിസന്ധികള്‍ ഉണ്ടാക്കുന്നു. അത്താഴം കഴിച്ച് ഭക്ഷണം നല്ലതുപോലെ ദഹിച്ചതിന് ശേഷം മാത്രമേ ഉറക്കത്തെക്കുറിച്ച് ചിന്തിക്കാവൂ. അല്ലാത്ത പക്ഷം അത് രാത്രി മുഴുവന്‍ അസ്വസ്ഥതകള്‍ നല്‍കുകയും ഉറക്കമില്ലായ്മയിലേക്ക് എത്തിക്കുകയും ചെയ്യുന്നു. മികച്ച ഉറക്കത്തിന് വേണ്ടി 7 മണിക്ക് എങ്കിലും അത്താഴം കഴിക്കാന്‍ ശ്രദ്ധിക്കണം. ഇത് മികച്ച ദഹനത്തിനും അതോടൊപ്പം ശാരീരിക ഊര്‍ജ്ജം വര്‍ദ്ധിപ്പിക്കുന്നതിനും കാരണമാകുന്നു.
ദഹന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം
ദഹന സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി ശ്രമിക്കുമ്പോള്‍ അതില്‍ നിങ്ങള്‍ കഴിക്കുന്ന ഭക്ഷണം ഒരു പ്രധാന വെല്ലുവിളി തന്നെയാണ്. നേരത്തെ ഭക്ഷണം കഴിക്കുന്നത് ശരീരത്തില്‍ ആസിഡ് റിഫ്‌ളക്‌സ് പോലുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം നല്‍കുന്നു. മാത്രമല്ല ദഹന സംബന്ധമായുണ്ടാവുന്ന അസ്വസ്ഥതകള്‍ക്ക് പരിഹാരം കാണുന്നതിനും സഹായിക്കുന്നു. പലപ്പോഴും ഇത്തരം പ്രശ്‌നങ്ങളെ പൂര്‍ണമായും ഒഴിവാക്കുന്നതിന് നിങ്ങള്‍ക്ക് അത്താഴം നേരത്തെ കഴിക്കാവുന്നതാണ്.
ഹൃദയാരോഗ്യത്തെ പിന്തുണയ്ക്കുന്നു
ഹൃദയ സംബന്ധമായുണ്ടാവുന്ന പ്രശ്‌നങ്ങള്‍ പല തരത്തിലാണ് ആരോഗ്യത്തെ ബാധിക്കുന്നത്. ഇന്നത്തെ കാലത്താകട്ടെ ഹൃദയാരോഗ്യം എന്നത് ഒരു വെല്ലുവിളിയായി മാറിക്കൊണ്ടിരിക്കുകയാണ്. എന്നാല്‍ അതിന് ആക്കം കുട്ടുന്നതാണ് പലപ്പോഴും വൈകിയുള്ള ഭക്ഷണശീലവും. അത്തരം ശീലങ്ങളെ പൂര്‍ണമായും ഒഴിവാക്കുന്നതിന് ശ്രദ്ധിക്കുക. പ്രത്യേകിച്ച് ഉയര്‍ന്ന കലോറിയും അനാരോഗ്യകരമായ കൊഴുപ്പും കൂടുതലാവുന്നത് നിങ്ങളുടെ ഹൃദയത്തെ പ്രതിസന്ധിയിലാക്കുന്നു. അതുകൊണ്ട് കഴിക്കുന്ന ഭക്ഷണം നേരത്തെ കഴിച്ച് അല്‍പ നേരം നടന്ന് ദഹനം കൃത്യമായതിന് ശേഷം ഉറങ്ങാന്‍ ശ്രദ്ധിക്കുക.
പ്രമേഹത്തെ നിയന്ത്രിക്കുന്നു
പ്രമേഹത്തിന് പരിഹാരം കാണാന്‍ ശ്രമിക്കുന്നവര്‍ക്ക് നേരത്തെയുള്ള അത്താഴം വളരെയധികം സഹായിക്കുന്നു. കാരണം ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കുന്നു, പ്രത്യേകിച്ച് ഇന്‍സുലിന്‍ പ്രതിരോധത്തിനും ടൈപ്പ് 2 പ്രമേഹത്തിനും സാധ്യതയുള്ളവരെങ്കില്‍ അവര്‍ നിര്‍ബന്ധമായും 7 മണിക്കുള്ളില്‍ അത്താഴം കഴിച്ചിരിക്കണം. പലപ്പോഴും വൈകി രാത്രിയിലെ ഭക്ഷണം കഴിക്കുന്നവരില്‍ കാര്‍ബോഹൈഡ്രേറ്റ് വര്‍ദ്ധിക്കുകയും അത് പ്രമേഹത്തിന് കാരണമാകുകയും ചെയ്യുന്നു.
മെറ്റബോളിസം മെച്ചപ്പെടുത്തുന്നു
ശരീരത്തിലെ ഉപാപചയ പ്രവര്‍ത്തനങ്ങള്‍ കൃത്യമല്ലാത്തത് പലപ്പോഴും പല വിധത്തിലുള്ള വെല്ലുവിളികള്‍ ഉയര്‍ത്തുന്നതാണ്. അതിന് പരിഹാരം കാണുന്നതിന് വേണ്ടി ശ്രമിക്കുന്നതില്‍ ആദ്യപടിയായി ശ്രദ്ധിക്കേണ്ടത് എപ്പോഴും അത്താഴം നേരത്തെ കഴിക്കുക എന്നതാണ്. ഇത് മെറ്റബോളിസം കാര്യക്ഷമമാക്കുന്നതിനും അതോടൊപ്പം തന്നെ ശരീരഭാരം നിയന്ത്രിക്കുന്നതിനും മൊത്തത്തിലുള്ള ആരോഗ്യത്തിനും സഹായിക്കുന്നു.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്‌കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications











