Latest Updates
-
മീനത്തില്‍ ഭാഗ്യം തെളിയുന്നവര്‍: ഇനി അടുത്ത 30 നാള് ഈ നക്ഷത്രക്കാര്‍ക്കുള്ളത്, ധനവും, കരിയറും സുരക്ഷിതം -
ഭക്ഷണത്തില്‍ ഉപ്പ് കൂടുതലോ? അറിയണം കിഡ്നിയെ ബാധിക്കുന്നതെങ്ങനെയെന്ന് -
30 വര്‍ഷത്തിനിപ്പുറം ശനിയും ചൊവ്വയും ചേരുന്നു: ശത്രു മുട്ടുമടക്കും, ധനം നിറഞ്ഞ് കുമിയും, ഭാഗ്യം ഏത് കോണിലും -
തടി കുറയ്ക്കാന്‍ രാവിലെ ഈ ശീലങ്ങള്‍ മാത്രം മതി: മറക്കാതെ ചെയ്യണം ഇതെല്ലാം -
കരള്‍ എന്നെന്നും സുരക്ഷിതമായിരിക്കുന്നതിനും വിഷമുക്തമാക്കുന്നതിനും കഴിക്കണം ഈ ഭക്ഷണങ്ങള്‍ -
മീനം 1 പുലരുന്നത് തന്നെ രാജയോഗത്തോടെ: അശ്വതി - രേവതി വരെ 27 നാളിനും മീനമാസം സമ്പൂര്‍ണ നാള്‍ഫലം -
5 ദിനങ്ങള്‍ക്കുള്ളില്‍ സൂര്യനെത്തുന്നു മീനത്തില്‍: പക്ഷേ ഈ രാശിക്കാര്‍ അല്‍പം കരുതിയിരിക്കണം, നിര്‍ണായകം -
Rashiphalam: ഇന്ന് ഭാഗ്യയോഗങ്ങളില് മാറ്റങ്ങള്‍ തേടി എത്തുന്ന രാശിക്കാര്‍: സമ്പൂര്‍ണഫലം ഇപ്രകാരം -
വ്യാഴം മിഥുനത്തില് നേര്‍ഗതിയില്‍: ഈ രാശിക്കാര്‍ മാര്‍ച്ച് 11 മുതല്‍ കരുതിയിരിക്കണം -
സ്ഥിരമായി ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുന്നോ? എങ്കില്‍ ഇക്കാര്യങ്ങള്‍ പരിഗണിക്കണം
ഒരു കുഞ്ഞ് ശര്‍ക്കര ഇട്ടവെള്ളം: ദിനവും രാവിലെയെങ്കില്‍ ആരോഗ്യം ഇപ്രകാരം
ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ വെല്ലുവിളി ഉയര്‍ത്തുന്ന പല രോഗാവസ്ഥകളും ഇന്നത്തെ കാലത്ത് സ്ഥിരമാണ്. അതിന്റെ പ്രധാന കാരണങ്ങളില്‍ ഒന്ന് എന്ന് പറയുന്നത് നമ്മുടെ തന്നെ ചില ഭക്ഷണശീലങ്ങളാണ്. അനാരോഗ്യകരമായ ഭക്ഷണരീതിയും മധുരത്തിന്റെ അമിത ഉപയോഗവും എല്ലാം ആരോഗ്യത്തെ നശിപ്പിക്കുന്നതാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. പലരും മധുരം എന്ന് പറയുമ്പോള്‍ ആദ്യം ചിന്തിക്കുന്നത് പഞ്ചസാരയെക്കുറിച്ചാണ്. എന്നാല്‍ വെളുത്ത വിഷം എന്നറിയപ്പെടുന്ന പഞ്ചസാര നിങ്ങളുടെ ആരോഗ്യത്തെ എത്രത്തോളം ബാധിക്കുന്നുണ്ട് എന്ന കാര്യം പലരും ചിന്തിക്കുന്നില്ല.
എന്നാല്‍ പഞ്ചസാര ഉപേക്ഷിച്ചാല്‍ മാത്രം മധുരത്തോടുള്ള ആസക്തി കുറയണം എന്നില്ല. അതുകൊണ്ട് തന്നെ പലരും അതിന് ബദലായി ശര്‍ക്കര ഉപയോഗിക്കുന്നു. പഞ്ചസാരയിലെ പോലെ ശര്‍ക്കരയിലും കലോറിയുണ്ടെങ്കിലും ഇത് സ്വാഭാവികമായി ഉള്ളതാണ്. എന്നാല്‍ ആരോഗ്യ ഗുണങ്ങളുടെ കാര്യത്തില്‍ പഞ്ചസാരയുടെ നൂറിരട്ടി മുകളിലാണ് ശര്‍ക്കര. നല്ല ശര്‍ക്കരയില്‍ മഗ്നീഷ്യം, പൊട്ടാസ്യം, അയേണ്‍ തുടങ്ങിയവയെല്ലാം ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിന് ആവശ്യമായ ഊര്‍ജ്ജം പ്രദാനം ചെയ്യുന്നതിനും സഹായിക്കുന്നു. രാവിലെ അല്‍പം ശര്‍ക്കരയിട്ട വെള്ളം കുടിക്കുന്നത് വഴി എന്തൊക്കെ ഗുണങ്ങളുണ്ടാവുന്നു എന്ന് നോക്കാം.

എല്ലുകളുടെ ആരോഗ്യം
ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ എല്ലുകള്‍ വളരെയധികം ശ്രദ്ധയോടെ കണക്കാക്കേണ്ട ഒന്ന് തന്നെയാണ്. പലപ്പോഴും എല്ലുകളുടെ ആരോഗ്യം സംരക്ഷിക്കുന്നതിന് സഹായിക്കുന്ന കാല്‍സ്യം, മഗ്നീഷ്യം, ഫോസ്ഫറസ് എന്നിവയെല്ലാം തന്നെ ശര്‍ക്കരയില്‍ ധാരാളം ഉണ്ട്. ഇത് നിങ്ങളുടെ എല്ലുകളെ ശക്തിപ്പെടുത്തുന്നതിനും അത് വഴി ഓസ്റ്റിയോപെറോസിസ് പോലുള്ള ഗുരുതര പ്രത്യാഘാതമുണ്ടാക്കുന്ന രോഗാവസ്ഥകളെ തടയുകയും ചെയ്യുന്നു. ഇത് നിങ്ങളുടെ എല്ലുകള്‍ക്ക് ഏത് പ്രായത്തിലും കരുത്ത് പകരുന്നതിനും സഹായിക്കുന്നു.
ശ്വാസകോശ ആരോഗ്യത്തിന്
പലപ്പോഴും ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ ശ്വാസകോശ ആരോഗ്യം വളരെ പ്രധാനപ്പെട്ടതാണ്. എന്നാല്‍ പലരും വേണ്ട വിധത്തില്‍ ഇത് ഗൗനിക്കുന്നില്ല എന്നതാണ് സത്യം. അത് മാത്രമല്ല ചില ലക്ഷണങ്ങള്‍ രൂക്ഷമാവുമ്പോഴാണ് പലരും അതിനെപ്പറ്റി ചിന്തിക്കുന്നതും. ഇത്തരം പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി നിങ്ങള്‍ക്ക് അല്‍പം ശര്‍ക്കര വെള്ളം കുടിക്കാവുന്നതാണ്. ഇത് ജലദോഷം പോലുള്ള പ്രശ്‌നങ്ങളെ പ്രതിരോദിക്കുന്നതിനും ശരീരത്തിന്റെ താപനില വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു. കൂടാതെ നിങ്ങളെ വലക്കുന്ന ആസ്ത്മ, ബ്രോങ്കൈറ്റിസ് പോലുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സാധിക്കുന്നു.

രോഗപ്രതിരോധത്തിന്
രോഗപ്രതിരോധശേഷി കുറഞ്ഞ് വരുന്ന ഒരു കാലഘട്ടത്തിലാണ് നാം ഇപ്പോള്‍ മുന്നോട്ട് പോവുന്നത്. എന്നാല്‍ അതിന് പരിഹാരം കാണുന്നതിനും മികച്ച ആരോഗ്യത്തിനും വേണ്ടി നമുക്ക് ശര്‍ക്കര വെള്ളം കുടിക്കാവുന്നതാണ്. ഇത് ശ്വാസകോശത്തില്‍ കഫം അടിഞ്ഞ് കൂടുന്നതിനെ പ്രതിരോധിക്കുന്നു. അത് മാത്രമല്ല ആന്റി ഓക്‌സിഡന്റുകളാല്‍ സമ്പന്നമായ ശര്‍ക്കര നിങ്ങളുടെ ശരീരത്തില്‍ രോഗപ്രതിരോധത്തിന് മികച്ചതാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. അണുബാധകള്‍ക്ക് പ്രതിരോധം തീര്‍ക്കുന്നതിന് വേണ്ടി അല്‍പം ശര്‍ക്കര പാലില്‍ ചേര്‍ത്ത് കുടിക്കുന്നതും മികച്ചതാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട.
ടോക്‌സിനെ പുറന്തള്ളുന്നതിന്
ശരീരത്തിലെ ടോക്‌സിനെ പുറന്തള്ളുന്നതിന് സഹായിക്കുന്നതാണ് ശര്‍ക്കര ചേര്‍ത്ത വെള്ളം . ഇത് കരളിലേയും ശരീരത്തിലേയും ടോക്‌സിനെയും വിഷാംശങ്ങളേയും എല്ലാം പുറന്തള്ളുന്നതിനും ശരീരത്തിന് ഊര്‍ജ്ജവും കരുത്തും ഉന്‍മേഷവും നല്‍കുന്നതിന് സഹായിക്കുന്നു എന്ന കാര്യത്തില്‍ സംശയം വേണ്ട. കൂടാതെ അനീമിയ പോലുള്ള അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിനും ആരോഗ്യത്തിനും അയേണ്‍ ധാരാളം അടങ്ങിയ ശര്‍ക്കര സഹായിക്കുന്നു. സ്ഥിരമായി അല്‍പം കഴിക്കുന്നത് വിളര്‍ച്ചയും തളര്‍ച്ചയും അകറ്റുന്നതിന് മികച്ചതാണ് എന്നതില്‍ സംശയം വേണ്ട. അതോടൊപ്പം തന്നെ ദഹനാരോഗ്യത്തിനും മികച്ചതാണ് ശര്‍ക്കര എന്ന കാര്യത്തില്‍ സംശയം വേണ്ട.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications











