Latest Updates
-
അമർനാഥ് യാത്ര: മഴയും തണുപ്പും ചർമ്മത്തെ ബാധിക്കുമോ? പാദങ്ങൾ സുരക്ഷിതമാക്കാൻ ഈ മുൻകരുതലുകൾ -
മഴക്കാലത്ത് വയർ വീർക്കുന്നുണ്ടോ? ഇത് കൊഴുപ്പല്ല, നീർക്കെട്ടാണ്; പരിഹാരമിതാ -
മഴക്കാലത്ത് ഡൽഹിയിൽ ചർമ്മവും മുടിയും നശിക്കുന്നുണ്ടോ? ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
ചിങ്ങം രാശിയിൽ ശുക്ര-കേതു സംഗമം: ജൂലൈ 11 മുതൽ ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ആകാശത്ത് അപൂർവ്വ വിസ്മയം: ശുക്രനും മകം നക്ഷത്രവും ഒന്നിക്കുന്നു, 3 രാശിക്കാർക്ക് വൻ ധനയോഗം -
2026 ജൂലൈ 9: ചന്ദ്രൻ ഇടവത്തിലേക്ക്; ഈ 5 രാശിക്കാർക്ക് കരിയറിലും സാമ്പത്തിക രംഗത്തും വൻ നേട്ടം! -
ജൂലൈ 9: കാർത്തിക നക്ഷത്രത്തിന്റെ അപൂർവ്വ സ്വാധീനം; ഈ നക്ഷത്രക്കാർക്ക് ഇന്ന് കരിയറിലും സാമ്പത്തിക നേട്ടങ്ങളിലും ഭാഗ്യദിനം! -
2026 ജൂലൈ 9 രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും ഉറപ്പ്! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് വൈകുന്നേരം മുതൽ ഭാഗ്യകാലം, ഈ കാര്യങ്ങൾ ചെയ്താൽ വിജയം ഉറപ്പ്! -
നിങ്ങളുടെ ഫെയർനസ് ക്രീമിൽ വിഷമുണ്ടോ? മഹാരാഷ്ട്രയിലെ നിരോധനത്തിന് പിന്നിലെ ഞെട്ടിക്കുന്ന സത്യം
നിത്യവും പഴവും യോഗര്‍ട്ടുമെല്ലാം വെറും വയറ്റില്‍ കഴിക്കാറുണ്ടോ? പണി വഴിയേ വരും
ബ്രേക്ക്ഫാസ്റ്റ് അഥവാ പ്രഭാത ഭക്ഷണം വളരെയധികം പ്രധാനപ്പെട്ടതാണ്. ദിവസത്തില്‍ ആദ്യം കഴിക്കുന്ന ഭക്ഷണം അത് ഒരിക്കലും ഒഴിവാക്കുകയും ചെയ്യരുത്. അത്രയധികം ആരോഗ്യകരമായ ഒരു ഭക്ഷണം തന്നെയാണ് പ്രഭാത ഭക്ഷണം. എന്നാല്‍ ഈ കഴിക്കുന്ന ഭക്ഷണത്തില്‍ നാം വരുത്തുന്ന ചില തെറ്റുകളുണ്ട്. പലപ്പോഴും ബ്രേക്ക്ഫാസ്റ്റ് കുറച്ച് ആരോഗ്യകരമാവട്ടെ എന്ന വിചാരിച്ച് പലരും യോഗര്‍ട്ട് പോലുള്ളവ പഴങ്ങളുമായി ചേര്‍ത്ത് കഴിയ്ക്കും. എന്നാല്‍ പിന്നീട് അതുണ്ടാ്ക്കുന്ന ബുദ്ധിമുട്ടുകളെക്കുറിച്ച് പലരും ചിന്തിക്കുകയില്ല.
എന്നാല്‍ ഈ അടുത്ത് നടന്ന പഠനങ്ങളും വിദഗ്ധാഭിപ്രായങ്ങളും സൂചിപ്പിക്കുന്നത് പഴത്തിനൊപ്പം യോഗര്‍ട്ട് ചേര്‍ത്ത് രാവിലെ കഴിക്കുന്നത് അത്ര നല്ല ഒരു തിരഞ്ഞെടുപ്പല്ല എന്നാണ്. കാരണം ഇവ രണ്ടും ചേരുമ്പോള്‍ അത് കുടലിന്റെ ആരോഗ്യത്തെ വളരെ മോശമായി ബാധിക്കും എന്നാണ് പറയുന്നത്. മാത്രമല്ല ദഹനാരോഗ്യത്തെ പ്രതിസന്ധിയിലാക്കുകയും ചെയ്യുന്നു. ഇത്തരം അവസ്ഥയില്‍ വളരെയധികം ശ്രദ്ധിക്കേണ്ടത് അനിവാര്യമാണ്. എന്തൊക്കെ പ്രശ്നങ്ങളാണ് ഇത് മൂലം ഉണ്ടാവുന്നത് എന്ന് നോക്കാം.

ദഹന പ്രശ്നങ്ങള്‍
ദഹന സംബന്ധമായ പ്രശ്നങ്ങളാണ് ആദ്യത്തെ കാര്യം. കാരണം യോഗര്‍ട്ട് എന്നത് പ്രോബയോട്ടിക്സിന്റെ ഉറവിടമാണ്. ഇത് പലപ്പോഴും നിങ്ങളുടെ കുടലിന്റെ ആരോഗ്യത്തെ സഹായിക്കുന്ന നല്ല ബാക്ടീരിയകള്‍ക്ക് കാരണമാകുന്നു. എന്നാല്‍ പഴങ്ങളിലാകട്ടെ പലപ്പോഴും ഫ്രക്ടോസ് എന്ന പ്രകൃതിദത്ത പഞ്ചസാര ധാരാളം അടങ്ങിയിട്ടുണ്ട്. ഇതിനോടൊപ്പം യോഗര്‍ട്ട് കൂടി ചേരുമ്പോള്‍ അത് ദഹന വ്യവസ്ഥയെ കാര്യമായി മാറ്റുന്നു. ഇത് ദഹിപ്പിക്കാന്‍ ദഹനവ്യവസ്ഥ കൂടുതല്‍ കഷ്ടപ്പെടുന്നു. പഴങ്ങളിലെ പഞ്ചസാരയുടെ അളവ് പലപ്പോഴും പ്രോബയോട്ടിക്സിനെ ദഹിക്കാന്‍ സമ്മതിക്കുകയില്ല. ഇത് ദഹനാരോഗ്യത്തെ പ്രതിസന്ധിയിലാക്കുന്നു.
പുളിച്ച് തികട്ടല്‍
പലപ്പോഴും പുളിച്ച് തികട്ടല്‍ പോലുള്ള പ്രശ്നങ്ങള്‍ അനുഭവങ്ങള്‍ പലരിലും ഉണ്ടായിരിക്കും. ഇത് പലപ്പോഴും നാം കഴിക്കുന്ന ഭക്ഷണങ്ങളുടെ പ്രശ്നം തന്നെയാണ് ഇത്തരത്തില്‍ പുളിച്ച് തികട്ടലിലേക്ക് നയിക്കുന്നത്. വയറ്റിനകത്ത് വാതകങ്ങള്‍ കൂടുന്നതും വയറ് വീര്‍ക്കുന്നത് കൂടാതെ അസിഡിറ്റി പോലുള്ള പ്രശ്നങ്ങളും എല്ലാം ഇതിന് കാരണമായേക്കാം. ഇത് പലപ്പോഴും സ്വാഭാവിക ദഹനപ്രക്രിയയെ തടസ്സപ്പെടുത്തുകയും പോഷകങ്ങള്‍ ഫലപ്രദമായി ആഗിരണം ചെയ്യാന്‍ സാധിക്കാതെ വരുകയും ചെയ്യുന്ന അവസ്ഥയുണ്ടാക്കും.
പ്രമേഹം വര്‍ദ്ധിക്കാം
ആരോഗ്യത്തിന് ഏറ്റവും വെല്ലുവിളി ഉയര്‍ത്തുന്ന ജീവിത ശൈലി രോഗങ്ങളില്‍ മുന്നിലാണ് പ്രമേഹം. പഴങ്ങളും യോഗര്‍ട്ടും ചേരുന്നത് പലപ്പോഴും രക്തത്തിലെ പഞ്ചസാരയുടെ അളവ് വര്‍ദ്ധിപ്പിക്കും. പ്രത്യേകിച്ച് ഇവ രണ്ടും ചേര്‍ത്ത് കഴിക്കുമ്പോള്‍. അതുകൊണ്ട് തന്നെ വെറും വയറ്റില്‍ ഈ മിശ്രിതം അല്പം ശ്രദ്ധിക്കണം. അല്ലാത്ത പക്ഷം രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് വേഗത്തില്‍ വര്‍ദ്ധിപ്പിക്കുന്നതിലേക്ക് കാര്യങ്ങളെത്തും. ഇത് നിങ്ങളുടെ കുടലിന്റെ അനാരോഗ്യകരമായ അവസ്ഥയിലേക്കും എത്തുന്നു.
ആമാശയത്തിലെ പി എച്ച് ബാലന്‍സ് നഷ്ടപ്പെടുന്നു
പലപ്പോഴും ഇത്തരം ഭക്ഷണങ്ങള്‍ ഒരുമിച്ച് ചേരുന്നത് വഴി ആമാശയത്തിലെ പി എച്ച് ബാലന്‍സ് നഷ്ടപ്പെടുന്നതിനുള്ള സാധ്യതയുണ്ടാവുന്നു. കാരണം യോഗര്‍ട്ട് ശരീരത്തില്‍ എത്തുമ്പോള്‍ പലപ്പോഴും അത് ശരീരത്തില്‍ ആല്‍ക്കലൈന്‍ പ്രഭാവം ഉണ്ടാക്കുന്നു. പഴത്തിനോടൊപ്പം ചേരുമ്പോള്‍ അത് കൂടുതലാവുന്നു. ഇതാണ് ആമാശയത്തിലെ പിഎച്ച് ബാലന്‍സ് തടസ്സപ്പെടുത്തുന്നത്. ഇത് വഴി പോഷക ആഗിരണം നടക്കാതിരിക്കുകയും ദഹനാരോഗ്യത്തില്‍ പ്രതിസന്ധി സൃഷ്ടിക്കുകയും ചെയ്യുന്നു. ഇത്തരം കാര്യങ്ങള്‍ വളരെയധികം ഗുരുതരമായ അവസ്ഥയുണ്ടാക്കും.
കഴിക്കേണ്ടത് ഇപ്രകാരം
വെറും വയറ്റില്‍ ഒരിക്കലും പഴങ്ങള്‍ കഴിക്കരുത്. അത് ദഹന പ്രശ്നങ്ങള്‍ ഉണ്ടാക്കും. എന്നാല്‍ കഴിച്ചേ പറ്റൂ എന്നുണ്ടെങ്കില്‍ പഴങ്ങളും യോഗര്‍ട്ടും വേറെ വേറെ കഴിക്കാന്‍ ശ്രമിക്കുക. പ്രധാനമായും രാവിലെ പ്രോട്ടീന്‍ സമ്പുഷ്ടമായ ഒരു ഭക്ഷണം തിരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കണം. കാരണം ഇത് നിങ്ങളുടെ ആരോഗ്യത്തേയും ദഹനവ്യവസ്ഥയേയും സഹായിക്കുന്നു. കൂടാതെ ആരോഗ്യകരമായ ഗട്ട് മൈക്രോബയോം നിലനിര്‍ത്താനും സഹായിക്കുന്നു.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications