Latest Updates
-
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ് -
2026 സെപ്റ്റംബർ 14: ചന്ദ്രൻ തുലാം രാശിയിലേക്ക്; ഈ രാശിക്കാർക്ക് വൻ നേട്ടങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
2026 സെപ്റ്റംബർ 13: ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ അറിയാം, ഈ സമയങ്ങളിൽ കാര്യങ്ങൾ തുടങ്ങിയാൽ നേട്ടം ഉറപ്പ്! -
2026 സെപ്റ്റംബർ 13: ഇന്ന് ഭാഗ്യം കൂടെയുള്ള രാശികൾ ഇവയാണ്, ധനനേട്ടവും കരിയർ പുരോഗതിയും ഉറപ്പ്!
ചപ്പാത്തിയില്‍ ഒരു സ്പൂണ്‍ നെയ്യ് ചേര്‍ക്കാം: ഗുണങ്ങളിലും രുചിയിലും മുന്പില്
ചപ്പാത്തി നമ്മുടെ ദേശീയ ഭക്ഷണം എന്ന് പറഞ്ഞാല്‍ അതില്‍ തെറ്റില്ല. കാരണം ആഴ്ചയില്‍ രണ്ട് മൂന്ന് ദിവസമെങ്കിലും ചപ്പാത്തി കഴിക്കുന്നവരുണ്ട്. പലപ്പോഴും ഡയറ്റ് തുടങ്ങുന്നവരും ആദ്യം തിരിയുന്നത് ചപ്പാത്തിയിലേക്കാണ്. എന്നാല്‍ ചപ്പാത്തി തയ്യാറാക്കുമ്പോള്‍ അതില്‍ ഒരു സ്പൂണ്‍ നെയ്യ് ചേര്‍ക്കുന്നത് നല്ലതാണ് എന്നാണ് പറയുന്നത്. കാരണം നെയ്യ് ഉപയോഗിച്ച് ചപ്പാത്തി തയ്യാറാക്കുമ്പോള്‍ അതിന് രുചി മാത്രമല്ല കൂടുന്നത് പലപ്പോഴും ആരോഗ്യത്തിന് കൂടി മികച്ചതാണ് നെയ്യ് ചേര്‍ത്ത ചപ്പാത്തി.
നെയ്യ് ചേര്‍ക്കുന്നത് ആരോഗ്യത്തിന് എത്രത്തോളം ഗുണങ്ങള്‍ നല്കുന്നു എന്നത് പലര്‍ക്കും അറിയില്ല. ആയുര്‍വ്വേദ പ്രകാരം ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന പല പ്രശ്നങ്ങള്‍ക്കും പെട്ടെന്ന് പരിഹാരം കാണാന്‍ സഹായിക്കുന്നതാണ് എപ്പോഴും നെയ്യ് ചേര്‍ത്ത ചപ്പാത്തി. എന്നാല്‍ നെയ്യ് ചേര്‍ക്കുമ്പോള്‍ ്അത് കൂടുതലാവാതിരിക്കുന്നതിനും പ്രത്യേകം ശ്രദ്ധിക്കണം. പല വിധത്തിലുള്ള ആരോഗ്യ ഗുണങ്ങള്‍ നല്‍കുന്നുണ്ട് നെയ്യ് ചേര്‍ത്ത ചപ്പാത്തി. അവ എന്തൊക്കെയെന്ന് നോക്കാം.

പോഷക ആഗിരണം
വിറ്റാമിന്‍ എ, ഡി, ഇ, കെ തുടങ്ങിയ കൊഴുപ്പ് ലയിക്കുന്നവയെല്ലാം തന്നെ നല്ലതുപോലെ ആഗിരണം ചെയ്യുന്നതിന് എപ്പോഴും നെയ്യ് ചേര്‍ത്ത ചപ്പാത്തി നല്ലതാണ്. ഇത് നിങ്ങളുടെ ആരോഗ്യത്തെ മികച്ചതാക്കി മാറ്റുന്നു. ഇത് കൂടാതെ കുടലിന്റെ ആരോഗ്യത്തിനും മി്കച്ചതാണ് നെയ്യ് ചേര്‍ത്ത ചപ്പാത്തി. ഇത് കഴിക്കുന്നത് വഴി ശരീരത്തിലേക്ക് എത്തുന്ന എല്ലാ വിധത്തിലുള്ള പോഷകങ്ങളും ആഗിരണം ചെയ്യപ്പെടുന്നു. കൂടാതെ ഇത് മൊത്തത്തിലുള്ള ആരോഗ്യത്തേയും സംരക്ഷിക്കുന്നതിന് സഹായിക്കുന്നു. എല്ലാ അര്‍ത്ഥത്തിലും ആരോഗ്യത്തെ മികച്ചതാക്കുന്ന ഒന്നായി നെയ്യ് ചേര്‍ത്ത ചപ്പാത്തി മാറുന്നു.
മികച്ച ദഹനത്തിന്
ദഹന പ്രശ്നങ്ങള്‍ പല വിധത്തിലാണ് ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്നത്. ഇത് നിങ്ങളുടെ ആരോഗ്യത്തെ വളരെയധികം പ്രതിസന്ധിയിലേക്ക് എത്തിക്കും. എന്നാല്‍ ആയുര്‍വ്വേദ പ്രകാരം നെയ്യ് കഴിക്കുന്നത് വഴി അത് നിങ്ങളുടെ ദഹനം മികച്ചതാക്കുന്നു. മാത്രമല്ല ചപ്പാത്തിയില്‍ നെയ്യ് ചേര്‍ത്ത് കഴിക്കുന്നത് വഴി അത് മലബന്ധത്തെ ഇല്ലാതാക്കുന്നതിനും കുടലിന്റെ ആരോഗ്യത്തെ വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു. ശരീരത്തിന് ഭക്ഷണം കൃത്യമായി ദഹിപ്പിക്കുന്നതിന് ഇത് സഹായിക്കുന്നു.. അതുകൊണ്ട് തന്നെ നെയ്യ് ചേര്‍ത്ത ചപ്പാത്തി ഒരു ദിവസം കഴിക്കുന്നത് ദഹനാരോഗ്യം മികച്ചതാക്കുന്നു.
ആരോഗ്യകരമായ കൊഴുപ്പുകള്‍ ധാരാളം
നെയ്യില്‍ ആരോഗ്യകരമായ കൊഴുപ്പുകള്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് എളുപ്പതത്തില്‍ ദഹിക്കുകയും ശാരീരിക പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ ഊര്‍ജ്ജം നല്‍കുകയും ചെയ്യുന്നു. കൂടാതെ തലച്ചോറിന്റെ ആരോഗ്യത്തിനെ മികച്ചതാക്കുകയും ചെയ്യുന്നു. അനാരോഗ്യകരമായ പല പ്രശ്നങ്ങളില്‍ നിന്നും നിങ്ങളെ സംരക്ഷിക്കുന്നതിന് ഒരു സ്പൂണ്‍ നെയ്യിന് സാധിക്കുന്നു. അനാരോഗ്യകരമായ ട്രാന്‍സ് ഫാറ്റുകളെ പൂര്‍ണമായും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നതാണ് എപ്പോഴും നെയ്യ് എന്ന കാര്യത്തില്‍ സംശയം വേണ്ട.
സന്ധികളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നു
സന്ധികള്‍ക്കും പേശികള്‍ക്കും ആരോഗ്യവും കരുത്തും നല്‍കുന്നതിന് എപ്പോഴും നെയ്യ് മികച്ചതാണ്. അത് മാത്രമല്ല ഭക്ഷണത്തില്‍ അല്പം നെയ്യ് ചേര്‍ക്കുന്നത് നിങ്ങളുടെ ശരീരവേദനയെ ലഘൂകരിക്കുന്നതിനു് ആരോഗ്യത്തോടെ മുന്നോട്ട് പോവുന്നതിനും സഹായിക്കുന്നു. ശരീരത്തിന്റെ വീക്കം കുറയ്ക്കുന്നതിനും സന്ധികള്‍ക്കുണ്ടാവുന്ന വേദന ബലം എന്നിവയെ പ്രതിരോധിക്കുന്നതിനും സഹായിക്കുന്നു എപ്പോഴും നെയ്യ്. ആര്‍ത്രൈറ്റിസ് പോലുള്ള പ്രശ്നങ്ങളില്‍ നിന്ന് പൂര്‍ണ പരിഹാരം കാണുന്നതിന് സഹായിക്കുന്നു ചപ്പാത്തിയില്‍ ചേര്‍ക്കുന്ന ഒരു സ്പൂണ്‍ നെയ്യ്.
രോഗപ്രതിരോധശേഷി മെച്ചപ്പെടുത്തുന്നു
നെയ്യ് ശരീരത്തിലെ ദോഷകരമായ ഫ്രീ റാഡിക്കലുകളെ നശിപ്പിക്കുന്നതിന് സഹായിക്കുന്നതാണ് നെയ്യ്. മാത്രമല്ല ഇവയിലുള്ള ആന്റി ഓക്സിഡന്റുകള്‍ കുടലിലെ രോഗപ്രതിരോധ സംവിധാനത്തെ ഉത്തേജിപ്പിക്കുന്നു. ഇത് ശക്തമായ പ്രതിരോധ സംവിധാനം ഉണ്ടാക്കിയെടുക്കുന്നതിന് സഹായിക്കും. അത് മാത്രമല്ല ഇത്രയും ആരോഗ്യ ഗുണങ്ങള്‍ നല്‍കുമെങ്കിലും ചപ്പാത്തിയുടെ രുചി വര്‍ദ്ധിപ്പിക്കുന്നതിനും നെയ്യ് മികച്ചതാണ്. കൂടാതെ വിശപ്പിനെ കുറയ്ക്കുന്നതിനും അമിതവണ്ണത്തില്‍ നിന്ന് പരിഹാരം കാണുന്നതിനും സഹായിക്കുന്നു നെയ്യ്.
Disclaimer: ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്



Click it and Unblock the Notifications
