Latest Updates
-
അമർനാഥ് യാത്ര: മഴയും തണുപ്പും ചർമ്മത്തെ ബാധിക്കുമോ? പാദങ്ങൾ സുരക്ഷിതമാക്കാൻ ഈ മുൻകരുതലുകൾ -
മഴക്കാലത്ത് വയർ വീർക്കുന്നുണ്ടോ? ഇത് കൊഴുപ്പല്ല, നീർക്കെട്ടാണ്; പരിഹാരമിതാ -
മഴക്കാലത്ത് ഡൽഹിയിൽ ചർമ്മവും മുടിയും നശിക്കുന്നുണ്ടോ? ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
ചിങ്ങം രാശിയിൽ ശുക്ര-കേതു സംഗമം: ജൂലൈ 11 മുതൽ ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ആകാശത്ത് അപൂർവ്വ വിസ്മയം: ശുക്രനും മകം നക്ഷത്രവും ഒന്നിക്കുന്നു, 3 രാശിക്കാർക്ക് വൻ ധനയോഗം -
2026 ജൂലൈ 9: ചന്ദ്രൻ ഇടവത്തിലേക്ക്; ഈ 5 രാശിക്കാർക്ക് കരിയറിലും സാമ്പത്തിക രംഗത്തും വൻ നേട്ടം! -
ജൂലൈ 9: കാർത്തിക നക്ഷത്രത്തിന്റെ അപൂർവ്വ സ്വാധീനം; ഈ നക്ഷത്രക്കാർക്ക് ഇന്ന് കരിയറിലും സാമ്പത്തിക നേട്ടങ്ങളിലും ഭാഗ്യദിനം! -
2026 ജൂലൈ 9 രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും ഉറപ്പ്! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് വൈകുന്നേരം മുതൽ ഭാഗ്യകാലം, ഈ കാര്യങ്ങൾ ചെയ്താൽ വിജയം ഉറപ്പ്! -
നിങ്ങളുടെ ഫെയർനസ് ക്രീമിൽ വിഷമുണ്ടോ? മഹാരാഷ്ട്രയിലെ നിരോധനത്തിന് പിന്നിലെ ഞെട്ടിക്കുന്ന സത്യം
പണിയെടുത്ത് ക്ഷീണിച്ചാലും ഉറക്കം വരുന്നില്ലേ, ഭയക്കണം ഈ അവസ്ഥയെ
ഉറക്കമില്ലായ്മ പലപ്പോഴും ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന ഒന്ന് തന്നെയാണ്. പ്രത്യേകിച്ച് ഇന്നത്തെ കാലത്ത് മാനസിക സമ്മര്‍ദ്ദവും അതുമായി ബന്ധപ്പെട്ടുണ്ടാവുന്ന പ്രശ്നങ്ങളും പലപ്പോഴും നമ്മുടെ ആരോഗ്യത്തെ വളരെ മോശമായി തന്നെ ബാധിക്കുന്നു. മാത്രമല്ല ഉറക്കമില്ലായ്മ മരണത്തിന് വരെ കാരണമാകുന്നു എന്ന പഠനങ്ങള്‍ പോലും ഉണ്ട്. നിങ്ങള്‍ അമിതമായി ക്ഷീണിച്ച് ഉറങ്ങാന്‍ കിടന്നാലും ഉറക്കം വരാറില്ലേ, എന്നാല്‍ അതിന് പിന്നില്‍ ചില കാര്യങ്ങളുണ്ട്.
ആരോഗ്യത്തെ ശ്രദ്ധിക്കുന്നത് പോലെ തന്നെ നമ്മള് ശ്രദ്ധിക്കേണ്ട മറ്റ് ചില കാര്യങ്ങളും ഉണ്ട്. പല വിധത്തിലുള്ള പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി ശ്രമിക്കുമ്പോള്‍ ഉറക്കമില്ലായ്മ പോലുള്ളവയെ പലരും നിസ്സാരമായി കാണുന്നു. എന്നാല്‍ എന്തുകൊണ്ടാണ് ക്ഷീണം വന്നാലും ഉറങ്ങാന്‍ പറ്റാത്തത് എന്ന് നമുക്ക് ഈ ലേഖനത്തില്‍ വായിക്കാം.

സിസ്റ്റത്തിലുണ്ടാവുന്ന മാറ്റം
നമ്മള് സ്ഥിരമായി ഉറങ്ങുകയും ഉണരുകയും ചെയ്യുന്ന സമയമുണ്ട്. എന്നാല്‍ ഈ സമയത്തില്‍ പലപ്പോഴും ചെറിയ മാറ്റം പോലും സംഭവിക്കുമ്പോള്‍ അത് നിങ്ങളുടെ ആരോഗ്യത്തെ ബാധിക്കും. അത് പിന്നീട് ഉറക്കത്തേയും തടസ്സപ്പെടുത്തുന്നു. ജോലിയും ഇതിന് ഒരു കാരണമാണ്. കാരണം ഷിഫ്റ്റില്‍ ജോലി ചെയ്യുന്നവരെയാണ് ഇത്തരം അവസ്ഥകള്‍ കൂടുതല്‍ ബാധിക്കുന്നത്. അതുകൊണ്ട് തന്നെ ഇവര്‍ക്ക് എത്രയൊക്കെ ക്ഷീണമുണ്ടെങ്കിലും ഉറങ്ങാന്‍ സാധിക്കാതെ വരുന്നു.
ഉച്ചയുറക്കം
ചിലര്‍ ഉച്ചക്ക് ഭക്ഷണം കഴിച്ച് കഴിഞ്ഞാല്‍ ഒന്ന് മയങ്ങുന്നു. ഇത് ക്ഷീണത്തെ കുറക്കുന്നതിനാണ് എന്നാണ് വെപ്പ്. എന്നാല്‍ പിന്നീട് രാത്രിയില്‍ ഇതൊരു തിരിച്ചടിയാവാം എന്നതില്‍ സംശയം വേണ്ട. നേച്ചര്‍ ആന്‍ഡ് സയന്‍സ് ഓഫ് സ്ലീപ്പില്‍ പ്രസിദ്ധീകരിച്ച ഗവേഷണമനുസരിച്ച്, ഉച്ചയുറക്കം, പ്രത്യേകിച്ച് ദീര്‍ഘനേരം ഉറങ്ങുന്നത് നിങ്ങളുടെ രാത്രിയിലെ ഉറക്കത്തെ സാരമായി തന്നെ ബാധിക്കുന്നു. ഇത്തരം അവസ്ഥയില്‍ മാക്സിമം 20 മിനിറ്റ് മാത്രമേ ഉച്ചക്ക് ഉറങ്ങാന്‍ പാടുകയുള്ളൂ. എന്നാല്‍ മാത്രമേ രാത്രിയില്‍ ആരോഗ്യത്തോടെ ഉറങ്ങാന്‍ സാധിക്കുകയുള്ളൂ.
കഫീന്‍
ചിലരെങ്കിലും ഉറക്കമില്ലാതാക്കാന്‍ ഒരു കാപ്പി കുടിക്കുന്നത് കണ്ടിട്ടുണ്ട്. അത് യാഥാര്ത്ഥ്യാമാണ് കാരണം രാത്രിയില്‍ ഉറക്കത്തെ ഇല്ലാതാക്കുന്നതാണ് കാപ്പി. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ അത്താഴത്തിന് ശേഷമോ അല്ലെങ്കില്‍ ഉറങ്ങാന്‍ കിടക്കുന്നതിന് മുന്‍പോ ആയി കഴിക്കരുത്. ഇത് നിങ്ങളുടെ ഉറക്കത്തെ എങ്ങോ കൊണ്ട് പോവുന്നു. എത്രയൊക്കെ ക്ഷീണിച്ച് കിടക്കുന്ന വ്യക്തിയാണെങ്കിലും ഒരു കാരണവശാലും രാത്രിയില്‍ കഫീന്‍ അടങ്ങിയ പാനീയങ്ങള്‍ കുടിക്കരുത്. ഇത് ദോഷം ചെയ്യും.
സമ്മര്‍ദ്ദവും ഉത്കണ്ഠയും
ഇന്നത്തെ കാലത്ത് സമ്മര്‍ദ്ദവും ഉത്കണ്ഠയും പലരുടേയും കൂടപ്പിറപ്പാണ്. അതിനെ പ്രതിരോധിക്കുന്നതിന് വേണ്ടി വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്. കാരണം ഈ സമയം ശരീരം കോര്‍ട്ടിസോള്‍ എന്ന ഹോര്‍മോണ്‍ പുറപ്പെടുവിക്കുകയും ഇത് നിങ്ങളെ ഉറക്കത്തില്‍ നിന്നും ഉറക്കമില്ലായ്മയിലേക്ക് എത്തിക്കുന്നു. കൂടാതെ അനാവശ്യമായ ചിന്തകളും ഈ സമയം വരുന്നു. ഇതെല്ലാം ഉറക്കത്തെ പ്രതിസന്ധിയിലാക്കുകയും ആരോഗ്യം അനാരോഗ്യമാക്കുന്നതിലേക്ക് എത്തിക്കുകയും ചെയ്യുന്നു. അതുകൊണ്ട് തന്നെ ശ്രദ്ധിക്കണം.
സ്ക്രീന്‍ സമയം
ഡിജിറ്റല്‍ യുഗത്തില്‍, ഉറങ്ങുന്നതിനുമുമ്പ് പലരും ഫോണ്‍ സ്ക്രോള്‍ ചെയ്യുന്നതിന് വേണ്ടി സമയം കണ്ടെത്തുന്നു. എന്നാല്‍ ഇത് നിങ്ങളുടെ ഉറക്കത്തെ ഇല്ലാതാക്കുന്നു. എങ്ങനെയെന്ന് വെച്ചാല്‍ സ്ക്രീനുകളില്‍ നിന്ന് (ഫോണുകള്‍, ടാബ്ലെറ്റുകള്, കമ്പ്യൂട്ടറുകള്‍) പുറപ്പെടുവിക്കുന്ന നീല വെളിച്ചം ഉറക്കത്തെ നിയന്ത്രിക്കുന്ന ഹോര്‍മോണായ മെലറ്റോണിന്റെ ഉല്പാദനത്തെ തടസ്സപ്പെടുത്തുന്നു എന്നാണ്, ഡോ അഗര്‍വാള്‍ വിശദീകരിക്കുന്നത്. ഇത് നിങ്ങളുടെ ഉറക്കമില്ലായ്മയിലേക്കും ആരോഗ്യ പ്രതിസന്ധികളിലേക്കും എത്തിക്കുന്നു. അത് എത്ര ക്ഷീണിച്ച് ഉറങ്ങാന്‍ കിടന്നാലും പ്രശ്നമുണ്ടാക്കുന്നു.
ഇന്‍സോംമ്നിയ
പലരിലും ഉറക്കമില്ലായ്മ ഒരു അസുഖമാണ്, പലപ്പോഴും ക്ഷീണം തോന്നിയിട്ടും ഉറങ്ങാന്‍ ബുദ്ധിമുട്ടുന്ന അവസ്ഥയാണ് വിട്ടുമാറാത്ത ഇന്‍സോംമ്നിയ എന്ന് പറയുന്നത്. ഇതിന്റെ കാരണങ്ങളില്‍ സമ്മര്‍ദ്ദം തന്നെയാണ് ഏറ്റവും മുന്നില്‍ നില്‍ക്കുന്നത്. കൂടാതെ ജീവിതശൈലി ശീലങ്ങള്‍, അല്ലെങ്കില്‍ അടിസ്ഥാനപരമായ ആരോഗ്യപ്രശ്നങ്ങള്‍ എന്നിവയും കാരണങ്ങളാവാം. ഇതെല്ലാം നിങ്ങള്‍ തുടക്കത്തിലേ ശ്രദ്ധിച്ചാല്‍ ഒരു പരിധി വരെ രോഗാവസ്ഥയെ പ്രതിരോധിക്കുന്നതിനും നല്ല ഉറക്കം ലഭിക്കുന്നതിനും സഹായിക്കുന്നു.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications