Latest Updates
-
ബാത്ത്റൂമിൽ ഈ തെറ്റുകൾ വരുത്തുന്നുണ്ടോ? വീട്ടിലെ ഐശ്വര്യം നഷ്ടപ്പെടാൻ കാരണമാകും -
വീട്ടിൽ പണം വരണോ? അടുക്കളയിൽ ഇന്ന് രാത്രി ഈ ചെറിയ മാറ്റങ്ങൾ വരുത്തൂ -
പുതിയ മാസം തുടങ്ങുമ്പോൾ വീടിന്റെ ഉമ്മറത്ത് ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യം തേടിവരും! -
മഴക്കാലത്ത് ചർമ്മവും പാദങ്ങളും സുരക്ഷിതമാണോ? അണുബാധ ഒഴിവാക്കാൻ ഈ കാര്യങ്ങൾ മറക്കരുത് -
ഓഗസ്റ്റ് 2-ന് ചൊവ്വ മിഥുനം രാശിയിലേക്ക്: ആശയവിനിമയത്തിൽ വൻ മാറ്റം, ഈ രാശിക്കാർക്ക് ഇനി സുവർണ്ണകാലം -
2026 ഓഗസ്റ്റ് 1: കരിയറിൽ വൻ നേട്ടത്തിന് ഈ സമയം നോക്കി തുടങ്ങാം, അഭിജിത്ത് മുഹൂർത്തം ഇങ്ങനെ പ്രയോജനപ്പെടുത്താം -
ഓഗസ്റ്റ് 1: ഈ 5 രാശിക്കാർക്ക് പ്രണയത്തിൽ വസന്തകാലം, പങ്കാളിയുമായുള്ള ബന്ധം ദൃഢമാക്കാൻ ഈ വഴികൾ നോക്കൂ -
ഓഗസ്റ്റ് 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിലും കുടുംബത്തിലും വൻ മാറ്റങ്ങൾ! -
ജൂലൈ 31 രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം -
ചെന്നൈയിലെ കടുത്ത വെയിലും മഴയും: ചർമ്മവും മുടിയും സംരക്ഷിക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ
18 മാസം കൊണ്ട് 108 കിലോ കുറച്ചത് വെറുതേയായി; വീണ്ടും തടി കൂടി ആനന്ദ് അംബാനി; കാരണം ഇത്
അംബാനി കുടുംബത്തെ അറിയാത്തവരായി ആരുംതന്നെ ഇന്ത്യയിലുണ്ടാകില്ല. ഇന്ത്യയിലെ ഏറ്റവും സമ്പന്നമായ കുടുംബങ്ങളിലൊന്നാണ് അംബാനി കുടുംബം. അടുത്തിടെ അംബാനി കുടുംബം വാര്‍ത്തകളില്‍ നിറഞ്ഞത് മുകേഷ് അംബാനിയുടെ ഇളയ മകനായ ആനന്ദ് അംബാനിയുടെ വിവാഹവുമായി ബന്ധപ്പെട്ടാണ്. രാധിക മര്‍ച്ചന്റുമായുള്ള വിവാഹത്തിന് മുമ്പ് നല്ല രീതിയില്‍ തടി കുറഞ്ഞിരുന്ന ആനന്ദ് വിവാഹവേളയില്‍ വീണ്ടും പഴയ രൂപത്തിലെത്തിലായത് ഏവരെയും അത്ഭുതപ്പെടുത്തി. ഒരു കാലത്ത് 18 മാസം കൊണ്ട് 108 കിലോ ശരീരഭാരം കുറച്ച് ആനന്ദ് അംബാനി എല്ലാവര്ക്കും പ്രചോദനമായിരുന്നു.
ശരിയായ ഭക്ഷണക്രമവും വ്യായാമ മുറകളും കൊണ്ട് വെറും 18 മാസത്തിനുള്ളിലാണ് ആനന്ദ് 108 കിലോഗ്രാം തടി കുറച്ചത്. അമിതവണ്ണത്തില്‍ നിന്ന് ഫിറ്റ്നസിന്റെ പ്രതിരൂപമായി മാറിയ അനന്ദ് അംബാനിയുടെ യാത്ര അദ്ദേഹത്തിന്റെ സ്ഥിരോത്സാഹത്തിന്റെ ദൃഢനിശ്ചയത്തിന്റെയും മഹത്തായ തെളിവാണ്. നിത അംബാനി ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നത്, ആനന്ത് 18 മാസമായി ദിവസേന കര്‍ശനമായ ഭക്ഷണക്രമവും വ്യായാമവും പിന്തുടരുമായിരുന്നു എന്നാണ്. എന്നാല്‍ ഇപ്പോള്‍ ആ കുറഞ്ഞ തടിയെല്ലാം വീണ്ടും തിരിച്ചെത്തിയിരിക്കുന്നു. അതിന് പിന്നിലെ കാരണമാണ് ഇന്ന് ഞങ്ങള്‍ നിങ്ങളുമായി പങ്കുവയ്ക്കുന്നത്.

കുറച്ച തടി വീണ്ടും കൂടി
ലോകത്തിലെ തന്നെ ഏറ്റവും സമ്പന്ന കുടുംബാംഗങ്ങളില്‍ ഒരാളായ ആനന്ദ് അംബാനി ഒന്നര വര്‍ഷത്തിനിടെ 108 കിലോഗ്രാം ഭാരം തടി കുറച്ചപ്പോള്‍ അത് ആഗോള തലത്തില്‍ തന്നെ വാര്‍ത്തയായിരുന്നു. എന്നിരുന്നാലും, ഭാര്യ രാധിക മെര്‍ച്ചന്റുമായുള്ള അദ്ദേഹത്തിന്റെ ഇപ്പോഴത്തെ വിവാഹ ചിത്രങ്ങളിലും വീഡിയോകളിലും ആനന്ദ് വീണ്ടും പഴയ തടയിലേക്ക് എത്തിയതായി കാണാന്‍ കഴിയും. അതെങ്ങനെ സംഭവിച്ചു എന്നാണ് പലരും ഉറ്റുനോക്കുന്നത്. ആനന്ദ് അനാരോഗ്യകരമായ ജീവിതശൈലി പിന്തുടരാന് തുടങ്ങിയെന്നും അത് ശരീരഭാരം വര്‍ദ്ധിപ്പിക്കാന്‍ കാരണമായെന്നും പലരും അനുമാനിക്കുന്നു. എന്നാല്‍ അതാണോ സത്യം? ഒരിക്കല്‍ 108 കിലോ തടി കുറച്ച ആനന്ദ് അംബാനി ഇപ്പോള്‍ വീണ്ടും പഴയ രൂപത്തിലെത്തിയതിനു പിന്നിലെ കാരണങ്ങള്‍ നമുക്ക് പരിശോധിക്കാം.
ശരീരഭാരം കുറച്ച വഴി
തടി കുറയ്ക്കാനുള്ള ആനന്ദിന്റെ യാത്ര അത്ര സാധാരണമായിരുന്നില്ല. സമീകൃതാഹാരത്തോടുള്ള അചഞ്ചലമായ അര്‍പ്പണബോധവും നിരന്തരമായ വ്യായാമ ദിനചര്യയും അദ്ദേഹത്തിന്റെ ശരീരഭാരം ഗണ്യമായി കുറയ്ക്കാനും ആരോഗ്യം വര്‍ദ്ധിപ്പിക്കാനും സഹായിച്ചു. അമിതവണ്ണ പ്രശ്നങ്ങളുമായി പോരാടുന്ന നിരവധി വ്യക്തികള്‍ക്ക് ആനന്ദിന്റെ കഥ ഒരു വഴികാട്ടിയായി പ്രവര്‍ത്തിച്ചു. ഫിറ്റ്നസ് പ്രേമികള്‍ക്കിടയിലെ കൗതുകമായിരുന്നു ആനന്ദ്.
തടി കുറയ്ക്കാന്‍ ചെയ്ത കാര്യങ്ങള്‍
തടി കുറയ്ക്കാന്‍ ആനന്ദ് അഞ്ച് മുതല്‍ ആറ് മണിക്കൂര്‍ വരെ വര്‍ക്ക്ഔട്ട് ചെയ്യാറുണ്ടായിരുന്നു. 21 കിലോമീറ്റര്‍ വരെ ഒരു ദിവസം നടന്നിരുന്നു. യോഗ ചെയ്യാറുണ്ടായിരുന്നു. ശരീരഭാരം കുറയ്ക്കാനുള്ള ജിം പരിശീലനവും കാര്‍ഡിയോയും ആനന്ദ് ചെയ്തിരുന്നു. ശരീരഭാരം കുറയ്ക്കാന്‍ സീറോ സേവര്‍ ഹൈ പ്രോട്ടീനും ലോ ഫാറ്റ് ലോ കാര്‍ബ് ഡയറ്റും ആനന്ദ് പിന്തുടര്ന്നു. ദിവസവും 1200 മുതല്‍ 1400 വരെ കലോറി മാത്രമാണ് അദ്ദേഹം കഴിച്ചിരുന്നത്. ഇതുകൂടാതെ പച്ചക്കറികള്‍, പയര്‍വര്‍ഗ്ഗങ്ങള്‍, മുളപ്പിച്ച ഭക്ഷണം, പാലുല്‍പ്പന്നങ്ങളായ ചീസ്, പാല് എന്നിവയും അദ്ദേഹം തന്റെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തിയിരുന്നു. അക്കാലത്ത് ജങ്ക് ഫുഡുകള്‍ പാടേ ഒഴിവാക്കിയിരുന്നു.
വീണ്ടും തടി കൂടിയതിന് കാരണം
കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് ആനന്ദ് തന്റെ ഭാരം 108 കിലോ കുറച്ചിരുന്നു, എന്നാല്‍ ഇന്ന് വീണ്ടും അദ്ദേഹത്തിന്റെ ഭാരം വര്‍ദ്ധിച്ചു. എന്തുകൊണ്ടാണ് ആനന്ദിന്റെ ഭാരം കൂടിയതെന്ന് അമ്മ നിത അംബാനി ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരുന്നു. തന്റെ മകന് ചെറുപ്പത്തിലേ തന്നെ ആസ്ത്മ ബാധിച്ചിരുന്നുവെന്നും ഇത് ശരീരഭാരത്തില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാക്കിയെന്നും നിത അംബാനി വെളിപ്പെടുത്തി. 'ആനന്ദ് കടുത്ത ആസ്ത്മ രോഗിയായിരുന്നു, അതിനാല്‍ ഞങ്ങള്‍ക്ക് അവന് ധാരാളം സ്റ്റിറോയിഡുകള്‍ നല്‍കേണ്ടതായിവന്നു. ആസ്ത്മയ്ക്കുള്ള ചികിത്സ ആനന്ദിന് വളരെയധികം ശരീരഭാരം കൂടാന്‍ കാരണമായി'- നിത അംബാനി പറയുന്നു.
ആസ്ത്മ ചികിത്സയ്ക്കുള്ള സ്റ്റിറോയിഡുകള്‍ തടി കൂട്ടുമോ?
ആസ്ത്മ ചികിത്സയില്‍ ഉപയോഗിക്കുന്ന സ്റ്റിറോയിഡുകള്‍ ശരീരഭാരം വര്‍ദ്ധിപ്പിക്കുമോ എന്ന് പലര്‍ക്കും സംശയമുണ്ടാകാം. ആഗോളതലത്തില്‍ തന്നെ മിക്ക ആളുകളെയും ബാധിക്കുന്ന ഒരു സാധാരണ വിട്ടുമാറാത്ത ശ്വാസകോശ സംബന്ധമായ അസുഖമാണ് ആസ്ത്മ. ശ്വാസനാളത്തിന്റെ വീക്കവും സങ്കോചവുമാണ് ഇതിന് കാരണം. ഇത് ശ്വാസതടസ്സം, ചുമ, ശ്വാസംമുട്ടല്‍ തുടങ്ങിയ പ്രശ്നങ്ങള്‍ക്ക് വഴിവയ്ക്കുന്നു. ആസ്ത്മയ്ക്ക് ആത്യന്തികമായ ചികിത്സയില്ലെങ്കിലും, ഇന്‍ഹേലറുകളും സ്റ്റിറോയിഡുകളും പോലുള്ള വിവിധ ചികിത്സകള്‍ ഉപയോഗിച്ച് രോഗം ഫലപ്രദമായി കൈകാര്യം ചെയ്യാന്‍ കഴിയും. റിപ്പോര്‍ട്ടുകള്‍ പ്രകാരം, ആസ്ത്മ ലക്ഷണങ്ങള്‍ ഉള്ള ഒരാള്‍ സ്റ്റിറോയിഡുകള്‍ ദീര്‍ഘകാലം കഴിക്കുന്നത് അവരില്‍ പതിവിലും കൂടുതല്‍ വിശപ്പുണ്ടാക്കും. ഇത് ശരീരഭാരം വര്‍ദ്ധിപ്പിക്കും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications