Latest Updates
-
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം
ജപ്പാന്‍കാർ സ്ലിം ആയിരിക്കുന്നത് ഈ ശീലങ്ങള്‍ കാരണം; നിങ്ങൾക്കും സ്ലിം ആകാം ഇതേ രീതിയിൽ
ജപ്പാനിലെ ജനതയെ ശ്രദ്ധിച്ചിട്ടില്ലെ? നല്ല സന്തോഷത്തോടെ ജീവിക്കുന്നവരും അതുപോലെ, അമിതവണ്ണം തീരെ ഇല്ലാത്ത ജനതയുമാണ് ഇവര്‍. എന്തുകൊണ്ടായിരിക്കും ഇവര്‍ തടിക്കാത്തത്? ഇവരും ചോറ് കഴിക്കുന്നവരാണ്. ചായ കുടിക്കും. പക്ഷേ, ഇന്ത്യക്കാരെപ്പോലെ അമിതവണ്ണം ജപ്പാന്‍കാരില്‍ കുറവാണ്. ഇതിനുപിന്നിലെ പ്രധാന രഹസ്യം അവരുടെ ജീവിത രീതിയാണ്. ഈ രീതികള്‍ നിങ്ങളും ജീവിതത്തില്‍ പ്രവര്‍ത്തികമാക്കി നോക്കൂ, നിങ്ങളും ഏത് പ്രായത്തിലും സ്ലിം ആയിരിക്കും.

ആഹാരത്തിന്റെ അളവ്
വളരെ കുറഞ്ഞ അളവില്‍ മാത്രം ആഹാരം കഴിക്കുന്ന ജനതയാണ് ജപ്പാന്‍കാര്‍. തീന്മേശയില് നിരവധി വിഭവങ്ങള്‍ ഉണ്ടായിരിക്കും. പക്ഷേ, എല്ലാ വിഭവങ്ങളും വളരെ ചെറിയ പാത്രത്തില്‍ എടുത്താണ് ഇവര്‍ കഴിക്കുക. ഇത്തരത്തില്‍ കഴിക്കുന്നത് മൂലം നിരവധി ഗുണങ്ങളാണ് ഉള്ളത്. ചെറിയ പാത്രത്തില്‍ കഴിക്കുമ്പോള്‍ വളരെ വേഗത്തില്‍ വയർ നിറയും. അമിതമായി കഴിക്കാതിരിക്കാന്‍ ഇത് സഹായിക്കുകയും ചെയ്യും.
ആഹാരത്തിന് വേണം ഈ ഗുണങ്ങൾ
എല്ലാ പോഷകങ്ങളും ബാലന്‍സ് ചെയ്തുള്ള ആഹാരരീതിയാണ് ജപ്പാന്‍കാര്‍ പിന്തുടരുന്നത്. പ്രോട്ടീന്‍, കാര്‍ബോഹൈഡ്രേറ്റ്, പച്ചക്കറികള്‍ എന്നിവയെല്ലാം അടങ്ങിയ ആഹാരങ്ങളായിരിക്കും ഇവര്‍ കഴിക്കുന്നത്. അതിനാല്‍ തന്നെ ശരീരത്തിന് വേണ്ട എല്ലാ പോഷകങ്ങളും തുല്യമായ അളവില്‍ ലഭിക്കുന്നു. കൂടാതെ, ശരീരത്തിലേയ്ക്ക് കൊഴുപ്പ് അമിതമായി ലഭിക്കാതിരിക്കുകയും, ഇത് ശരീരഭാരം നിയന്ത്രിക്കാന്‍ സഹായിക്കുകയും ചെയ്യുന്നു.
'നോ' പറയേണ്ടത് ഇവയോട്
ഒരിക്കലും പ്രോസസ്സ്ഡ് ആഹാരങ്ങള്‍ കഴിക്കാതിരിക്കാന്‍ ഇവര്‍ ശ്രദ്ധിക്കും. എല്ലായ്പ്പോഴും നല്ല ഫ്രെഷ് ആഹാരങ്ങള്‍ കഴിക്കാന്‍ ശ്രദ്ധിക്കുന്ന ആള്‍ക്കാരാണ് ജപ്പാന്ക്കാര്.അതിനാല്‍ തന്നെ, ശരീരത്തിലേയ്ക്ക് നല്ല ആരോഗ്യകരമായ ആഹാരങ്ങള്‍ എത്തുന്നതിനും പോഷകങ്ങള്‍ എത്തുന്നതിനും ഇത് സഹായിക്കുന്നു. ഇത് ശരീരഭാരം വര്‍ദ്ധിക്കാതിരിക്കാനും സഹായിക്കുന്നു.
കഴിക്കുന്ന രീതി
വളരെ സാവധാനത്തില്‍, ആസ്വദിച്ച് ആഹാരം കഴിക്കുന്ന രീതിയാണ് ജപ്പാന്കാരുടെത്. വളരെ സാവധാനത്തില്‍ കഴിക്കുന്നതിനാല്‍ തന്നെ ദഹനം കൃത്യമായി നടക്കുന്നതിന് ഇത് സഹായിക്കുന്നുണ്ട്. ഇത് ശരീരഭാരം വര്‍ദ്ധിക്കാതിരിക്കാന്‍ സഹായിക്കുന്നു.
വ്യായാമം
ഏത് പ്രായത്തിലും ഫിസിക്കലി ആക്ടീവായിരിക്കുന്ന ആള്‍ക്കാരാണ് ജപ്പാന്‍കാര്‍. നല്ലപോലെ നടക്കുന്നവരും, അതുപോലെ, സൈക്കിള്‍ ഉപയോഗിക്കുന്നവരുമാണ് ജപ്പാന്‍കാര്‍. ഇത് മെറ്റബോളിസം വര്‍ദ്ധിക്കുന്നു. കൂടാതെ, ഫിസിക്കലി എല്ലാ പ്രായത്തിലും ആക്റ്റീവായിരിക്കാനും ഇവര്‍ക്ക് സാധിക്കുന്നു.
ചായ
നല്ലപോലെ ചായ കുടിക്കുന്നവരാണ് ജപ്പാന്‍കാര്‍. എന്നാല്‍, നമ്മള് കുടിക്കുന്ന ചായ അല്ല ഇവര്‍ കുടിക്കുന്നത്. നല്ല ഹെല്‍ത്തിയായിട്ടുള്ള ചായകളാണ് ഇവര്‍ കുടിക്കാന്‍ തിരഞ്ഞെടുക്കുന്നത്. ഗ്രീന്‍ ടീ, അതുപോലെ, ഇഞ്ചി ചേര്‍ത്ത വെള്ളം, അതുപോലെ, പലതരത്തില്‍ ഹെര്‍ബ്സ് ചേര്‍ത്ത് തയ്യാറാക്കുന്ന ചായകളാണ് ഇവര്‍ കുടിക്കുന്നത്. ഇതെല്ലാം ശരീരഭാരം നിയന്ത്രിക്കുന്നു. ശരീരം ഡീറ്റോക്സ് ചെയ്യുന്നു. അതുപോലെ മെറ്റബോളിസം വര്‍ദ്ധിപ്പിക്കാനും സഹായിക്കുന്നു.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
