Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
തടി കുറയ്ക്കാന്‍ പെട്ടെന്ന് ഭക്ഷണം കുറച്ചോ? അപകടം ചെറുതല്ല കാത്തിരിക്കുന്നത്
ആരോഗ്യം എന്നത് എല്ലാവര്ക്കും സമ്പത്ത് തന്നെയാണ്. ഒരിക്കല്‍ തകിടം മറിഞ്ഞാല്‍ അത് തിരിച്ച് പിടിക്കാന്‍ അല്പം കൂടുതല്‍ കഷ്ടപ്പെടേണ്ടി വരുന്നു. പലപ്പോഴും ആരോഗ്യത്തെ പ്രശ്നത്തിലാക്കുന്ന പല പ്രശ്നങ്ങളും ആരംഭിക്കുന്നത് നമ്മുടെ തന്നെ ചില ശീലങ്ങളാണ്. ആരോഗ്യത്തിന്റെ കാര്യത്തില്‍ സംഭവിക്കുന്ന പല മാറ്റങ്ങളും കഴിക്കുന്ന ഭക്ഷണത്തെ ആശ്രയിച്ചിരിക്കുന്നു. തടി കൂടിയവര്‍ക്ക് അത് കുറയ്ക്കാന്‍ പലപ്പോഴും അല്പം കൂടുതല്‍ കഷ്ടപ്പെടേണ്ടി വരും. എന്നാല്‍ ഇവര്‍ ഒരു ദിവസം ഭക്ഷണം കുറച്ച് കൊണ്ട് മുന്നോട്ടുള്ള ആരോഗ്യം സംരക്ഷിക്കുന്നതിന് വേണ്ടി ശ്രമിക്കുമ്പോള്‍ അല്പം കൂടുതല്‍ ശ്രദ്ധ ആരോഗ്യത്തിന്റെ കാര്യത്തില്‍ വേണം. കാരണം അത് അപകടകരമായ ഒരു അവസ്ഥയാണ് നിങ്ങള്‍ക്ക് സമ്മാനിക്കുന്നത്.
പലപ്പോഴും ആരോഗ്യത്തിന്റെ കാര്യത്തില്‍ നമ്മള് ശ്രദ്ധിക്കാതെ വിടുന്ന പല കാര്യങ്ങളും അല്പം ശ്രദ്ധിക്കേണ്ടത് തന്നെയാണ്. പലരും ഒരല്പ സമയം പോലും പാഴാക്കാതെ ഭക്ഷണത്തില്‍ നിയന്ത്രണം വെക്കുന്നു. വരാനിരിക്കുന്ന ആഘോഷങ്ങള്‍ക്ക് മുന്നോടിയായി പലരും ശരീരഭാരം കുറയ്ക്കുന്നതിന് വേണ്ടി കഷ്ടപ്പെടുന്നു. എന്നാല്‍ പെട്ടെന്ന് മെലിയാനായി പലരും ഭക്ഷണത്തെയാണ് കുറയ്ക്കുന്നത്. ഭക്ഷണം ഒഴിവാക്കിയാല്‍ വളരെ പെട്ടെന്ന് കുറയും എന്നുണ്ടെങ്കില്‍ അത് പലപ്പോഴും ഉണ്ടാക്കുന്ന അപകടത്തെക്കുറിച്ച് പലര്‍ക്കും അറിയില്ല എന്നതാണ് സത്യം.

അശാസ്ത്രീയമായ രീതികള്‍
പലപ്പോഴും ആശാസ്ത്രീയമായ രീതികളില്‍ ഒന്നാണ് പെട്ടെന്ന് ഭക്ഷണം കുറച്ച് തടി കുറയ്ക്കാന്‍ ശ്രമിക്കുന്നത്. പലപ്പോഴും ഇത് ശരീരത്തിന് ഹാനീകരമാണ് എന്നാണ് പോഷകാഹാര വിദഗ്ധര്‍ പറയുന്നത്. ഇത് ശരീരത്തിന് നല്കുന്ന ദോഷത്തെ വളരെയധികം വെല്ലുവിളികള്‍ ഭാവിയില്‍ ഉണ്ടാക്കുന്നു. പലപ്പോഴും ശരീരത്തിന് ദോഷം വരുത്താതെ ആരോഗ്യകരമായ മാര്‍ഗ്ഗങ്ങളാണ് നാം സ്വീകരിക്കേണ്ടത്. അത് മാത്രമല്ല ശരീരത്തിന് ആരോഗ്യകരമായ ആവശ്യമുള്ള പോഷകങ്ങള്‍ ഒഴിവാക്കാതിരിക്കുന്നതിനും ശ്രദ്ധിക്കണം. വ്യായാമവും കൃത്യമായ ഭക്ഷണക്രമവുമാണ് ആവശ്യമായി വരുന്നത്.
പോഷകങ്ങളുടെ അഭാവം
പലപ്പോഴും ശരീരത്തില്‍ പോഷകങ്ങളുടെ അഭാവം സംഭവിക്കുന്നതിന് ഇത് കാരണമാകുന്നു. പലപ്പോഴും അരി ഭക്ഷണങ്ങള്‍ ഒഴിവാക്കുന്നതിനാണ് പലരും ശ്രദ്ധിക്കുക. എന്നാല്‍ അരിയിലും ഗോതമ്പിലുപം ധാരാളം കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയിട്ടുണ്ട്. ഇവ ഒഴിവാക്കുന്നത് ശരീരത്തിന് വേണ്ട പോഷകങ്ങള്‍ ലഭിക്കാതിരിക്കുന്നതിന് കാരണമാകുന്നു. പലപ്പോഴും ഇത്തരം കാര്യങ്ങള്‍ നിങ്ങളുടെ ശരീരത്തെ പ്രതിസന്ധിയിലേക്ക് എത്തിക്കും. അത് മാത്രമല്ല ഭക്ഷണം കുറയ്ക്കുന്നത് വഴി ശരീരത്തിന് ലഭ്യമായ അളവില്‍ പ്രോട്ടീന്‍, വിറ്റാമിനുകള്‍, ധാതുക്കള്‍ എന്നിവയും ലഭിക്കാതിരിക്കുന്നതിന് കാരണമാകുന്നു. ആരോഗ്യ പ്രശ്നങ്ങള്‍ ഇതിനെത്തുടര്‍ന്ന് വര്‍ദ്ധിക്കും.

മാനസികാരോഗ്യവും ശ്രദ്ധിക്കണം
പലപ്പോഴും ഭക്ഷണം കുറച്ച് കഴിച്ച് ശരീരഭാരം കുറയ്ക്കാന്‍ ശ്രമിക്കുന്നത് മാനസികാരോഗ്യത്തേയും പ്രശ്നത്തിലാക്കുന്നു. ഇത് വിഷാദം, ഉത്കണ്ഠ, ഡിപ്രഷന് പോലുള്ള പ്രശ്നങ്ങളിലേക്ക് നിങ്ങളെ എത്തിക്കും. ഇത്തരം കാര്യങ്ങള്‍ ഒട്ടും തന്നെ നിസ്സാരമല്ല. നമുക്ക് ഇഷ്ടപ്പെട്ട ഭക്ഷണം കഴിക്കുന്നത് മാനസിക സന്തോഷവും സമാധാനവും നല്കുന്നു. അത് മാത്രമല്ല ഇത് വഴി നമ്മുടെ മാനസികാരോഗ്യവും നിലനിര്‍ത്തുന്നതിന് സഹായിക്കുന്നു. ഭക്ഷണത്തിന്റെ കാര്യത്തില്‍ യാതൊരു കൃത്യമായ രീതികളും ഇല്ലാതെ പെട്ടെന്ന് തടി കുറയ്ക്കാന്‍ വേണ്ടി മാറ്റങ്ങള്‍ വരുത്തരുത്. ഇത് നിങ്ങളുടെ ആരോഗ്യത്തെ പല തരത്തില്‍ സ്വാധീനിക്കാം.
രോഗാവസ്ഥകള്‍
പല വിധത്തിലുള്ള രോഗാവസ്ഥകള്‍ നിങ്ങള്‍ക്കുണ്ടാവുന്നു. പലപ്പോഴും പിത്തസഞ്ചിയില്‍ കല്ലുകള്‍ വര്‍ദ്ധിക്കുന്നതിനും ഇത് കാരണമാകുന്നു. ശരീരത്തില്‍ ദഹനം കൃത്യമായി നടക്കുന്നതിനായി എന്‍സൈമുകളുടെ ഉത്പാദനം നടക്കുന്നു. എന്നാല്‍ ഭക്ഷണം കുറവാകുന്ന സമയങ്ങളില്‍ ഈ എന്‍സൈമുകള്‍ അടിഞ്ഞ് കൂടുകയും അത് പിത്തസഞ്ചിയില്‍ കല്ലുകള്‍ വര്‍ദ്ധിക്കുന്നതിന് കാരണമാകുകയും ചെയ്യുന്ന അവസ്ഥയുണ്ടാവുന്നു. പലപ്പോഴും ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ അത് പിത്താശയക്കല്ലുകളിലേക്ക് നയിക്കുന്നു. അതുകൊണ്ട് തന്നെയാണ് ചെറിയ അളവില്‍ ഭക്ഷണം ഇടക്കിടെ കഴിക്കണം എന്ന് പലരും തടികുറയ്ക്കുന്ന കാര്യത്തിലാണെങ്കില്‍ പോലും നിര്‍ദ്ദേശിക്കുന്നത്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
