Latest Updates
-
ഭാദ്രപദ അമാവാസി 2026: തർപ്പണം നടത്തേണ്ട കൃത്യമായ സമയം ഇതാണ്, ശ്രദ്ധിക്കുക! -
ഗണേശ ചതുർത്ഥി: ബാങ്കുകൾക്ക് തുടർച്ചയായി അവധി; പണമിടപാടുകൾക്ക് മുൻകരുതൽ വേണം -
സെപ്റ്റംബർ 10 സിദ്ധയോഗം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഇന്ന് ചെയ്യേണ്ടവ ഇവയാണ് -
വെയിൽ കടുക്കുന്നു! മേക്കപ്പ് കേടാകാതെ ചർമ്മത്തെ സംരക്ഷിക്കാൻ ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
വീട്ടിലെ പൂജാമുറിയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം ഐശ്വര്യവും സമാധാനവും ഉറപ്പ് -
ഐഫോൺ 18 പ്രോയും മടക്കാവുന്ന ഡ്യുവോയും ഇന്ത്യയിൽ; ഞെട്ടിക്കുന്ന വിലയും ഫീച്ചറുകളും! -
ഗണേഷ് ചതുർത്ഥി: വീട്ടിൽ ഗണപതിയെ പ്രതിഷ്ഠിക്കുമ്പോൾ ഈ വാസ്തു മാറ്റങ്ങൾ വരുത്താൻ മറക്കരുത് -
ബ്രിക്സ് ഉച്ചകോടി: ഡൽഹിയിൽ കടുത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശം! -
കേരളത്തിൽ മഴ മുന്നറിയിപ്പ്: ആലപ്പുഴയിലും എറണാകുളത്തും യെല്ലോ അലർട്ട്; യാത്രകളിൽ അതീവ ജാഗ്രത വേണം -
സെപ്റ്റംബർ 11: ചന്ദ്രദർശനം ഇന്ന്; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും!
ഒരു ഓറഞ്ച് ദിനവും ശീലമാക്കാം, ആയുസ്സ് കൂട്ടാന്‍ ഇതിലും നല്ല മാര്‍ഗ്ഗമില്ല
ആരോഗ്യത്തിന്റെ കാര്യത്തില്‍ നാം കഴിക്കുന്ന ഭക്ഷണം എത്രത്തോളം പ്രധാനപ്പെട്ടതാണ് എന്നത് മനസ്സിലാക്കുകയാണ് ആദ്യപടി. അതില്‍ നിത്യവും ഉള്‍പ്പെടുത്തേണ്ട ചില പഴങ്ങളുണ്ട്. അതിലൊന്നാണ് ഓറഞ്ച്. പുളിയാണെങ്കിലും മധുരമാണെങ്കിലും ഒരിക്കലും ആരോഗ്യ ഗുണങ്ങള്‍ ഇല്ലാതാവുന്നില്ല എന്നതാണ് ഓറഞ്ചിന്റെ പ്രത്യേകത. അത്രയധികം ആരോഗ്യ ഗുണങ്ങളാല്‍ സമ്പന്നമാണ് ഓറഞ്ച്. മധുരവും പുളിയും ചേര്‍ന്നതായിരിക്കും ഇത്. ദിവസവും ഒരെണ്ണം വീതം കഴിച്ച് നോക്കൂ. അത് നിങ്ങളുടെ ആരോഗ്യത്തിന് നല്കുന്ന ഗുണങ്ങള്‍ നിസ്സാരമല്ല.
ചര്‍മ്മത്തിനും ദഹനത്തിനും രോഗപ്രതിരോധത്തിനും എന്നു വേണ്ട ഒരു വിധം പ്രശ്നങ്ങള്‍ക്കെല്ലാം തന്നെ പരിഹാരം കാണുന്നതിന് സഹായിക്കുന്നതാണ് എപ്പോഴും ഓറഞ്ച്. ഇതിലുള്ള സിട്രസ് ഗുണങ്ങള്‍ നിങ്ങള്‍ക്ക് ഊര്‍ജ്ജവും പോഷണവും ആരോഗ്യവും ഒരുപോലെ പ്രദാനം ചെയ്യുന്നു. അതോടൊപ്പം തന്നെ ദിനവും കഴിക്കുന്നത് വഴി എന്തൊക്കെയാണ് ലഭിക്കുന്ന ഗുണങ്ങള്‍ എന്നും നമുക്ക് നോക്കാം.

പോഷക കലവറ
ആരോഗ്യ ഗുണങ്ങള്‍ക്കായി ധാരാളം പോഷകങ്ങളാണ് ഇതില്‍ അടങ്ങിയിരിക്കുന്നത് എന്നതാണ് സത്യം. വിറ്റാമിന്‍ സി, വിറ്റാമിന്‍ എ, വിറ്റാമിന്‍ ബി, ആന്റിഓക്സിഡന്റുകള്‍, അമിനോ ആസിഡുകള്‍, കാല്‍സ്യം, അയഡിന്‍, ഫോസ്ഫറസ്, സോഡിയം, നാരുകള്‍ എന്നിവ ധാരാളമായി ഓറഞ്ചില്‍ അടങ്ങിയിട്ടുണ്ട്. അത് നിങ്ങളുടെ ശരീരത്തിന് നല്കുന്ന ഗുണങ്ങള്‍ പലപ്പോഴും നിങ്ങളെ തന്നെ അത്ഭുതപ്പെടുത്തുന്നതാണ്. ആരോഗ്യ പ്രതിസന്ധികളെ എല്ലാം ഇല്ലാതാക്കുന്ന കാര്യത്തില്‍ ഇനി ദിനവും ഒരു ഓറഞ്ച് ശീലമാക്കാം.
രോഗപ്രതിരോധത്തിന്
ഇന്നത്തെ കാലത്ത് പല രോഗങ്ങളുടെയും ആരംഭം എന്ന് പറയുന്നത് ശരീരത്തിന് രോഗപ്രതിരോധം കുറവാണ് എന്നതാണ്. എന്നാല്‍ അതിന് പരിഹാരം കാണുന്നതിനും പ്രതിരോധം തീര്‍ക്കുന്നതിനും നമുക്ക് ഓറഞ്ച് ഉപയോഗിക്കാവുന്നതാണ്. കാരണം അത്രയധികം ഗുണങ്ങളാണ് ഓറഞ്ച് ശരീരത്തിന് നല്തുന്നത്. ദിനവും കഴിക്കുന്നത് വഴി ഇതിലുള്ള വിറ്റാമിന്‍ സി ശരീരത്തില്‍ ഒരു പ്രതിരോധ കവചമായി പ്രവര്‍ത്തിക്കുന്നു. സ്ഥിരമായി മുതിര്‍ന്നവര്‍ ഒരു ഓറഞ്ച് കഴിച്ച് തുടങ്ങിയാല്‍ തന്നെ നിങ്ങള്‍ക്ക് മാറ്റം മനസ്സിലാക്കാന്‍ സാധിക്കും.

വയറിന്റെ ആരോഗ്യത്തിന്
ആരോഗ്യപ്രതിസന്ധികള്‍ പ്രത്യേകിച്ച് വയറിന്റെ പ്രശ്നങ്ങള്‍ വിടാതെ പിന്തുടരുന്നവരാണ് നിങ്ങളെങ്കില്‍ ഇന്ന് മുതല്‍ നിര്‍ബന്ധമായും ഒരു ഓറഞ്ച് കഴിക്കാവുന്നതാണ്. കാരണം ഇതില്‍ ധാരാളം നാരുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് മികച്ച ദഹനത്തിന് സഹായിക്കുന്നതോടൊപ്പം തന്നെ മലബന്ധം പോലുള്ള പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനും സഹായിക്കും. പല വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളെ വളരെ എളുപ്പത്തില്‍ ഓറഞ്ചിലൂടെ നിങ്ങള്‍ക്ക് പരിഹരിക്കാം. അത് മാത്രമല്ല ഇതിലെ നാരുകള്‍ ആരോഗ്യകരമായ കുടല്ബാക്ടീരിയകളുടെ വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുകുയം ചെയ്യുന്നു. ഇത് ദഹനാരോഗ്യത്തിനും മികച്ചതാണ് എന്നതില്‍ സംശയം വേണ്ട. ഇറിറ്റബിള്‍ ബവല്‍ സിന്‍ഡ്രോം (IBS) പോലുള്ള അവസ്ഥകള്‍ നിയന്ത്രിക്കാനും ഇത് സഹായകമാണ്.
ശാരീരിക മാനസിക ഊര്‍ജ്ജം
ശാരീരികവും മാനസികവുമായ ഊര്‍ജ്ജം വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നതാണ് എന്തുകൊണ്ടും ഓറഞ്ച്. സ്ഥിരമായി കഴിക്കുന്നത് വഴി നിങ്ങള്‍ക്ക് ഊര്‍ജ്ജ നില വര്‍ദ്ധിപ്പിക്കുന്നതിനും അതോടൊപ്പം ക്ഷീണം, ബലഹീനത എന്നിവക്ക് പരിഹാരം കാണുന്നതിനും സഹായിക്കും. കൂടാതെ നിര്‍ജ്ജലീകരണം പോലുള്ള പ്രശ്നങ്ങളെ വളരെ ഫലപ്രദമായ രീതിയില്‍ പരിഹരിക്കുന്നതിനും സഹായിക്കുന്നു. കൂടാതെ ചര്‍മ്മത്തിന്റെ ആരോഗ്യത്തിനും ഇതിലെ വിറ്റാമിന്‍ സി സഹായിക്കുന്നു. കൂടാതെ ഓറഞ്ചിലെ ആന്റിഓക്സിഡന്റുകള്‍ ഓക്സിഡേറ്റീവ് സമ്മര്‍ദ്ദത്തെ പ്രതിരോധിക്കുന്നതിനും സഹായിക്കും.
ഹൃദയാരോഗ്യത്തിന്
സ്ഥിരമായി ഓറഞ്ച് കഴിക്കുന്ന വ്യക്തികളില്‍ ഹൃദയാരോഗ്യവും മെച്ചപ്പെടുന്നു. കൂടാതെ പല ജീവിത ശൈലി രോഗങ്ങള്‍ക്കും അതുണ്ടാക്കുന്ന ഗുരുതരാവസ്ഥകള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു ഓറഞ്ച് എന്ന കാര്യത്തില്‍ സംശയം വേണ്ട. കൊളസ്ട്രോള്‍ കുറയ്ക്കുന്നതോടൊപ്പം തന്നെ നല്ല കൊളസ്ട്രോളിന്റെ അളവ് ശരീരത്തില്‍ വര്‍ദ്ധിപ്പിക്കുന്നതിനും ഓറഞ്ച് സഹായിക്കുന്നു. ആരോഗ്യത്തെ മികച്ചതാക്കുന്നതില്‍ ഓറഞ്ച് വഹിക്കുന്ന പങ്ക് അതുകൊണ്ട് തന്നെ നിസ്സാരമല്ല
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
