Latest Updates
-
സ്ഥിരമായി ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുന്നോ? എങ്കില്‍ ഇക്കാര്യങ്ങള്‍ പരിഗണിക്കണം -
കാത്തിരുന്ന നക്ഷത്രമാറ്റം: രാജകീയ ജീവിതം നല്കുന്ന കേതു, മകം നക്ഷത്രത്തിലേക്ക് പ്രൗഡിയോടെ ഇവര്‍ -
ശകുനം പറയും കണ്ണ് തുടിക്കുന്നതും ഉള്ളം കൈ ചൊറിയുന്നതും എന്തിനാണെന്ന്: ഭാവിയില്‍ ഇത് സംഭവിക്കാം -
ആരോഗ്യത്തിന്റെ കലവറ ആയുസ്സിന് മുതല്‍ക്കൂട്ട്: പക്ഷേ മാതള നാരങ്ങ ഇവര്‍ കഴിക്കരുത്, കാരണം ഇതാ -
മാര്‍ച്ച് 11-ന് ശനി അസ്തമയം: വിഷുവിന് ശേഷമുള്ള ഒരാഴ്ച വരെ മാറ്റങ്ങള്‍ അതിഗംഭീരം ഈ രാശിക്കാര്‍ക്ക് -
ശനിയുടെ നക്ഷത്രത്തിലേക്ക് ചൊവ്വ: ഉത്രട്ടാതി നാളില്‍ സംഭവിക്കുന്ന മാറ്റം നിസ്സാരമല്ല, ഭാഗ്യം കടാക്ഷിക്കും രാശി -
Rashiphalam: ഇന്ന് നിങ്ങള്‍ക്ക് എങ്ങനെ, അറിയണം 12 രാശിക്കാര്‍ക്കും ഗുണങ്ങളും ദോഷങ്ങളും ഇപ്രകാരമെന്ന് -
നെല്ലിക്ക ജ്യൂസില്‍ ഒരു നുള്ള് മഞ്ഞള്‍പ്പൊടിയിട്ട് രാവിലെ കുടിക്കാം : ഗുണങ്ങള്‍ ഇതെല്ലാം -
ശുക്രാദിത്യ രാജയോഗം: സൂര്യശുക്രന്മാര്‍ സംയോജിക്കുമ്പോള്‍ അതിഗംഭീര അവസരങ്ങള്‍, 3 രാശിക്ക് വിധി മാറിമറിയും -
സമ്പൂര്‍ണ വാരഫലം: മാര്‍ച്ച് 9- 15 വരെ അശ്വതി - രേവതി നക്ഷത്രഫലം: നേടുന്നവരും നഷ്ടപ്പെടുന്നവരും ഇവരാണ്
പുരുഷന്മാര്‍ എന്തുകൊണ്ട് ലൈംഗികാതിക്രമത്തിന് മുതിരുന്നു- സൈക്കോളജിക്കല്‍ അനാലിസിസ്
അവള്‍ക്ക് വലിയ സ്വപ്‌നങ്ങളുണ്ടായിരുന്നു. അവളൊരു ഡോക്ടറായിരുന്നു. അന്നുമവള്‍ ഡയറിയില്‍ എഴുതിയത് തന്റെ ലക്ഷ്യത്തെ കുറിച്ചാണ്. പറന്നെത്തേണ്ട ഉയരങ്ങളെ കുറിച്ചാണ്. പക്ഷേ ആ രാത്രിയില്‍ അവളുടെ വിധി മറ്റൊന്നായി. ജോലി ചെയ്യുന്ന ആശുപത്രിയിലെ സെമിനാര്‍ ഹോളിന്റെ നാല് ചുവരുകള്‍ക്കുള്ളില്‍ അവളുടെ സ്വപ്‌നങ്ങളും പ്രതീക്ഷകളും എന്നന്നേക്കുമായി ഇല്ലാതായി. അവള്‍ മൃഗീയമായി ബലാത്സംഗം ചെയ്യപ്പെട്ടു. കൊല ചെയ്യപ്പെട്ടു. രാജ്യത്ത് മറ്റൊരു നിര്‍ഭയ കൂടി.

ലൈംഗികാതിക്രമ വാര്‍ത്തകള്‍ കേട്ട് നമ്മുടെ മനസ്സുകള്‍ മരവിച്ചുപോയിരിക്കുന്നു. ഓരോ തവണയും നമ്മള്‍ കാരണങ്ങള്‍ ചികയുന്നു, പരിഹാരങ്ങള്‍ ചര്‍ച്ച ചെയ്യുന്നു. പെണ്‍കുട്ടികളുടെ വസ്ത്രധാരണം മുതല്‍ പുരുഷന്മാരെ വളര്‍ത്തേണ്ട രീതി വരെ. പക്ഷേ അതിക്രൂര ബലാത്സംഗങ്ങള്‍ ആവര്‍ത്തിക്കപ്പെടുന്നു. എത്ര കൊടിയ ശിക്ഷയെയും കൂസാക്കാതെ പീഡകര്‍ നമുക്കിടയില്‍ വിലസിനടക്കുന്നു. ഈ സാഹചര്യത്തില്‍ നമ്മള്‍ ആഴത്തില്‍ ചിന്തിക്കേണ്ട, ഉത്തരം കണ്ടെത്തേണ്ട ഒരു ചോദ്യമുണ്ട്. എന്തുകൊണ്ടാണ് ആണുങ്ങള്‍ ലൈംഗികാതിക്രമത്തിന് മുതിരുന്നത്. അവരുടെ മനശ്ശാസ്ത്രമെന്താണ്. തൃശ്ശൂര്‍ ഗവണ്‍മെന്റ് മെന്റല്‍ ഹെല്‍ത്ത് സെന്ററിലെ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റായ ഡോ. റഹീമുദ്ദീന്‍ പികെ അത്തരം ഹീനകൃത്യങ്ങള്‍ ചെയ്യുന്നവരുടെ മനശാസ്ത്രം വിശകലനം ചെയ്യുന്നു.

എന്തുകൊണ്ട് ആണുങ്ങള്‍ ലൈംഗികാതിക്രമങ്ങള്‍ക്ക് മുതിരുന്നു
വളരെ സങ്കീര്‍ണ്ണവും കുഴപ്പം പിടിച്ചതുമായ ചോദ്യമാണത്.ലൈംഗികമായ അതിക്രമങ്ങള്‍ക്ക് പിന്നിലെ ചേതോവികാരങ്ങളും മനശാസ്ത്രപരമായ വിഷയങ്ങളും മനസ്സിലാക്കുന്നത് അത് തടയുന്നതിലും പുനരധിവാസ ശ്രമങ്ങളിലും വളരെ നിര്‍ണ്ണായകമാണെന്ന് ഡോ. റഹീമുദ്ദീന്‍ പറയുന്നു. നമ്മുടെ ചിന്തയ്ക്കപ്പുറത്തുള്ള ശാരീരിക പീഡനം അഴിച്ചുവിടുന്ന നിഷ്ഠൂരമായ പ്രവൃത്തിയാണ് ബലാത്സംഗം. കേവലമൊരു ലൈംഗികവൈകൃതം എന്നതിലുപരിയായി മനശാസ്ത്രപരവും സാമൂഹികവും പരിണാമപരവുമായ ഘടകങ്ങള്‍ അതിന് പിന്നിലുണ്ട്
പൊതുവേ ലൈംഗികതൃഷ്ണയുമായി ബന്ധപ്പെടുത്തിയാണ് ബലാത്സംഗത്തെ കാണുന്നതെങ്കിലും സൈക്കോളജിക്കലായ കാരണങ്ങളുടെ കൂടി പിന്‍ബലത്തോടെയുള്ള ശക്തിയുടെയും കീഴ്‌പ്പെടുത്തലിന്റെയും പ്രകടനമാണത്. ബലാത്സംഗം ചെയ്യുന്ന ആള്‍ പലതരത്തിലുള്ള വ്യക്തിപരമായ അരക്ഷിതാവസ്ഥകളാലും സാമൂഹികമായ നിബന്ധനകളാലും പരിണാമപരമായ ഘടകങ്ങളാലും സ്വാധീനിക്കപ്പെടുന്നുണ്ട്. ഇവയ്‌ക്കൊപ്പം മാനസികമായ തകരാറുകളോ ഭൂതകാല ട്രോമയോ കൂടി ചേരുമ്പോള്‍ അവര്‍ ബലാത്സംഗം പോലുള്ള അക്രമസ്വഭാവങ്ങള്‍ കാണിക്കുന്നു.
ഇത്രയും നീചവും അപരിഷ്‌കൃതവുമായ ഒരു കൃത്യത്തിന് ആളുകളെ പ്രേരിപ്പിക്കുന്ന പല ഘടകങ്ങള്‍ എന്തെല്ലാമാണെന്നും അവ തിരുത്തപ്പെടേണ്ടത് എങ്ങനെയാണെന്നും നോക്കാം.
ശക്തിയും കീഴ്‌പ്പെടുത്തലും
പല ബലാത്സംഗങ്ങള്‍ക്കും പിന്നില്‍ ലൈംഗികമായ ആഗ്രഹപൂര്‍ത്തീകരണമല്ല. പകരം തങ്ങളുടെ ശക്തിയാല്‍ ഇരയെ കീഴ്‌പ്പെടുത്തുക എന്ന വികൃതചിന്തയാണ്. തൃപ്തിയില്ലായ്മ, ആത്മാഭിമാനക്കുറവ്, ആധിപത്യം സ്ഥാപിക്കാനുള്ള ശ്രമം എന്നിവയില്‍ നിന്നുമാണ് മറ്റൊരാളെ ബലപ്രയോഗത്തിലൂടെ കീഴ്‌പ്പെടുത്താനുള്ള തോന്നലുണ്ടാകുന്നത്. അതുകൊണ്ട് ചിലയാളുകളെ സംബന്ധിച്ചെടുത്തോളം ബലാത്സംഗം എന്നത് ബലം പ്രയോഗിക്കാനും അങ്ങനെ തങ്ങളുടെ ദൗര്‍ബല്യങ്ങളെ മറികടക്കാനുമുള്ള ശ്രമമാണ്.
ലഹരി ഉപയോഗം
ലഹരി വസ്തുക്കളുടെ ഉപയോഗവും ലൈംഗികാതിക്രമങ്ങളും, പ്രത്യേകിച്ച് ബലാത്സംഗവും തമ്മിലുള്ള ബന്ധം വളരെ സങ്കീര്‍ണ്ണമാണ്. പുരുഷന്മാരില്‍ ലഹരിയുടെ ഉപയോഗം ലൈംഗികാതിക്രമങ്ങളെ സ്വാധീനിക്കുന്നുണ്ട്. ലഹരി ഉപയോഗം കാരണം ചില ആളുകള്‍ അനുകൂലമായ സാമുഹിക സാഹചര്യത്തില്‍ െൈലംഗിക അതിക്രമങ്ങള്‍ക്ക് മുതിരാറുണ്ട്. ലഹരി ഉപയോഗം കാരണം അവരുടെ ഉള്‍പ്രേരണകള്‍ ബോധത്തെ മറികടക്കുകയും അക്രമത്തില്‍ ഏര്‍പ്പെടാനുള്ള തോന്നല്‍ അവരില്‍ ഉണ്ടാകുകയും ചെയ്യുന്നു. ആ സമയത്ത് അവരുടെ സ്വയം നിയന്ത്രിക്കാനുള്ള ശേഷിയും ഇന്‍ഹിബിഷന്‍ കണ്‍ട്രോളും നഷ്ടപ്പെടുന്നതിനാല്‍ തെറ്റാണെന്ന് അറിയുമെങ്കില്‍ പോലും അക്രമം ചെയ്യാനുള്ള ആവേശം അവരില്‍ ഉണ്ടാകുകയും ചെയ്യുന്നു.
മാത്രമല്ല, ലഹരിവസ്തുക്കളുടെ ഉപയോഗം ചിന്തിക്കാനുള്ള, തീരുമാനമെടുക്കാനുള്ള ശേഷിയെ സ്വാധീനിക്കുകയും ആവേശം വര്‍ധിപ്പിക്കുകയും ചെയ്യും. ലഹരിവസ്തുക്കള്‍ ഉപയോഗിക്കുന്നത് ചിലയാളുകളില്‍ അക്രമവാസന വര്‍ധിപ്പിക്കും. അത്തരം ആളുകള്‍ തങ്ങളുടെ പ്രവൃത്തികളുടെ പരിണിതഫലങ്ങളെ കുറിച്ചോ സന്മാര്‍ഗികവും നിമയപരവുമായ പ്രത്യാഘാതങ്ങളെ കുറിച്ചോ ചിന്തിക്കാതെ വരും. ബലാല്‍ക്കാരമായി ഒരാളെ കീഴ്‌പ്പെടുത്തുന്നതിന് വേണ്ടിയും ചിലയാളുകള്‍ ലഹരിവസ്തുക്കള്‍ ഉപയോഗിക്കാറുണ്ട്. ഇത്തരം സാഹചര്യങ്ങളിലെല്ലാം ലഹരി ലൈംഗികാതിക്രമങ്ങളെ പ്രോത്സാഹിപ്പിക്കുകയാണ് ചെയ്യുന്നത്.
പരിണാമപരമായ കാരണങ്ങള്‍
പരിണാമപരമായ ഘടകങ്ങളും ബലാത്സംഗത്തെ സ്വാധീനിക്കുന്നുണ്ട് എന്ന് ഇവലൂഷനറി സൈക്കോളജിസ്റ്റുകള്‍ കരുതുന്നു. പ്രത്യുല്‍പ്പാദനത്തിന് വേണ്ടിയുള്ള പരിണാമപരമായ ഒരു തൃഷ്ണ മനുഷ്യരിലുണ്ട്. ചില കേസുകളില്‍ ജീനുകള്‍ വരുംതലമുറകളിലേക്ക് കൈമാറ്റം ചെയ്യണമെന്നുള്ള അബോധമായി ഒരു ആഗ്രഹം ആളുകളിലുണ്ടാകും. ഇത് ക്രൂരമായ ലൈംഗിക അതിക്രമങ്ങളിലേക്ക് അവരെ നയിക്കും. പക്ഷേ ഈയൊരു കാഴ്ചപ്പാട് വിവാദാത്മകമാണ്. മാത്രമല്ല, ഇങ്ങനെയൊരു ഘടകത്തെ മുന്‍നിര്‍ത്തി െൈലഗികാതിക്രമത്തെ ഒരിക്കലും ന്യായീകരിക്കാനും കഴിയില്ല. കാരണം മനുഷ്യര്‍ സന്മാര്‍ഗികമായി ചിന്തിക്കാനും സ്വയം നിയന്ത്രിക്കാനും കഴിവുള്ള ജീവിവര്‍ഗ്ഗമാണ്.
സാമൂഹികവും സാംസ്‌കാരികവുമായ സ്വാധീനം
സാസ്‌കാരികമായ മര്യാദകളും സാമൂഹിക ഇടപെടലുകളും സ്ത്രീയോടും ലൈംഗികതയോടുമുള്ള ഒരു വ്യക്തിയുടെ കാഴ്ചപ്പാടിനെ ഏറെ സ്വാധീനിക്കുന്നുണ്ട്. സ്ത്രീകളെ പാര്‍ശ്വവല്‍ക്കരിച്ച അല്ലെങ്കില്‍ പുരുഷന്റെ അക്രമസ്വഭാവങ്ങളെ സാമാന്യവല്‍ക്കരിക്കുന്ന ഒരു സമൂഹത്തില്‍ പുരുഷന്മാര്‍ ലൈംഗിക അതിക്രമങ്ങളില്‍ ഏര്‍പ്പെടാന്‍ സാധ്യത കൂടുതലാണ്. അത്തരം അതിക്രമങ്ങളില്‍ നടപടികളോ ശിക്ഷകളോ ഇല്ലാതിരിക്കുമ്പോള്‍ പ്രത്യേകിച്ചും സമൂഹത്തില്‍ അത്തരം പ്രവണതകള്‍ വര്‍ധിച്ചുകൊണ്ടിരിക്കും.
മാനസികമായ തകരാറുകള്‍, പൊതുമര്യാദകളില്‍ നിന്നുള്ള വഴുതിമാറല്‍
ബലാത്സംഗം ചെയ്യുന്ന ചിലയാളുകള്‍ക്ക് സൈക്കോളജിക്കല്‍ അഥവാ മാനസികമായ രോഗങ്ങളോ തകരാറുകളോ ഉണ്ടായിരിക്കാം. ഉദാഹരണത്തിന് ആന്റിസോഷ്യല്‍ പേഴ്‌സണാലിറ്റി ഡിസോഡര്‍ പോലുള്ളവ. മറ്റുള്ളവരോട് അനുതാപം തോന്നാനുള്ള ഒരാളുടെ കഴിവ് ഇല്ലാതാക്കുന്ന അവസ്ഥയാണിത്. ഇങ്ങനെയുള്ളവര്‍ തങ്ങളുടെ ചെയ്തികള്‍ മറ്റുള്ളവര്‍ക്കുണ്ടാക്കുന്ന ദോഷമോ ആഘാതമോ തിരിച്ചറിയുന്നില്ല. കൂടാതെ സമ്മതം ചോദിക്കാതെയുള്ള അല്ലെങ്കില്‍ കീഴ്‌പ്പെടുത്തലിലൂടെയുള്ള ലൈംഗിക ചെയ്തികളിലൂടെ മാത്രം തൃപ്തിയടയുന്ന മറ്റ് ചില ലൈംഗിക വൈകൃത സ്വഭാവങ്ങളും ഈ ഗണത്തില്‍ വരും.
കുട്ടിക്കാലത്തെ ട്രോമ അല്ലെങ്കില്‍ പീഡനം
കുട്ടിക്കാലത്ത് എതെങ്കിലും തരത്തിലുള്ള ട്രോമയോ പീഡനമോ ഉണ്ടായാല്‍ അവര്‍ വളരുമ്പോള്‍ െൈലംഗികാതിക്രമം ചെയ്യാനുള്ള സാധ്യത തള്ളിക്കളയാന്‍ കഴിയില്ല. ലൈംഗിക പീഡനങ്ങളോ ശാരീരിക പീഡനങ്ങളോ നേരിട്ടിട്ടുള്ള ആളുകള്‍ മറ്റുള്ളവരെ വേദനിപ്പിക്കുന്ന അക്രമസ്വഭാവങ്ങളില്‍ ഏര്‍പ്പെടാറുണ്ട്.
ബലാത്സംഗത്തിന് പിന്നില്‍ ഇത്രയധികം കാരണങ്ങള്‍ ഉണ്ടാകാമെങ്കിലും ഒരു കാരണം കൊണ്ട് മാത്രം െൈലംഗികാതിക്രമം സംഭവിക്കാറില്ല. ഈ കാരണങ്ങളും സാഹചര്യങ്ങളും മനസ്സിലാക്കി, ലോകത്തിലെ ഏറ്റവും നീചമായ കുറ്റകൃത്യത്തിന് പിന്നിലെ പ്രചോദനം വ്യക്തമായി തിരിച്ചറിഞ്ഞെങ്കിലേ െൈലഗികാതിക്രമങ്ങള്‍ തടയുന്നതിനും അവയ്ക്ക് ഇരകളാകുന്നവരെ സംരക്ഷിക്കുന്നതിനും കുറ്റവാളികളെ പുരനധിവസിപ്പിക്കുന്നതിനും സമഗ്രമായ നയങ്ങള്‍ രൂപവല്‍ക്കരിക്കാനും നടപ്പിലാക്കാനും സാധിക്കുകയുള്ളു.
Image Credit: Wikimedia
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications











