Latest Updates
-
ഗണപതി വിഗ്രഹം വീട്ടിൽ എവിടെ വെക്കണം? വാസ്തു പ്രകാരം ഈ തെറ്റുകൾ ഒഴിവാക്കാം, ഐശ്വര്യം കൂടും -
ഐഫോൺ 18 പ്രോ പ്രീ-ഓർഡർ ഇന്ന്; ഓഫറുകളും വിലയും അറിയാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
സെപ്റ്റംബർ 12 രാഹുകാലം: പുതിയ കാര്യങ്ങൾ തുടങ്ങും മുൻപ് ഈ സമയം ശ്രദ്ധിക്കൂ -
ഗണേശ ചതുർത്ഥി 2026: പൂജ മുഹൂർത്തം മുതൽ നിമജ്ജന നിയമങ്ങൾ വരെ; ഭക്തർ ശ്രദ്ധിക്കേണ്ടതെല്ലാം -
കേരളത്തിൽ മഴ മുന്നറിയിപ്പ്: മഴക്കാലത്തെ ചർമ്മ-മുടി പ്രശ്നങ്ങൾക്ക് പരിഹാരവുമായി ഈ ടിപ്സ് -
2026 സെപ്റ്റംബർ 12: ഇന്നത്തെ ഗുളികകാലവും യമകണ്ടവും അറിയാം; പ്രധാന നഗരങ്ങളിലെ സമയക്രമം ഇതാ! -
ദീപിക കക്കർ വല്ലാതെ മെലിഞ്ഞു! ഷൊഐബിന്റെ വ്ലോഗിലെ ദൃശ്യങ്ങൾ കണ്ട് ആരാധകർ ആശങ്കയിൽ; സത്യം ഇതാണ് -
ആകാശത്ത് അപൂർവ്വ വിസ്മയം! 2026 സെപ്റ്റംബർ 14-ന് ചന്ദ്രനും ശുക്രനും ഒന്നിക്കുന്നു; കാണേണ്ട സമയം ഇതാ -
കന്നി രാശിയിൽ ചന്ദ്ര-ബുധ സംയോഗം: ഇന്നത്തെ ശുഭമുഹൂർത്തവും രാശിഫലവും; ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ! -
2026 സെപ്റ്റംബർ 12: സാമ്പത്തിക ഇടപാടുകൾക്ക് ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ ഇതാ, ഈ സമയങ്ങളിൽ കാര്യങ്ങൾ തുടങ്ങാം!
പക്ഷിപ്പനി മനുഷ്യരില്‍ : 2019-ന് ശേഷം ആദ്യത്തെ കേസ്: അറിയേണ്ടതെല്ലാം
ലോകാരോഗ്യ സംഘടന (WHO) ഇന്ത്യയില്‍ പക്ഷിപ്പനി ബാധിച്ചതായി സ്ഥിരീകരിച്ചു. നാല് വയസ്സുള്ള കുട്ടിയിലാണ് രോഗം കണ്ടെത്തിയത്. എച്ച് 9 എന്‍ 2 വൈറസ് അണുബാധ മൂലമാണ് ഇത്തരം രോഗാവസ്ഥകള്‍ ഉണ്ടാവുന്നത്. കഠിനമായ ശ്വാസകോശ അണുബാധയാണ് കുട്ടിയില്‍ കണ്ടെത്തിയ ആദ്യ ലക്ഷണം. ശ്വാസകോശ അണുബാധ കഠിനമായതിനെത്തുടര്‍ന്ന് കുട്ടിയെ ഇന്റന്‍സീവ് കെയര്‍ യൂണിറ്റില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന രണ്ടാമത്തെ കേസാണ് ഇത്. ആദ്യത്തെ കേസ് 2019-ലാണ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ജൂണ്‍ ഏഴിനാണ് രണ്ടര വയസ്സുള്ള പെണ്‍കുട്ടിക്ക രോഗാവസ്ഥ സ്ഥിരീകരിച്ചത്. കുട്ടിയെ ഇപ്പോള്‍ ഓസ്ട്രേലിയയിലെ ആശുപത്രിയില്‍ ചികിത്സയിലാണ്. പക്ഷിപ്പനിയെക്കുറിച്ച് കൂടുതല്‍ അറിയുന്നതിന് വേണ്ടി ഈ ലേഖനം വായിക്കാവുന്നതാണ്.

ആരെയെല്ലാം ബാധിക്കുന്നു?
പക്ഷിപ്പനി ഏവിയന്‍ ഇന്‍ഫ്ലുവന്‍സ എന്നും അറിയപ്പെടുന്നു. ടൈപ്പ് എ വൈറസുകളുമായുള്ള അണുബാധ മൂലമാണ് പക്ഷിപ്പനിയുണ്ടാവുന്നത്. എന്നാല്‍ ഇത് സാധാരണയായി മനുഷ്യരില്‍ കണ്ട് വരുന്നില്ല. മൃഗങ്ങളിലാണ് ഇത് കാണപ്പെടുന്നത്. എന്നാല്‍ മനുഷ്യരേയും ഇത് ബാധിക്കുന്നു. രോഗബാധിതരായ മൃഗങ്ങളുമായുള്ള സമ്പര്‍ക്കം മൂലമാണ് ഇത്തരം രോഗാവസ്ഥ മനുഷ്യരിലേക്ക് പകരുന്നത്.
രോഗലക്ഷണങ്ങള്‍
രോഗലക്ഷണങ്ങള്‍ എന്തൊക്കെയെന്ന് നമുക്ക് നോക്കാവുന്നതാണ്. ആദ്യം തന്നെ ശ്വാസകോശ അണുബാധ തീവ്രമാവുന്നതാണ് പ്രധാന ലക്ഷണം. ഇത് ഗുരുതരമായ അവസ്ഥയിലേക്ക് വരെ നിങ്ങളെ എത്തിക്കുന്നു. ഇത് കൂടാതെ മറ്റ് ചില ലക്ഷണങ്ങളും ശരീരം പ്രകടിപ്പിക്കുന്നു. കണ്ണിനുണ്ടാവുന്ന അസ്വസ്ഥത, ദഹന സംബന്ധമായ പ്രശ്നങ്ങള്‍, എന്‍സെഫലൈറ്റിസ്, തുടങ്ങിയ ലക്ഷണങ്ങള്‍ ശ്രദ്ധിക്കണം. ഇവയെല്ലാം തന്നെ നിങ്ങളില്‍ രോഗാവസ്ഥയുണ്ടെന്നതിന്റെ ലക്ഷണങ്ങളാണ്.
മനുഷ്യരില്‍ ശ്രദ്ധിക്കേണ്ടത്?
ലോകാരോഗ്യ സംഘടന പ്രകാരം രോഗബാധയുള്ളവരെ കണ്ടെത്തുന്നതിന് വേണ്ടി രക്തപരിശോധന നടത്തേണ്ടത് അനിവാര്യമാണ്. രക്തത്തിലെ മാറ്റങ്ങള്‍ മനസ്സിലാക്കി സൂനോട്ടിക്ക് ഇന്‍ഫ്ളുവന്‍സ കണ്ടെത്തുന്നു, പിന്നീട് ആരോഗ്യവകുപ്പിന്റെ നിര്‍ദ്ദേശ പ്രകാരം രോഗാവസ്ഥയെക്കുറിച്ചും അതിന്റെ ഗുരുതരാവസ്ഥയെക്കുറിച്ചും കൃത്യമായി മനസ്സിലാക്കുന്നതിന് സാധിക്കുന്നു.
പ്രതിരോധം ഇപ്രകാരം
എങ്ങിനെയെല്ലാം രോഗാവസ്ഥയെ പ്രതിരോധിക്കാം എന്ന് നമുക്ക് നോക്കാം. രോഗാവസ്ഥ പടരാതിരിക്കുന്നതിനും ഗുരുതരമാവാതിരിക്കുന്നതിനും വേണ്ടി മൃഗങ്ങളുമായുള്ള സമ്പര്‍ക്കം ഒഴിവാക്കാന്‍ ശ്രദ്ധിക്കണം. കൂടാതെ മൃഗങ്ങളുടെ ഇന്‍ഫ്ലുവന്‍സ വൈറസ് ബാധിച്ച പ്രദേശങ്ങളില്‍ വളരെയധികം ശ്രദ്ധിക്കണം. കൂടാതെ രോഗം ബാധി ജീവനുള്ള മൃഗങ്ങളെ വില്ക്കുകയോ അറുക്കുകയോ ചെയ്യുന്ന ഫാമുകളും മറ്റും ബഹിഷ്കരിക്കുകയും രോഗം വരാതെ തടയുകയും ചെയ്യണം.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
