ചൈനയിലേതിന് സമാനം, എന്താണ് വൈറ്റ് ലംഗ് സിന്‍ഡ്രോം? അത്യന്തം അപകട സാധ്യത

വൈറ്റ് ലംഗ് സിൻഡ്രോം എന്ന് വിളിക്കപ്പെടുന്ന ഒരു പുതിയ ബാക്ടീരിയൽ ന്യുമോണിയ ലോകമെമ്പാടുമുള്ള പല രാജ്യങ്ങളില്‍ നിന്നും റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്. മൂന്നിനും എട്ടിനും ഇടയിൽ പ്രായമുള്ള കുട്ടികളെയാണ് ശ്വാസകോശ സംബന്ധമായ ഈ അസുഖം കൂടുതലായി ബാധിക്കുന്നത്. ന്യുമോണിയ പൊട്ടിപ്പുറപ്പെടാനുള്ള കൃത്യമായ കാരണം കണ്ടെത്താനുള്ള അന്വേഷണങ്ങള്‍ തുടരുന്നുണ്ടെങ്കിലും, ശ്വാസകോശ സംബന്ധമായ അണുബാധകൾക്ക് കാരണമാകുന്ന ഒരു സാധാരണ ബാക്ടീരിയമായ മൈകോപ്ലാസ്മ ന്യുമോണിയയുടെ പുതുതായി തിരിച്ചറിഞ്ഞ സ്ട്രെയിനിന്‍റെ മറ്റൊരു വകഭേധമായിരിക്കാം ഇത് എന്ന് വിദഗ്ധർ സംശയിക്കുന്നു.

എന്താണ് വൈറ്റ് ലംഗ് സിൻഡ്രോം?

വൈറ്റ് ലംഗ് സിൻഡ്രോം രോഗം ബാധിച്ച കുട്ടികളിൽ നെഞ്ചിലെ എക്സ്-റേയില്‍ കാണാവുന്ന തരത്തിലുള്ള വെളുത്ത പാടുകളാണ് ആദ്യ സൂചനകള്‍. അക്യൂട്ട് റെസ്പിറേറ്ററി ഡിസ്ട്രസ് സിൻഡ്രോം, പൾമണറി ആൽവിയോളാർ മൈക്രോലിത്തിയാസിസ്, സിലിക്കയുമായി ബന്ധപ്പെട്ട അവസ്ഥകൾ എന്നിങ്ങനെ വിവിധ ശ്വാസകോശ രോഗങ്ങൾ ഇതുമായി ബന്ധപ്പെട്ട് ഉണ്ടായേക്കാം.

White Lung Syndrome

അക്യൂട്ട് റെസ്പിറേറ്ററി ഡിസ്ട്രസ് സിൻഡ്രോം (എആർഡിഎസ്) ശ്വാസകോശത്തിലെ വായു സഞ്ചികളിൽ ദ്രാവകം അടിഞ്ഞുകൂടുമ്പോൾ ഉണ്ടാകുന്ന ഗുരുതരമായ ശ്വാസകോശ രോഗമാണ്. ഇത് മൂലം ശ്വസിക്കാൻ ബുദ്ധിമുട്ടുണ്ടാക്കുന്നു. ന്യുമോണിയ, സെപ്‌സിസ്, ആഘാതം എന്നിവയുൾപ്പെടെ വിവിധ ഘടകങ്ങളാൽ ARDS ഉണ്ടാകാം.

പൾമണറി ആൽവിയോളാർ മൈക്രോലിത്തിയാസിസ് (പിഎഎം) ശ്വാസകോശത്തിലെ വായു സഞ്ചികളിൽ കാൽസ്യം നിക്ഷേപിക്കുന്നതിലൂടെ ഉണ്ടാകുന്ന ഒരു അപൂർവ ശ്വാസകോശ രോഗമാണ്. ഇത് ശ്വാസതടസ്സം, ചുമ, നെഞ്ചുവേദന എന്നിവയ്ക്ക് കാരണമാകും.

സിലിക്ക പൊടി ശ്വസിക്കുന്നതിലൂടെ ഉണ്ടാകുന്ന മറ്റൊരു ശ്വാസകോശ രോഗമാണ് സിലിക്കോസിസ്. മണൽ, കല്ല്, മറ്റ് വസ്തുക്കൾ എന്നിവയിൽ സിലിക്ക പൊടി കാണപ്പെടുന്നു. സിലിക്കോസിസ് ശ്വാസതടസ്സം, ചുമ, നെഞ്ചുവേദന എന്നിവയ്ക്ക് കാരണമാകും.

വൈറ്റ് ലംഗ് സിൻഡ്രോമിന്റെ ലക്ഷണങ്ങൾ എന്തൊക്കെയാണ്?

വൈറ്റ് ലംഗ് സിൻഡ്രോം ലക്ഷണങ്ങൾ കാരണത്തെ അടിസ്ഥാനമാക്കി വ്യത്യാസപ്പെട്ടിരിക്കുന്നു, എന്നാൽ സാധാരണയായി ശ്വാസതടസ്സം, ചുമ, നെഞ്ചുവേദന, പനി, ക്ഷീണം എന്നിവ ഉൾപ്പെടുന്നു.

വൈറ്റ് ലംഗ് സിൻഡ്രോമിന്റെ അടിസ്ഥാന കാരണം എന്താണ്?

വൈറ്റ് ലംഗ് സിൻഡ്രോമിന്റെ കൃത്യമായ കാരണം ഇപ്പോഴും കണ്ടെത്തിയിട്ടില്ല, പക്ഷേ ഇത് ബാക്ടീരിയ, വൈറൽ, പാരിസ്ഥിതിക ഘടകങ്ങൾ എന്നിവയുടെ സംയോജനം മൂലമാണെന്ന് വിശ്വസിക്കപ്പെടുന്നു. ഇൻഫ്ലുവൻസ അല്ലെങ്കിൽ COVID-19 പോലുള്ള വൈറസുകൾ ശ്വാസകോശത്തിന്റെ വായു സഞ്ചികൾക്ക് കേടുപാടുകൾ വരുത്തുന്നത് വൈറ്റ് ലംഗ് സിൻഡ്രോമിന് കാരണമാകും. മൈകോപ്ലാസ്മ ന്യൂമോണിയ പോലുള്ള ബാക്ടീരിയകൾമൂലമുണ്ടാകുന്ന ശ്വാസകോശത്തിലെ അണുബാധയും വൈറ്റ് ലംഗ് സിൻഡ്രോമിന് കാരണമാകും. സിലിക്ക പൊടി അല്ലെങ്കിൽ മറ്റ് മലിനീകരണം ശ്വസിക്കുന്നത് പോലെയുള്ള പാരിസ്ഥിതിക ഘടകങ്ങൾ, ശ്വാസകോശങ്ങളെ രോഗാവസ്തയിലെക്ക് എത്തിക്കുവാനും അണുബാധയ്ക്ക് കൂടുതൽ സാധ്യതയുള്ളതാക്കുകയും ചെയ്തുകൊണ്ട് വൈറ്റ് ലംഗ് സിൻഡ്രോമിന് കാരണമാകും.

വൈറ്റ് ലംഗ് സിൻഡ്രോമിനുള്ള ചികിത്സാ രീതികള്‍ എന്തൊക്കെയാണ് ?

ആൻറിബയോട്ടിക്കുകൾ, ആൻറിവൈറലുകൾ, ഓക്സിജൻ തെറാപ്പി, മെക്കാനിക്കൽ വെന്റിലേഷൻ, കോർട്ടികോസ്റ്റീറോയിഡുകൾ തുടങ്ങിയ ഓപ്ഷനുകൾ ഉപയോഗിച്ച് വൈറ്റ് ലംഗ് സിൻഡ്രോം ചികിത്സചെയ്യാവുന്നതാണ്. എന്നാല്‍ ചികിത്സയുടെ വിവിധ ഘട്ടങ്ങള്‍ അതിന്റെ കാരണത്തെ അടിസ്ഥാനമാക്കി വ്യത്യാസപ്പെടുന്നു.

നിങ്ങളുടെ ശ്വാസകോശത്തെ ആരോഗ്യകരമായി നിലനിർത്താൻ ചെയ്യാവുന്ന കാരങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.

1. വായു മലിനീകരണത്തില്‍ നിന്നും വിട്ടുനില്‍ക്കുക :

നമ്മുടെ നാടുകളില്‍, ഗ്രാമംഗളില്‍ പോലും അന്തരീക്ഷ വായു മലീമാസമായതാണ് എന്നതില്‍ തര്‍ക്കമില്ല. മാത്രമല്ല പ്രകൃതിദുരന്തങ്ങളും കാലാവസ്ഥാ വ്യതിയാനവും ശ്വാസകോശാരോഗ്യത്തെ ഉടനടി സ്വാധീനിക്കും. വാഹനങ്ങള്‍, വ്യവസായ ശാലകള്‍, മാലിന്യങ്ങള്‍, അശാസ്ത്രീയമായ മാലിന്യ കൈകാര്യ രീതി, നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി വായു മലിനീകരണ രീതി വ്യത്യാസപ്പെട്ടുകൊണ്ടിരിക്കും. അതിനാല്‍ ഇഒതരം സാഹചര്യങ്ങളില്‍ നിന്നും നാം ഒഴിഞ്ഞു മാറി നില്‍ക്കുക എന്നതാണ് ഏറ്റവും അടിസ്ഥാനപരമായ കാര്യം.

2. പുകവലി ഏറ്റവും വലിയ വില്ലന്‍ :

ശ്വാസകോശ അർബുദം ഉണ്ടാകുന്നതിനുള്ള പ്രാഥമികമായ കാരണം എന്നത് സിഗരറ്റ് വലി തന്നെയാണെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു. സിഗരറ്റ് പുക ശ്വാസനാളങ്ങളെ ഞെരുക്കുന്നത് കാരണം ശ്വസനം കൂടുതൽ വെല്ലുവിളിയാകും. ഇത് വിട്ടുമാറാത്ത ബ്രോങ്കൈറ്റിസിനും സ്ഥിരമായ ശ്വാസകോശ എഡീമ അല്ലെങ്കിൽ വീക്കം എന്നിവയ്ക്ക് കാരണമാകുന്നു. സിഗരറ്റ് പുക കാലക്രമേണ ശ്വാസകോശത്തിലെ കോശങ്ങളെ നശിപ്പിക്കുകയും മാരക രോഗങ്ങളിലേക്ക് നയിക്കുകയും ചെയ്യുന്നു.

3. അണുബാധ പിടിപെടുന്നത് ഒഴിവാക്കുക :

നമ്മുടെ ശ്വാസകോശം വേഗത്തില്‍ അണുബാധയ്ക്ക് സാധ്യതയുള്ള ആന്തരീകാവയവമാണ്. പ്രത്യേകിച്ച് പ്രായമാകുമ്പോൾ. അതിനാല്‍ ചൂടുവെള്ളവും സോപ്പും ഉപയോഗിച്ച് ഇടയ്ക്കിടെ കൈകള്‍ കഴുകേണ്ടത് അത്യാവശ്യമാണ്. മാത്രമല്ല പ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നതിനായി ധാരാളം പഴങ്ങളും പച്ചക്കറികളും കഴിക്കുന്നതും ആവശ്യത്തിന് വെള്ളം കുടിക്കുന്നതും പ്രധാനമാണ്.

4. പതിവായി വ്യായാമം ചെയ്യുക :

നമ്മുടെ ശ്വാസകോശത്തിന്റെ ആരോഗ്യത്തിന് നമുക്ക് ചെയ്യാൻ കഴിയുന്ന ഏറ്റവും നിർണായകമായ കാര്യം പതിവായി വ്യായാമം ചെയ്യുക എന്നതാണ്. വ്യായാമം ചെയ്യുമ്പോൾ നമ്മുടെ ശ്വാസകോശം കൂടുതൽ കഠിനമായി പ്രവർത്തിക്കുകയും ഹൃദയം വേഗത്തിൽ മിടിക്കുകയും ചെയ്യുന്നു. നമ്മുടെ പേശികൾക്ക് ഇന്ധനം ലഭിക്കുന്നതിന്, നമ്മുടെ ശരീരത്തിന് അധിക ഓക്സിജൻ ആവശ്യമാണ്. കൂടുതൽ കാർബൺ ഡൈ ഓക്സൈഡ് പുറത്തുവിടുമ്പോൾ ആ ഓക്സിജൻ വിതരണം ചെയ്യുന്നതിനായി, നമ്മുടെ ശ്വാസകോശം കൂടുതൽ കഠിനാധ്വാനം ചെയ്യുന്നു. അങ്ങിനെ ആരോഗ്യവും രോഗ പ്രതിരോധ ശേഷിയും വര്‍ദ്ധിക്കുന്നു.

5. പതിവായി പരിശോധനകൾ നടത്തുക :

നിങ്ങൾക്ക് പ്രത്യേകിച്ച് അസുഗങ്ങള്‍ ഇല്ലെങ്കില്‍ പോലും കൃത്യമായ ഇടവേളകളില്‍ പതിവ് പരിശോധനകൾനടത്തുന്നത് രോഗങ്ങൾ തടയാൻ സഹായിക്കും. ശ്വാസകോശ രോഗത്തിന്റെ കാര്യത്തിൽ പ്രത്യേകിച്ഇത് വളരെ പ്രധാനപ്പെത്തതാണ്, കാരണം പ്രശ്നങ്ങള്‍ ഗുരുതരമാകുന്നത് വരെ ഒരുപക്ഷെ രോഗാവസ്ഥ ശ്രദ്ധിക്കപ്പെടാതെ പോകാം.

6. ശ്വസന വ്യായാമങ്ങൾ പരിശീലിക്കുക :

ആഴത്തിലുള്ള ശ്വാസോച്ഛ്വാസം വഴി സമഗ്രമായ ശരീരത്തില്‍ ഓക്സിജൻ കൈമാറ്റം കൈവരിക്കുന്നു, മാത്രമല്ല ഇത് ശ്വാസകോശത്തെ വൃത്തിയാക്കാനും സഹായിക്കുന്നു. ശ്വസന വ്യായാമങ്ങൾ പരിശീലിക്കുന്നത് നമ്മുടെ ശ്വാസകോശ ശേഷി വർദ്ധിപ്പിക്കുന്നതിനും രോഗങ്ങള്‍ വരാതിരിക്കുന്നതിനും സഹായിക്കുന്നു.

7. ജലാംശം നിലനിർത്തുക :

ശരീരത്തിന് ആവശ്യമുള്ള അളവില്‍ വെള്ളം കുടിക്കേണ്ടത് പ്രത്യേകിച്ച് പറയേണ്ട കാര്യമില്‍. കാരണം നമ്മുടെ ശരീരത്തിന്റെ ദൈന്യന്തിന പ്രവര്‍ത്തനങ്ങള്‍ക്ക് ജലം അനിവാര്യ ഘടകമാണ്. ശരീരത്തില്‍ ആരോഗ്യകരമായ അളവില്‍ ജലാംശം നിലനിർത്തുന്നതിലൂടെ ശ്വാസകോശത്തിലെ മ്യൂക്കോസൽ പാളികൾ നേർത്തതായി തുടരുന്നു. കനം കുറഞ്ഞ ആവരണത്തിന്റെ ഫലമായി ശ്വാസകോശം നന്നായി പ്രവർത്തിക്കുന്നു.

8. ചിരി നല്ല മരുന്ന് :

വയറിലെ പേശികളെ ശക്തിപ്പെടുത്തുന്നതിനും നമ്മുടെ ശ്വാസകോശത്തിന്റെ ശേഷി വർദ്ധിപ്പിക്കുന്നതിനുമുള്ള മികച്ച മാർഗമാണ് ചിരി. കൂടാതെ, ശുദ്ധവായുവിനായി കൂടുതൽ ഉള്ളിലേക്ക് എടുക്കുന്നതിലൂടെ ശ്വാസകോശത്തിലെ അറകള്‍ തുറക്കുന്നതിനും, ശരീരം ഉപയോഗിച്ചു കഴിഞ്ഞ വായുവിനെ പുറത്തേക്ക് വിട്ടുകൊണ്ട് ശ്വാസകോശത്തെ ആരോഗ്യപരമായി നിലനിര്‍ത്തുന്നതിനും ഉള്ള മികച്ച മരുന്നായി നന്നായി ചിരിക്കുന്നതുകൊണ്ട് സാധിക്കുന്നു.

Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.

Story first published: Monday, December 4, 2023, 9:10 [IST]
X
Desktop Bottom Promotion