Latest Updates
-
വ്യാഴം മിഥുനത്തില് നേര്‍ഗതിയില്‍: ഈ രാശിക്കാര്‍ മാര്‍ച്ച് 11 മുതല്‍ കരുതിയിരിക്കണം -
സ്ഥിരമായി ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുന്നോ? എങ്കില്‍ ഇക്കാര്യങ്ങള്‍ പരിഗണിക്കണം -
കാത്തിരുന്ന നക്ഷത്രമാറ്റം: രാജകീയ ജീവിതം നല്കുന്ന കേതു, മകം നക്ഷത്രത്തിലേക്ക് പ്രൗഡിയോടെ ഇവര്‍ -
ശകുനം പറയും കണ്ണ് തുടിക്കുന്നതും ഉള്ളം കൈ ചൊറിയുന്നതും എന്തിനാണെന്ന്: ഭാവിയില്‍ ഇത് സംഭവിക്കാം -
ആരോഗ്യത്തിന്റെ കലവറ ആയുസ്സിന് മുതല്‍ക്കൂട്ട്: പക്ഷേ മാതള നാരങ്ങ ഇവര്‍ കഴിക്കരുത്, കാരണം ഇതാ -
മാര്‍ച്ച് 11-ന് ശനി അസ്തമയം: വിഷുവിന് ശേഷമുള്ള ഒരാഴ്ച വരെ മാറ്റങ്ങള്‍ അതിഗംഭീരം ഈ രാശിക്കാര്‍ക്ക് -
ശനിയുടെ നക്ഷത്രത്തിലേക്ക് ചൊവ്വ: ഉത്രട്ടാതി നാളില്‍ സംഭവിക്കുന്ന മാറ്റം നിസ്സാരമല്ല, ഭാഗ്യം കടാക്ഷിക്കും രാശി -
Rashiphalam: ഇന്ന് നിങ്ങള്‍ക്ക് എങ്ങനെ, അറിയണം 12 രാശിക്കാര്‍ക്കും ഗുണങ്ങളും ദോഷങ്ങളും ഇപ്രകാരമെന്ന് -
നെല്ലിക്ക ജ്യൂസില്‍ ഒരു നുള്ള് മഞ്ഞള്‍പ്പൊടിയിട്ട് രാവിലെ കുടിക്കാം : ഗുണങ്ങള്‍ ഇതെല്ലാം -
ശുക്രാദിത്യ രാജയോഗം: സൂര്യശുക്രന്മാര്‍ സംയോജിക്കുമ്പോള്‍ അതിഗംഭീര അവസരങ്ങള്‍, 3 രാശിക്ക് വിധി മാറിമറിയും
ഈ വിറ്റാമിന്‍ കുറവെങ്കില്‍ വായ്‌നാറ്റം കൂടുതല്‍, നിസ്സാരമല്ല ഇക്കാര്യങ്ങള്‍
വായ്‌നാറ്റം എപ്പോഴും എല്ലാവരേയും അലട്ടുന്ന പ്രധാന പ്രശ്‌നങ്ങളില്‍ ഒന്നാണ്. ഇത് ആത്മവിശ്വാസത്തെ വരെ പ്രതിരോധിക്കുന്ന തരത്തിലാണ് കാര്യങ്ങളെത്തിക്കുന്നത്. പലപ്പോഴും നിങ്ങളുടെ ആരോഗ്യത്തെ വരെ ബാധിക്കുന്ന അവസ്ഥയാണ് ഇതിന് പിന്നിലുള്ളത്. എന്നാല്‍ ഈ പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിന് വേണ്ടി ചില കാര്യങ്ങള്‍ നമുക്ക് ശ്രദ്ധിക്കാവുന്നതാണ്. ചില പ്രത്യേക വിറ്റാമിന്‍ കുറവെങ്കില്‍ അത് നിങ്ങളുടെ ആരോഗ്യത്തെ കൂടുതല്‍ പ്രശ്‌നത്തിലേക്ക് എത്തിക്കും. എന്നാല്‍ അത് വായ്‌നാറ്റത്തിന് കൂടി കാരണമാവും എന്ന് പറഞ്ഞാല്‍ വിശ്വസിക്കാന്‍ സാധിക്കുമോ? എന്നാല്‍ സത്യമതാണ്.
മറ്റുള്ളവരുമായി അടുത്ത് ഇടപഴകുന്നതില്‍ നിന്ന് വരെ പലപ്പോഴും ഇത് നിങ്ങളെ പിന്തിരിപ്പിക്കും. എന്നാല്‍ ഇത്തരം അവസ്ഥയില്‍ അതിന് കാരണമാകുന്ന ചിലതുണ്ട്. പലപ്പോഴും ശരീരഭാഗം വൃത്തിയാക്കാത്തത്, ആഹാര ശേഷം വായ കൃത്യമായി കഴുകാത്തത്, അല്ലെങ്കില്‍ പല വിധത്തിലുള്ള ദഹന പ്രശ്‌നങ്ങള്‍, പല്ലുകളുടേയോ മോണയുടേയോ രോഗാവസ്ഥകള്‍ എന്നിവയെല്ലാം അല്‍പം ശ്രദ്ധിക്കണം. ഇത്തകം കാര്യങ്ങള്‍ വളരെ ശ്രദ്ധിക്കേണ്ടതാണ്. കൂടുതല്‍ അറിയാന്‍ വായിക്കൂ.

പുതിയ പഠനങ്ങള്‍ സൂചിപ്പിക്കുന്നത്
പുതിയ പഠനങ്ങള്‍ സൂചിപ്പിക്കുന്നത് ചില പ്രത്യേക വിറ്റാമിനുകള്‍ ശരീരത്തില്‍ കുറയുന്നത് പലപ്പോഴും വായ്‌നാറ്റം പോലുള്ള പ്രശ്‌നങ്ങളുണ്ടാക്കുന്നു. അത് മാത്രമല്ല പോഷകക്കുറവുകള്‍ പലപ്പോഴും മറ്റ് ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കുമെങ്കിലും ഇത് വായ്‌നാറ്റത്തിനും കൂടി കാരണമാകുന്നു എന്നതാണ് സത്യം. അതിനെക്കുറിച്ച് അറിയാം. അതില്‍ പ്രധാനപ്പെട്ടതാണ് വിറ്റാമിന്‍ സി. കാരണം എല്ലുകള്‍ക്കും മോണയുടെ ആരോഗ്യത്തിനും വിറ്റാമിന്‍ സി അനിവാര്യമാണ്. അത് മാത്രമല്ല ഇതിന്റെ അഭാവം പലപ്പോഴും മോണവീക്കം, രക്തസ്രാവം, ബാക്ടീരിയല്‍ പ്ലേഖ് എന്നിവയ്ക്ക് കാരണമാകുന്നു. അതുകൊണ്ട് വിറ്റാമിന്‍ സിയുടെ കുറവ് നികത്തുന്നതിന് വേണ്ടി പഴങ്ങളും പച്ചക്കറികളും കഴിക്കാവുന്നതാണ.്
വിറ്റാമിന്‍ ഡി കുറവ്
വിറ്റാമിന്‍ ഡി ശരീരത്തില്‍ കുറവെങ്കില്‍ അല്‍പം ശ്രദ്ധിക്കണം. കാരണം ഇത് എല്ലുകള്‍ക്കും പല്ലുകള്‍ക്കും ബലം നല്‍കുന്നതിന് അനിവാര്യമാണ്. പലപ്പോഴും വിറ്റാമിന്‍ ഡിയുടെ കുറവ് നിങ്ങളില്‍ ദന്തക്ഷയത്തിനും മോണരോഗങ്ങള്‍ക്കും അത് കൂടാതെ ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും സഹായിക്കും. ഇത് പലപ്പോഴും വായ്‌നാറ്റത്തിന് കാരണമാകുന്നു. അതുകൊണ്ട് തന്നെ വിറ്റാമിന്‍ ഡി അടങ്ങിയ ഭക്ഷണങ്ങള്‍ ധാരാളം കഴിക്കേണ്ടതാണ്. കൂണ്‍, മുട്ടയുടെ മഞ്ഞക്കരു, പാല്‍, തൈര്, സോയ പാല്‍, സോയ ഉല്‍പന്നങ്ങള്‍ എന്നിവ വിറ്റാമിന്‍ ഡി യുടെ നല്ല സ്രോതസ്സുകളാണ്.

വിറ്റാമിന്‍ ബി12 കുറവ്
ശരീരത്തില്‍ വിറ്റാമിന്‍ ബി 12 കുറവ് പലപ്പോഴും വായ്പ്പുണ്ണിനും അതുപോലെ തന്നെ പല വിധത്തിലുള്ള ദഹന പ്രശ്‌നങ്ങള്‍ക്കും തുടക്കമിടുന്നു. ഇത് പലരിലും വായ്‌നാറ്റം പോലുള്ള അവസ്ഥയിലേക്കും എത്തിച്ചേക്കാം. അത് കൂടാതെ പല വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളും ഉണ്ടായേക്കാം. ചുവന്ന മാംസം, മത്സ്യം, മുട്ട, പാല്‍, തൈര് തുടങ്ങിയ ബി12 സമ്പുഷ്ടമായ ഭക്ഷണങ്ങള്‍ സ്ഥിരമായി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്.
വിറ്റാമിന്‍ എ കുറവ്
ശരീരത്തില്‍ വിറ്റാമിന്‍ എയുടെ കുറവ് അല്‍പം കൂടുതല്‍ ശ്രദ്ധിക്കേണ്ടതാണ്. കാരണം ഇത് പലപ്പോഴും വായയിലും തൊണ്ടയിലും എല്ലാം പ്രശ്‌നങ്ങളുണ്ടാക്കുന്നു. ഇത് വായ വരണ്ട് പോവുന്നതിനും വായ്‌നാറ്റത്തിനും കാരണമാകുന്നു. അതിന് പരിഹാരം കാണുന്നതിന് വേണ്ടി വിറ്റാമിന്‍ എ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. അല്ലാത്ത പക്ഷം അത് കൂടുതല്‍ വെല്ലുവിളിയിലേക്ക് എത്തിക്കും.
ഫോളിക് ആസിഡിന്റെ (വിറ്റാമിന്‍ ബി9) കുറവ്
ശരീരത്തില്‍ ഫോളിക് ആസിഡ് കുറവെങ്കില്‍ അത് അല്‍പം ശ്രദ്ധിക്കണം. പലപ്പോഴും മോണകളെ ഇത് ദുര്‍ബലപ്പെടുത്തുകയും അതോടൊപ്പം തന്നെ അണുബാധയിലേക്ക് എത്തിക്കുകയും ചെയ്യുന്നു. ഇത് വായ്‌നാറ്റത്തിലേക്ക് നയിക്കും. കൂടാതെ ഇതിനെ പ്രതിരോധിക്കുന്നതിന് സഹായിക്കുന്ന ചില കാര്യങ്ങളുണ്ട്. പലപ്പോഴും വായ്നാറ്റം തടയാന്‍ സഹായിക്കുന്ന ചില ഫലപ്രദമായ വീട്ടുവൈദ്യങ്ങളും പൊതുവായ മാര്‍ഗ്ഗങ്ങളും നോക്കാവുന്നതാണ്.
പരിഹാര മാര്‍ഗ്ഗങ്ങള്‍
ധാരാളം വെള്ളം കുടിക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. അതില്‍ തന്നെ ആവശ്യത്തിന് വെള്ളം കുടിക്കുന്നത് വഴി വായ എപ്പോഴും ഈര്‍പ്പമുള്ളതായി നിലനിര്‍ത്തുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. ഏലക്കയും കറുവപ്പട്ടയും ഇത്തരത്തില്‍ ആരോഗ്യത്തിന് ഗുണം നല്‍കുന്നതാണ്. ഇത് നല്ലതുപോലെ ചവക്കുന്നത് പലപ്പോഴും ഭക്ഷണം വളരെ എളുപ്പത്തില്‍ ദഹിക്കുന്നതിനും വായക്ക് ഉന്‍മേഷം വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു. മല്ലി വിത്തുകള്‍ ഇത്തരത്തില്‍ വായ്‌നാറ്റത്തെ പ്രതിരോധിക്കുന്നതിന് സഹായിക്കുന്നതാണ്. ഇത് വറുത്ത് പൊടിച്ച് അല്‍പം കല്ലുപ്പ് ചേര്‍ത്ത് ആഹാരശേഷം ചവയ്ക്കുക. ഇത് വായിലെ ദുര്‍ഗന്ധം കുറയ്ക്കാന്‍ സഹായിക്കും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications











