Latest Updates
-
കടുത്ത ഉഷ്ണതരംഗം: ശരീരത്തെ തണുപ്പിക്കാൻ അടുക്കളയിലുള്ള ഈ അത്ഭുത പാനീയങ്ങൾ പരീക്ഷിച്ചു നോക്കൂ! -
കടുത്ത ചൂടിൽ വർക്കൗട്ട് ചെയ്യുന്നത് അപകടമാണോ? സുരക്ഷിതമായി ഫിറ്റ്നസ് നിലനിർത്താൻ ഈ കാര്യങ്ങൾ മറക്കരുത്! -
കടുത്ത ചൂടിൽ ഗർഭിണികൾക്കും പിസിഒഎസ് ഉള്ളവർക്കും അപകടം; ഈ ലക്ഷണങ്ങൾ അവഗണിക്കരുത്! -
കഠിനമായ വേനൽച്ചൂടിലും വയറിലെ കൊഴുപ്പ് കുറയ്ക്കാം; വ്യായാമത്തിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ ഫലം ഉറപ്പ്! -
ഉഷ്ണതരംഗത്തിൽ ചർമ്മം കരിവാളിക്കുമോ? വെയിലത്ത് ഇറങ്ങും മുൻപ് ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ, ചർമ്മം സുരക്ഷിതമാക്കാം -
നാല് മാസം കൊണ്ട് 15 കിലോ കുറച്ചു! ജൂനിയർ എൻടിആറിന്റെ ഈ മാറ്റത്തിന് പിന്നിലെ ഞെട്ടിക്കുന്ന രഹസ്യം -
മെയ് 25 മുതൽ രോഹിണി കാർത്തി: കഠിനമായ ചൂടിൽ നിന്ന് രക്ഷനേടാൻ ഈ മുൻകരുതലുകൾ അറിഞ്ഞിരിക്കൂ! -
ചന്ദ്രൻ ചിങ്ങം രാശിയിലേക്ക്: മകം നക്ഷത്രത്തിന്റെ അപൂർവ്വ മാറ്റം, ഈ രാശിക്കാർക്ക് ഇനി ഭാഗ്യകാലം? -
2026 മെയ് 23-ലെ രവി യോഗം: ഈ 3 രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം, നിക്ഷേപത്തിന് സ്വർണ്ണ സമയം! -
ഇന്നത്തെ രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ധനയോഗം, കരിയറിൽ വൻ മാറ്റങ്ങൾ; ഭാഗ്യം കൂടെയുണ്ടാകുമോ?
ദിവസവും കാപ്പി കുടിക്കാറുണ്ടോ? എന്നാല്‍ ആരോഗ്യത്തിനായി കുടിക്കേണ്ട സമയം ഇതാണ്
ഒരു കപ്പ് കാപ്പി നിങ്ങളുടെ ക്ഷീണം അകറ്റും എന്ന കാര്യത്തില്‍ സംശയം വേണ്ട. എന്നാല്‍ അത് കുടിക്കുന്ന സമയം എത്രത്തോളം പ്രധാനപ്പെട്ടതാണ് എന്നത് അറിഞ്ഞിരിക്കണം. കാരണം പലപ്പോഴും നിങ്ങളുടെ ആരോഗ്യത്തെ സ്വാധീനിക്കുന്നതാണ് നാം കഴിക്കുന്ന ഭക്ഷണത്തിന്റെ സമയവും. അല്ലാത്ത പക്ഷം അത് കൂടുതല്‍ അപകടകരമായ അവസ്ഥയുണ്ടാക്കുന്നു. ചിലര്‍ക്ക് അതിരാവിലെ എഴുന്നേറ്റ ഉടന്‍ കാപ്പി ആവശ്യമാണ്. എന്നാല്‍ മറ്റ് ചിലര്‍ ദിവസം മുഴുവന്‍ ഒന്നില്‍ കൂടുതല്‍ കാപ്പി കുടിക്കാന്‍ ആഗ്രഹിക്കുന്നു. എന്നാല്‍ കുടിക്കുന്ന സമയം എന്നത് വളരെ പ്രധാനപ്പെട്ടതാണ് എന്നതാണ്.
ശരിയായ അളവില്‍ ശരിയായ സമയം കാപ്പി കുടിക്കുക എന്നത് അതിപ്രധാനമായ ഒന്നാണ്. ഏത് സമയത്ത് ഏത് അളവില്‍ കുടിച്ചാലാണ് അത് ആരോഗ്യം നല്‍കുന്നത് എന്ന് നമുക്ക് നോക്കാം. കാപ്പി എപ്പോള്‍ കുടിക്കണം, എപ്പോള്‍ ഒഴിവാക്കണം എന്ന് നോക്കാം. അത് മാത്രമല്ല ഇത് നിങ്ങളുടെ ആരോഗ്യത്തെ എത്രത്തോളം സഹായിക്കുന്നു എന്നതും അറിഞ്ഞിരിക്കണം. നിങ്ങളുടെ ആരോഗ്യത്തെ മികച്ചതാക്കുന്നതിന് സഹായിക്കുന്ന രീതിയില്‍ കാപ്പി എത്രത്തോളം ഉപയോഗിക്കണം എന്ന് നോക്കാം.

ഉണര്‍ന്നതിന് ശേഷം
നിങ്ങളുടെ ആരോഗ്യ സംരക്ഷണത്തിനും കോര്‍ട്ടിസോള്‍ നില വര്‍ദ്ധിപ്പിക്കുന്നതിനും വേണ്ടി കാപ്പി കുടിക്കാന്‍ ഏറ്റവും അനുയോജ്യമായ സമയം എന്നത് ഉണര്‍ന്ന് ഒരു മണിക്കൂറിന് ശേഷമാണ്. ഹെവി ബ്രേക്ക്ഫാസ്റ്റിന് ശേഷവും കാപ്പി കുടിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. ഇത് നിങ്ങളുടെ ആരോഗ്യത്തെ മികച്ചതാക്കുന്നതിനും ഉന്മേഷം വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കും. ഇത് നിങ്ങളുടെ ആരോഗ്യത്തെ ഉഷാറാക്കുകയും ചെയ്യുന്നു.
ഇടക്കിടെ കാപ്പി കുടിക്കുന്നത്
നിങ്ങള്‍ ഇടക്കിടെ കാപ്പി കുടിക്കുന്നത് ഒഴിവാക്കേണ്ടതാണ്. പലപ്പോഴും ജോലിയുടെ ഇടവേളകളില്‍ കാപ്പി കുടിക്കുന്ന ശീലമുണ്ടെങ്കില്‍ അല്പം ശ്രദ്ധിക്കണം. കാരണം അത് നിങ്ങളുടെ ആരോഗ്യത്തെ പ്രശ്നത്തിലേക്ക് എത്തിക്കും. എന്നാല്‍ ജോലിയില്‍ സമ്മര്‍ദ്ദവും ശ്രദ്ധക്കുറവും സംഭവിക്കുന്ന അവസ്ഥയില്‍ ഒരു കപ്പ് കാപ്പി കുടിക്കാവുന്നതാണ്. ഇത് നിങ്ങളുടെ ആരോഗ്യത്തിന് നല്ലതാണ്. എന്നാല്‍ അത് ഉച്ചയ്ക്ക് 1 മണിക്കും മൂന്ന് മണിക്കും ഇടയില്‍ ഒരു കപ്പ് കാപ്പി കുടിക്കാവുന്നതാണ്. എന്നാല്‍ ഒരു കാരണവശാലും ഒഴിഞ്ഞ വയറ്റില്‍ വെള്ളം കുടിക്കരുത്. അത് നിങ്ങളുടെ ആരോഗ്യത്തെ പ്രശ്നത്തിലാക്കും.

ഉച്ചഭക്ഷണത്തിന് ശേഷം
ഉച്ച ഭക്ഷണത്തിന് ശേഷം കാപ്പി കുടിക്കുന്ന ശീലമാണെങ്കില്‍ അതിന് അല്പം ശ്രദ്ധിക്കണം. ഒന്നോ രണ്ടോ മണിക്കൂറിന് ശേഷം കാപ്പി കുടിക്കുന്നത് നല്ലതാണ്. എന്നാല്‍ വൈകുന്നേരങ്ങളില്‍ ഉള്ള കാപ്പി കുടിക്കുന്ന ശീലം അത്ര നല്ലതായിരിക്കുകയില്ല. അത് മാത്രമല്ല ഇനി നിങ്ങള്‍ക്ക് രാത്രിയില്‍ കാപ്പി കുടിക്കുന്ന ശീലമുണ്ടെങ്കില്‍ അത് ഉറങ്ങുന്നതിന് മുന്‍പ് 6-8 മണിക്കൂര്‍ മുന്‍പെങ്കിലും കഴിക്കേണ്ടതാണ്. അല്ലാത്ത പക്ഷം അത് നിങ്ങളുടെ ആരോഗ്യത്തിനും ഉറക്കമില്ലായ്മക്കും പ്രശ്ന്ങളുണ്ടാക്കുന്നു. നാല് മണിക്ക് ശേഷം പരമാവധി കാപ്പി ഒഴിവാക്കുന്നത് നല്ലതാണ്. കാരണം ആരോഗ്യകരമായ ഉറക്കത്തിന് എന്തുകൊണ്ടും ഒഴിവാക്കേണ്ടതാണ് കാപ്പി. അല്ലാത്ത പക്ഷം അത് നിങ്ങളുടെ ആരോഗ്യത്തെ പ്രശ്നത്തിലാക്കുന്നു.
ദിവസവും എത്ര കപ്പ് കാപ്പി കുടിക്കാം?
ദിവസവും എത്ര കപ്പ് കാപ്പി കുടിക്കണം എന്നത് പലര്‍ക്കും അറിയില്ല. എന്നാല്‍ ആരോഗ്യമുള്ള ഒരു വ്യക്തിയാണ് എന്നുണ്ടെങ്കില്‍ അവര്‍ക്ക് ദിവസവും 300-400 മില്ലിഗ്രാം കഫീന്‍ വരെ കുടിക്കാവുന്നതാണ്. അതായത് നിങ്ങള്‍ക്ക് ഒരു ദിവസം 3-5 കപ്പ് കാപ്പി വരെ കുടിക്കാവുന്നതാണ്. അത് മാത്രമല്ല ഇതില്‍ കൂടുതല്‍ കുടിക്കുന്നത് നിങ്ങള്‍ക്ക് പല വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കുന്നു. ഇത് നിങ്ങളില്‍ ഉറക്കക്കുറവ്, ഉത്കണ്ഠ, ദഹനപ്രശ്നങ്ങള്‍ എന്നിവയെല്ലാം സംഭവിക്കുന്നു. എന്നാല്‍ കാപ്പി കുടിക്കുന്നത് പലപ്പോഴും നിങ്ങളില്‍ പാല്, ക്രീം, പഞ്ചസാര എന്നിവ ചേര്‍ക്കാത്ത കടുംകാപ്പിയാണ് കുടിക്കേണ്ടത്. എന്നാല്‍ അധികം പഞ്ചസാര ചേര്‍ക്കാതിരിക്കുന്നതിനും ശ്രദ്ധിക്കണം. ഇത്രയും കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ കാപ്പി ആരോഗ്യത്തിന് മികച്ചതാണ് എന്ന് മനസ്സിലാക്കാന്‍ സഹായിക്കുന്നു. പല വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളെ പൂര്‍ണമായും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു പറഞ്ഞ അളവില്‍ കാപ്പി കുടിക്കുന്നത്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications