നാവിലെ നിറം നീലയാവുന്നോ, അല്ലെങ്കില്‍ നിറം മാറുന്നോ, നിസ്സാരമാക്കല്ലേ ലക്ഷണങ്ങള്‍

ഭക്ഷണത്തിന്റെ രുചി അറിയുക എന്ന ധര്‍മ്മം മാത്രമാണ് നാവിനെന്ന് നിങ്ങള്‍ കരുതുന്നോ? എന്നാല്‍ അത് മാത്രമല്ല നാവിന്റെ കടമ. നിങ്ങളുടെ ആരോഗ്യത്തില്‍ എന്തെങ്കിലും തരത്തിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ അത് ഉടന്‍ തന്നെ പ്രതിഫലിപ്പിക്കുന്നത് പലപ്പോഴും നാവാണ്. അതുകൊണ്ട് തന്നെ നാവിലുണ്ടാവുന്ന ചെറിയ മാറ്റം പോലും വളരെയധികം ശ്രദ്ധിച്ച് കൈകാര്യം ചെയ്യണം. കാരണം നാവ് നല്‍കുന്ന ചില സൂചനകള്‍ പലപ്പോഴും അനാരോഗ്യത്തിന്റെ ലക്ഷണങ്ങളായിരിക്കും.

നാവിന്റെ നിറത്തിലും ഘടനയിലും ആവരണത്തിലും എല്ലാം ഉണ്ടാവുന്ന മാറ്റം വളരെയധികം ശ്രദ്ധിക്കേണ്ടത് തന്നെയാണ്. അതുകൊണ്ട് തന്നെയാണ് ഡോക്ടര്‍മാര്‍ നാവ് നോക്കി പരിശോധിക്കുന്നതും. ആരോഗ്യത്തിന്റെ കാര്യത്തില്‍ നാവ് നോക്കി ചില കാര്യങ്ങള്‍ മനസ്സിലാക്കാന്‍ സാധിക്കുന്നു. ചില രോഗാവസ്ഥകളെക്കുറിച്ച് മനസ്സിലാക്കുന്നതിനും പരിഹരിക്കുന്നതിനും നേരത്തെ കണ്ടെത്തുന്നതിനും നാവ് സഹായിക്കുന്നു.

tongue health

നാവിന്റെ നിറം
നിങ്ങളുടെ നാവ് പിങ്ക് നിറത്തിലുള്ളതാണങ്കില്‍ അത് സൂചിപ്പിക്കുന്നത് ആരോഗ്യകരമാണ് എന്നതാണ്. എന്നാല്‍ വെളുത്ത നിറത്തിലുള്ള നാവാണെങ്കില്‍ അത് നിങ്ങള്‍ക്ക് രക്തക്കുറവുണ്ടെന്നാണ് സൂചിപ്പിക്കുന്നത്. അത് മാത്രമല്ല ചുവന്നതോ ഇരുണ്ട നിറത്തിലോ ഉള്ള നാവാണെങ്കില്‍ അത് സൂചിപ്പിക്കുന്നത് പനിയുടേയോ അല്ലെങ്കില്‍ വൈറ്റമിനുകളുടേയോ കുറവാണ് എന്നതിന്റേയും സൂചനയാണ്.

മറ്റ് പ്രശ്‌നങ്ങള്‍
പലപ്പോഴും പര്‍പ്പിളോ അല്ലെങ്കില്‍ നീല നിറത്തിലോ ഉള്ള നാവ് ആണെങ്കില്‍ അത് ശ്വാസകോശ സംബന്ധമോ അല്ലെങ്കില്‍ ഹൃദയ സംബന്ധമായ പ്രശ്‌നങ്ങളോ സൂചിപ്പിക്കുന്നു. പലപ്പോഴും വെളുത്ത നിറത്തിലുള്ള നാവും അല്‍പം അണുബാധയുടെ സൂചനയായിരിക്കാം. നാവിലെ മഞ്ഞ നിറവും അല്‍പം ശ്രദ്ധിക്കേണ്ടതാണ്. അത് മാത്രമല്ല കരളിന്റെ പ്രവര്‍ത്തന ക്ഷമതയുടെ കാര്യം സംശയിക്കുന്ന നിറമായിരിക്കാം പലപ്പോഴും നാവിലെ മഞ്ഞ നിറത്തിന് കാരണമാകുന്നത്.

വെളുത്ത ആവരണം
പലപ്പോഴും പലരുടേയും നാവിലെ വെളുത്ത നിറം നിങ്ങളുടെ ആരോഗ്യത്തെ വളരെയധികം വെല്ലുവിളികളിലേക്ക് എത്തിക്കുന്നതാണ്. അതിന് കാരണം പലപ്പോഴും ദഹന പ്രശ്‌നങ്ങളും വായിലുണ്ടാവുന്ന ഫംഗല്‍ അണുബാധയുടെ ലക്ഷണങ്ങളില്‍ ഒന്നായിരിക്കും. ഇതല്ലാതെ നിര്‍ജ്ജലീകരണം ബാധിക്കുന്നവരിലും ഇതേ അവസ്ഥയുണ്ടാവുന്നു. ഇത്തരം അവസ്ഥകള്‍ വളരെയധികം ശ്രദ്ധിക്കണം. ഇത് കൂടാതെ അമിതമായി തിളങ്ങുന്ന നാവും പലപ്പോഴളും നിങ്ങളില്‍ പോഷകങ്ങളുടെ അഭാവത്തെ സൂചിപ്പിക്കുന്നു.

tongue health

നാവിന്റെ ഘടനയും പ്രധാനപ്പെട്ടത്
നാവിന്റെ ഘടനയും വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. പലപ്പോഴും നിങ്ങളുടെ സോഫ്റ്റ് ആയ നാവിന് പിന്നിലെ കാരണം എന്ന് പറയുന്നത് വിറ്റാമിന്‍ ബി 12-ന്റെ കുറവാണ് എന്നതാണ്. അത് കൂടാതെ നാവിന്റെ അലര്‍ജിയോ തൈറോയ്‌ഡോ ആണെങ്കില്‍ അത് നിങ്ങളുടെ നാവിന് വീക്കം ഉണ്ടാവുന്നു. ഇത്തരം മാറ്റങ്ങള്‍ നാവിന്റെ ഘടനയില്‍ കാണപ്പെടുന്നതാണെങ്കില്‍ അതിന് കാരണമായി പറയുന്നത് തൈറോയ്ഡ് പോലുള്ള പ്രശ്‌നങ്ങളാണ് എന്നതാണ്. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കണം.

ഡോക്ടറെ കാണാന്‍ താമസിക്കരുത്
ഡോക്ടറെ കാണുന്നതിന് താമസിക്കരുത് എന്നതാണ് പ്രധാനപ്പെട്ട കാര്യം. നാവിനുണ്ടാവുന്ന പ്രശ്‌നമാണ് എന്ന് കരുതി അതിനെ നിസ്സാരമാക്കരുത്. അത് കൂടുതല്‍ പ്രതിസന്ധികളിലേക്ക് നിങ്ങളെ എത്തിക്കുന്നു. അതുകൊണ്ട് തന്നെ നാവിലുണ്ടാവുന്ന മാറ്റമെങ്കിലും ഉടന്‍ തന്നെ ഡോക്ടറെ കാണുന്നതിന് ശ്രദ്ധിക്കണം. അത് നിങ്ങളുടെ ആരോഗ്യത്തെ പ്രതിസന്ധികളില്‍ നിന്ന് പരിഹരിക്കുന്നതിനും മുന്‍കരുതല്‍ എടുക്കുന്നതിനും സഹായിക്കുന്നു.

നാവിന്റെ ആരോഗ്യത്തിന് ശ്രദ്ധിക്കാം
നാവിന്റെ ആരോഗ്യത്തിന് വേണ്ടി ചില കാര്യങ്ങള്‍ ശ്രദ്ധിക്കാവുന്നതാണ്. അതിനായി വായയുടെ വൃത്തി നിര്‍ബന്ധമാണ്. അത് മാത്രമല്ല ധാരാളം വെള്ളം കുടിക്കുന്നതിനും ശ്രദ്ധിക്കുക. അതോടൊപ്പം ഭക്ഷണത്തിന്റെ കാര്യത്തിലും കൂടുതല്‍ ശ്രദ്ധ ചെലുത്തേണ്ടതാണ്. നാവിന് നിറം മാറ്റം ഉണ്ടോ എന്ന കാര്യത്തില്‍ വളരെധികം ശ്രദ്ധ വേണം. ഒരിക്കലും ഇവയെ നിസ്സാരമാതക്കരുത് എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം.

Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.

X
Desktop Bottom Promotion