Latest Updates
-
ഓഗസ്റ്റ് 5-ലെ ബുധൻ മാറ്റം: പണമിടപാടുകളിൽ ജാഗ്രത, ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വൻ നേട്ടങ്ങൾ! -
ചൊവ്വ മിഥുനം രാശിയിലേക്ക്: സാങ്കേതികവിദ്യയിലും യാത്രകളിലും വരാനിരിക്കുന്ന മാറ്റങ്ങൾ ശ്രദ്ധിക്കൂ! -
ഓഗസ്റ്റ് 4: രവി യോഗവും അഭിജിത്ത് മുഹൂർത്തവും; ഈ സമയത്ത് കാര്യങ്ങൾ ചെയ്താൽ വൻ വിജയം ഉറപ്പ്! -
ഇന്ന് രാത്രി അശ്വതി നക്ഷത്ര മാറ്റം: ഈ 5 രാശിക്കാർക്ക് ഭാഗ്യത്തിന്റെ പെരുമഴക്കാലം! -
2026 ഓഗസ്റ്റ് 4 നക്ഷത്രഫലം: കരിയറിലും സാമ്പത്തിക നേട്ടവുമായി ഈ നക്ഷത്രക്കാർ, ഇന്ന് നിങ്ങളുടെ ഭാഗ്യദിനമോ? -
ഓഗസ്റ്റ് 4 രാശിഫലം: സാമ്പത്തിക നേട്ടവും ഭാഗ്യവും തേടിയെത്തും; ഇന്നത്തെ ദിവസം ഈ രാശിക്കാർക്ക് സുവർണ്ണകാലം! -
അടുക്കളയിലെ ഈ വാസ്തു തെറ്റുകൾ സാമ്പത്തിക ബാധ്യത വരുത്തുമോ? ഐശ്വര്യത്തിന് ചെയ്യേണ്ട മാറ്റങ്ങൾ -
വീട്ടിൽ ക്ലോക്ക് വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; സാമ്പത്തിക നേട്ടത്തിനും സമാധാനത്തിനും വാസ്തു പറയുന്നത് ഇതാണ് -
ശമ്പളം കിട്ടിയോ? വാലറ്റിൽ ഈ സാധനങ്ങൾ ഉണ്ടെങ്കിൽ പണം കൈയിൽ നിൽക്കില്ല! -
വ്യാഴം പൂയ്യം നക്ഷത്രത്തിലേക്ക്: ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങളും സാമ്പത്തിക നേട്ടങ്ങളും
ആര്‍ത്തവ സമയം മധുരമോ എരിവോ ഉപ്പോ കഴിക്കാന്‍ ഇഷ്ടം? ആരോഗ്യ സൂചനകളാണ്
ആര്‍ത്തവം സ്ത്രീകളുടെ ജീവിതത്തില്‍ അവിഭാജ്യ ഘടകമാണ് എന്നതില്‍ സംശയം വേണ്ട. എന്നാല്‍ ഓരോ സ്ത്രീകളിലും ആര്‍ത്തവം എത്രത്തോളം ആരോഗ്യകരമാണ് എന്നതിന് ശരീരം ചില സൂചനകള്‍ നല്കുന്നു. ആര്‍ത്തവ സമയം സ്ത്രീകളില്‍ ചില ഭക്ഷണങ്ങളോട് പ്രത്യേക താല്‍പ്പര്യം ഉണ്ടായിരിക്കും. എന്നാല്‍ അത് നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ച് ചില സൂചനകള്‍ നല്കുന്നു എന്നതാണ് സത്യം.
ചിലര്‍ക്ക് ആര്‍ത്തവ ദിവസങ്ങളില്‍ മധുരം കഴിക്കാന്‍ ആയിരിക്കും താല്‍പ്പര്യം, ചിലര്‍ക്ക് എരിവ്, ചിലര്‍ക്കാകട്ടെ കൂടുതല്‍ ഉപ്പ് കഴിക്കാന്‍ ആയിരിക്കും താല്‍പ്പര്യം. എന്നാല്‍ ഇത് നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ച് ചില കാര്യങ്ങള്‍ പറയുന്നു. എന്തൊക്കെയാണ് ഓരോ ആര്‍ത്തവവും നിങ്ങളുടെ ഭക്ഷണരീതിയെക്കുറിച്ചും ഭക്ഷണം മൂലമുണ്ടാവുന്ന ആരോഗ്യത്തെക്കുറിച്ചും ചില സൂചനകള്‍ നല്കുന്നു. കൂടുതല്‍ അറിയുന്നതിന് വേണ്ടി വായിക്കൂ.

ചോക്ലേറ്റ് കഴിക്കുന്നവര്‍
പലപ്പോഴും ആര്‍ത്തവ സമയത്തില്‍ ചില സ്ത്രീകളില്‍ ചോക്ലേറ്റ് കഴിക്കാന്‍ താല്‍പ്പര്യപ്പെടുന്നു. അതിന് അര്‍ത്ഥം നിങ്ങളില്‍ മഗ്നീഷ്യം അളവ് കുറവാണ് എന്നതാണ് സൂചിപ്പിക്കുന്നത്. ആര്‍ത്തവത്തിന് മുന്‍പോ ശേഷമോ എല്ലാം ഇവരില്‍ ചോക്ലേറ്റ് കഴിക്കാന്‍ കൊതു വര്‍ദ്ധിക്കുന്നു. ഇത് നിങ്ങളുടെ മാനസികാരോഗ്യത്തേയും സഹായിക്കുന്നു. അതുകൊണ്ട് പലര്‍ക്കും ഇത്തരം ഭക്ഷണം കഴിക്കുന്നതായിരിക്കും താല്‍പ്പര്യം കൂടുതല്‍.
ഉപ്പുള്ള ഭക്ഷണങ്ങള്‍
ആര്‍ത്തവ സമയം പലപ്പോഴും ഉപ്പുള്ള ഭക്ഷണങ്ങള്‍ കഴിക്കുന്നതിന് വേണ്ടിയായിരിക്കും താല്‍പ്പര്യം. ഇത് ശരീരത്തില്‍ സോഡിയം അളവ് കുറവാണ് എന്നതിന്റെ സൂചനയാണ്. അത് മാത്രമല്ല ശരീരത്തിന്റെ ഇലക്ട്രോലൈറ്റ് ബാലന്‍സ് നിലനിര്‍ത്തുന്നതിന് ഇത് കാരണമാകാം. ഇത്തരം അവസ്ഥകള്‍ വളരെയധികം ശ്രദ്ധിക്കണം. എന്നാല്‍ അമിതമായി ഉപ്പ് കഴിക്കുന്നവരില്‍ വയറ് വീര്‍ക്കുന്ന അവസ്ഥയിലേക്ക് എത്തുന്നു. അതുകൊണ്ട് അല്പം ശ്രദ്ധിക്കണം.

ജങ്ക്ഫുഡ് കഴിക്കുന്നത്
ചില ആളുകള്‍ക്ക് ആര്‍ത്തവ സമയം ജങ്ക് ഫുഡ് കഴിക്കുന്നതിന് വേണ്ടിയാണ് താല്‍പ്പര്യം കൂടുതല്‍. ഇത് സൂചിപ്പിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ ഏറ്റക്കുറച്ചിലുകള്‍ അല്ലെങ്കില്‍ സെറാടോണിന്റെ അളവ് കുറയുന്നത് എന്നതിന്റെ സൂചനയാണ്. പലപ്പോഴും ആര്‍ത്തവത്തിന് മുന്‍പുള്ള ദിവസങ്ങളില്‍ ഈസ്ട്രജന്റെയും സെറോടോണിന്റെയും അളവ് കുറയുന്നു. ഇത് നിങ്ങളുടെ ജങ്ക് ഫുഡ് കഴിക്കുന്നതിനുള്ള താല്‍പ്പര്യം വര്‍ദ്ധിപ്പിക്കുന്നു. അല്ലെങ്കില്‍ കാര്‍ബ്സ് കൂടുതല്‍ അടങ്ങിയ ഭക്ഷണം കഴിക്കുന്നതിലേക്ക് നിങ്ങളെത്തുന്നു.

പഞ്ചസാര കഴിക്കുന്നത്
ചിലര്‍ക്ക് ആര്‍ത്തവ സമയം പഞ്ചസാരയോ അല്ലെങ്കില്‍ മധുരപലഹാരങ്ങളോ കഴിക്കാന്‍ താല്‍പ്പര്യപ്പെടുന്നു. അതിന് കാരണം നിങ്ങളുടെ ശരീരത്തില്‍ ഊര്‍ജ്ജക്കുറവ് അല്ലെങ്കില്‍ ഇന്‍സുലിന്‍ സംവേദനക്ഷമതയുണ്ട് എന്നതാണ്. അത് സൂചിപ്പിക്കുന്നത് പലപ്പോഴും മാനസികാരോഗ്യത്തേയും ബാധിക്കുന്നു എന്നതാണ്. അതിനെ സ്ഥിരപ്പെടുത്തുന്നതിന് പലപ്പോഴും നിങ്ങള്‍ക്ക് പഞ്ചസാര ശരീരം ആവശ്യപ്പെടുന്നു.
റെഡ് മീറ്റ് അല്ലെങ്കില്‍ പ്രോട്ടീന്‍ ഭക്ഷണങ്ങള്‍
ചിലര്‍ക്ക് നോണ്‍വെജ് കഴിക്കാന്‍ ആയിരിക്കും കൂടുതല്‍ താല്‍പ്പര്യം അതോടൊപ്പം തന്നെ പ്രോട്ടീന്‍ ഭക്ഷണങ്ങളും കഴിക്കാന്‍ പലര്‍ക്കും താല്‍പ്പര്യമുണ്ടായിരിക്കും. ഇതിന് കാരണമായി ശരീരം സൂചിപ്പിക്കുന്നത് അയേണ്‍ കുറവാണ് എന്നതാണ്. അതിന് പരിഹാരം കാണുന്നതിന് വേണ്ടിയാണ് ശരീരം പലപ്പോഴും ഇത്തരം ഭ്ക്ഷണങ്ങള് കഴിക്കേണ്ടതായി കാണിക്കുന്നത്.
ഐസ്ക്രീം, ചീസ്, പാലുല്‍പ്പന്നങ്ങള്‍
ആര്‍ത്തവ സമയം ചില സ്ത്രീകള്‍ ഐസ്ക്രീം, ചീസ്, പാലുല്‍പ്പന്നങ്ങള്‍ എന്നിവ കൂടുതല്‍ കഴിക്കാന്‍ താല്‍പ്പര്യപ്പെടുന്നു. അതിന് കാരണം ശരീരത്തിലെ കാല്‍സ്യത്തിന്റെ കുറവാണ് എന്നതാണ്. എന്നാല്‍ ഇത്തരം ഭക്ഷണങ്ങള്‍ കഴിക്കുന്നത് വഴി ആര്‍ത്തവ വേദനയും മാനസിക സമ്മര്‍ദ്ദത്തേയും ലഘൂകരിക്കുന്നതിന് സഹായിക്കുന്നു. അതുകൊണ്ട് തന്നെ ഈ സമയം പാലുല്‍പ്പന്നങ്ങള്‍ കഴിക്കാന്‍ പലരും താല്‍പ്പര്യപ്പെടുന്നു.
Disclaimer: ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
