Latest Updates
-
ഇന്നത്തെ രാജയോഗം: ഹംസ, മാളവ്യ യോഗങ്ങൾക്കായുള്ള ശുഭമുഹൂർത്തങ്ങൾ; നഗരം തിരിച്ചുള്ള സമയക്രമം ഇതാ -
2026 വിനായക ചതുർത്ഥി: ഗണേശ പൂജയ്ക്ക് ശുഭമുഹൂർത്തം ഇതാ, രാഹു-ഗുളിക കാലങ്ങൾ ഒഴിവാക്കി വിഗ്രഹ പ്രതിഷ്ഠ നടത്താം -
കത്തുന്ന വെയിലിലും ഈർപ്പത്തിലും ചർമ്മം തളരുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ്
നഖം പെട്ടെന്ന് പൊട്ടുന്നോ, നിറംമാറ്റം പോലും അപകടരമാണ്; അവഗണിക്കരുത് ഇതൊന്നും
നഖത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തുക എന്നത് പലരും ശ്രദ്ധിക്കുന്ന ഒന്നാണ്. പലപ്പോഴും സാധാരണയായി കണ്ടു വരുന്ന പ്രശ്നങ്ങളില്‍ ഒന്നാണ് നഖത്തിന്റെ നിറം മാറ്റവും അതുമായി ബന്ധപ്പെട്ടുണ്ടാവുന്ന പ്രശ്നങ്ങളും. എന്നാല്‍ എന്താണ് ഇതിന് പിന്നിലെ കാരണം, എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത്, എന്തൊക്കെയാണ് പ്രധാനപ്പെട്ട കാര്യങ്ങള്‍ എന്ത് ആരോഗ്യ പ്രശ്നങ്ങളെയാണ് ഇത് സൂചിപ്പിക്കുന്നത് എന്ന് നമുക്ക് നോക്കാം. നഖങ്ങള്‍ വളരെ പെട്ടെന്ന് അടര്‍ന്ന് പോവുന്നതും പലപ്പോഴും പൊട്ടുന്നതും പലരും നിസ്സാരമായി കണക്കാക്കുന്നു. എന്നാല്‍ അതുമൂലം ഉണ്ടാവുന്ന ആരോഗ്യ പ്രശ്നങ്ങള്‍ പലപ്പോഴും പലരും അവഗണിക്കുകയാണ് ചെയ്യുന്നത്.
നഖങ്ങളിലെ പ്രശ്നങ്ങള്‍ പലപ്പോഴും അലര്‍ജിയും ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങളും ഉണ്ട് എന്നതാണ് സൂചിപ്പിക്കുന്നത്. നഖങ്ങളുടെ നിറം എന്തൊക്കെയാണ് നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ച് പറയുന്നത് എന്ന് നമുക്ക് നോക്കാവുന്നതാണ്. നഖത്തിന്റെ നിറം നോക്കി നമുക്ക് ചില കാര്യങ്ങള്‍ മനസ്സിലാക്കാന്‍ സാധിക്കുന്നു. അവ എന്തൊക്കെയെന്നും എന്താണ് ശ്രദ്ധിക്കേണ്ടത് എന്നും നമുക്ക് നോക്കാം. കൂടുതല്‍ അറിയുന്നതിന് വേണ്ടി ഈ ലേഖനം വായിക്കൂ.

മഞ്ഞ നിറത്തിലുള്ള നഖം
നിങ്ങളുടെ നഖത്തിന്റെ നിറം മഞ്ഞയാണെങ്കില്‍ അത് സൂചിപ്പിക്കുന്നത് നിങ്ങളില്‍ ഫംഗസ് അണുബാധ, ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങള്‍, അല്ലെങ്കില്‍ പ്രമേഹം എന്നിവയുടെ സൂചനയാണ് എന്നതില്‍ സംശയം വേണ്ട. ഇത് നിസ്സാരമായി കണക്കാക്കരുത്. അത് വഴി നിങ്ങളുടെ ആരോഗ്യം പ്രശ്നത്തിലാവുന്നു. എന്നാല്‍ ഈ മാറ്റം മനസ്സിലാക്കി ഡോക്ടറെ കാണേണ്ടതാണ്.
വിളറിയതോ വെളുത്തതോ ആയ നഖങ്ങള്‍
നഖങ്ങള്‍ വിളറിയതോ അല്ലെങ്കില്‍ വെളുത്തതോ ആയ നഖങ്ങളെങ്കില്‍ അത് സൂചിപ്പിക്കുന്നത് നിങ്ങളില്‍ വിളര്‍ച്ച, കരള്‍ രോഗം, ഹൃദയ സംബന്ധമായ പ്രശ്നങ്ങള്‍ എന്നിവയെല്ലാം സൂചിപ്പിക്കുന്നു. ഇത് പലപ്പോഴും സൗന്ദര്യത്തെ മാത്രമല്ല നിങ്ങളുടെ ആന്തരികാവയവങ്ങള്‍ക്കും പ്രശ്നങ്ങളുണ്ട് എന്നതിന്റെ സൂചനയാണ്. അതുകൊണ്ട് ശരീരത്തിന് ആവശ്യത്തിന് പോഷകരങ്ങള് എത്തിക്കുന്നതിന് ശ്രദ്ധിക്കണം.

നീല നിറത്തിലുള്ള നഖങ്ങള്‍
നിങ്ങളുടെ നഖങ്ങളുടെ നിറം നീലയാണെങ്കില്‍ അത് സൂചിപ്പിക്കുന്നത് നിങ്ങള്‍ക്ക് രക്തത്തില്‍ ഓക്സിജന്റെ അളവ് കുറവാണ് എന്നതാണ്. അത് മാത്രമല്ല ഇത് 'ക്രോണിക് ഒബ്സ്ട്രക്റ്റീവ് പള്‍മണറി ഡിസീസ് (COPD) അല്ലെങ്കില്‍ ജന്മനാ ഉള്ള ഹൃദയരോഗങ്ങളെയാണ് സൂചിപ്പിക്കുന്നത് എന്നാണ് ആരോഗ്യ രംഗത്തെ വിദഗ്ധര്‍ പറയുന്നത്. ഇത് നിങ്ങളുടെ ആരോഗ്യത്തെ കൂടുതല്‍ ശ്രദ്ധിക്കണം.
നഖത്തിന്റെ ആരോഗ്യം തിരിച്ചറിയാം
നിങ്ങളുടെ നഖത്തിന്റെ ആരോഗ്യം വളരെയധികം ശ്രദ്ധിക്കണം. അതുകൊണ്ട് തന്നെ കട്ടിയുള്ളതോ അല്ലെങ്കില്‍ പൊട്ടുന്നതോ ആയ നഖങ്ങള്‍ ഉള്ളവരെങ്കില്‍ കൂടുതല്‍ ശ്രദ്ധിക്കണം. ഇത് ഫംഗസ് അണുബാധ, സോറിയാസിസ്, അല്ലെങ്കില്‍ തൈറോയ്ഡ് പ്രശ്നങ്ങളുടെ സൂചനയായിരിക്കാം. പലപ്പോഴും നഖങ്ങളുടെ വളര്‍ച്ചയെ ഇത് തടസ്സപ്പെടുത്തുകയും ചെയ്യുന്നു. അതുകൊണ്ട് തന്നെ അല്പം ശ്രദ്ധിക്കേണ്ടതാണ്.

നഖങ്ങള്‍ അടര്‍ന്ന് പോവുന്നത്
നിങ്ങളുടെ നഖങ്ങള്‍ വളരെ പെട്ടെന്ന് അടര്‍ന്ന് പോവുന്ന അവസ്ഥയാണെങ്കില്‍ അത് പോഷകങ്ങളുടെ അപര്യാപ്തതയാണ് സൂചിപ്പിക്കുന്നത്. പലപ്പോഴും അയേണ്‍, പ്രോട്ടീന്‍, ആവശ്യമായ വിറ്റാമിനുകള്‍ എന്നിവയുടെ അപര്യാപ്തതയെയാണ് ഇത് സൂചിപ്പിക്കുന്നത്. അത് കൂടാതെ നിങ്ങളുടെ സമ്മര്‍ദ്ദം വര്‍ദ്ധിക്കുന്നതിന്റെ ഫലമായും ഇത്തരത്തില്‍ നഖങ്ങള്‍ അടര്‍ന്ന് പോവുന്നതിന് സാധ്യതയുണ്ട്.
ആരോഗ്യ പ്രശ്നങ്ങള്‍ എപ്രകാരം
നഖങ്ങളുടെ ആരോഗ്യപ്രശ്നങ്ങള്‍ ഒട്ടും നിസ്സാരമല്ല, അത് നിങ്ങളുടെ ആരോഗ്യത്തെ വളരെയധികം പ്രകടമാക്കുന്നതാണ്. നഖങ്ങള്‍ക്കിടയിലെ കറുത്ത വരകള്‍ അല്ലെങ്കില്‍ പാടുകള്‍ എല്ലാം നിങ്ങള്‍ക്ക് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളെയാണ് സൂചിപ്പിക്കുന്നത്. ചര്‍മ്മ പ്രശ്നങ്ങളായ മെലനോമ പോലുള്ള പ്രശ്നങ്ങളിലേക്കാണ് ഇത് സൂചിപ്പിക്കുന്നത്. വെളുത്ത വരകളോ അല്ലെങ്കില്‍ പാടുകളോ എല്ലാം സൂചിപ്പിക്കുന്നത് പല വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളെയാണ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications

