Latest Updates
-
കേരളത്തിൽ കനത്ത മഴയും കാറ്റും: ഇടിമിന്നൽ ജാഗ്രത, ഇന്ന് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്! -
ഏഷ്യൻ ഗെയിംസ് ഇന്ന്: ലവ്ലിനയും ഹോക്കി ടീമും സ്വർണ്ണപ്പോരാട്ടത്തിൽ; ഇന്ത്യയുടെ മെഡൽ പ്രതീക്ഷകൾ ഇങ്ങനെ -
ഒക്ടോബറിൽ സർവ്വാർത്ഥ സിദ്ധി യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം ഇതാണ് -
ദൃശ്യം 3 ലുക്ക് സ്വന്തമാക്കാം: മോഹൻലാലിനെപ്പോലെ സ്റ്റൈലിഷ് താടിയും തിളങ്ങുന്ന ചർമ്മവും നേടാൻ ഈ ഗ്രൂമിംഗ് ടിപ്സ് പരീക്ഷിക്കൂ -
ചൂല് വെക്കുന്നതിൽ ഈ തെറ്റ് പറ്റിയോ? വീട്ടിലെ ഐശ്വര്യം കുറയാൻ കാരണമാകും, ശ്രദ്ധിക്കുക -
ആമസോൺ, ഫ്ലിപ്കാർട്ട് ഓഫറുകൾ: വമ്പൻ ലാഭം നേടാൻ ഈ കാര്യങ്ങൾ മറക്കരുത് -
ദില്ലിയിലെ വായുനിലവാരം മോശമാകുന്നു; യാത്രക്കാർക്കും താമസക്കാർക്കും ജാഗ്രതാ നിർദ്ദേശം -
ഗാന്ധി ജയന്തി: ഇന്ന് കേരളത്തിൽ മദ്യശാലകൾ തുറക്കുമോ? അറിയേണ്ടതെല്ലാം ഇവിടെ! -
ശുക്രന്റെ വക്രഗതി 2026: സ്വർണ്ണവും ഗാഡ്ജെറ്റുകളും വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്! -
ആർബിഐ യോഗം വരുന്നു; ഇഎംഐയും പലിശ നിരക്കും മാറുമോ? അറിയേണ്ടതെല്ലാം
പ്രമേഹവും ക്യാന്‍സറും ഉള്‍പ്പടെ ഈ രോഗങ്ങള്‍ വായ നോക്കി മനസ്സിലാക്കാം
ആരോഗ്യം എന്നത് വളരെയധികം ശ്രദ്ധിക്കേണ്ടതും വളരെയധികം വെല്ലുവിളികള്‍ നിറഞ്ഞതുമായ ഒരു കാര്യമാണ്. അതുകൊണ്ട്തന്നെ ആരോഗ്യത്തിന്റെ കാര്യത്തില്‍ നാം വളരെയധികം ശ്രദ്ധിക്കേണ്ട അവസ്ഥയാണ് ഓരോ ദിവസം ചെല്ലുന്തോറും സംഭവിക്കുന്നതും. പലപ്പോഴും ആരോഗ്യത്തെ എത്രത്തോളം പ്രതിരോധിക്കണം എന്തൊക്കെ ചെയ്യണം, എങ്ങനെ കൈകാര്യം ചെയ്യണം എന്നത് പലര്‍ക്കും അറിയില്ല. എന്നാല്‍ നമ്മുടെ ആരോഗ്യത്തെ പ്രതിസന്ധിയിലാക്കുന്ന പല ആരോഗ്യ പ്രശ്നങ്ങളുടേയും ലക്ഷണങ്ങള്‍ മനസ്സിലാക്കുന്നതിന് വായ സഹായിക്കുന്നു.
നമ്മുടെ വായിലുണ്ടാവുന്ന ചില അസാധാരണ മാറ്റങ്ങള്‍ രോഗങ്ങള്‍ ഏതൊക്കെ തരത്തില്‍ എപ്രകാരം നമ്മളെ ബാധിക്കുന്നു എന്ന് മനസ്സിലാക്കാന്‍ സാധിക്കും. പല രോഗങ്ങള്‍ക്കും മുന്‍പേ ശരീരം പ്രകടമാക്കുന്ന ലക്ഷണങ്ങള്‍ മനസ്സിലാക്കിയാല്‍ നമുക്ക് രോഗാവസ്ഥയെ പ്രതിരോധിക്കുന്നതിനും ആരോഗ്യത്തോടെ മുന്നോട്ട് പോവുന്നതിനും സാധിക്കുന്നു. പ്രമേഹം മുതല്‍ അങ്ങോട്ടുള്ള ഗുരുതരമായ പല രോഗാവസ്ഥകളേയും മനസ്സിലാക്കാന്‍ സഹായിക്കുന്ന ചില കാര്യങ്ങള്‍ വായിലുണ്ട്. സ്കാന്‍ ഒ സഹസ്ഥാപകനും സിഇഓയുമായ ഡോ. വിഥി ഭാനുശാലി ഹിന്ദുസ്ഥാന്‍ ടൈംസിന് നല്കിയ അഭിമുഖത്തില്‍ ഇപ്രകാരം പറയുന്നു.

ലൈംഗികപരമായി ഉണ്ടാവുന്ന രോഗങ്ങള്‍
പലപ്പോഴും പലരും നിസ്സാരമാക്കി വിടുന്ന ലക്ഷണങ്ങളില്‍ ഒന്നാണ്. ഒരിക്കലും ലൈംഗിക രോഗങ്ങള്‍ നിങ്ങളുടെ സ്വകാര്യ ഭാഗങ്ങളെ മാത്രമല്ല ബാധിക്കുന്നത്. അതിന്റെ ആദ്യ ലക്ഷണങ്ങളില്‍ പലതും പ്രകടമാവുന്നത് വായില്‍ തന്നെയാണ്. ഹെര്‍പിസ്, വായിലുണ്ടാവുന്ന വെളുത്ത പാടുകള്‍ എന്നിവയെല്ലാം തന്നെ ശ്രദ്ധിക്കണം. ഇവ പലപ്പോഴും സൂക്ഷ്മമായി നിരീക്ഷിക്കേണ്ടത് തന്നെയാണ്. അല്ലാത്ത പക്ഷം അസാധാരണമായ അവസ്ഥകളിലൂടെ നിങ്ങള്‍ കടന്ന് പോവാം. ഇത്തരത്തിലുള്ള ലക്ഷണങ്ങള്‍ എച്ച് ഐ വി , സിഫിലിസ് തുടങ്ങിയവയുടെ തുടക്കമാവാം. അതുകൊണ്ട് തന്നെ ശ്രദ്ധിക്കണം.
അര്‍ബുദം
ഇന്നത്തെ കാലത്ത് ആളുകള്‍ ഏറ്റവും അധികം ഭയപ്പെടുന്ന ഒരു രോഗാവസ്ഥയാണ് അര്‍ബുദം. ഇത് നിങ്ങളുടെ ആരോഗ്യത്തെ കൂടുതല്‍ വെല്ലുവിളികളിലേക്ക് എത്തിക്കുന്നു. അതിനെ കൈകാര്യം ചെയ്യുന്നതിന് മുന്‍പായി ശരീരം കാണിക്കുന്ന ചില ലക്ഷണങ്ങളുണ്ട്. വായില്‍ വിട്ടുമാറാതെ നില്ക്കുന്ന പുണ്ണുകള്‍, നിറം മാറ്റം വന്ന പാടുകള്‍, ചില ഭാഗങ്ങളില്‍ കാണപ്പെടുന്ന തടിപ്പ് എന്നിവയെല്ലാം തന്നെ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. പലപ്പോഴും സ്ഥിരമായി പുകവലിക്കുന്നവരിലും മറ്റ് ലഹരി വസ്തുക്കള്‍ ഉപയോഗിക്കുന്നവരിലും ഇത് സ്ഥിരമായാ സംഭവിക്കുന്നതിനുള്ള സാധ്യത കൂടുതലാണ്.

വയറിലേയും കുടലിലേയും രോഗാവസ്ഥകള്‍
ശരീരത്തിന് അകത്ത് എത്രത്തോളം ഗുരുതരമായ അവസ്ഥകള്‍ ഉണ്ട് എന്നത് പലര്‍ക്കും അറിയില്ല. എന്നാല്‍ അതിനെ പുറമേക്ക് പ്രകടമാക്കുന്ന ലക്ഷണങ്ങളില്‍ പ്രധാനപ്പെട്ടതാണ് പലപ്പോഴും വായില്‍ കാണുന്ന മാറ്റങ്ങള്‍. ചുണ്ടിന്റെ കോണില്‍ വിണ്ടു കീറല്‍, ആവര്‍ത്തിച്ചുണ്ടാവുന്ന വായ്പ്പുണ്ണ്, ഇനാമല്‍ ദ്രവിക്കുന്നത് എല്ലാം ഇതെല്ലാം ക്രോണ്‍സ് രോഗം, ഗ്യാസ്ട്രോഈസോഫംഗല് റിഫ്ളക്സ്, പോഷകങ്ങളുടെ അഭാവം എന്നിവ മൂലം സംഭവിക്കുന്നതാണ്. ഇത്തരം ലക്ഷണങ്ങള്‍ നേരത്തെ മനസ്സിലാക്കി അതിനെ നിര്‍ണയിക്കാന്‍ ശ്രദ്ധിക്കണം.
ഓട്ടോ ഇമ്മ്യൂണ്‍ രോഗങ്ങള്‍
പലപ്പോഴും പല രോഗാവസ്ഥകള്‍ക്കും കാരണമാകുന്നതാണ് ഓട്ടോ ഇമ്മ്യൂണ്‍ രോഗങ്ങള്‍. മോണ, കവിളിന്റെ ഉള്‍വശം എന്നിങ്ങനെയുള്ള ഭാഗങ്ങളില്‍ മുറിവോ പുണ്ണോ കാണപ്പെടുമ്പോള്‍ ആണ് ഇത് ഗുരുതരാവസ്ഥ സൃഷ്ടിക്കുന്നത്. പലപ്പോഴും വായില്‍ തൊലി പോയി വെളുത്ത കുരുക്കളും പാടുകളും ഉണ്ടാവുന്നതിലേക്ക് നയിക്കുന്നു. വളരെ സാവധാനത്തിലാണ് രോഗാവസ്ഥ സംഭവിക്കുന്നതും. ഇതെല്ലാം വളരെയധികം ശ്രദ്ധിക്കേണ്ടതാണ്.

പ്രമേഹം
ജീവിത ശൈലി രോഗങ്ങളില്‍ മു്ന്നില്‍ നില്‍ക്കുന്നതാണ് പ്രമേഹം. പലപ്പോഴും രോഗാവസ്ഥകളെ നിസ്സാരവത്കരിക്കുമ്പോള്‍ ശരീരം ചില ലക്ഷണങ്ങളെ പ്രകടിപ്പിക്കുന്നു. അതില്‍ പ്രമേഹം വളരെ പ്രധാനപ്പെട്ടതാണ്. രോഗപ്രതിരോധ ശേഷി കുറയുന്നത് മാത്രമല്ല അനിയന്ത്രിതമായ പ്രമേഹത്തിന്റെ ലക്ഷണങ്ങളില്‍ ഒന്നാണ് പലപ്പോഴും വായിലുണ്ടാവുന്ന പൂപ്പല്‍. ഇവയെല്ലാം തന്നെ വളരെയധികം ശ്രദ്ധിക്കണം. ഇത് സ്ഥിരമായി നില്‍ക്കുന്നത് ശ്രദ്ധയില്‍ പെട്ടാല്‍ കൃത്യമായി ഡോക്ടറെ കാണുകയും ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരമുള്ള ചികിത്സ എടുക്കുകയും വേണം.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications

