Latest Updates
-
പുകവലി ഉപേക്ഷിച്ചാൽ ശരീരത്തിൽ സംഭവിക്കുന്നത് അത്ഭുതം! ഈ മാറ്റങ്ങൾ അറിഞ്ഞാൽ നിങ്ങൾ ഇന്ന് തന്നെ സിഗരറ്റ് വലിച്ചെറിയും -
ആർത്തവ വേദനയിൽ വലയുന്ന പെൺകുട്ടികൾക്ക് ഇനി ആശ്വാസം; കേരളത്തിലെ സ്കൂളുകളിൽ ചരിത്രപരമായ അവധി പ്രഖ്യാപനം! -
കടുത്ത ചൂടിലും വയറിലെ കൊഴുപ്പ് കുറയ്ക്കാം; വ്യായാമത്തിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ ഫലം ഉറപ്പ്! -
കാലാവസ്ഥ മാറുന്നു, ചർമ്മവും മുടിയും തകരാതിരിക്കാൻ ഈ 48 മണിക്കൂർ പ്ലാൻ പരീക്ഷിച്ചു നോക്കൂ -
വ്യാഴം കർക്കടകത്തിലേക്ക് മാറുന്നു: കരിയറിലും വിവാഹകാര്യങ്ങളിലും വൻ മാറ്റങ്ങൾ, ഈ ഭാഗ്യകാലം നിങ്ങൾ എങ്ങനെ പ്രയോജനപ്പെടുത്തും? -
മെയ് 30-31: ആകാശത്ത് അപൂർവ്വ ബ്ലൂ മൂൺ; കർമ്മദോഷങ്ങൾ അകറ്റാൻ ഈ രാശിക്കാർക്ക് വൻ ഭാഗ്യം, ചെയ്യേണ്ടത് ഇത്രമാത്രം! -
ശിവയോഗം മാറി സിദ്ധയോഗം: ഈ സമയം കൃത്യമായി ഉപയോഗിച്ചാൽ കരിയറിൽ വൻ കുതിച്ചുചാട്ടം, ഭാഗ്യം ഈ രാശിക്കാർക്ക് മാത്രം -
സാമ്പത്തിക നേട്ടവും പ്രണയസാഫല്യവും: ഇന്ന് ഈ രാശിക്കാർക്ക് ഭാഗ്യത്തിന്റെ ദിനം, നിങ്ങളുടെ രാശിയുണ്ടോ? -
മെയ് 30 നക്ഷത്രഫലം: സാമ്പത്തിക നേട്ടവും കരിയർ മാറ്റങ്ങളും, ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം തെളിയുമോ? -
ഇന്നത്തെ രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിലും പ്രണയത്തിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം!
ചുണ്ടിലെ മാറ്റം വരാനിരിക്കുന്ന അപകടസൂചന; ചുണ്ടുകള്‍ പറയും നിങ്ങളുടെ ആരോഗ്യം
നമ്മുടെ ഏറ്റവും പ്രധാനപ്പെട്ട സമ്പാദ്യമാണ് ആരോഗ്യം. അത് കാത്തുസൂക്ഷിക്കേണ്ടത് അത്യാവശ്യമാണ്. നമ്മുടെ ശരീരത്തിന്റെ വിവിധ ഭാഗങ്ങൾ നമ്മുടെ ആരോഗ്യത്തെക്കുറിച്ചു പല സൂചനകളും നൽകും. മാറി മറിയുന്ന ജീവിത സാഹചര്യങ്ങൾ,ജോലിത്തിരക്കുകൾ എന്നിവയെല്ലാം നമ്മുടെ ആരോഗ്യത്തെ സാരമായി ബാധിക്കാറുണ്ട്. പലരും പലതരം ജോലികളിൽ വ്യാപൃതരായിരിക്കുന്നവർ ആയിരിക്കും. ചിലർ മണിക്കൂറോളം ഇരുന്നു ജോലി ചെയ്യുന്നവർ, മറ്റു ചിലർ കൂടുതൽ സമയം കമ്പ്യൂട്ടർ സ്‌ക്രീനിൽ നോക്കി ജോലി ചെയ്യുന്നവർ അങ്ങനെ പലതും.
ഒറ്റനോട്ടത്തിൽ നമുക്ക് യാതൊരു വ്യത്യാസവും തോന്നില്ല. പക്ഷെ പലപ്പോഴും നമ്മുടെ ജോലിത്തിരക്കും ജീവിതശൈലിയും കുറേശ്ശ നമ്മുടെ ആരോഗ്യത്തെ ബാധിക്കുകയാണ്. എന്നാൽ നമ്മുടെ നഖം, കണ്ണുകൾ,ചർമ്മം എന്നിവയെല്ലാം ഓരോ മുന്നറിയിപ്പുകൾ നമുക്ക് നൽകാറുണ്ട്. നമ്മുടെ ചുണ്ടുകൾക്കും ആരോഗ്യത്തെക്കുറിച്ചു ചിലതൊക്കെ പറയാനുണ്ട്. അവ നിസ്സാരമാക്കി കളയരുത്.

ആരോഗ്യത്തെക്കുറിച്ചു ചുണ്ടുകൾക്ക് പറയാനുള്ളത്
ചുണ്ടുകൾ നമ്മുടെ ശരീരത്തിന്റെയും സൗന്ദര്യത്തിന്റെയുമെല്ലാം പ്രധാന ഭാഗമാണ്. ആരോഗ്യമുള്ള ചുണ്ടുകൾക്ക് പ്രകൃതിദത്തമായ നിറവും മൃദുലതയും ഉണ്ടാകും. അവ കൂടുതൽ ജലാംശമുള്ളതായും കാണപ്പെടും. ഓരോ വ്യക്തിയുടെയും ചുണ്ടിന്റെ സ്വാഭാവിക നിറത്തിൽ വ്യത്യാസം ഉണ്ടാകും. സാധാരണയായി പിങ്ക് നിറമാണ് കൂടുതലായി കാണപ്പെടുന്നത്. ചുണ്ടുകളുടെ നിറവ്യത്യാസവും ആരോഗ്യവും തമ്മിലുള്ള ബന്ധം എങ്ങനെയെന്ന് നോക്കാം.
വിളറിയ ചുണ്ടുകൾ
വിളറി നീലനിറം പോലുള്ള ചുണ്ടുകൾ അനാരോഗ്യത്തെ കാണിക്കുന്നു. അനീമിയ അഥവാ രക്തക്കുറവ് , ശ്വസന പ്രശനങ്ങൾ എന്നിവ ഉള്ളവർക്ക് വിളറിയ ചുണ്ടുകൾ കാണുന്നു. രക്തത്തിൽ ഓക്സിജന്റെ കുറവാണ് പ്രധാനമായും വിളറിയ നീല നിറമുള്ള ചുണ്ടുകൾ കാണിക്കുന്നത്.
വരണ്ട ചുണ്ടുകൾ
തണുത്ത കാലാവസ്ഥയിൽ നമ്മുടെ ചുണ്ടുകൾ വരളാറുണ്ട്. കാലാവസ്ഥ വ്യതിയാനം ഒഴിച്ചാൽ ചുണ്ടുകൾ വരളുന്നതിന്റെ പ്രധാന കാരണങ്ങൾ ശരീരത്തിലെ ജലാംശത്തിന്റെ അഭാവവും വിറ്റാമിനുകളുടെ അഭാവവുമാണ്. സ്ഥിരമായി വരണ്ട ചുണ്ടുകളാണ് എങ്കിൽ പോഷകങ്ങളുടെ കുറവാണ് സൂചിപ്പിക്കുന്നത്.

വീർത്ത ചുണ്ടുകൾ
അലർജി, അണുബാധ, ആഞ്ജിയോഎഡീമ പോലുള്ള രോഗാവസ്ഥകളാണ് സാധാരണ തടിച്ച ചുണ്ടുകൾക്ക് കാരണം. ഇവ വിദഗ്ദ്ധ പരിശോധന ആവശ്യമുള്ളവയാണ്.
ചുണ്ടിലെ പുണ്ണുകൾ
ചുണ്ടിൽ വരുന്ന പുണ്ണുകൾ അണുബാധയെ സൂചിപ്പിക്കുന്നവയാണ്.
ചുണ്ടിന് ഇരുവശവും വിള്ളൽ
ചുണ്ടിന്റെ അറ്റത്തായി വായുടെ ഭാഗത്തുണ്ടാകുന്ന വിള്ളൽ വിറ്റാമിൻ ബി അല്ലെങ്കിൽ ഇരുമ്പിന്റെ കുറവ് മൂലം ആയിരിക്കും. അല്ലെങ്കിൽ ഫംഗൽ അണുബാധ കാരണവും വായുടെ ഇരുവശതും വിള്ളൽ ഉണ്ടാകാം.
അസാധാരണമായ നിറവ്യത്യാസം
അസാധാരണമായ നിറവ്യത്യാസം അല്ലെങ്കിൽ കറുത്ത പാടുകൾ ഹോർമോൺ അസന്തുലിതാവസ്ഥയോ ,വിറ്റാമിനുകളുടെ കുറവോ അല്ലെങ്കിൽ മരുന്നുകളോടുള്ള പ്രതിപ്രവർത്തനമോ ആയിരിക്കും.

ആരോഗ്യമുള്ള ചുണ്ടുകൾക്ക് ചില നുറുങ്ങുകൾ
ആരോഗ്യപരമായ പ്രശ്‌നം ഉണ്ടെങ്കിൽ അത് ആദ്യം പരിഹരിക്കണം. എന്നാൽ മാത്രമേ ചുണ്ടുകൾക്ക് ആരോഗ്യം ഉണ്ടാകൂ. ചുണ്ടുകളുടെ ആരോഗ്യം നിലനിർത്താൻ താഴെപറയുന്നവ ചെയ്യുക
ധാരാളം വെള്ളം കുടിക്കുക
ചുണ്ടുകളിൽ ജലാംശം നിലനിൽക്കണമെങ്കിൽ നമ്മുടെ ശരീരത്തിൽ ആവശ്യത്തിന് വെള്ളം ഉണ്ടാകണം. അതിനാൽ ധാരാളം വെള്ളം കുടിക്കുക.
ലിപ് ബാം പുരട്ടുക
സൂര്യപ്രകാശത്തിൽ നിന്നും നിങ്ങളുടെ ചുണ്ടുകളെ രക്ഷിക്കുന്നതിനായി എസ്പിഎഫ് ഉള്ള ഗുണനിലവാരമുള്ള ലിപ് ബാം ഉപയോഗിക്കുക. ഇത് ജലാംശം നിലനിർത്താനും സൂര്യപ്രകാശത്തിൽ നിന്നും നിങ്ങളുടെ ചുണ്ടുകളെ സംരക്ഷിക്കാനും ഉപകരിക്കും.
ചുണ്ട് കടിക്കാതിരിക്കുക/ നുണയാതിരിക്കുക - അധികമായി ചുണ്ട് നുണയാതിരിക്കുക
പോഷകസമൃദ്ധമായ ഭക്ഷണം കഴിക്കുക
വിറ്റാമിനുകൾ,മിനറലുകൾ എന്നിവ അടങ്ങിയ ഭക്ഷണം കഴിക്കുക. പ്രത്യേകിച്ച് ചുണ്ടുകളുടെ ആരോഗ്യത്തിനായി വിറ്റാമിൻ ബി,ഇരുമ്പ് എന്നിവ അടങ്ങിയ ഭക്ഷണം കഴിക്കാൻ ശ്രമിക്കുക.
അലർജി ഉണ്ടാക്കുന്ന വസ്തുക്കൾ ഒഴിവാക്കുക - അലർജി കാരണം നിങ്ങളുടെ ചുണ്ടുകൾ വീർക്കുന്നുവെങ്കിൽ അവ മനസിലാക്കി ഒഴിവാക്കുക.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
