Latest Updates
-
മഴക്കാലത്ത് ചർമ്മവും പാദങ്ങളും സുരക്ഷിതമാക്കാം; അണുബാധകളെ അകറ്റാൻ ഈ മുൻകരുതലുകൾ മതി -
ജൂലൈ 14 മുതൽ ഗുരു അസ്തമയം: സാമ്പത്തിക ഇടപാടുകളിൽ ശ്രദ്ധിക്കണം, ഈ രാശിക്കാർക്ക് കടുത്ത വെല്ലുവിളി! -
കർക്കടക സംക്രാന്തി 2026: സൂര്യന്റെ രാശിമാറ്റം; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
സർവാർത്ഥ സിദ്ധി യോഗം ഇന്ന്: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടം, ഈ സമയം പരമാവധി പ്രയോജനപ്പെടുത്തൂ! -
2026 ജൂലൈ 14: ചന്ദ്രൻ കർക്കടകത്തിലേക്ക്; ഈ 5 രാശിക്കാർക്ക് ഇന്ന് തൊഴിലിലും ധനത്തിലും വൻ നേട്ടം! -
ഇന്നത്തെ നക്ഷത്രഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ മാറ്റങ്ങൾ, ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
രാശിഫലം 2026 ജൂലൈ 13: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം -
മഴക്കാലത്ത് ചർമ്മം ചൊറിയുന്നുണ്ടോ? യുപി-ബിഹാറിലെ യാത്രക്കാർ അണുബാധ തടയാൻ ഈ മുൻകരുതലുകൾ എടുക്കൂ -
മുംബൈയിൽ എലിപ്പനി ഭീഷണി: മഴവെള്ളത്തിൽ ഇറങ്ങുമ്പോൾ ജീവൻ രക്ഷിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ശുക്ര-കേതു സംയോഗം: ഈ രാശിക്കാർക്ക് സാമ്പത്തിക പ്രതിസന്ധി, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
ഉറക്കം വെറും 5-6 മണിക്കൂറോ? കാത്തിരിക്കുന്ന ദുരന്തങ്ങള്‍ ഇതെല്ലാം, നിങ്ങളും ശ്രദ്ധിക്കണം
ഉറക്കം എന്നത് എന്തുകൊണ്ടും വളരെയധികം നമ്മുടെ ആരോഗ്യത്തേയും സ്വാധീനിക്കുന്നതാണ്. പലപ്പോഴും കൃത്യമായ ഉറക്കമില്ലാത്തത് തന്നെയാണ് പല ആരോഗ്യ പ്രശ്നങ്ങളുടേയും കാരണം. അതുകൊണ്ട് തന്നെ ഓരോ മാറ്റവും അതീവശ്രദ്ധയോടെ വേണം കൈകാര്യം ചെയ്യുന്നതിന്. ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന ഇത്തരം കാര്യങ്ങളെ ഒരിക്കലും നിസ്സാരമാക്കരുത് എന്നതാണ് പ്രധാനപ്പെട്ട കാര്യം. പലപ്പോഴും ഗുരുതരമായ ആരോഗ്യ പ്രത്യാഘാതങ്ങളാണ് ഉറക്കമില്ലാത്തവരെ കാത്തിരിക്കുന്നത്.
ഓരോ രാത്രിയിലും വെറും 5-6 മണിക്കൂര്‍ വരെ മാത്രം ഉറങ്ങുന്നവരാണോ നിങ്ങള്‍? എന്നാല്‍ നിങ്ങള്‍ നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളുണ്ട്. പലപ്പോഴും ഇത്തരം കാര്യങ്ങളെക്കുറിച്ച് മനസ്സിലാക്കിയാല്‍ മാത്രമേ അത് ആരോഗ്യത്തെ എത്രത്തോളം ബാധിക്കുന്നുണ്ട് എന്നത് മനസ്സിലാക്കാന്‍ സാധിക്കുകയുള്ളൂ. സാധാരണയായി ചുരുങ്ങിയത് 7 മണിക്കൂറെങ്കിലും ഒരു വ്യക്തി ഉറങ്ങിയിരിക്കണം. എന്നാല്‍ മാത്രമേ അത് ആരോഗ്യത്തെ സഹായിക്കുന്നുള്ളൂ. പലരിലും ഉത്കണ്ഠ, സമ്മര്‍ദ്ദം, ചില രോഗാവസ്ഥകള്‍ എന്നിവയെല്ലാം നിങ്ങളുടെ ആരോഗ്യത്തെ പ്രശ്നത്തിലേക്ക് എത്തിക്കുന്നു. ഉറക്കമില്ലായ്മ സൃഷ്ടിക്കുന്ന ഗുരുതര ആരോഗ്യ പ്രശ്നങ്ങളെന്തൊക്കെയെന്ന് നമുക്ക് നോക്കാം.

മാനസികാരോഗ്യത്തെ സ്വാധീനിക്കുന്നു
പലപ്പോഴും മാനസികാരോഗ്യത്തെ പ്രശ്നത്തിലേക്ക് എത്തിക്കുന്നതിനും മൂഡ് മാറ്റം ഉള്‍പ്പടെയുള്ള പ്രതിസന്ധികള്‍ വര്‍ദ്ധിപ്പിക്കുന്നതിനും ഉറക്കമില്ലായ്മ കാരണമാകുന്നു. നിങ്ങളില്‍ എന്തെങ്കിലും തരത്തിലുള്ള രോഗാവസ്ഥകള്‍ അലട്ടുന്നുണ്ടെങ്കില്‍ അവര്‍ക്ക് ഉത്കണ്ഠയും വിഷാദവും സമ്മര്‍ദ്ദവും എല്ലാം ചേര്‍ന്ന് ഉറക്കമില്ലായ്മ പോലുള്ള പ്രതിസന്ധികള്‍ സൃഷ്ടിക്കുന്നു. അതെല്ലാം തന്നെ അപകടകരമായ അവസ്ഥകളും ഉണ്ടാക്കുന്നു.
രോഗപ്രതിരോധ ശേഷി കുറയ്ക്കുന്നു
നിങ്ങളുടെ ഉറക്കമില്ലായ്മ പലപ്പോഴും ഗുരുതരമായ പ്രശ്നങ്ങളിലേക്കാണ് എത്തിക്കുന്നത്. പലപ്പോഴും ഉറക്കം കുറയുന്നത് രോഗപ്രതിരോധശേഷി കുറയ്ക്കുന്നതിലേക്ക് എത്തിക്കുന്നു. ഇത് മറ്റ് പല രോഗാവസ്ഥകളേയും സൃഷ്ടിക്കും. ഇത്തരം അവസ്ഥയില്‍ പ്രമേഹം ഉയരുന്നതിനും രക്തസമ്മര്‍ദ്ദത്തിലെ ഏറ്റക്കുറച്ചിലുനും ഹൃദ്രോഗത്തിനും എല്ലാം കാരണമാകുന്ന അവസ്ഥകള്‍ സൃഷ്ടിക്കപ്പെടുന്നു. ഇതെല്ലാം തന്നെ ശ്രദ്ധിക്കണം.
ആയുസ്സിനും വെല്ലുവിളി
പലപ്പോഴും ഉറക്കമില്ലായ്മ നിങ്ങളുടെ ആയുസ്സിനേയും പ്രതിസന്ധിയിലാക്കുന്നു. ചുരുങ്ങിയത് 5-6 മണിക്കൂര്‍ മാത്രം ഉറങ്ങുന്നവരെങ്കില്‍ ഇവര്‍ക്ക് പലപ്പോഴും ആയുസ്സിന്റെ കാര്യത്തില്‍ 15% വരെ കുറവുണ്ടാവുന്നതിന് സാധ്യതയുണ്ടെന്നാണ് പഠനങ്ങളില്‍ പറയുന്നത്. ഇത് നിങ്ങളുടെ ആരോഗ്യത്തേയും സ്വാധീനിക്കുന്നത് കൊണ്ടാണ് ഇത്തരത്തില്‍ സംഭവിക്കുന്നത്.

പല തരത്തിലുള്ള അപകടങ്ങള്‍
ശരീരം ആവശ്യപ്പെടുന്ന സമയം ഉറക്കം ലഭിക്കാതിരിക്കുമ്പോള്‍ അത് അപകടകരമായ അവസ്ഥയിലേക്ക് നിങ്ങളെ എത്തിക്കുന്നു. ഇത്തരം അവസ്ഥയില്‍ പല വിധത്തിലുള്ള പ്രതിസന്ധികള്‍ സംഭവിക്കുന്നു. അത് മാത്രമല്ല നിങ്ങളുടെ ജീവിതത്തില്‍ പല വിധത്തിലുള്ള അപകടങ്ങളും ഉറക്കമില്ലായ്മയിലേക്ക് എത്തിക്കുന്നു. ഇത് നമ്മുടെ ഏകാഗ്രതയേയും ഓര്‍മ്മശക്തിയേയും ബാധിക്കുന്ന അവസ്ഥയിലേക്ക് എത്തുന്നു. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ അല്പം ശ്രദ്ധിക്കണം.
കാഴ്ചയില്‍ വരുന്ന മാറ്റങ്ങള്‍
പല വിധത്തിലാണ് ഉറക്കമില്ലായ്മ നിങ്ങളെ ബാധിക്കുന്നത്. പലപ്പോഴും കണ്ണുകള്‍ക്ക് താഴെയുള്ള കറുപ്പ നിറം, കണ്പോളകളില് വീക്കം എന്നിവയെല്ലാം തന്നെ പ്രശ്നങ്ങളുണ്ടാക്കുന്നു. അതിനെല്ലാം കാരണം ഉറക്കമില്ലായ്മയാണ് എന്നത് മനസ്സിലാക്കണം. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. ഉറക്കമില്ലായ്മ നിങ്ങളുടെ ആരോഗ്യത്തെ വളരെയധികം പ്രശ്നങ്ങളിലേക്കാണ് എത്തിക്കുന്നത് എന്നത് മനസ്സിലാക്കണം. ഉറങ്ങുന്ന സമയം മാത്രം ഗുണകരമാണ് എന്ന കാര്യം കൂടി അറിഞ്ഞിരിക്കണം.
ഉറങ്ങേണ്ട സമയം പ്രായത്തിന് അനുസരിച്ച്
ഒരു വ്യക്തി പ്രായത്തിന് അനുസരിച്ച് ഉറങ്ങേണ്ട സമയം വളരെ പ്രധാനപ്പെട്ടതാണ്.
18 വയസ്സും അതില്‍ കൂടുതലും 7-8 മണിക്കൂര്‍ ഉറങ്ങേണ്ടതാണ്. 13-18 വയസ്സ് 8-10 മണിക്കൂര്‍, 6-12 വയസ്സ് 9-12 മണിക്കൂര്‍, 3-5 വയസ്സ് 10-13 മണിക്കൂര്‍, 1-2 വയസ്സ് 11-14 മണിക്കൂര്‍ വരെ ഉറങ്ങേണ്ടതാണ്. ഇത് വഴി നിങ്ങള്‍ക്ക് ആരോഗ്യവും കരസ്ഥമാക്കാവുന്നതാണ്.
ശരിയായ ഉറക്കത്തിന് ശ്രദ്ധിക്കേണ്ടത്
നിങ്ങളുടെ ഉറക്കം മികച്ചതാക്കുന്നതിന് വേണ്ടി ചില കാര്യങ്ങള്‍ ശ്രദ്ധിക്കാവുന്നതാണ്. അതിനായി എപ്പോഴും ബെഡ്റൂം ഇരുണ്ടതും കിടപ്പുമുറികളും ശാന്തവുമായിരിക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്. കൂടാതെ അത്താഴത്തിന് വലിയ അളവിലുള്ള ഭക്ഷണം കഴിക്കരുത്. കൂടാതെ സ്ക്രീന്‍ ടൈം കുറയ്ക്കുക. മൊബൈല്‍ ഫോണ്‍ പോലുള്ള ഇലക്ട്രോണിക് ഉപകരണങ്ങള്‍ കിടപ്പുമുറിയില്‍ ഉപയോഗിക്കാതിരിക്കാന്‍ ശ്രമിക്കുക എന്നിങ്ങനെയുള്ള കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതാണ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications