Latest Updates
-
തൈര് കഴിക്കുമ്പോള്‍ നൂറായിരം സംശയങ്ങളോ? മത്സ്യത്തിനൊപ്പം, രാത്രിയില്‍: ഉത്തരങ്ങള്‍ ഇവിടെയുണ്ട് -
വ്യാഴം മിഥുനത്തില് നേര്‍ഗതിയില്‍: മാര്‍ച്ച് 11-മുതല്‍ 12 രാശിക്കാര്‍ക്കും സമ്പൂര്‍ണ ഫലം അറിയാം, നിങ്ങള്‍ക്ക് -
സൂര്യ - ചന്ദ്രന്മാര് സൃഷ്ടിക്കും വ്യതിപതരാജയോഗം: ഒന്നൊഴിയാതെ കഷ്ടപ്പാട് പടികയറും, കൈവെക്കുന്നതെല്ലാം ദോഷം -
Rashiphalam: ഇന്ന് 12 രാശിക്കാര്‍ക്കും സമ്പൂര്‍ണം, സമഗ്രം, കൃത്യം ഫലം, നിങ്ങള്‍ക്കെങ്ങനെ? -
Rashiphalam: കരിയര്‍, ധനം, ദാമ്പത്യം, ജോലി, ജീവിതം എപ്രകാരം ഇന്ന് 12 രാശിക്കാര്‍ക്കും, അറിയാം സമ്പൂര്‍ണഫലം -
ഹോളി ആശംസകള്‍ 2026: ഓരോ വാക്കിലും വിരിയട്ടെ വര്‍ണങ്ങള്‍: പ്രിയപ്പെട്ടവര്‍ക്ക് ഹോളി ആശംസകള്‍ അറിയിക്കാം -
ശുക്രന് മീനത്തിലെത്തിയപ്പോള് ശുക്രദശയാരംഭിക്കുന്നത് ഈ രാശിക്കാര്‍ക്ക്, നിങ്ങളുടെ രാശിയേത് -
യൂറിക് ആസിഡ് കൂടുതലെങ്കില്‍ സൂചിപ്പിക്കും ലക്ഷണങ്ങള്‍ നിസ്സാരമല്ല: അവഗണിക്കരുത് ഇതൊന്നും -
ചന്ദ്രഗ്രഹണം 2026: ഗ്രഹണമാരംഭത്തില് കണ്ട് തുടങ്ങും മാറ്റങ്ങള്‍, ഈ നാളുകാരില്‍ ദുരിതമൊഴിഞ്ഞ് കോടീശ്വരയോഗം -
തടി കുറയ്ക്കാന്‍ ഇക്കാര്യങ്ങള്‍ ബ്രേക്ക്ഫാസ്റ്റില്‍ ചേര്‍ക്കാം: ഫലം കൃത്യമാണെന്ന് എന്‍ഡോക്രൈനോളജിസ്റ്റ്
സ്ലീപ് അപ്‌നീയ: ഉറക്കത്തില്‍ ശ്വാസം നിന്ന് പോവുന്ന അപകടം- ശ്രദ്ധിക്കണം ഓരോ ഘട്ടവും
ഉറക്കം എന്നത് ആരോഗ്യത്തിന് വളരെ അത്യാവശ്യമായ ഒന്നാണ്. എന്നാല്‍ ചിലരില്‍ ഉറക്കം അല്‍പം കൂടുതല്‍ പ്രതിസന്ധികള്‍ സൃഷ്ടിക്കുന്നു. ഇത്തരം അവസ്ഥകളില്‍ ഉറക്കം കൂടിയാലും കുറഞ്ഞാലും അതുണ്ടാക്കുന്ന അപകടം നിസ്സാരമല്ല. കാരണം മാനസികമായും ശാരീരികമായും നിരവധി ബുദ്ധിമുട്ടുകള്‍ ഉറക്കം നിങ്ങളില്‍ ഉണ്ടാക്കുന്നു. പലപ്പോഴും ഉറക്കത്തിലെ അസ്വസ്ഥതകള്‍ മരണം വരെ സംഭവിക്കുന്നതിലേക്ക് എത്തിക്കുന്നു. ഉറക്കത്തില്‍ ശ്വസന സംബന്ധമായ തടസ്സങ്ങള്‍ നേരിടുന്ന അവസ്ഥയാണ് സ്ലീപ് അപ്‌നീയ.
അതിനെ നിസ്സാരമായി കാണുന്നത് പല വിധത്തിലുള്ള പ്രതിസന്ധികള്‍ സൃഷ്ടിക്കുന്നു. പലപ്പോഴും ഉറക്കത്തിന്റെ ചെറിയ ഇടവേളകളില്‍ നിങ്ങളുടെ ശ്വാസത്തിന്റെ അഭാവം സംഭവിക്കുന്നു. ഈ അവസ്ഥയില്‍ അതിന് പരിഹാരം കാണുന്നതിന് വേണ്ടിയുള്ള മാര്‍ഗ്ഗങ്ങളാണ് നാം ശ്രദ്ധിക്കേണ്ടത്. ഇത്തരത്തില്‍ ഉള്ള ശ്വാസ തടസ്സം മണിക്കൂറില്‍ അഞ്ച് തവണയില്‍ കൂടുതല്‍ സംഭവിക്കുന്നുണ്ടെങ്കില്‍ അത് സൂചിപ്പിക്കുന്നത് നിങ്ങളില്‍ സ്ലീപ് അപ്നിയ ഉണ്ട് എന്നതാണ്. കൂടുതല്‍ അറിയാം.

എന്താണ് സ്ലീപ്പ് അപ്‌നിയ?
എന്താണ് സ്ലീപ് അപ്നിയ എന്നതിനെക്കുറിച്ച് ആദ്യം കൃത്യമായി മനസ്സിലാക്കാവുന്നതാണ്. നിങ്ങള്‍ രാത്രിയില്‍ ഉറങ്ങുമ്പോള്‍ പലപ്പോഴും ആ സമയം ശ്വാസനാളം തടസ്സപ്പെടുകയോ അല്ലെങ്കില്‍ എന്തെങ്കിലും പ്രശ്‌നങ്ങള്‍ ഉണ്ടാവുകയോ ചെയ്യുമ്പോള്‍ അത് പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു. ഓരോ തവണയും ശ്വസനം പുനരാരംഭിക്കുമ്പോള്‍ പലപ്പോഴും കൂടുതല്‍ അധ്വാനിക്കേണ്ടതായി വരുന്നു. ഇത് പലപ്പോഴും ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തിലേക്കും അതല്ലാതെ അമിതവണ്ണത്തിലേക്കും അതല്ലാതെ മറ്റ് ചില ആരോഗ്യ പ്രശ്‌നങ്ങളും ഇതിന്റെ ഫലമായി ഉണ്ടാവുന്നു.
സ്ലീപ് അപനിയയുടെ പ്രശ്‌നങ്ങള്‍
സ്ലീപ് അപ്നിയ ഉള്ള സമയത്ത് നിങ്ങളില്‍ കൂര്‍ക്കം വലി വര്‍ദ്ധിക്കുന്നു, ഇത് കൂടാതെ ഉറക്കത്തില്‍ ശ്വാസ തടസ്സം ഉണ്ടാവുന്നു. കൂടാതെ രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ വരണ്ട വായയുണ്ടാവുന്നു, രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ തലവേദന വര്‍ദ്ധിക്കുന്നു, ഉറങ്ങുന്നതിന് ബുദ്ധിമുട്ട് നേരിടേണ്ടി വരുന്നു, പകല്‍ സമയം ഉറക്കം വര്‍ദ്ധിക്കുന്നു, പകല്‍ ഊര്‍ജ്ജത്തോടെ ഇരിക്കാന്‍ സാധിക്കാതെ വരുന്നു, അമിതമായ ദേഷ്യം വരുന്നതെല്ലാം ഇതിന്റെ ഫലമാണ്.
ശരീരത്തെ ബാധിക്കുന്നത്
നിങ്ങള്‍ക്ക് സ്ലീപ് അപ്നീയ ഉണ്ടെങ്കില്‍ അത് ശരീരത്തെ പല തരത്തിലാണ് ബാധിക്കുന്നത്. ഇത്തരം രോഗാവസ്ഥകള്‍ ഉള്ളവരില്‍ വിഷാദ രോഗം വളരെയധികം ബാധിക്കുന്നു. ഇത് കൂടാതെ നിങ്ങള്‍ക്ക് ആശയക്കുഴപ്പം വര്‍ദ്ധിക്കുന്നതിനുള്ള സാധ്യതയുണ്ട്. ഇത് കൂടാതെ നിങ്ങള്‍ക്ക് സംസാരിക്കുന്നതില്‍ ബുദ്ധിമുട്ട് നേരിടുന്നതിനുള്ള സാധ്യതയുണ്ട്. പല കാര്യങ്ങളിലും ആശയക്കുഴപ്പം ഉണ്ടാവുന്നു. ഇതെല്ലാം സ്ലീപ് അപ്നീയ പോലുള്ള അവസ്ഥയിലേക്ക് നിങ്ങളെ എത്തിക്കുന്നു.

ഓര്‍മ്മശക്തിക്ക് പ്രശ്‌നങ്ങള്‍
ഓര്‍മ്മശക്തി പോലുള്ള പ്രശ്‌നങ്ങള്‍ നിങ്ങളില്‍ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. ഗുണനിലവാരമുള്ള ഉറക്കം മാത്രമാണ് നിങ്ങളില്‍ മികച്ച ഓര്‍മ്മശക്തി നല്‍കുന്നത്. എന്നാല്‍ സ്ലീപ് അപ്നീയ പോലുള്ള പ്രശ്‌നങ്ങള്‍ നിങ്ങളില്‍ ഓര്‍മ്മശക്തി കുറക്കുന്നു. ഇത് കൂടാതെ നിങ്ങളില്‍ മറ്റ് ചില പ്രശ്‌നങ്ങളും ഉണ്ടാക്കുന്നു. ഇത് കൂടാതെ മറ്റ് ചില ആരോഗ്യ പ്രശ്‌നങ്ങള്‍ നിങ്ങള്‍ക്കുണ്ടാവുന്നതിനുള്ള സാധ്യതയും ഉണ്ട്.
ദഹന പ്രശ്‌നങ്ങള്‍
ദഹന സംബന്ധമായ പ്രശ്‌നങ്ങള്‍ പലപ്പോഴും നിങ്ങളില്‍ പല കാരണങ്ങള്‍ കൊണ്ടും ഉണ്ടാവാം. എന്നാല്‍ സ്ലീപ് അപ്‌നിയയുടെ ഫലമായി നിങ്ങളില്‍ ദഹന സംബന്ധമായ പ്രശ്‌നങ്ങള്‍ വര്‍ദ്ധിക്കുന്നതിനുള്ള സാധ്യത വളരെ കൂചുതലാണ്. ഇത് കൂടാതെ നിങ്ങള്‍ക്ക് ഇത് പലപ്പോഴും ആസിഡ് റിഫ്‌ളക്‌സ് പോലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നതിലേക്ക് എത്തിക്കുന്നു.
ഏകാഗ്രത കുറക്കുന്നു
ഏകാഗ്രത കുറക്കുന്ന അവസ്ഥയില്‍ പലപ്പോഴും അതിന് പിന്നിലുള്ള കാരണം എന്ന് പറയുന്നതില്‍ സ്ലീപ് അപ്‌നിയയും വരാം. ഇത് നിങ്ങളുടെ ചിന്തയെ വരെ മാറ്റി മറിക്കുന്നു. മാത്രമല്ല ഉറക്കക്കുറവ് തലച്ചോറിന്റെ പ്രവര്‍ത്തനത്തെ വളരെ ദോഷകരമായി ബാധിക്കുന്നു. വേണ്ടത്ര ഉറക്കം ലഭിച്ചില്ലെങ്കില്‍ അത് മസ്തിഷ്‌കത്തിലേക്കും ശരീരത്തിലേക്കും ഉള്ള പ്രതിസന്ധികള്‍ വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്. ഇത്തരം അവസ്ഥയെ ഒരിക്കലും നിസ്സാരവത്കരിക്കരുത്. ഇത് കൂടുതല്‍ വെല്ലുവിളികള്‍ ഉയര്‍ത്തുന്നു.

രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കും
രോഗപ്രതിരോധ ശേഷി കുറക്കുന്നതിലേക്കും പലപ്പോഴും സ്ലീപ് അപ്നിയ പോലുള്ള പ്രശ്‌നങ്ങള്‍ എത്തിക്കുന്നു. ഉറങ്ങുമ്പോള്‍ ശരീരം ആന്റിബോഡികള്‍ ഉത്പാദിപ്പിക്കുന്നു, ബാക്ടീരിയയും വൈറസും പോലുള്ള പ്രശ്‌നങ്ങളെ പ്രതിരോധിക്കാന്‍ ഇത് ധാരാളമാണ്. എന്നാല്‍ വേണ്ടത്ര ഉറക്കം ലഭിച്ചില്ലെങ്കില്‍, അത് രോഗപ്രതിരോധ ശേഷിയെ ദുര്‍ബലപ്പെടുത്തുകയും ഹൃദ്രോഗമോ പ്രമേഹമോ ഉണ്ടാകാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുകയും ചെയ്യും. അതുകൊണ്ട് ശ്രദ്ധിക്കണം.
ദഹന പ്രശ്‌നങ്ങള്‍
നല്ല ഉറക്കത്തിന് നല്ല ദഹനത്തെ പ്രദാനം ചെയ്യുന്നതിന് സാധിക്കുന്നുണ്ട്. എന്നാല്‍ നേരെമറിച്ച്, ഉറക്കക്കുറവ് കുടല്‍ പാളിക്ക് സമീപം വീക്കം വര്‍ദ്ധിപ്പിക്കുകയും ഹോര്‍മോണ്‍ തകരാറുകള്‍, മലബന്ധം, മറ്റ് ദഹനനാളങ്ങള്‍ എന്നിവയിലേക്ക് നിങ്ങളെ എത്തിക്കുകയും ചെയ്യുന്നു. അതുകൊണ്ട് തന്നെ മികച്ച ഉറക്കം ലഭിക്കാത്തവരില്‍ ദഹന സംബന്ധമായ പ്രശ്‌നങ്ങള്‍ വര്‍ദ്ധിക്കുന്നു. ഇത് മാത്രമല്ല ശരീരത്തിന് ആവശ്യത്തിന് വിശ്രമം വേണം. അല്ലാത്ത പക്ഷം അത് നിങ്ങളെ അനാരോഗ്യത്തിലേക്ക് എത്തിക്കും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications











