Latest Updates
-
Rashiphalam: ഇന്ന് ഭാഗ്യയോഗങ്ങളില് മാറ്റങ്ങള്‍ തേടി എത്തുന്ന രാശിക്കാര്‍: സമ്പൂര്‍ണഫലം ഇപ്രകാരം -
വ്യാഴം മിഥുനത്തില് നേര്‍ഗതിയില്‍: ഈ രാശിക്കാര്‍ മാര്‍ച്ച് 11 മുതല്‍ കരുതിയിരിക്കണം -
സ്ഥിരമായി ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുന്നോ? എങ്കില്‍ ഇക്കാര്യങ്ങള്‍ പരിഗണിക്കണം -
കാത്തിരുന്ന നക്ഷത്രമാറ്റം: രാജകീയ ജീവിതം നല്കുന്ന കേതു, മകം നക്ഷത്രത്തിലേക്ക് പ്രൗഡിയോടെ ഇവര്‍ -
ശകുനം പറയും കണ്ണ് തുടിക്കുന്നതും ഉള്ളം കൈ ചൊറിയുന്നതും എന്തിനാണെന്ന്: ഭാവിയില്‍ ഇത് സംഭവിക്കാം -
ആരോഗ്യത്തിന്റെ കലവറ ആയുസ്സിന് മുതല്‍ക്കൂട്ട്: പക്ഷേ മാതള നാരങ്ങ ഇവര്‍ കഴിക്കരുത്, കാരണം ഇതാ -
മാര്‍ച്ച് 11-ന് ശനി അസ്തമയം: വിഷുവിന് ശേഷമുള്ള ഒരാഴ്ച വരെ മാറ്റങ്ങള്‍ അതിഗംഭീരം ഈ രാശിക്കാര്‍ക്ക് -
ശനിയുടെ നക്ഷത്രത്തിലേക്ക് ചൊവ്വ: ഉത്രട്ടാതി നാളില്‍ സംഭവിക്കുന്ന മാറ്റം നിസ്സാരമല്ല, ഭാഗ്യം കടാക്ഷിക്കും രാശി -
Rashiphalam: ഇന്ന് നിങ്ങള്‍ക്ക് എങ്ങനെ, അറിയണം 12 രാശിക്കാര്‍ക്കും ഗുണങ്ങളും ദോഷങ്ങളും ഇപ്രകാരമെന്ന് -
നെല്ലിക്ക ജ്യൂസില്‍ ഒരു നുള്ള് മഞ്ഞള്‍പ്പൊടിയിട്ട് രാവിലെ കുടിക്കാം : ഗുണങ്ങള്‍ ഇതെല്ലാം
എനിക്കും എഡിഎച്ച്ഡി: ഫഹദ് ഫാസില്‍ നേരിടുന്ന എഡിഎച്ച്ഡി രോഗം എന്താണ്, ലക്ഷണങ്ങള്‍ എന്താണ്?
മലയാളികളുടെ പ്രിയനടനാണ് ഫഹദ് ഫാസില്‍. അടുത്തിടെ ഇറങ്ങിയ ആവേശം സിനിമയിലൂടെ കൊച്ചുകുട്ടികളെ വരെ കയ്യിലെടുക്കാന്‍ ഫഹദിന് കഴിഞ്ഞിട്ടുണ്ട്. ഇപ്പോള്‍ തനിക്ക് എഡിഎച്ച്ഡി എന്ന രോഗാവസ്ഥ ഉണ്ടെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ഫഹദ്. നാല്‍പ്പത്തിയൊന്നാം വയസ്സിലാണ് തനിക്ക് ഈ രോഗം കണ്ടെത്തിയതെന്നും കാര്യമായ രോഗലക്ഷണങ്ങള്‍ ഇല്ലെങ്കിലും ചില രീതിയിലുള്ള തകരാറുകള്‍ അനുഭവപ്പെടാറുണ്ടെന്നും ഫഹദ് വ്യക്തമാക്കിയിരുന്നു.

അറ്റെന്‍ഷന്‍ ഡെഫിസിറ്റ് ഹൈപ്പര്‍ ആക്ടിവിറ്റി ഡിസോഡര്‍ എന്നാണ് എഡിഎച്ച്ഡിയുടെ പൂര്‍ണ്ണരൂപം. എന്താണ് ഈ രോഗമെന്നും ഇതിന്റെ രോഗലക്ഷണങ്ങള്‍ എന്താണെന്നും എന്തുകൊണ്ടാണ് ഈ രോഗമുണ്ടാകുന്നതെന്നും മനസ്സിലാക്കാം.
എഡിഎച്ച്ഡി
നാഡീവളര്‍ച്ചയുമായും മസ്തിഷ്‌കവുമായും ബന്ധപ്പെട്ട രോഗാവസ്ഥയാണ് എഡിഎച്ച്ഡി. ഇവിടെ രോഗമുള്ളയാള്‍ക്ക് കാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതില്‍ ബുദ്ധിമുട്ടും ഹൈപ്പര്‍ ആക്ടിവിറ്റിയും തിടുക്കത്തില്‍ കാര്യങ്ങള്‍ ചെയ്യാനുള്ള ആവേശവും അനുഭവപ്പെടുന്നു. അതായത് ശ്രദ്ധ, വെറുതെയിരിക്കല്‍, സ്വഭാവ നിയന്ത്രണം എന്നിവയെയാണ് എഡിഎച്ച്ഡി ബാധിക്കുന്നത്. ചെറുപ്രായത്തിലും കൗമാരകാലത്തും എഡിഎച്ച്ഡി ഉണ്ടാകാം. ചിലപ്പോള്‍ മുതിര്‍ന്നതിന് ശേഷവും ഈ രോഗാവസ്ഥ തുടരാം. കുട്ടികളില്‍ കൂടുതലായി കാണപ്പെടുന്ന മാനസിക തകരാറാണ് എഡിഎച്ച്ഡി. ശ്രദ്ധ കേന്ദ്രീകരിക്കുന്നതില്‍ ബുദ്ധിമുട്ട് അനുഭവപ്പെടുന്നതിനാല്‍ സാധാരണയായി സ്‌കൂള്‍ കാലഘട്ടത്തില്‍ തന്നെ എഡിഎച്ച്ഡി തിരിച്ചറിയപ്പെടാറുണ്ട്.
ചികിത്സിച്ച് മാറ്റാന്‍ സാധിക്കാത്ത ഒരു രോഗം കൂടിയാണ് എഡിഎച്ച്ഡി. എന്നാല്‍ ചെറുപ്രായത്തില്‍ തന്നെ കണ്ടെത്തുകയും മികച്ച ചികിത്സയും അനുയോജ്യമായ പഠന പദ്ധതിയും ഉണ്ടെങ്കില്‍ എഡിഎച്ച്ഡി കൊണ്ടുള്ള ബുദ്ധിമുട്ടുകള്‍ സ്വയം കൈകാര്യം ചെയ്യാന്‍ രോഗിക്ക് സാധിക്കും.
വ്യത്യസ്ത തരം എഡിഎച്ച്ഡി
ഇന്‍അറ്റെന്റീവ്, ഹൈപ്പര്‍ ആക്ടീവ്, ഇവ രണ്ടും ചേര്‍ന്ന അവസ്ഥ എന്നിങ്ങനെ കുട്ടികളില്‍ പൊതുവെ മൂന്നുതരത്തിലുള്ള എഡിഎച്ച്ഡിയാണ് കാണാറുള്ളത്. ഇവ ഓരോന്നിന്റെയും ലക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.
ഇന്‍അറ്റെന്റീവ്
- *പെട്ടെന്ന് ശ്രദ്ധ നഷ്ടപ്പെടുന്ന അവസ്ഥ
- *നിര്‍ദ്ദേശങ്ങള്‍ പിന്തുടരുന്നതിലും പറഞ്ഞ കാര്യങ്ങള്‍ ചെയ്തുതീര്‍ക്കുന്നതിലും ബുദ്ധിമുട്ട്
- *മറ്റുള്ളവര്‍ പറയുന്നത് മനസ്സിലാക്കുന്നതില്‍ ബുദ്ധിമുട്ട്
- *ശ്രദ്ധ കേന്ദ്രീകരിക്കുന്നതില്‍ ബുദ്ധിമുട്ട്
- *അശ്രദ്ധമായ തെറ്റുകള്‍ വരുത്തല്‍
- *എളുപ്പത്തില്‍ കാര്യങ്ങള്‍ മറന്നുപോകല്‍
- *ദൈനംദിന കാര്യങ്ങള്‍ ചെയ്യുന്നതില്‍ ബുദ്ധിമുട്ട്
- *അടങ്ങിയിരിക്കാന്‍ ബുദ്ധിമുട്ട്
- *സാധനങ്ങള്‍ നഷ്ടപ്പെടുത്തല്‍
- *പകല്‍ സ്വപ്‌നം കാണല്‍
ഹൈപ്പര്‍ആക്ടീവ്-ഇംപള്‍സീവ്
- *അടങ്ങിയിരിക്കാന്‍ കഴിയാതെ എപ്പോഴും ഞെരിപിരി കൊള്ളല്‍
- *കുറച്ചുനേരം ഒരിടത്ത് ഇരിക്കാന്‍ ബുദ്ധിമുട്ട്
- *ഒറ്റയ്ക്ക് നിശബ്ദമായിരുന്ന് കളിക്കാന്‍ ബുദ്ധിമുട്ട്
- *എപ്പോഴും അനങ്ങിക്കൊണ്ടിരിക്കുക, ഒാടുകയോ എന്തിന്റെയെങ്കിലും മുകളില്‍ കയറുകയും ചെയ്യുക
- *അമിത സംസാരം
- *അവരുടെ ഊഴം വരുന്നത് വരെ കാത്തിരിക്കാനുള്ള ക്ഷമയില്ലായ്മ
- *ചിന്തിക്കാതെ ഉത്തരം പറയുക
- *മറ്റുള്ളവര്‍ സംസാരിക്കുന്നതിന് ഇടയ്ക്ക് കയറി സംസാരിക്കുക
രണ്ടും ചേര്‍ന്ന അവസ്ഥ
ചില കുട്ടികളില്‍ മുകളില്‍ പറഞ്ഞ രണ്ട് വിഭാഗങ്ങളിലുമുള്ള രോഗലക്ഷണങ്ങള്‍ കാണിക്കുന്ന കുട്ടികള്‍ ഉണ്ട്. സാധാരണയായി ഏറ്റവുമധികം കുട്ടികളില്‍ ഈ അവസ്ഥയാണ് കാണപ്പെടുന്നത്.
മുതിര്‍ന്നവരിലെ എഡിഎച്ച്ഡി
മുതിര്‍ന്നവരില്‍ എഡിഎച്ച്ഡി ലക്ഷണങ്ങള്‍ ഇവയാണ്
- *വൈകിയെത്തുക, കാര്യങ്ങള്‍ മറക്കുക
- *അടങ്ങിയിരിക്കാന്‍ കഴിയാതിരിക്കുക
- *ദേഷ്യം നിയന്ത്രിക്കാന്‍ കഴിയാത്ത അവസ്ഥ
- *തിടുക്കത്തില്‍ കാര്യങ്ങള്‍ ചെയ്യാനുള്ള ആവേശം
- *കാര്യങ്ങള്‍ നീട്ടിക്കൊണ്ടുപോകല്‍
- *പെട്ടെന്ന് നിരാശ തോന്നുക
- *അടിക്കടിയുള്ള വിരസത
- *വായനയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിയാതെയിരിക്കല്‍
- *മൂഡ്മാറ്റം
- *വിഷാദം
ഈ രോഗലക്ഷണങ്ങള്‍ കാരണം മുതിര്‍ന്നവര്‍ക്ക് ജോലിയിലും ബന്ധങ്ങളിലും പ്രശ്‌നങ്ങള്‍ അനുഭവപ്പെടാം.
രോഗകാരണങ്ങള്‍
എഡിഎച്ച്ഡി ഉണ്ടാകാനുള്ള കാരണങ്ങള്‍ വ്യക്തമല്ല. പാരമ്പര്യവുമായി ഈ രോഗാവസ്ഥയ്ക്ക് ബന്ധമുണ്ടെന്നാണ് ഗവേഷണങ്ങള്‍ സൂചിപ്പിക്കുന്നത്. മാത്രമല്ല, താഴെപ്പറയുന്ന കാരണങ്ങള്‍ കൊണ്ടും എഡിഎച്ച്ഡി ഉണ്ടാകാം.
- *തലച്ചോറിന് പരിക്ക് പറ്റിയവര്‍ക്ക്
- *ഗര്‍ഭിണിയായിരിക്കെ മദ്യപിക്കുകയും പുകവലിക്കുകയും ചെയ്ത അമ്മമാര്‍ക്ക് ജനിക്കുന്ന കുട്ടികള്‍ക്ക്
- *ജനനസമയത്ത് ഭാരക്കുറവോ അല്ലെങ്കില്‍ സമയം തികയുന്നതിന് മുമ്പ് ജനിച്ചതോ ആയ കുട്ടികള്‍ക്ക്
- *ജനിച്ചയുടനോ കുട്ടി ആയിരിക്കുമ്പോഴോ ലെഡ്, അല്ലെങ്കില്‍ വിഷപദാര്‍ത്ഥങ്ങള്‍ *ഉള്ള പരിതസ്ഥിതികളില്‍ കഴിഞ്ഞവര്‍ക്ക്
ചികിത്സ
മരുന്നിന് പുറമേ ബിഹേവിയറല്‍ തെറാപ്പി, എഡിഎച്ച്ഡിയുള്ള കുട്ടികളുടെ മാതാപിതാക്കള്‍ക്ക് കുട്ടികളെ കൈകാര്യം ചെയ്യുന്നതിനുള്ള പരിശീലനം, കളി, സംസാരം എന്നിവ അടങ്ങിയ തെറാപ്പി എന്നിവയൊക്കെയാണ് സാധാരണയായി എഡിഎച്ച്ഡിയുമായി ബന്ധപ്പെട്ട് കുട്ടികള്‍ക്ക് നല്‍കിവരുന്ന ചികിത്സകള്‍.
മുതിര്‍ന്നവര്‍ക്ക് കൊഗ്നീറ്റീവ് ബിഹേവിയറല്‍ തെറാപ്പി, എഡിഎച്ച്ഡി കോച്ചിംഗ്, മരുന്നുകള്‍ എന്നിവയും ചികിത്സയുടെ ഭാഗമായി നല്‍കുന്നു.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്‌കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications











