Latest Updates
-
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ? -
ഒക്ടോബർ 4 മുതൽ ഗജകേസരി യോഗം: നിങ്ങളുടെ രാശിയിൽ വരാനിരിക്കുന്ന മാറ്റങ്ങൾ എന്തൊക്കെ? -
ഒക്ടോബർ 6-ന് ആകാശത്ത് അപൂർവ്വ കാഴ്ച: ചന്ദ്രനും വ്യാഴവും ഒന്നിക്കുന്നു, നിങ്ങളുടെ രാശിഫലം അറിയാം -
ശുക്രന്റെ വക്രഗതി 2026: ഇന്ന് മുതൽ ജീവിതത്തിൽ വരാൻ പോകുന്ന മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഒക്ടോബർ 5-ന് രവി പുഷ്യ യോഗം: സ്വർണ്ണവും ഇലക്ട്രോണിക്സും വാങ്ങാൻ കാത്തിരിക്കുന്നവർക്ക് സുവർണ്ണാവസരം
വരുന്ന 30 ദിവസം മുന്തിരി കുതിര്‍ത്ത് കഴിച്ചാല്‍ ഗുണങ്ങള്‍ ഇരട്ടിയായി വരും
ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ വളരെയധികം ശ്രദ്ധിക്കേണ്ട ഒരു കാലഘട്ടത്തിലൂടെയാണ് നാം കടന്ന് പോവുന്നത്. പലപ്പോഴും അതില്‍ വെല്ലുവിളി ഉയര്‍ത്തുന്നത് ജീവിത ശൈലി രോഗങ്ങള്‍ തന്നെയാണ്. എന്നാല്‍ അതിന് പരിഹാരം കാണുന്നതിന് വേണ്ടി ചില കാര്യങ്ങള്‍ ഭക്ഷണത്തിന്റെ കാര്യത്തില്‍ വരുത്തണം. അതില്‍ ഒന്നാണ് വരുന്ന മുപ്പത് ദിനങ്ങള്‍ ഉണക്കമുന്തിരി കുതിര്‍ത്ത് കഴിക്കുന്നത്. ഇത് നിങ്ങളുടെ ആരോഗ്യത്തെ എപ്രകാരം എത്രത്തോളം സഹായിക്കുന്നു എന്ന് നമുക്ക് നോക്കാം.
ഉണക്കമുന്തിരി കഴിക്കുന്നത് വഴി അത് നിങ്ങളുടെ ആരോഗ്യത്തെ വളരെയധികം സഹായിക്കുന്നു. ഇത് നിങ്ങളുടെ ജീവിതത്തില്‍ വളരെ വലിയ മാറ്റങ്ങള്‍ കൊണ്ട് വരുന്നു. എത്രത്തോളം കുതിര്‍ത്ത മുന്തിരി നിങ്ങള്‍ക്ക് ഗുണങ്ങള്‍ നല്കുന്നു. എപ്രാകാരമാണ് ഇത് നിങ്ങളുടെ ആരോഗ്യത്തെ സ്വാധീനിക്കുന്നത് എന്ന് നോക്കാം. ഗുണങ്ങള്‍ ഇപ്രകാരം.

ആന്റി ഓക്സിഡന്റ് ഗുണങ്ങള്‍
ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ കുതിര്‍ത്ത മുന്തിരി വളരെയധികം ഗുണങ്ങള്‍ നല്കുന്നു. ഇത് നിങ്ങളില്‍ മികച്ച മാറ്റങ്ങള്‍ നല്കുന്നു. കാരണം ഉണക്കമുന്തിരിയില്‍ ധാരാളം പോളിഫെനോളുകലും മറ്റ് ആന്റി ഓക്സിഡന്റുകളും ധാരാളം ഉണ്ട്. ഇതെല്ലാം നിങ്ങളുടെ രോഗാവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിനും ആരോഗ്യത്തിനും സഹായിക്കുന്നു. അത് മാത്രമല്ല ഓക്സിഡേറ്റീവ് സമ്മര്‍ദ്ദത്തെ ലഘൂകരിക്കുന്നതിനും സഹായിക്കുന്നു.
ദഹനാരോഗ്യത്തിന് മികച്ചത്
ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ ദഹനാരോഗ്യം എപ്പോഴും വെല്ലുവിളികള്‍ ഉയര്‍ത്തുന്നതാണ്. എന്നാല്‍ അതിന് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് സ്ഥിരമായി അല്പം ഉണക്കമുന്തിരിയിട്ട വെള്ളം കുതിര്‍ത്തത് കുടിക്കാം. ഇതില്‍ ലയിക്കുന്നതും ലയിക്കാത്തതുമായ നാരുകള്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് മലബന്ധത്തെ അകറ്റുന്നതിനും മികച്ച ദഹനത്തിനും സഹായിക്കുന്നു.
രക്തസമ്മര്‍ദ്ദം കുറയ്ക്കുന്നു
രക്തസമ്മര്‍ദ്ദത്തെ കുറയ്ക്കുന്ന കാര്യത്തിലും മികച്ചതാണ് ഉണക്കമുന്തിരിയിട്ട വെള്ളം. പതിവായി ഉണക്കമുന്തിരിയിട്ട വെള്ളം കുടിക്കുന്നത് വഴി നിങ്ങളുടെ രക്തസമ്മര്‍ദ്ദത്തെ പ്രതിരോധിക്കുന്നു. പല വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങള്‍ക്കും ഇത് വഴി പരിഹാരം കാണാന്‍ സാധിക്കും. അപകടാവസ്ഥയില്‍ നിന്നും പരിഹാരം കാണുന്നതിന് വേണ്ടി നിങ്ങള്‍ക്ക് ഇത് ശീലമാക്കാവുന്നതാണ്.

ഊര്‍ജ്ജം വര്‍ദ്ധിപ്പിക്കുന്നു
ശാരീരികവും മാനസികവുമായ ഊര്‍ജ്ജം വര്‍ദ്ധിപ്പിക്കുന്നതിന് വേണ്ടി നമുക്ക് ഉണക്കമുന്തിരിയിട്ട വെള്ളം കുടിക്കാവുന്നതാണ്. ഇതില്‍ കലോറി കൂടുതലാണെങ്കിലും പലപ്പോഴും രക്തത്തിലേക്കുള്ള പഞ്ചസാരയുടെ ആഗിരണം കുറയ്ക്കുന്ന തരത്തിലുള്ള നാരുകളും പോളിഫെനോളുകളും അടങ്ങിയിട്ടുണ്ട്. ഇത് ഊര്‍ജ്ജം വര്‍ദ്ധിപ്പിക്കുന്നതോടൊപ്പം തന്നെ ആരോഗ്യത്തിനും സഹായിക്കുന്നു.
അയേണ്‍ വര്‍ദ്ധിപ്പിക്കുന്നു
ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ അയേണ്‍ വളരെയധികം അനിവാര്യമായ ഒന്നാണ്. എന്നാല്‍ ഇതിന് ഏറ്റവും അധികം സഹായിക്കുന്നതാണ് ഉണക്കമുന്തിരി. കാരണം വിളര്‍ച്ച പോലുള്ള പ്രശ്നങ്ങള്‍ക്കും രക്തത്തിലെ ഹിമോഗ്ലോബിന്റെ അളവ് വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു ഉണക്കമുന്തിരിയിട്ട വെള്ളം. ഇതില്‍ ധാരാളം അയേണ്‍ അടങ്ങിയിട്ടുണ്ട്. എല്ലാ തരത്തിലും ഇത് ആരോഗ്യത്തെ മികച്ചതാക്കുന്നു.
എപ്രകാരം കുതിര്‍ക്കണം?
ഉണക്കമുന്തിരിയിട്ട വെള്ളം എപ്രകാരം കുതിര്‍ക്കണം എന്നത് വളരെയധികം ശ്രദ്ധിക്കണം. അതിനായി ഒരു ചെറിയ കപ്പ് ചെറുചൂടുള്ള വെള്ളത്തില്‍ 10-15 ഉണക്കമുന്തിരി കുതിര്‍ത്ത് വെക്കണം. ഇത് എട്ട് മണിക്കൂര്‍ വരെയെങ്കിലും കുതിര്‍ത്തതിന് ശേഷം വേണം വെള്ളം കുടിക്കുന്നതിന്. ഇത് കുതിര്‍ക്കുന്നത് വഴി നിങ്ങള്‍ക്ക് ആരോഗ്യവും അതുപോലെ തന്നെ നാരുകളും പോഷകങ്ങളും എല്ലാം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. എന്നാല്‍ ഡയറ്റില്‍ എന്ത് മാറ്റം വരുത്തുമെങ്കിലും ആദ്യം ഒരു ഡോക്ടറെ കണ്ടതിന് ശേഷം മാത്രം ചെയ്യേണ്ടതാണ്. അല്ലാത്ത പക്ഷം അത് എന്തെങ്കിലും തരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കുന്നു.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
