വെറും വയറ്റില്‍ ഒരു കാരറ്റ്: തടി കുറയ്ക്കാനും ദഹനം ഉഷാറാക്കാനും മികച്ചത്

ആരോഗ്യത്തിന്റെ കാര്യത്തില്‍ വളരെയധികം ഗുണങ്ങള്‍ നല്‍കുന്നതാണ് കാരറ്റ് എന്ന കാര്യത്തില്‍ സംശയം വേണ്ട. പലപ്പോഴും അതുണ്ടാക്കുന്ന മാറ്റങ്ങള്‍ വളരെ പെട്ടെന്ന് തന്നെ പ്രകടമാണ് എന്നതാണ് സത്യം. പലപ്പോഴും എളുപ്പത്തില്‍ ലഭ്യമാവുന്ന പച്ചക്കറികളില്‍ ഒന്നാണ് കാരറ്റ് എന്നത് കൊണ്ട് തന്നെ അതിന്റെ ലഭ്യതയെക്കുറിച്ച് പലരും ചിന്തിച്ച് കഷ്ടപ്പെടേണ്ടി വരില്ല. നിങ്ങളുടെ ദൈനംദിന ശീലങ്ങളില്‍ കാരറ്റ് ഉള്‍പ്പെടുത്തുന്നത് അത്രയധികം മാറ്റങ്ങള്‍ കൊണ്ട് വരുന്നു. ആരോഗ്യ ഗുണങ്ങള്‍ ധാരാളമാണ് എന്നതില്‍ സംശയം വേണ്ടാത്ത കാര്യമാണ്.

ദിനവും രാവിലെ വെറും വയറ്റില്‍ അല്‍പം കാരറ്റ് കഴിക്കുന്നത് നിങ്ങളുടെ ആരോഗ്യത്തിന്റെ കാര്യത്തില്‍ എന്തൊക്കെ മാറ്റങ്ങള്‍ വരുത്തുന്നു എന്ന് നമുക്ക് നോക്കാം. ധാരാളം വിറ്റാമിനുകളും പോഷകങ്ങളും ധാതുക്കളും ആന്റി ഓക്‌സിഡന്റുകളും എല്ലാം അടങ്ങിയതാണ് കാരറ്റ്. ഇത് നിങ്ങളുടെ മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്തുന്നതോടൊപ്പം തന്നെ അമിതവണ്ണമെന്ന പ്രശ്‌നത്തേയും ഇല്ലാതാക്കുന്നു. എന്തൊക്കെയാണ് രാവിലെ വെറും വയറ്റില്‍ ഒരു കാരറ്റ് കഴിക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.

carrots health benefits

ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്നു
രാവിലെ ഒരു കാരറ്റ് കഴിക്കുന്നത് വഴി അത് ശരീരത്തിലെ അമിതവണ്ണത്തേയും കൊഴുപ്പിനേയും ഇല്ലാതാക്കുന്നതിനും സഹായിക്കുന്നു. കാരണം ഇതില്‍ കലോറി കുറവായതിനാല്‍ അത് അമിതവണ്ണത്തിലേക്ക് നയിക്കുന്നില്ല എന്ന് മാത്രമല്ല നാരുകള്‍ ധാരാളമുണ്ട് എന്നതും ശ്രദ്ധേയമാണ്. സ്ഥിരമായി കാരറ്റ് കഴിക്കുന്നവര്‍ക്ക് ലഘുഭക്ഷണത്തിന്റെ അതിപ്രസരം ഒഴിവാക്കുന്നതിനും സാധിക്കുന്നു. ഇത് ക്രമേണ ശരീരഭാരത്തെ കുറയ്ക്കുന്നു.

ദഹനം മെച്ചപ്പെടുത്തുന്നു
മികച്ച ദഹനാരോഗ്യത്തിന് സഹായിക്കുന്നതാണ് കാരറ്റ് എന്നതില്‍ സംശയം വേണ്ട. മലബന്ധം ഇല്ലാതാക്കുന്നതിനും ആരോഗ്യത്തിനും ഏറ്റവും അധികം സഹായിക്കുന്നതാണ് കാരറ്റ്. കൂടാതെ മെറ്റബോളിസം വര്‍ദ്ധിപ്പിക്കുന്ന കാര്യത്തിലും ഏറ്റവും മികച്ചതാണ് കാരറ്റ്. ഇത് ശരീരഭാരത്തെ വളരെ പെട്ടെന്ന് നിയന്ത്രിക്കുന്നു. നിങ്ങള്‍ക്ക് വളരെ പ്രകടമായ മാറ്റം ശരീരത്തില്‍ മനസ്സിലാക്കാന്‍ സാധിക്കുന്നു.

പ്രതിരോധശേഷി ശക്തിപ്പെടുത്തുന്നു
രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്ന കാര്യത്തില്‍ കാരറ്റ് എന്തുകൊണ്ടും നല്ലതാണ്. ഇതില്‍ ബീറ്റാകരോട്ടിന്‍ ഉള്‍പ്പടെയുള്ള ആന്റി ഓക്‌സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്. കൂടാതെ വിറ്റാമിന്‍ സിയും ഉള്ളതിനാല്‍ അത് പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു. അത് മാത്രമല്ല ശരീരത്തെ അണുബാധകളില്‍ നിന്ന് സംരക്ഷിക്കുന്നതിനും മികച്ചതാണ് എന്തുകൊണ്ടും കാരറ്റ്.

കണ്ണിനും ചര്‍മ്മത്തിനും അത്യുത്തമം
ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ കണ്ണിനും ചര്‍മ്മത്തിനും മികച്ച ഗുണങ്ങള്‍ നല്‍കുന്നതാണ് കാരറ്റ്. ഇതിലുള്ള ആന്റി ഓക്‌സിഡന്റുകളാണ് നിങ്ങളില്‍ തിളക്കമുള്ള ചര്‍മ്മം നല്‍കുന്നത്. അത് മാത്രമല്ല അകാല വാര്‍ദ്ധക്യം പോലുള്ള പ്രശ്‌നങ്ങള്‍ക്ക് പെട്ടെന്ന് പരിഹാരം കാണുന്നതിന് സഹായിക്കുകയും ചെയ്യും. അകാല വാര്‍ദ്ധക്യം പലപ്പോഴും നിങ്ങളുടെ കണ്ണിന്റെ ആരോഗ്യത്തേയും സ്വാധീനിക്കുന്നു. കാരറ്റില്‍ അടങ്ങിയിട്ടുള്ള വിറ്റാമിന്‍ എ ആണ് കാഴ്ച മെച്ചപ്പെടുത്തുന്നതിനും ആരോഗ്യത്തിനും സഹായിക്കുന്നത്.

carrots health benefits

പ്രമേഹ നിയന്ത്രണത്തിന്
ആരോഗ്യ സംരക്ഷണത്തിന് വളരെയധികം സഹായിക്കുന്നതാണ് കാരറ്റ് എന്ന കാര്യത്തില്‍ സംശയം വേണ്ട. കാരറ്റിന് ഗ്ലൈസമിക് ഇന്‍ഡക്‌സ് പൊതുവേ കുറവാണ്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കുന്നതിന് സഹായിക്കും. കൂടാതെ ജീവിത ശൈലി രോഗങ്ങളില്‍ മുന്നില്‍ നില്‍ക്കുന്ന പ്രമേഹത്തെ തുരത്തുന്നതിന് സഹായിക്കുന്നു കാരറ്റ് എന്ന കാര്യത്തില്‍ സംശയം വേണ്ട. ഇത് ശരീരഭാരം നിയന്ത്രിക്കുന്ന കാര്യത്തിലും മികച്ചതാണ് എന്നതില്‍ സംശയം വേണ്ട.

ശാരീരികോര്‍ജ്ജം
ശരീരികോര്‍ജ്ജം വര്‍ദ്ധിപ്പിക്കുന്ന കാര്യത്തില്‍ എന്തുകൊണ്ടും മികച്ച് നില്‍ക്കുന്നതാണ് കാരറ്റ്. ഇത് നിങ്ങളുടെ അസ്ഥികളുടെ ആരോഗ്യത്തെ മികച്ചതാക്കുന്നു. അത് മാത്രമല്ല അസ്ഥികളുടെ ആരോഗ്യത്തിനും മികച്ച് നില്‍ക്കുന്നതാണ് കാരറ്റ്. ഇതില്‍ പൊട്ടാസ്യം, വിറ്റാമിന്‍ കെ, മറ്റ് അവശ്യ പോഷകങ്ങള്‍ എന്നിവ ധാരാളമുണ്ട്. അത് കൊണ്ട് തന്നെ ഇ്ത് നിങ്ങളുടെ ആരോഗ്യത്തെ മികച്ചതാക്കുന്നു. സ്ഥിരമായി രാവിലെ വെറും വയറ്റില്‍ ഒരു കഷ്ണം കാരറ്റ് കഴിക്കുന്നത് വഴി ഇത്തരം ഗുണങ്ങളെല്ലാം ശരീരത്തിന് ലഭിക്കുന്നു.

Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.

X
Desktop Bottom Promotion