Latest Updates
-
വിഷു പുലരിയിൽ ഭാഗ്യം തെളിയുമോ? ഈ നക്ഷത്രക്കാർക്ക് വരുന്നത് വൻ മാറ്റങ്ങൾ -
വിഷുഫലം 2026: ഈ രാശിക്കാർക്ക് ഇന്ന് സുവർണ്ണകാലം; 12 രാശിക്കാരുടെയും സമ്പൂർണ്ണ ഫലം -
രാശിഫലം: ഏപ്രിൽ 13-ന് ഭാഗ്യം തേടിയെത്തുന്ന രാശിക്കാർ ഇവർ -
ഇന്നത്തെ രാശിഫലം: ഈ രാശിക്കാര്‍ക്ക് ഇന്ന് ഭാഗ്യോദയം; പണവും പ്രശസ്തിയും തേടിയെത്തും -
ചുമ മരുന്ന് വേണ്ട; കുഞ്ഞുങ്ങളുടെ മൂക്കടപ്പിന് ഈ വഴികൾ പരീക്ഷിക്കൂ -
വെയ് പ്രോട്ടീൻ വാങ്ങുമ്പോൾ സൂക്ഷിക്കുക, വ്യാജനെ തിരിച്ചറിയാം ഇങ്ങനെ! -
ഗർഭിണികൾ ശ്രദ്ധിക്കൂ, കഠിനമായ ചൂടിൽ കുഞ്ഞിനെ രക്ഷിക്കാൻ വഴികൾ -
ഇന്ന് പണം, ഭാഗ്യം ഒരുമിച്ച്! ഈ രാശിക്കാര്‍ക്ക് വമ്പൻ നേട്ടം; നിങ്ങളുടെ രാശിഫലം അറിയാം -
ഇന്നത്തെ രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യോദയം; ചിലർക്ക് പണനഷ്ടം സംഭവിക്കാം -
ഇന്നത്തെ രാശിഫലം: ഈ രാശിക്കാര്‍ക്ക് ഇന്ന് ഭാഗ്യോദയം; പണമിടപാടുകളില്‍ ജാഗ്രത വേണം
ദിനവും കഴിക്കുന്നത് ഒരു പേരക്കയെങ്കില് ഗുണങ്ങള്‍ ഇരട്ടി: ഹൃദയമുള്‍പ്പടെ സുരക്ഷിതം
ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ പേരക്ക എത്രത്തോളം ഗുണം നല്‍കുന്നതാണ് എന്ന കാര്യത്തില്‍ പലരും സംശയിക്കുന്നു. എന്നാല്‍ ഹൃദയത്തെ ഉള്‍പ്പടെ മികച്ചതാക്കുന്ന ഒന്നാണ് പേരക്ക എന്ന കാര്യത്തില്‍ സംശയം വേണ്ട. ദിനവും ഒരു പേരക്ക കഴിക്കുന്നത് വഴി നിങ്ങളുടെ ആരോഗ്യത്തെ എപ്രകാരം മാറ്റുന്നു എന്ന് നോക്കാം. ദിനവും ഒരു പേരക്കയെങ്കില് അത് അഞ്ച് ഗുണങ്ങളാണ് പ്രധാനമായും നല്‍കുന്നത്. ആന്റി ഓക്സിഡന്റുകള്‍, വിറ്റാമിന്‍ സി, പൊട്ടാസ്യം, ഫൈബര്‍ എന്നിവയെല്ലാം തന്നെ ധാരാളം പേരക്കയില് അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങളുടെ ആരോഗ്യ പ്രശ്നങ്ങളില്‍ നല്ലൊരു ശതമാനം പ്രശ്നങ്ങളില്‍ നിന്നും പരിഹരിക്കും. പേരക്ക മാത്രമല്ല ഇതിന്റെ ഇലയും ആരോഗ്യത്തെ മികച്ചതാക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട.
ദിനവും രാവിലെ വെറും വയറ്റില്‍ പേരക്ക കഴിക്കുന്നത് വഴി നിങ്ങളെ അത്ഭുതപ്പെടുത്തുന്ന തരത്തിലുള്ള മാറ്റങ്ങള്‍ക്കാണ് തുടക്കമിടുന്നത്. പ്രമേഹം, ഹൃദയാരോഗ്യം ഉള്‍പ്പടെയുള്ള അവയവങ്ങളുടെ ആരോഗ്യത്തെ എത്രത്തോളം മികച്ചതാക്കും എന്ന് വെറും ചുരുങ്ങിയ ദിവസത്തിനുള്ളില്‍ തന്നെ മികച്ചതാക്കുന്നു. എന്തൊക്കെയാണ് ആരോഗ്യത്തിന് പേരക്ക നല്കുന്ന ഗുണങ്ങള്‍ എന്ന് നമുക്ക് നോക്കാം.

ദഹനാരോഗ്യം മികച്ചതാക്കുന്നു
ദഹന സംബന്ധമായ പ്രശ്നങ്ങള്‍ക്കെല്ലാം പെട്ടെന്ന് പരിഹാരം കാണുന്നതിനും ദഹനവ്യവസ്ഥയുടെ സുഗമമായ പ്രവര്‍ത്തനത്തിനും സഹായിക്കുന്നതാണ് പേരക്ക. കാരണം നാരുകളുടെ കലവറയാണ് പേരക്ക എന്ന കാര്യത്തില്‍ സംശയം വേണ്ട. ദിനവും ഒരു പേരക്ക കഴിക്കുന്നവരില്‍ ധാരാളം മാറ്റങ്ങള്‍ സംഭവിക്കും. അത് മാത്രമല്ല നമ്മുടെ ശരീരത്തിന് ആവശ്യമായ ഫൈബറിന്റെ 12% വരെ പേരക്കയില് നിന്ന് ലഭിക്കും. ഇത് വയറിന്റെ എല്ലാ അസ്വസ്ഥതകള്‍ക്കും പരിഹാരം കാണുന്നതിനും സാധിക്കും. സ്ഥിരമായി കഴിക്കുന്നത് നിങ്ങള്‍ക്ക് തന്നെ മനസ്സിലാക്കാന്‍ സാധിക്കും.
ശരീരഭാരം കുറയ്ക്കാം
ശരീരഭാരം കുറയ്ക്കുന്ന കാര്യത്തില്‍ എന്തുകൊണ്ടും മികച്ചതാണ് പേരക്ക. അതിന് കാരണവും ഇതില്‍ ധാരാളം അടങ്ങിയ ഫൈബര്‍ തന്നെയാണ്. നാരുകള്‍ നിങ്ങളുടെ വിശപ്പിനെ പ്രതിരോധിക്കുകയും അത് കൂടാതെ വയറ് നിറഞ്ഞതായി തോന്നിപ്പിക്കുകയും ചെയ്യും. അമിതമായി ഭക്ഷണം കഴിക്കുന്നതിന് വേണ്ടിയുള്ള പ്രവണതയെ കുറയ്ക്കുന്നു. അത് കൂടാതെ പോഷക ഗുണങ്ങള്‍ക്കൊപ്പം ശരീരഭാരം നിയന്ത്രിക്കുന്നതിനും പേരക്ക ശീലമാക്കുന്നത് വഴി സാധിക്കും. ആരോഗ്യ പ്രതിസന്ധികളില്‍ നിന്ന് നിങ്ങളെ പ്രതിരോധിക്കുന്നതിന് സ്ഥിരമായി ഒരു പേരക്ക ശീലമാക്കം.
രോഗപ്രതിരോധ ശേഷി
രോഗപ്രതിരോധ ശേഷിക്ക് മികച്ചതാണ് എന്തുകൊണ്ടും പേരക്ക. ഇത് നിങ്ങളുടെ ആരോഗ്യ പ്രശ്നങ്ങളെ പൂര്‍ണമായും പരിഹാരം കാണുകയും അതു കൂടാതെ അര്‍ബുദ കോശങ്ങളുടെ വളര്‍ച്ചയ്ക്ക് സഹായിക്കുകയും ചെയ്യും. അതിന് കാരണം ധാരാളം ആന്റി ഓക്സിഡന്റുകള്‍ പേരക്കയില് ഉണ്ട് എന്നതാണ്. അത് മാത്രമല്ല പേരയിലയില്‍ നിന്നും തൊലികളില്‍ നിന്നും ശുദ്ധീകരിച്ചെടുത്ത സത്തില്‍ നിന്ന് പലപ്പോഴും അര്‍ബുദ കോശങ്ങളെ പ്രതിരോധിക്കാന്‍ കഴിയുന്ന ധാരാളം ബയോ-ആക്റ്റീവ് തന്മാത്രകള് അടങ്ങിയിട്ടുണ്ടെന്നാണ് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്ത് (NIH) വ്യക്തമാക്കുന്നത്. ഇത് നിങ്ങളുടെ ആരോഗ്യത്തെ മികച്ചതാക്കും എന്നതാണ് പല പഠനങ്ങളും പറയുന്നത്.

പ്രമേഹ രോഗത്തിന് പ്രതിരോധം
ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ ഏറ്റവും പ്രതിസന്ധി ഉണ്ടാക്കുന്നതാണ് പ്രമേഹം. ഇന്നത്തെ കാലത്ത് വളരെയധികം പ്രതിസന്ധികള്‍ അനുഭവിക്കുന്ന ഒന്നാണ് പ്രമേഹം. രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നതിന് പേരക്കയുടെ ഉപയോഗം സഹായിക്കും. ഹൃദയ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനും പ്രമേഹമുള്ളവര്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നതാണ് എന്തുകൊണ്ടും പേരക്ക. ഇത് നിങ്ങളില്‍ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നതിന് സഹായിക്കും. കൂടാതെ ശരീരത്തിലെ മോശം കൊളസ്ട്രോളിനെ ഇല്ലാതാക്കുന്നതിന് സഹായിക്കും എന്തുകൊണ്ടും മികച്ച ആരോഗ്യ ഗുണങ്ങളാണ് ഇത് വഴി ലഭിക്കുന്നത്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications











