ഉറങ്ങാന്‍ കിടന്നാല്‍ ഈ സമയത്തെല്ലാം ഉണരുന്നോ, രാത്രി 11-1 മണിക്കും ഇടയില്‍ 3-5നും ഇടയില്‍: ശ്രദ്ധിക്കണം

ഉറക്കം എന്നത് ആരോഗ്യത്തിന് അത്യന്താപേക്ഷിതമായി വേണ്ട ഒന്നാണ്. ഉറക്കമില്ലായ്മ നമ്മുടെ ആരോഗ്യത്തെ തളര്‍ത്തും എന്ന കാര്യത്തില്‍ സംശയം വേണ്ട. ആരോഗ്യത്തെ മാത്രമല്ല മാനസികമായും പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ നിങ്ങളില്‍ ഉറക്കമില്ലായ്മ ഉണ്ടാക്കുന്നുണ്ട്. പലപ്പോഴും എന്താണ് ചെയ്യേണ്ടത് എന്ന ചിന്ത പോലും നിങ്ങള്‍ക്ക് നഷ്ടപ്പെടുന്ന അവസ്ഥയുണ്ടാവുന്നു. എന്നാല്‍ ഉറക്കമില്ലായ്മ എത്രത്തോളം ഭീകരമാണെന്ന് അത് അനുഭവിച്ചവര്‍ക്ക് മാത്രമേ അറിയൂ.

എന്നാല്‍ നിങ്ങള്‍ ഉറക്കത്തില്‍ ഇടക്കിടെ ഞെട്ടി ഉണരുന്നോ , അല്ലെങ്കില്‍ ഉറക്കം തികയാതെ വരുന്നോ? ഇതെല്ലാം ആരോഗ്യത്തെ എപ്രകാരം ബാധിക്കുന്നുണ്ട് എന്ന് നിങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടോ? പലരും ഉറങ്ങാന്‍ കിടന്ന് ഒരു നാലോ അഞ്ചോ പ്രാവശ്യമെങ്കിലും ഉറക്കത്തില്‍ നിന്ന് ഉണരുന്നു. ഇത് എത്രത്തോളം അപകടകരമായ ഒരു അവസ്ഥയാണ് ശരീരത്തിന് ഉണ്ടാക്കുന്നത് എന്നത് പലരും ചിന്തിക്കുന്നില്ല. എന്തുകൊണ്ടാണ് ഇത് സംഭവിക്കുന്നത്, എന്തൊക്കെയാണ് ഈ സമയം ആരോഗ്യത്തില്‍ വരുന്നത്. ഇതിനെക്കുറിച്ച് കൂടുതല്‍ അറിയാം.

sleep

സമയം പ്രധാനം
ഉറക്കത്തിന്റെ കാര്യത്തില്‍ സമയം എന്നത് വളരെ പ്രധാനപ്പെട്ടതാണ്. കാരണം സമയത്തിലുണ്ടാവുന്ന മാറ്റം നമ്മുടെ ഉറക്കത്തെ താളം തെറ്റിക്കുന്നു എന്നതാണ് സത്യം. 24 മണിക്കൂറും നമ്മുടെ ശരീരത്തിലെ അവയവങ്ങള്‍ താളത്തില്‍ പ്രവര്‍ത്തിച്ച് കൊണ്ടിരിക്കുന്നുണ്ട്. എന്നാല്‍ ഇതില്‍ എല്ലാ അവയവങ്ങളും ഒരേ സമയം സജീവമല്ല എന്നതും ശ്രദ്ധേയമാണ്. 12 മണിക്കൂര്‍ സജീവമായിരുന്ന അവയവം അടുത്ത 12 മണിക്കൂര്‍ സമയത്തേക്ക് സജീവമായി ഇരിക്കണം എന്നില്ല. ശരിക്കും ക്ലോക്ക് പോലെയാണ് ശരീരം പ്രവര്‍ത്തിക്കുന്നത്.

എന്നാല്‍ നിങ്ങള്‍ക്ക് എന്തെങ്കിലും തരത്തിലുള്ള അസ്വസ്ഥതയോ രോഗാവസ്ഥയോ ഉണ്ടാവുമ്പോള്‍ ഈ അവയവങ്ങള്‍ വളരെ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുകയും സജീവമാവുകയും ചെയ്യുന്നു. എന്നാല്‍ ഉറക്കത്തിന്റെ കാര്യത്തില്‍ ഇത്തരം അവയവങ്ങള്‍ എന്തൊക്കെ മാറ്റങ്ങള്‍ ആരോഗ്യത്തില്‍ വരുത്തുന്നുണ്ട് എന്നത് പ്രധാനമാണ്. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ച് എന്തെങ്കിലും പറയാന്‍ പലപ്പോഴും ഇത്തരം കാര്യങ്ങള്‍ സഹായകമാവുന്നുണ്ട്. നിങ്ങള്‍ ഉണരുന്ന സമയം ഉറങ്ങുന്ന സമയം എന്നിവയെല്ലാം ഇവയെ വളരെയധികം സ്വാധീനിക്കുന്നു. കൂടുതല്‍ അറിയാന്‍ വായിക്കൂ.

രാത്രി 11 മണിക്കും പുലര്‍ച്ചെ 1 മണിക്കും ഇടയില്‍
നിങ്ങള്‍ ഉറങ്ങാന്‍ കിടന്നതിന് ശേഷം രാത്രി 11 മണിയ്ക്കും പുലര്‍ച്ചെ 1 മണിക്കും ഇടയിലാണ് ഉറക്കം നഷ്ടപ്പെട്ടതെങ്കില്‍ അത് സൂചിപ്പിക്കുന്നത് നിങ്ങളുടെ പിത്താശയത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ട് എന്നതാണ്. ഒരിക്കല്‍ ഉണര്‍ന്നതിന് ശേഷം വീണ്ടും ഉറങ്ങാന്‍ കഴിയാത്ത അവസ്ഥ സൂചിപ്പിക്കുന്നതും ഇത് തന്നെയാണ്. ഇതിലൂടെ അര്‍ത്ഥമാക്കുന്നത കൊഴുപ്പ് കുറഞ്ഞ ഭക്ഷണങ്ങള്‍ ശീലമാക്കുക എന്നത് തന്നെയാണ്. കൂടാതെ കാപ്പിയോ ചായയോ മദ്യപാനമോ ഉണ്ടെങ്കില്‍ അതിനും പരിധി നിശ്ചയിക്കുന്നതിന് ശ്രദ്ധിക്കണം.

sleepless

പുലര്‍ച്ചെ 1 നും 3 നും ഇടയില്‍
നിങ്ങള്‍ ഉറങ്ങാന്‍ കിടന്നതിന ശേഷം പുലര്‍ച്ചെ 1-നും 3-നും ഇടയിലാണ് ഉണരുന്നതെങ്കില്‍ അത് സൂചിപ്പിക്കുന്നത് നിങ്ങള്‍ക്ക് കരള്‍ സംബന്ധമായ പ്രശ്‌നങ്ങള്‍ ഉണ്ട് എന്നതാണ്. കാരണം ഈ സമയം കരള്‍ വളരെയധികം സജീവമായിരിക്കും. ഇത് കരളിന് എ്‌തെങ്കിലും തകരാറുള്ളതിനെയാണ് സൂചിപ്പിക്കുന്നത്. ഇത്തരം കാര്യങ്ങള്‍ ഒരിക്കലും നിസ്സാരമാക്കി കളയരുത്. സ്ഥിരമായി ഈ സമയത്ത ഉണരുന്നുവെങ്കില്‍ ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കണം. അല്ലാത്ത പക്ഷം അത് അപകടമാണ് എന്നാണ് സൂചിപ്പിക്കുന്നത്.

പുലര്‍ച്ചെ 3 നും 5 നും ഇടയില്‍
ശ്വാസകോശ സംബന്ധമായ അസുഖങ്ങളോ അല്ലെങ്കില്‍ മറ്റേതെങ്കിലും തരത്തിലുള്ള ശ്വസന സംബന്ധമായ അസ്വസ്ഥതകളോ ഉള്ളവരില്‍ ഈ സമയത്ത് ഉറക്കമുണരുന്നതിനുള്ള സാധ്യതയുണ്ട്. എന്നാല്‍ ഈ സമയം സാധാരണ ഉറക്കമെഴുന്നേല്‍ക്കുന്നത് കൊണ്ട് പ്രശ്‌നങ്ങളില്ലാത്ത സമയമാണ്. എന്നാല്‍ നിങ്ങള്‍ ഉണര്‍ന്ന് കഴിഞ്ഞ് നിങ്ങള്‍ക്ക് ശ്വാസമെടുക്കുന്നതില്‍ ബുദ്ധിമുട്ടുകളോ പ്രശ്‌നങ്ങളോ നേരിടുന്നുണ്ടെങ്കില്‍ ഒന്ന് ശ്രദ്ധിക്കേണ്ടതാണ്. കാരണം നിങ്ങളുടെ ശ്വാസകോശം ഏറ്റവും കൂടുതല്‍ സജീവമാകുന്നത് പലപ്പോഴും ഈ സമയത്താണ്. ഇത്തരം കാര്യങ്ങള്‍ അല്‍പം ശ്രദ്ധിക്കണം.

tired

രാവിലെ 5 നും 7 നും ഇടയില്‍
പലരും രാവിലെ ഈ സമയത്തിനുള്ളില്‍ എഴുന്നേല്‍ക്കുന്നവരായിരിക്കും. എന്നാല്‍ ഉറക്കത്തില്‍ നിന്ന് ഈ സമയം ഞെട്ടി ഉണരുന്നവരാണെങ്കില്‍ അത് സൂചിപ്പിക്കുന്നതും പിന്നീട് ഉറങ്ങാന്‍ സാധിക്കാത്ത അവസ്ഥയിലേക്ക് എത്തുന്നതിനും പിന്നില്‍ കുടല്‍ സംബന്ധമായ രോഗാവസ്ഥകള്‍ ഉണ്ടെന്നതാണ്. നിങ്ങളുടെ വന്‍കുടല്‍ ഏറ്റവും സജീവമായി ഇരിക്കുന്ന സമയമാണ് എന്നത് കൊണ്ട് തന്നെ ദഹന സംബന്ധമായ പ്രശ്‌നങ്ങള്‍ക്കുള്ള സാധ്യതയെ തള്ളിക്കളയാന്‍ സാധിക്കില്ല. അതുകൊണ്ട് അര്‍ദ്ധരാത്രിയില്‍ ഉണര്‍ന്നിരിക്കുന്നത് നിസ്സാരമായി കണക്കാക്കേണ്ട, ഇത് ചില ആരോഗ്യ പ്രശ്‌നങ്ങളുടെ സൂചനയാണ്.

Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.

Story first published: Thursday, May 18, 2023, 11:49 [IST]
X
Desktop Bottom Promotion