Latest Updates
-
ഭക്ഷണത്തിന് ശേഷം ഏലക്കായ ചവക്കുന്ന ശീലമുണ്ടോ? നിങ്ങളറിയാതെ നിങ്ങള്‍ക്ക് ലഭിക്കുന്നത് ഇതെല്ലാം -
നേട്ടങ്ങളെത്തും കടല്‍ പോലെ, മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും സമ്പൂര്‍ണ വാരഫലം: നിങ്ങള്‍ക്കെങ്ങനെ? -
Rashiphalam: ആഴ്ചാവസാനത്തില്‍ മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും എപ്രകാരമാണ് ഫലങ്ങള്‍ -
Rashiphalam: ഇന്ന് ഗജകേസരി രാജയോഗം, നേട്ടങ്ങളില്‍ ഇവര്‍ മുന്നില്‍: അറിയാം 12 രാശിക്കും സമ്പൂര്‍ണഫലം -
സമ്പൂര്‍ണ ന്യൂമറോളജിഫലം: അറിയാം നിങ്ങളുടെ ഭാഗ്യവും നിര്‍ഭാഗ്യവും ഈ ആഴ്ചയില്‍ എപ്രകാരമെന്ന് -
ഡ്രാഗണ്‍ ഫ്രൂട്ട് നിസ്സാരമല്ല: ഹൃദയം വരെ സുരക്ഷിതമാക്കും, ഗുണങ്ങളില്‍ അതികേമന്‍ -
ശനിയും ചൊവ്വയും ചേരുമ്പോള്‍ ആഢംബരവും സമ്പത്തും ക്ഷണിക്കാതെ വന്നു ചേരും ഈ രാശിക്കാര്‍ക്ക് -
ഈദ് ആശംസകള്‍ പ്രിയപ്പെട്ടവര്‍ക്ക്: പുണ്യമാസത്തിന്റെ ചെറിയ പെരുന്നാള്‍ ആശംസകളറിയിക്കാം -
54 മണിക്കൂറോളം നീണ്ടുനില്‍ക്കും ഗജകേസരിയോഗം: മാര്‍ച്ച് 26 മുതല്‍ 3 രാശിക്കാര്‍ക്കാണ് അനുഭവത്തില്‍ മാറ്റങ്ങള്‍ -
ബ്രൗണ്റൈസിനേക്കാള് കൂടുതലാണ് ഇവയില്‍ ഫൈബര്‍: ദഹനത്തിനൊപ്പം ഊര്‍ജ്ജവും പ്രദാനം ചെയ്യും
ശ്വാസതടസ്സം ഒരു തുടക്കമാവാം: ശ്രദ്ധിക്കേണ്ട ശ്വാസകോശ ലക്ഷണങ്ങള്‍
ശ്വാസകോശത്തിന്റെ ആരോഗ്യം വളരെ പ്രധാനപ്പെട്ടതാണ്. നമ്മുടെ തന്നെ തെറ്റുകള്‍ കൊണ്ട് ശ്വാസകോശാരോഗ്യം മോശമാവുന്ന അവസ്ഥ പലപ്പോഴും ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. അതിനെ പ്രതിരോധിക്കുക എന്നതാണ് നാം ശ്രദ്ധിക്കേണ്ട പ്രധാന കാര്യം. ശരീത്തിന്റെ മറ്റ് ഭാഗങ്ങള്‍ എന്ന് പോലെ തന്നെ ശ്വാസകോശവും വളരെ പ്രധാനപ്പെട്ട ഒരു അവയവമാണെന്ന് നമുക്കറിയാം. അതീവ ശ്രദ്ധ ആവശ്യമുള്ള ഒരു ആന്തരികാവയവമാണ് ഇത്. പലപ്പോഴും റെസ്പിറേറ്ററി രോഗങ്ങള്‍ വിടാതെ പിന്തുടരുന്ന നിരവധി ആളുകള്‍ നമുക്ക് ചുറ്റും ഉണ്ട്. നാഷണല്‍ ഹാര്‍ട്ട്, ബ്ലഡ് ആന്‍ഡ് ലംഗ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കണക്കനുസരിച്ച്, ഒബ്സ്ട്രക്റ്റീവ് പള്‍മണറി ഡിസീസ് (സിഒപിഡി), ആസ്ത്മ എന്നിവ ഉള്‍പ്പെടെയുള്ള വിട്ടുമാറാത്ത ലോവര്‍ റെസ്പിറേറ്ററി രോഗങ്ങള്‍ തുടങ്ങിയവ ബാധിച്ച് എല്ലാ വര്‍ഷവും നിരവധി മരണങ്ങളാണ് നടക്കുന്നതും.

വിഷവായു, അന്തരീക്ഷ മലിനീകരണം, പൊടി എന്നിവയില്‍ നിന്നെല്ലാം രോഗാവസ്ഥകള്‍ക്കുള്ള സാധ്യതയാവട്ടെ വളരെ കൂടുതലാണ്. നമ്മുടെ ശരീരത്തില്‍ നമ്മുടെ വയസ്സിനേക്കാള്‍ പെട്ടെന്ന് അതുകൊണ്ട് തന്നെ ശ്വാസകോശത്തിന് പ്രായമാവുന്നു. ഇത് കൂടുതല്‍ അപകടത്തിലേക്ക് നമ്മുടെ ശ്വാസകോശത്തെ എത്തിക്കുന്നു. ഇത് വഴി ശ്വാസകോശത്തിന്റെ ശക്തി നശിപ്പിക്കപ്പെടുന്നു. എന്നാല്‍ ആരോഗ്യകരമായ ശീലങ്ങളിലൂടെ നമുക്ക് ഇത് വീണ്ടെടുക്കുന്നതിന് സാധിക്കുന്നുണ്ട്. എന്നാല്‍ ശ്വാസകോശത്തിന്റെ ആരോഗ്യം നശിച്ച് കൊണ്ടിരിക്കുകയാണ് എന്ന് ശരീരം ചില മുന്നറിയിപ്പിലൂടെ നിങ്ങളെ അറിയിക്കുന്നുണ്ട്. അവ എന്തൊക്കെയെന്ന് നോക്കാം.

ശ്വാസതടസ്സം
ഇടക്കിടെയുണ്ടാവുന്ന ശ്വാസതടസ്സം വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. കാരണം ശ്വാസം മുട്ടുന്ന അവസ്ഥയില്‍ കൂടുതല്‍ സമ്മര്‍ദ്ദം ശ്വാസമെടുക്കുന്നതിന് വേണ്ടി വരുന്നു. ഇത് വളരെയധികം അപകടമുണ്ടാക്കുന്ന അവസ്ഥയിലേക്ക് നിങ്ങളെ എത്തിക്കുന്നു. ഇടക്കിടെയുള്ള ശ്വാസതടസ്സത്തിന്റെ കാരണങ്ങളില്‍ പലപ്പോഴും ഇിനി പറയുന്നവ നിങ്ങളെ പിടിമുറുക്കിയതിന്റെ ലക്ഷണമാണ്. നിങ്ങളുടെ ടിഷ്യൂകളിലേക്ക് ഓക്‌സിജന്‍ എത്തിക്കുന്നതിലും കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് നീക്കം ചെയ്യുന്നതിലും ശ്വാസകോശങ്ങള്‍ ഉള്‍പ്പെടുന്നുണ്ടെന്ന് നമുക്കറിയാം.

ശ്വാസതടസ്സം
എന്നാല്‍ ഇതിലുണ്ടാവുന്ന തടസ്സങ്ങള്‍ പലപ്പോഴും ഈ പ്രക്രിയ കൃത്യമായി നടക്കുന്നതില്‍ തടസ്സം സൃഷ്ടിക്കുന്നു. ആസ്ത്മ, കാര്‍ബണ്‍ മോണോക്‌സൈഡ് വിഷബാധ, ശ്വാസകോശത്തില്‍ അധിക ദ്രാവകം, സി.ഒ.പി.ഡി, കോവിഡ്-19, ശ്വാസകോശത്തിന്റെ അനാരോഗ്യം, പള്‍മണറി എംബോളിസം, ക്ഷയരോഗം, പള്‍മണറി ഫൈബ്രോസിസ്, ശ്വാസകോശ അര്‍ബുദം, അനാഫൈലക്‌സിസ് എന്നിവയെല്ലാം ശ്വാസതടസ്സത്തിലേക്ക് നിങ്ങളെ എത്തിക്കുന്ന ലക്ഷണങ്ങളില്‍ ചിലതാണ്.

ചര്‍മ്മത്തിന്റെ നിറത്തില്‍ മാറ്റം അല്ലെങ്കില്‍ സയനോസിസ്
നിങ്ങളുടെ ശരീരത്തില്‍ ഓക്‌സിജന്‍ കൃത്യമായി എത്തുന്നില്ല എന്നുണ്ടെങ്കില്‍ അത് പലപ്പോഴും കൂടുതല്‍ അപകടം നിങ്ങളില്‍ ഉണ്ടാക്കുന്നുണ്ട്. ഇതിന്റെ ഫലമായി ചര്‍മ്മത്തില്‍ നീല നിറം ഉണ്ടാവുന്നു. ശ്വാസതടസ്സം ഉണ്ടെന്ന് സൂചിപ്പിക്കുന്ന ഈ ലക്ഷണം വളരെ ഗൗരവത്തോടെ എടുക്കേണ്ടതാണ്. രക്തത്തില്‍ ഓക്‌സിജന്‍ കുറവുള്ളവരുടെ ചര്‍മ്മത്തിന് നീലകലര്‍ന്ന നിറമുണ്ടാകുമെന്ന് ആരോഗ്യ വിദഗ്ധര്‍ വ്യക്തമാക്കിയിട്ടുള്ളതാണ്. ഇതിനെ സയനോസിസ് എന്നാണ പറയുന്നത്. ഇതിന്റെ ആദ്യ ലക്ഷണം തന്നെ പലപ്പോഴും ശ്വാസതടസ്സത്തോടെയാണ് ആരംഭിക്കുന്നത്. നിങ്ങളുടെ ശ്വാസകോശത്തിലുണ്ടാവുന്ന തകരാറാണ് പലപ്പോഴും ഇത്തരം അവസ്ഥ വികസിക്കുന്നതിന് കാരണമാകുന്നത്. വളരെ സാവധാനത്തില്‍ നമ്മെ പിടികൂടുന്ന രോഗമാണ്. എങ്കിലും പെട്ടെന്ന് ശ്രദ്ധ വേണ്ട രോഗാവസ്ഥയാണ് ഇത്.

സയനോസിസിന്റെ കാരണങ്ങള്‍
രോഗത്തിന്റെ പ്രധാനകാരണങ്ങള്‍ ഇനി പറയുന്നതാണ. ഉയരത്തില്‍ നില്‍ക്കുന്നത്, ആസ്ത്മ, ശ്വാസകോശത്തിലുണ്ടാവുന്ന ചെറിയ അണുബാധ, ശ്വാസകോശത്തിലെ രക്തധമനികളില്‍ രക്തം കട്ട പിടിക്കുന്നത്, സി.ഒ.പി.ഡി, പള്‍മണറി ഹൈപ്പര്‍ടെന്‍ഷന്‍, ന്യുമോണിയ എന്നിവയെല്ലാം സയനോസിസിന്റെ കാരണങ്ങളില്‍ പ്രധാനപ്പെട്ടതാണ്. ഇവയില്‍ ഏതെങ്കിലും ഒരു ലക്ഷണം പോലും സ്ഥിരമായി നിങ്ങളെ അലട്ടുന്നുണ്ടെങ്കില്‍ ഉടന്‍ തന്നെ ഡോക്ടറെ കാണേണ്ടതിന്റെ ആവശ്യമുണ്ട്. ഒരിക്കലും ഇത്തരം ലക്ഷണങ്ങള്‍ നിങ്ങള്‍ നിസ്സാരവത്കരിക്കരുത് എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം.

ഹീമോപ്റ്റിസിസ്
ശ്വാസനാളത്തില്‍ നിന്ന് രക്തം പുറത്തേക്ക് വരുന്നതാണ് ഹീമോപ്റ്റിസിസ് എന്ന രോഗാവസ്ഥ. ഇത് വളരെയധികം അപകടകരമായ ഒരു അവസ്ഥയാണ് ഉണ്ടാക്കുന്നത്. ഈ അവസ്ഥ വര്‍ദ്ധിക്കുമ്പോള്‍ അത് നിങ്ങളില്‍ 24 മണിക്കൂറിനുള്ളില്‍ തന്നെ 600 മില്ലീമീറ്ററില്‍ കൂടുതല്‍ രക്തം ഉല്‍പ്പാദിപ്പിക്കുകയും ഇത് പിന്നീട് ശ്വാസകോശത്തിന്റെ പതുക്കെയുള്ള തകര്‍ച്ചയിലേക്ക് എത്തുകയും ചെയ്യുന്നു. ശ്വാസകോശ അര്‍ബുദം മൂലമുണ്ടാകുന്ന ട്യൂമര്‍ കാരണം ശ്വാസകോശ ധമനികള്‍ക്ക് കേടുപാടുകള്‍ ഇത്തരം അവസ്ഥകള്‍ ഉണ്ടാവുന്നു. എന്തൊക്കെ കാരണങ്ങളാണ് രോഗാവസ്ഥക്ക് കാരണമാകുന്നതെന്ന് നമുക്ക് നോക്കാം. കടുത്ത ന്യുമോണിയ, ക്ഷയരോഗം, കടുത്ത ശ്വാസകോശ അണുബാധ, ബ്രോങ്കൈറ്റിസ് എന്നിവയാണ് പ്രധാന കാരണങ്ങള്‍. ഇത്തരം ലക്ഷണങ്ങള്‍ ഒരിക്കലും അവഗണിക്കരുത്. വേണ്ടത്ര ശ്രദ്ധ നല്‍കി ശ്വാസകോശം ആരോഗ്യത്തോടെ നിലനിര്‍ത്തുന്നതിന് നിങ്ങള്‍ വളരെയധികം ശ്രദ്ധിക്കണം.

ശ്വാസം മുട്ടല്‍
സാധാരണയായി നാം കാണുന്നതും പലരും അനുഭവിക്കുന്നതുമാണ് ശ്വാസംമുട്ടല്‍. ഇതിനെ വേണ്ട സമയത്ത് കൈകാര്യം ചെയ്യുന്നതിന് ശ്രദ്ധിക്കണം. നിങ്ങള്‍ക്ക് ശ്വാസം എടുക്കുന്നതില്‍ തുടര്‍ച്ചയായി പ്രശ്‌നങ്ങള്‍ ഉണ്ടാവുകയോ അല്ലെങ്കില്‍ ഉയര്‍ന്ന ശബ്ദത്തോടെ ശ്വസിക്കുകയോ ചെയ്യുന്നുവെങ്കില്‍ നിങ്ങളുടെ ശ്വാസകോശങ്ങള്‍ക്ക് തടസ്സം സംഭവിച്ചിട്ടുണ്ട് എന്ന് മനസ്സിലാക്കാം. ഇതിന്റെ ആദ്യ ലക്ഷണം എന്നത് വളരെ പ്രധാനപ്പെട്ടതാണ്. നിങ്ങളുടെ തൊണ്ട മുതല്‍ ശ്വാസകോശം വരെയുള്ള ഏത് സ്ഥലത്തും ഉണ്ടാവുന്ന വീക്കത്തിന്റേയും സങ്കോചത്തിന്റേയും ഫലമായാണ് ശ്വാസം മുട്ടല്‍ ഉണ്ടാവുന്നത്. ആസ്ത്മ, സി.ഒ.പി.ഡി എന്നിവയാണ് ഇതിന്റെ പ്രധാന കാരണങ്ങള്‍. പലപ്പോഴും ശൈത്യകാലത്താണ് ഈ രോഗാവസ്ഥ ഏറ്റവും കൂടുതല്‍ ഗുരുതരമാവുന്നത്.

നെഞ്ച് വേദന
ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങള്‍ നിങ്ങള്‍ക്കുണ്ടാവുമ്പോള്‍ അതില്‍ വിട്ടുമാറാതെ നില്‍ക്കുന്നതാണ് നെഞ്ച് വേദന. കാരണം നിങ്ങള്‍ക്ക് നെഞ്ച് വേദനയുണ്ടാവുമ്പോള്‍ ഒരിക്കലും നിസ്സാരമാക്കി വിടരുത്. ഇത് വളരെയധികം അപകടകരമായ അവസ്ഥയാണ് ഉണ്ടാക്കുന്നത്. ഇതിന്റെ കാരണങ്ങള്‍ എന്ന് പറയുന്നത് ഇവയാണ്. ശ്വാസകോശത്തിലെ രക്തം കട്ടപിടിക്കുന്നത് പള്‍മണറി എംബോളിസം എന്നറിയപ്പെടുന്ന രോഗാവസ്ഥയാണ്. ഇത് നെഞ്ച് വേദനക്ക് കാരണമാകാം. ധമനികളിലേക്കുള്ള രക്തപ്രവാഹം തടയപ്പെടുന്ന അവസ്ഥ, ശ്വാസകോശത്തെ മൂടുന്ന സ്തരത്തിന്റെ വീക്കം, ഇതിനെ പ്ലൂറിസി എന്നാണ് അറിയപ്പെടുന്നത്. ഈ അവസ്ഥയില്‍ നിങ്ങള്‍ ചുമക്കുമ്പോഴോ അല്ലെങ്കില്‍ സാാധാരണ ശ്വാസമെടുക്കുമ്പോള്‍ പോലും നെഞ്ച് വേദന കഠിനമാവുന്നു. ഇത്തരം കാര്യങ്ങള്‍ എല്ലാം തന്നെ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന കാര്യങ്ങളും നിര്‍ദ്ദേശങ്ങളും പൊതുവായ വിവര ആവശ്യങ്ങള്‍ക്ക് മാത്രമുള്ളതാണ്. അവ പ്രൊഫഷണല്‍ മെഡിക്കല്‍ ഉപദേശമായി കണക്കാക്കരുത്. ഏതെങ്കിലും ചികിത്സ ഇത് പ്രകാരം ആരംഭിക്കുന്നതിന് മുമ്പ് അല്ലെങ്കില്‍ നിങ്ങളുടെ ഭക്ഷണക്രമത്തില്‍ എന്തെങ്കിലും മാറ്റങ്ങള്‍ വരുത്തുന്നതിന് മുമ്പ് എല്ലായ്‌പ്പോഴും നിങ്ങളുടെ ഡോക്ടറെയോ ഡയറ്റീഷ്യനെയോ സമീപിക്കേണ്ടത് അത്യാവശ്യം.



Click it and Unblock the Notifications