Latest Updates
-
തടി കുറയ്ക്കാന്‍ രാവിലെ ഈ ശീലങ്ങള്‍ മാത്രം മതി: മറക്കാതെ ചെയ്യണം ഇതെല്ലാം -
കരള്‍ എന്നെന്നും സുരക്ഷിതമായിരിക്കുന്നതിനും വിഷമുക്തമാക്കുന്നതിനും കഴിക്കണം ഈ ഭക്ഷണങ്ങള്‍ -
മീനം 1 പുലരുന്നത് തന്നെ രാജയോഗത്തോടെ: അശ്വതി - രേവതി വരെ 27 നാളിനും മീനമാസം സമ്പൂര്‍ണ നാള്‍ഫലം -
5 ദിനങ്ങള്‍ക്കുള്ളില്‍ സൂര്യനെത്തുന്നു മീനത്തില്‍: പക്ഷേ ഈ രാശിക്കാര്‍ അല്‍പം കരുതിയിരിക്കണം, നിര്‍ണായകം -
Rashiphalam: ഇന്ന് ഭാഗ്യയോഗങ്ങളില് മാറ്റങ്ങള്‍ തേടി എത്തുന്ന രാശിക്കാര്‍: സമ്പൂര്‍ണഫലം ഇപ്രകാരം -
വ്യാഴം മിഥുനത്തില് നേര്‍ഗതിയില്‍: ഈ രാശിക്കാര്‍ മാര്‍ച്ച് 11 മുതല്‍ കരുതിയിരിക്കണം -
സ്ഥിരമായി ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുന്നോ? എങ്കില്‍ ഇക്കാര്യങ്ങള്‍ പരിഗണിക്കണം -
കാത്തിരുന്ന നക്ഷത്രമാറ്റം: രാജകീയ ജീവിതം നല്കുന്ന കേതു, മകം നക്ഷത്രത്തിലേക്ക് പ്രൗഡിയോടെ ഇവര്‍ -
ശകുനം പറയും കണ്ണ് തുടിക്കുന്നതും ഉള്ളം കൈ ചൊറിയുന്നതും എന്തിനാണെന്ന്: ഭാവിയില്‍ ഇത് സംഭവിക്കാം -
ആരോഗ്യത്തിന്റെ കലവറ ആയുസ്സിന് മുതല്‍ക്കൂട്ട്: പക്ഷേ മാതള നാരങ്ങ ഇവര്‍ കഴിക്കരുത്, കാരണം ഇതാ
നട്ടെല്ല് സൂപ്പര്‍ സ്‌ട്രോംങ് ആക്കും മസില്‍വേദന പമ്പകടത്തും 7 യോഗപോസുകള്‍
പല കാരണങ്ങള്‍ കൊണ്ട് ഒരു വ്യക്തിയില്‍ നടുവേദന, പേശിവേദന തുടങ്ങിയ പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നു. നടക്കാന്‍ പോലും ബുദ്ധിമുട്ടുള്ള അവസ്ഥയില്‍ ആയിരിക്കും പലരും. പക്ഷേ അതിനെയെല്ലാം പരിഹരിക്കാന്‍ യോഗക്ക് സാധിക്കും എന്നതാണ് സത്യം. ആരോഗ്യത്തിന്റെ കാര്യത്തില്‍ യോഗ ചെയ്യുന്നതിലൂടെ നമ്മുടെ ആയുസ്സ് കൂടും എന്നതില്‍ സംശയം വേണ്ട. കാരണം അത്രക്കും ഗുണങ്ങളാണ് യോഗ നമുക്ക് നല്‍കുന്നത്. ഓരോ അവസ്ഥയിലും ആരോഗ്യം വര്‍ദ്ധിപ്പിക്കുകയാണ് യോഗയുടെ ലക്ഷ്യം. തുടക്കക്കാര്‍ക്കും അവരെ അത്ഭുതപ്പെടുത്തുന്ന തരത്തിലുള്ള ഗുണമാണ് യോഗ നല്‍കുന്നത്. ഏത് പ്രായക്കാര്‍ക്കും യോഗ ചെയ്യാം എന്നത് തന്നെയാണ് അതിന്റെ പ്രത്യേകതയും. മാത്രമല്ല ഒരിക്കലും ചടുലമായ ചുവടുകളല്ല യോഗക്ക് എന്നതും അതിനെ മറ്റ് വ്യായാമങ്ങളില്‍ നിന്ന് വ്യത്യസ്തമാക്കുന്നു.

പേശിവേദനയും നടുവേദനയും എല്ലാം പല അവസരങ്ങളിലും പലരേയും അലട്ടുന്നതാണ്. അതുകൊണ്ട് തന്നെ അതിനെ പൂര്‍ണമായും പ്രതിരോധിക്കുന്നതിന് വേണ്ടിയുള്ള മാര്‍ഗ്ഗങ്ങളാണ് പലരും തേടുന്നത്. എന്നാല്‍ ഇനി ഒട്ടും വൈകാതെ നമുക്ക് യോഗ ആരംഭിക്കാം. കാരണം നിങ്ങളെ അലട്ടുന്ന മുകളില്‍ പറഞ്ഞ രണ്ട് പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് വേണ്ടി യോഗ സഹായിക്കുന്നു. ഏതൊക്കെ യോഗ പോസുകളാണ് പേശിവേദനയെ തടയുന്നതും നട്ടെല്ലിന്റെ ആരോഗ്യത്തിനും സഹായിക്കുന്നത് എന്ന് നോക്കാം.

ദ്വിപദ മാര്‍ജാര്യാസനം
നിങ്ങളുടെ തോളും നട്ടെല്ലും ശക്തിപ്പെടുത്തുന്നതിനാണ് ഈ പോസ് സഹായിക്കുന്നത്. ഈ പോസ് ചെയ്യുന്നതിന് വേണ്ടി ആദ്യം യോഗ മാറ്റില്‍ കമിഴ്ന്ന് കിടക്കുകയ പിന്നീട് മുട്ടുകുത്തി രണ്ട് നിന്ന് കുനിഞ്ഞ് ഒരു കാല്‍ മാത്രം നിവര്‍ത്തുക. വലത് കാല്‍ നീട്ടി ഇടത് കൈ മുന്നോട്ട് നീട്ടുക. വലത് കൈയ്യിലേക്ക് നോക്കുക. ശരീരം നല്ലതുപോലെ സ്‌ട്രെച്ച് ചെയ്യുക. ഇത് അഞ്ച് മുതല്‍ 10 വരെ സെക്കന്റുകള്‍ പിടിച്ച് നില്‍ക്കുക. ഇത്തരത്തില്‍ ചെയ്യുന്നതിലൂടെ അത് നിങ്ങള്‍ക്ക് നട്ടെല്ലിന് കരുത്തും പേശികള്‍ക്ക് ആശ്വാസവും നല്‍കുന്നു.

അര്‍ദ്ധ പിഞ്ച മയൂരാസനം
നിങ്ങളുടെ തോളുകള്‍ ശക്തിപ്പെടുത്തുന്നതിനും ഈ ആസനം സഹായിക്കുന്നു. ഇത് ചെയ്യുന്നതിലൂടെ നിങ്ങള്‍ക്ക് നട്ടെല്ലിന്റെ ആരോഗ്യവും നിലനിര്‍ത്താന്‍ സാധിക്കുന്നു. ഇത് ചെയ്യുന്നതിന് വേണ്ടി നമുക്ക് ആദ്യം യോഗ മാറ്റില്‍ കമിഴ്ന്ന് കിടക്കുക. പതിയേ പുഷ് അപ് പൊസിഷനില്‍ വന്ന് ചിത്രത്തില്‍ കാണുന്നത് പോലെ വില്ലു പോലെ വളയുക. അതിന് ശേഷം കൈകള്‍ രണ്ടും തറയില്‍ ഉറപ്പിച്ച് നിര്‍ത്തണം. കാലുകളും തറയില്‍ ഉറപ്പിച്ച് നിര്‍ത്തുന്നതിന് ശ്രദ്ധിക്കണം. പിന്നീട് 10 സെക്കന്റ് ഈ ഭാവത്തില്‍ നില്‍ക്കുന്നതിന് ശ്രദ്ധിക്കണം. ശേഷം പൂര്‍വ്വ സ്ഥിതിയിലേക്ക് വരാം.

അര്‍ദ്ധ ശലഭാസനം
അര്‍ദ്ധ ശലഭാസനം ആരോഗ്യ ഗുണങ്ങള്‍ ധാരാളമുള്ള ഒന്നാണ്. അര്‍ദ്ധശലഭാസനം ചെയ്യുന്നവരില്‍ അവരുടെ കൈകള്‍ക്ക് ബലവും പേശിവേദനയെ പൂര്‍ണമായും ഇല്ലാതാക്കുന്നതിനും നട്ടെല്ലുകള്‍ക്ക് ആരോഗ്യവും നല്‍കുന്നു. അതിന് വേണ്ടി ആദ്യം യോഗ മാറ്റില്‍ കമിഴ്ന്ന് കിടക്കുക. ശേഷം കൈകള്‍ മുഖത്തോട് ചേര്‍ത്ത് മടക്കി വെക്കുക. പിന്നീട് വലതു കാല്‍ പതുക്കെ പൊന്തിക്കുക. അതിന് ശേഷം അഞ്ച് സെക്കന്റ് കഴിഞ്ഞ് താഴ്ത്തുക. പിന്നീട് അതു പോലെ തന്നെ ഇടത് കാലും പൊക്കുക. പതുക്കെ താഴ്ത്തുക. കാലുകള്‍ വശങ്ങളിലേക്ക് ചരിയാതിരിക്കുന്നതിന് ശ്രദ്ധിക്കണം. ഇത് അഞ്ച് മുതല്‍ പത്ത് വരെ ചെയ്യാവുന്നതാണ്. ഇതിലൂടെ നിങ്ങളുടെ വേദനകളെ എല്ലാം ഇല്ലാതാക്കാന്‍ സാധിക്കുന്നു.

സൂപ്ത കപോതാസനം
സൂപ്ത കപോതാസനം ചെയ്യുന്നതിലൂടെ നിങ്ങളുടെ ആരോഗ്യം മെച്ചപ്പെടും എന്നതില്‍ സംശയം വേണ്ട. ഇത് നിങ്ങള്‍ക്ക് നട്ടെല്ലിന് ഉറപ്പ് നല്‍കുന്നു. അതോടൊപ്പം തന്നെ ആരോഗ്യമുള്ള കൈകാലുകളും പേശികളും നല്‍കുന്നു. ഇത് ചെയ്യുന്നതിന് വേണ്ടി ആദ്യം യോഗ മാറ്റില്‍ മലര്‍ന്ന് കിടക്കുക. രണ്ട് മുട്ടുകളും മടക്കുക. ശേഷം പതുക്ക് ഇടത് കാല്‍മുട്ട് നെഞ്ചിലേക്ക് കൊണ്ടുവരിക. നിങ്ങള്‍ക്ക് സൗകര്യപ്രദമാണെങ്കില്‍ വലത് കാല്‍ മുട്ട് ഇടതു കാല്‍മുട്ടിന് മുകളിലായി വെക്കുക. അതിന് ശേഷം രണ്ട് കൈകള്‍ കൊണ്ടും ഇടതു തുടയില്‍ പിടിക്കുക. തല നിലത്ത് തന്നെ ആയിരിക്കാന്‍ ശ്രദ്ധിക്കണം. ഇത് അഞ്ച് മുതല്‍ പത്ത് സെക്കന്റ് വരെ തുടരുക. ഇത്തരത്തില്‍ ചെയ്യുന്നതിലൂടെ നിങ്ങളുടെ വേദനകളെല്ലാം തന്നെ പമ്പ കടക്കുന്നു.

നികുഞ്ജാസനം
ബാലാസനം ചെയ്യുന്നതിനെക്കുറിച്ച് നമുക്കറിയാം. എന്നാല്‍ ബാലാസനത്തില്‍ നിന്നും അല്‍പം കൂടി വ്യത്യസ്തമാണ് നികുഞ്ജാസനം. ഇത് ചെയ്യുന്നതിലൂടെ നിങ്ങളുടെ ആരോഗ്യം മെച്ചപ്പെടുകയും വേദനകളെ ഇല്ലാതാക്കാന്‍ സാധിക്കുകയും ചെയ്യുന്നു. നട്ടെല്ലിന്റെ ആരോഗ്യത്തിന്റെ കാര്യത്തിലും നിങ്ങള്‍ക്ക് ഗുണങ്ങള്‍ വര്‍ദ്ധിക്കുന്നു. ഇത് ചെയ്യുന്നതിന് വേണ്ടി യോഗ മാറ്റില്‍ കമിഴ്ന്ന് കിടന്ന് മുട്ടുകള്‍ ഉയര്‍ത്തുക. പിന്നീട് തല നിലത്ത് കുത്തുക. അതിന് ശേഷം നട്ടെല്ല് നേരെ വെച്ച് കൈകള്‍ നിലത്ത് അമര്‍ത്തി വിശ്രമിക്കുക. പത്ത് സെക്കന്റോളം ഈ പൊസിഷനില്‍ തുടരുക. ഇത്തരത്തില്‍ ചെയ്യുന്നതിലൂടെ നിങ്ങളുടെ പല അസുഖങ്ങളും ഇല്ലാതാവുന്നു.

പ്രാണായാമം
നിങ്ങളുടെ യോഗ പരിശീലനത്തില്‍ നിന്ന് മികച്ച ഫലങ്ങള്‍ ലഭിക്കുന്നതിന്, നിങ്ങള്‍ പ്രാണായാമം ഉള്‍പ്പെടുത്തേണ്ടത് അത്യാവശ്യമാണ്. പ്രാണായാമം ചെയ്യുമ്പോള്‍ അതിന് വേണ്ടി നിങ്ങള്‍ കുറഞ്ഞത് 3 മിനിറ്റെങ്കിലും ചെലവഴിക്കുക. ശ്വാസമെടുക്കുമ്പോള്‍ നിശ്വാസത്തിനും ശ്വാസോച്ഛ്വാസനത്തിനും ഒരേ ദൈര്‍ഘ്യം ആയിരിക്കണം എന്നതാണ്. ഇരട്ട ശ്വസനം എടുക്കാവുന്നതാണ്. ഇതില്‍ ശ്വാസോച്ഛ്വാസം ശ്വസിക്കുന്നതിന്റെ ഇരട്ടിയായി വരുന്നു. അടുത്തത് അനുലോമ-വിലോമ വ്യായാമവും ചെയ്യണം. ഇവയെല്ലാം ചെയ്യുന്നതിലൂടെ നിങ്ങള്‍ക്ക് രോഗശാന്തി പെട്ടെന്നുണ്ടാവുന്നു.

ധ്യാനം
ധ്യാനം അഥവാ മെഡിറ്റേഷന്‍ ആരോഗ്യത്തിന്റെ കാര്യത്തില്‍ വളരെയധികം ഗുണങ്ങള്‍ നല്‍കുന്നതാണ്. ഒരു വേദന സംഹാരി കഴിക്കുന്നതിന്റെ അതേ ഗുണം തന്നെയാണ് വേദന കുറക്കുന്നതിന് മെഡിറ്റേഷന്‍ നല്‍കുന്നത്. ഇത് നിങ്ങളുടെ ആരോഗ്യം വര്‍ദ്ധിപ്പിക്കുകയും മറ്റ് പ്രശ്‌നങ്ങളില്‍ നിന്ന് പരിഹാരം കാണുന്നതിനും സമ്മര്‍ദ്ദം പൂര്‍ണമായും ഇല്ലാതാക്കുകയും ചെയ്യുന്നു. നമ്മുടെ തലച്ചോറിനെ പുനരുജ്ജീവിപ്പിക്കാന്‍ ധ്യാനം സഹായിക്കുന്നു. ഇത് സ്വാഭാവിക വേദന സംഹാരികളായ ഹോര്‍മോണുകളും ഉത്പാദിപ്പിക്കുന്നതിന് സഹായിക്കുന്നു. എന്നാല്‍ എന്ത് ചെയ്യുമ്പോഴും നല്ലൊരു യോഗാചാര്യന്റെ നിര്‍ദ്ദേശ പ്രകാരം കൃത്യമായ ഭാവത്തില്‍ ചെയ്യുന്നതിന് ശ്രദ്ധിക്കണം.



Click it and Unblock the Notifications











