Latest Updates
-
വായുമലിനീകരണം ശ്വാസത്തെ മുട്ടിക്കുന്നുവോ? ഈ വഴികൾ പരീക്ഷിക്കൂ -
കരൾ തകരാറിലാകും; ജിം സപ്ലിമെന്റുകൾ ഉപയോഗിക്കുമ്പോൾ സൂക്ഷിക്കുക! -
അക്ഷയ തൃതീയ വ്രതം: ഗർഭിണികൾ അറിയേണ്ട ഞെട്ടിക്കുന്ന ആരോഗ്യ രഹസ്യങ്ങൾ -
തടി കുറയ്ക്കാൻ ഈ നാടൻ വഴികൾ പരീക്ഷിച്ചാൽ മാറ്റം ഉറപ്പ് -
ശുക്രൻ ഇടവത്തിലേക്ക്: വരാനിരിക്കുന്നത് അപ്രതീക്ഷിത സാമ്പത്തിക നേട്ടങ്ങളുടെ സുവർണ്ണകാലം -
അക്ഷയ തൃതീയ: സ്വർണ്ണ നിക്ഷേപത്തിന് ഇത്തവണ ഭാഗ്യം തുണയ്ക്കുമോ? -
ഏപ്രിൽ 19: ഭാഗ്യം മാറിമറിയും, ഈ 4 രാശിക്കാർക്ക് ഇനി സുവർണ്ണകാലം -
നക്ഷത്രഫലം ഏപ്രിൽ 19: ഭാഗ്യം തേടിയെത്തുന്ന ആ നക്ഷത്രക്കാർ ഇവരൊ? -
ഇന്നത്തെ രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ലോട്ടറി അടിച്ചതുപോലെ; ഭാഗ്യം പടിവാതിൽക്കൽ! -
രാശിഫലം: ശനിയാഴ്ച ഈ മാറ്റങ്ങൾ നിങ്ങളുടെ ജീവിതത്തെ മാറ്റിമറിക്കും
കാഴ്ചശക്തി ഇരട്ടിയാക്കാനും സമ്മര്‍ദ്ദം കുറക്കാനും നേത്രയോഗ ശീലമാക്കാം
ആരോഗ്യത്തിന്റെ കാര്യത്തില്‍ യോഗക്കുള്ള പങ്ക് നിസ്സാരമല്ല. പല വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളേയും പൂര്‍ണമായും ഇല്ലാതാക്കി ആരോഗ്യത്തോടെ ഇരിക്കുന്നതിന് സഹായിക്കുന്നതാണ് യോഗ. യോഗ ശാരീരികാരോഗ്യം മാത്രമല്ല മാനസികാരോഗ്യവും കൂടി നല്കുന്നു. ആരോഗ്യത്തിന് വേണ്ടി ശ്രമിക്കുമ്പോള്‍ നാം പലരും യോഗ തിരഞ്ഞെടുക്കുന്നതും അതുകൊണ്ട് തന്നെയാണ്. പല ആരോഗ്യ പ്രശ്നങ്ങളേയും നിസ്സാരവത്കരിച്ച് മുന്നോട്ട് പോവുന്നതിന് യോഗ എന്നത് വളരെ മികച്ചത് തന്നെയാണ്.

കാഴ്ചശക്തി വര്ദ്ധിപ്പിക്കുന്നതിനംു മാനസികാരോഗ്യം മെച്ചപ്പെടുത്തി സമ്മര്‍ദ്ദം ഇല്ലാതാക്കുന്നതിനും യോഗ സഹായിക്കുന്നു. ചില യോഗാഭ്യാസങ്ങള്‍ നിങ്ങളുടെ കണ്ണുകള്‍ക്ക് കാഴ്ചശക്തി വര്‍ദ്ധിപ്പിക്കുകയും കണ്ണിന്റെ ആരോഗ്യത്തെ നില നിര്‍ത്തുന്നതിന് സഹായിക്കുകുയം ചെയ്യുന്നു. എന്നാല്‍ എങ്ങനെയെല്ലാം ഇവ ചെയ്യാം എന്നും എന്തൊക്കെയാണ് ഇതില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്നും നമുക്ക് നോക്കാവുന്നതാണ്. ആരോഗ്യത്തിന്റെ കാര്യത്തെ സംബന്ധിച്ചിടത്തോളം നിങ്ങള്‍ക്ക് യോഗ ചെയ്യുന്നതിലൂടെ എങ്ങനെ കാഴ്ചശക്തി വര്‍ദ്ധിപ്പിക്കാം എന്നും അതിന് വേണ്ടി എന്തൊക്കെ കാര്യങ്ങള്‍ ശ്രദ്ധിക്കണം എന്നും നോക്കാം.

കണ്ണുകള്‍ക്ക് യോഗ എങ്ങനെ?
നേത്രയോഗ നിങ്ങള്‍ക്ക് കണ്ണിന് പല വിധത്തിലുള്ള ഗുണങ്ങളാണ് നല്‍കുന്നത് നിങ്ങളുടെ കണ്ണുകളെ പിന്തുണക്കുന്ന പേശികള്‍ക്ക് ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിനും ഇത്തരത്തിലുള്ള നേത്രയോഗ സഹായിക്കുന്നു. ഇത് കൂടാതെ വരണ്ട കണ്ണിന്റെ ആരോഗ്യം സംരക്ഷിക്കുന്നതിനും കണ്ണിന്റെ ആയാസം കുറക്കുന്നതിനും എല്ലാം നേത്രയോഗ സബായിക്കുന്നു. കണ്ണിന്റെ കാഴ്ചശക്തിയോടൊപ്പം തന്നെ കണ്ണിന്റെ ആയാസം കുറക്കുന്നതിനും സമ്മര്‍ദ്ദത്തെ ഇല്ലാതാക്കുന്നതിനും നേത്രയോഗ സഹായിക്കുന്നു. ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനും നേത്ര യോഗ ചെയ്യാവുന്നതാണ്. നേത്രയോഗ ചെയ്യുന്നത് ആരോഗ്യത്തിന് വളരെയധികം ഗുണങ്ങള്‍ നല്കുന്നു. അവ എന്തൊക്കെയെന്ന് നോക്കാം.

ഗ്ലോക്കോമ പരിഹരിക്കുന്നു
നിങ്ങള്‍ നേത്രയോഗ പരിശീലിക്കുന്നതിലൂടെ അത് ഗ്ലോക്കോമ എന്ന അവസ്ഥയെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. ഇത് പരിശീലിക്കുന്നത് കണ്ണിന്റെ ഇന്‍ട്രാക്യുലര്‍ മര്‍ദ്ദം (IOP) കുറയ്ക്കാന്‍ സഹായിക്കും. അങ്ങനെയെങ്കില്‍, നിങ്ങളുടെ കാഴ്ച നാഡിയെ തകരാറിലാക്കുന്ന ഒരു രോഗമായ ഗ്ലോക്കോമ പതിയെ കുറക്കുന്നതിലേക്ക് കാര്യങ്ങള്‍ എത്തുന്നു. ഇത്തരം അവസ്ഥയില്‍ നിങ്ങള്‍ക്ക് നല്ലൊരു വിദഗ്ധന്റെ അടുത്ത് നിന്ന് നേത്രയോഗ പരിശീലിക്കാവുന്നതാണ്. ഇത് നിങ്ങളുടെ കാഴ്ചശക്തിയെ ഇല്ലാതാക്കുന്ന ഗ്ലോക്കോമ എന്ന വില്ലനെ പൂര്‍ണമായും ഇല്ലാതാക്കുന്നു.

കണ്ണിന്റെ ആയാസം കുറയ്ക്കുന്നു
കണ്ണിന്റെ ആയാസം കുറക്കുന്നതിനും നേത്രയോഗ ചെയ്യുന്നത് നല്ലതാണ്. ഇത് കണ്ണിന്റെ പിരിമുറുക്കത്തേയും കണ്ണിന്റെ അസ്വസ്ഥതയേയും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. നേത്ര യോഗ ചെയ്യുമ്പോള്‍ ഉള്ള കണ്ണിന്റെ ചലനം നിങ്ങളുടെ കണ്ണിന്റെ പേശികളെ ഉത്തേജിപ്പിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യുന്നു. ഇത് വഴി നിങ്ങളുടെ സമ്മര്‍ദ്ദം കുറയുന്നു. അതിലൂടെ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനും കാഴ്ച വര്‍ദ്ധിപ്പിക്കുന്നതിനും സാധിക്കുന്നു. ദിവസവും നേത്ര യോഗ ചെയ്യുന്നതിലൂടെ കണ്ണിന്റെ അതിമര്ദ്ധത്തെ നമുക്ക് ഇല്ലാതാക്കാന്‍ സാധിക്കുന്നു.

സമ്മര്‍ദ്ദം നിയന്ത്രിക്കുക
പലപ്പോഴും കണ്ണിന് സമ്മര്‍ദ്ദം അനുഭവപ്പെടുന്നത് നിങ്ങളുടെ ആരോഗ്യ പ്രശ്നങ്ങളില്‍ മുന്നില്‍ നില്‍ക്കുന്നതാണ്. കാരണം ഗ്ലോക്കോമ, തലവേദന, ഉത്കണ്ഠ എന്നിവയെല്ലാം മാനസിക സമ്മര്‍ദ്ദവും അതോടൊപ്പം തന്നെ കണ്ണിന്റെ സമ്മര്‍ദ്ദവും വര്‍ദ്ധിപ്പിക്കുന്നു. അതുകൊണ്ട് ഇത്തരം അവസ്ഥയില്‍ അതിന് പരിഹാരം കാണുന്നതിന് ഈ യോഗ നിങ്ങളെ സഹായിക്കുന്നു. കണ്ണിന്റെ ആരോഗ്യം എന്നത് വളരെയധികം പ്രധാനപ്പെട്ട ഒന്നായത് കൊണ്ട് തന്നെ ഇത് സംരക്ഷിക്കുന്നതിന് വേണ്ടി നമുക്ക് നേത്രയോഗ ശീലമാക്കാം.

ഫോക്കസ് കൃത്യമാക്കുന്നു
കാഴ്ച സംബന്ധമായ അസ്വസ്ഥതകള്‍ പലരിലും പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നതാണ്. അതുകൊണ്ട് തന്നെ അതിനെ പ്രതിരോധിക്കുന്നതിനും ആരോഗ്യത്തോടെ മുന്നോട്ട് പോവുന്നതിനും വേണ്ടി നേത്രയോഗ ശീലമാക്കാം. മാത്രമല്ല കാഴ്ചയുടെ ഫോക്കസ് കൃത്യമാക്കുന്നതിനായി നമുക്ക് കൃത്യമായി നേത്രയോഗ ചെയ്യാവുന്നതാണ്. ഇത് നിങ്ങളുടെ നോട്ടം ഇടത് നിന്ന് മുകളിലേക്കും, പിന്നീട് വലത്തേക്കും ആകുന്ന തരത്തിലുള്ള വ്യായാമം ചെയ്യുന്നതിന് ശ്രദ്ധിക്കാം. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിലൂടെ നിങ്ങള്‍ക്ക് കൃത്യമായ ഫോക്കസ് ലഭ്യമാവുന്നു.

കണ്ണുകളുടെ പ്രവര്‍ത്തനം സുഗമമാക്കുക
കണ്ണുകളുടെ പ്രവര്‍ത്തനം സുഗമമാക്കുന്നതിന് വേണ്ടി സഹായിക്കുന്നു നേത്രയോഗ. ഇത് നിങ്ങളുടെ കണ്ണിന്റെ ആയാസം കുറക്കുകയും കാഴ്ചശക്തിക്കും കണ്ണുകളെ വിശ്രമിക്കാന്‍ സഹായിക്കുകയും ചെയ്യുന്നു. സാധാരണ പ്രവര്‍ത്തനത്തിന് സഹായിക്കുന്ന ഇത്തരം കാര്യങ്ങള്‍ ഒരിക്കലും നിസ്സാരവത്കരിക്കരുത്. കാഴ്ചശക്തിയും കണ്ണിന്റെ ആരോഗ്യവും തന്നെയാണ് ഏറ്റവും പ്രധാനം. ഇത്രയും കാര്യങ്ങള്‍ നേത്രയോഗ ചെയ്യുന്നതിലൂടെ കണ്ണിന് ലഭിക്കുന്ന ഗുണങ്ങളാണ്. ഇനി ഇതെങ്ങനെ ചെയ്യാം എന്ന് നമുക്ക് നോക്കാം..

പാമിംഗ്
നിങ്ങളുടെ കൈപ്പത്തികള്‍ ഒരുമിച്ച് കണ്ണുകള്‍ക്ക് മുകളില്‍ വെച്ച് പതുക്കെ മസ്സാജ് ചെയ്യുന്നതിനെയയാമ് പാമിംങ് എന്ന് പറയുന്നത്. ഇത് ചെയ്യുമ്പോള്‍ നിങ്ങളുടെ ഊര്‍ജ്ജം വര്‍ദ്ധിക്കുകയും ക്ഷീണിച്ച കണ്ണുകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുകയും ചെയ്യുന്നു. കണ്ണുകള്‍ക്ക് ആശ്വാസം നല്കുന്ന ഇത്തരം മസ്സാജുകള്‍ ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ മുന്നിലാണ് എന്നതില്‍ സംശയം വേണ്ട. ഇത് കൂടാതെ ഇവ സ്ഥിരമായി ചെയ്യുന്നതിലൂടെ നിങ്ങള്‍ക്ക് കണ്ണിന് ചുറ്റുമുള്ള കറുത്ത വളയങ്ങളെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു.

നിങ്ങളുടെ കാഴ്ച ക്രമീകരിക്കുന്നു
നിങ്ങള്‍ കണ്ണ് തുറന്ന് മുഴുവന്‍ നോക്കാതെ കണ്ണുകള്‍ താളാത്മകമായി മാത്രം ചലിപ്പിക്കുന്നതിന് ശ്രദ്ധിക്കുക. കണ്ണുകള്‍ തിരിക്കുമ്പോള്‍ അതിനനുസരിച്ച് ശ്വാസം ശ്രദ്ധിക്കുക. മാത്രമല്ല നിങ്ങള്‍ നിശബ്ദമായി കണ്ണുകള്‍ തിരിക്കുകയും താളാത്മകമായി ശ്വസിക്കുകയും ചെയ്യുന്നതിന് ശ്രമിച്ച് നോക്കൂ. നിങ്ങളുടെ കണ്ണുകളുടെ പേശികള്‍ക്ക് ശക്തി വര്‍ദ്ധിക്കുകയും കണ്ണിന്റെ ആരോഗ്യം വീണ്ടെടുക്കുന്നതിന് സാധിക്കുകയും ചെയ്യുന്നു.

എട്ടിന്റെ ആകൃതി
തറയില്‍ ഒരു വലിയ രീതിയില്‍ എട്ട് എന്ന് എഴുതുകയും അത് ക്ലോക്ക് വൈസിലും ആന്റിക്ലോക്ക് വൈസിലും കണ്ണുകള്‍ ചലിപ്പിക്കുകയും ചെയ്യുക. ഇത്തരത്തില്‍ ചെയ്യുന്നതിലൂടെ നിങ്ങളുടെ കണ്ണിന്റെ ആരോഗ്യം വീണ്ടെടുക്കുന്നതിനും കാഴ്ച ശക്തി വര്‍ദ്ധിപ്പിക്കുന്നതിനും സാധിക്കുന്നു. ഇതെല്ലാം ദിനവും ചെയ്യുന്നത് അത്രയേറെ ഗുണങ്ങള്‍ നിങ്ങള്‍ക്ക് നല്കുന്നു എന്നതാണ് സത്യം.

നിങ്ങളുടെ കണ്ണുകള്‍ സ്ട്രെച്ച് ചെയ്യുക
കണ്ണുകള്‍ സ്ട്രെച്ച് ചെയ്യുന്നത് ആരോഗ്യത്തിന് സഹായിക്കുന്നതാണ്. നിങ്ങള്‍ ദൃഷ്ടി പതിപ്പിക്കുമ്പോള്‍ നിങ്ങളുടെ കണ്ണുകള്‍ ഡയഗണലായി വലത്തോട്ടും ഇടത്തോട്ടും ചലിപ്പിക്കുന്നതിന് ശ്രദ്ധിക്കുക. ഇതിലൂടെ നിങ്ങളുടെ കണ്ണുകളുടെ പേശികള്‍ ശക്തവും സജീവവുമായി നിലനില്ക്കുന്നതിനും കാഴ്ചയും ഏകാഗ്രതയും വര്‍ദ്ധിപ്പിക്കുന്നതിനും സാധിക്കുന്നു.



Click it and Unblock the Notifications











